Monday, July 27, 2009

സ്വപ്നങ്ങളിലെ കടല്‍നീ വേരുകള്‍ കൊണ്ട് തുന്നിയ
തൂവാലയാണിക്കടല്‍
അതില്‍,
പച്ചയിലകളുടെ കെട്ടഴിഞ്ഞു
വീണൊരാകാശ ചിത്രം.
ജല സിരകളില്‍ കുടഞ്ഞുണര്‍ന്ന പൂവുകള്‍,
നിന്‍റെ പേരോര്‍മ്മയില്‍ വിടര്‍ന്നവ.
വീണ്ടും
തൊട്ടു തൊട്ടൊന്നു കടലാക്കുക,
സ്വപ്നങ്ങളുടെ നങ്കൂരമഴിഞ്ഞൊരു
തോണി വന്നു നില്‍ക്കുന്നു.

- സെറീന


27 comments:

വരവൂരാൻ 12:37 AM  

ചിത്രവും വരികളും ഒന്നിനോന്ന് ചേർന്ന് ഒരു കടൽ

ചെലക്കാണ്ട് പോടാ 12:56 AM  

ആ പൂക്കള്‍ പോലെ മനോഹരം ഈ ചിത്രവും

junaith 1:22 AM  

മനോഹരം മനുഷ്യാ...

സു | Su 1:50 AM  

This comment has been removed by the author.

ഗുപ്തന്‍ 2:05 AM  

മനുഷ്യനെ മക്കാറാക്കാന്‍ എറങ്ങിക്കോളും ഓരോന്ന് !

(ഈഫ് യൂ ആര്‍ എ സൈയില്‍ ബോട്ട് വീഡിയോ കണ്ടിട്ടുണ്ടോ ചെക്കാ നീ ? )

Melethil 2:21 AM  

കവിയേയും, പടം പിടിത്തക്കാരനെയും പണ്ടേ ഇഷ്ടാ, ഇത് കണ്ടപ്പോ അതു പിന്നെയും കൂടി.......... ജുഗല്ബന്ദി ന്നു പറയുന്നത് ഇതിനല്ലേ?

സാക്ഷി 3:12 AM  

ചുള്ളാ..!!

ശ്രീഇടമൺ 3:26 AM  

സുന്ദരം...!!!
ചിത്രവും,
വരികളും...

എല്ലാ ആശംസകളും...

നൊമാദ് | ans 6:52 AM  

This comment has been removed by the author.

സു | Su 7:48 AM  

സ്വപ്നങ്ങളിലെ മനോഹരക്കടൽ! :)

Sekhar 9:54 AM  

മനോഹരം

Anonymous 8:04 PM  

ചിത്രക്കടല്‍!
അല്ല,
കവിതക്കടല്‍!!
അല്ലല്ല,
..............
ഹോ!മനുഷേന്‍ പണ്ടാരടങ്ങി!

Rare Rose 11:22 PM  

ശരിക്കുമൊരു സ്വപ്നക്കടല്‍ തന്നെ..ആദ്യ വരി കണ്ടമാത്രയിലെ തോന്നി ഒരു സെറീന ടച്ച്..വരിയും ചിത്രവും കൂടിയൊരു വല്ലാത്ത രസം..എന്താണിനി പറയേണ്ടതെന്നറിയില്ല..

ശ്രീലാല്‍ 12:27 PM  

a thousand dreams such as these.. :)

ശ്രീനാഥ്‌ | അഹം 9:15 PM  

മനോഹരം!

Anu 11:54 PM  

എന്റെ ദൈവേ ഇങ്ങിനെയും പടങ്ങള്‍ എടുക്കാന്‍ പറ്റും അല്ലേ... അണ്ണാ അന്ന്യായം... അന്ന്യായം...

സൂപ്പര്‍....

നമ്മടെ നാട്ടിനെ പറയിപ്പിക്കും (നല്ലത് പറയിപ്പിക്കും എന്ന്)

...പകല്‍കിനാവന്‍...daYdreaMer... 5:06 AM  

Great work's'.. !

ജ്യോനവന്‍ 9:31 PM  

തലയില്‍ വിരിഞ്ഞ പേരുപൂക്കളില്‍ ഇപ്പോള്‍ നിശ്ചയമായും നമിച്ചുപോകുന്ന രണ്ടെണ്ണം!

അനിലന്‍ 4:45 AM  

എന്റെ സ്വപ്നങ്ങളിലെ ആകാശമാണിത്.
ഹരിതാകാശം, ശ്യാമചന്ദ്രന്‍, വയലറ്റു നക്ഷത്രങ്ങള്‍!

തുളസീ സുന്ദരമായിരിക്കുന്നു!
സെറീനയുടെ കവിതാചിത്രവും!

Anonymous 11:28 AM  

ചിത്രം മനോഹരം
വരികള്‍ അതിലേറെ മനോഹരം

മനൂ‍ .:|:. Manoo 2:36 AM  

ചുമ്മാ ഒരു ടെസ്റ്റ്‌ കമന്റ്‌ :)

വയനാടന്‍ 7:42 AM  

മനോഹരം സുഹ്രുത്തേ

മുല്ലപ്പൂ 9:31 AM  

സ്വപ്നത്തിന്റെ തോണിയും കവിതയിലെ കടലും ഒരുപോലിഷ്ടം.

molu 1:57 PM  

തോണി ഒന്നാടിയുലഞ്ഞാൽ കെട്ടുപോവുന്ന സ്വപ്നങ്ങളിലെ കടലുകളെക്കുറിച്ച് എന്നെഴുതും? സ്വപ്നം ഉതിർന്നു വീഴുന്ന നിലയില്ലാ കടലാഴങ്ങളിലെ മുങ്ങിമരണത്തെക്കുറിച്ചു എപ്പോഴെഴുതും? പച്ചിലക്കെട്ടുകളിലെ പതിയിരിക്കുന്ന കെണികൾ...അവയുടെ സിരകളിലെ നിലച്ച് പോയ ചിത്രങ്ങൾ എന്നെടുക്കും?

Anonymous 6:34 AM  

Not able to see any thing in my browser, is it posted in non-english language.

Rachana , Appu 2:37 AM  

Beautiful picture..

By the way , I feel that it should have been "Kayal" and not "Kadal"..

Note- Am fine..Was away from blogging for so long since I got tied up with so many things..

Srivalli 12:38 AM  

wow..that is just too awesome..what a wonderful space you have here!..thank you for sharing these!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP