Thursday, November 26, 2009

വൃശ്ചികം



മരക്കൊമ്പിലാനന്ദനൃത്തം ചവിട്ടി,
തളിര്‍ത്തുമ്പു ചുംമ്പിച്ചു നെഞ്ചോടടുക്കി,
നിലാവിന്റെ കൈകോര്‍ത്തു താഴേയ്‌ക്കിറങ്ങി,
നിഴല്‍ തോറുമുന്മത്തഭാവം പകര്‍ത്തി

ഉറങ്ങും ജനാലയ്‌ക്കടുത്തൊന്നുനിന്നും,
പടിക്കെട്ടിലല്പം തളര്‍ന്നൊന്നിരുന്നും,
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി,
നിര്‍ത്തും സരിത്തും നടപ്പാതയാക്കി,

പുലര്‍ക്കാലമഞ്ഞിന്‍ പ്രിയംവീണ യാമം,
വിദൂരം വിറയ്ക്കുന്ന് വെണ്മേഘതീരം,
നിരാനന്ദ നിശബ്ദ താരകുടീരം,
കരിംകായലോരം പെരും ചക്രവാളം.

വൃശ്ചികം/വിജയലക്ഷ്മി

21 comments:

sUniL 10:19 PM  

lovely thulasi!!കുളിരുന്നു :)

Sekhar 1:40 AM  

മനോഹരം.. തുളസി

Haree 4:02 AM  

മനോഹരം... ഈ കൊച്ചുവെളുപ്പാന്‍ കാലത്തൊക്കെ ക്യാമറയും തൂക്കി എഴുനേല്‍ക്കുന്നുണ്ടല്ലോ! :-)

ചിത്രങള്‍ കഥ പറയുന്നു ബ്ലോഗ്സ്പോട്ട്.കോം 6:08 AM  

മനോഹരം മനോഹരം

ലേഖ 6:52 AM  

മനോഹരം!

എതിരന്‍ കതിരവന്‍ 9:09 AM  

വൃശ്ചികം എന്നാൾ തേള്. ഒരു തേളിന്റെ ക്ലോസപ്പ് കാണാൻ ചെന്ന ഞാൻ കണ്ട കാഴച!

Sindhu Jose 9:32 AM  

nice...

പുള്ളി പുലി 10:33 PM  

Great

Anonymous 8:27 AM  

Have you ever felt lonely? I am sure you must have. Even with everyone around you, even with everything moving and 'nice' things happening around you, you feel marooned in an island and you can only stare at the chaos. It is pain and you cant even express it. Seasons of Pain!

ജയരാജന്‍ 10:10 AM  

ഇത്ര രാക്കൊണ്ടേ എണീട്ടിറ്റ് ഉവൻ ഏട പോന്നേ? കുളീര്ന്നൊന്നും ഇല്ലേ? :)

raindrops 2:55 AM  

your picture speaks much more than that poem itself! Amazing...

Jimmy 3:46 AM  

വല്ലാത്തൊരു നോസ്റ്റാൽജിക്‌ ഫീൽ തരുന്ന പടം... കലക്കി മഷേ...

Anand 12:04 PM  

you have such beautiful pictures here in this blog,very warm and nostalgic, I love them, please do keep posting more...

-Anand

punyalan.net 8:37 AM  

great work.. cool frame..everything blends to give that cool feeling...keep going..

[ boby ] 8:37 AM  

Shot !

nabacker 8:57 PM  

plz ,
use little bigger fonds
hard to read

jyothy karat 6:09 AM  

thats a lovely shot!!

അനിലന്‍ 4:30 AM  

ഈ ചിത്രം
സത്യമാണോ തുളസീ?

സ്വപ്നം പോലിരിക്കുന്നു.
വിശ്വസിക്കാന്‍ വയ്യ!

നന്ദകുമാര്‍ 10:08 PM  

ശരിക്കും കുളിര് പടര്‍ന്നു കൈകള്‍ കൂട്ടിത്തിരുമ്മുന്നു

Srivalli 10:11 AM  

I can't read but the picture looks classic!

RAJEEV Rajdeep 2:15 AM  

You know how to look and see!!Very nice.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP