Monday, July 27, 2009

സ്വപ്നങ്ങളിലെ കടല്‍നീ വേരുകള്‍ കൊണ്ട് തുന്നിയ
തൂവാലയാണിക്കടല്‍
അതില്‍,
പച്ചയിലകളുടെ കെട്ടഴിഞ്ഞു
വീണൊരാകാശ ചിത്രം.
ജല സിരകളില്‍ കുടഞ്ഞുണര്‍ന്ന പൂവുകള്‍,
നിന്‍റെ പേരോര്‍മ്മയില്‍ വിടര്‍ന്നവ.
വീണ്ടും
തൊട്ടു തൊട്ടൊന്നു കടലാക്കുക,
സ്വപ്നങ്ങളുടെ നങ്കൂരമഴിഞ്ഞൊരു
തോണി വന്നു നില്‍ക്കുന്നു.

- സെറീന


Tuesday, July 14, 2009

പച്ച ജീവിതം


നന്നായി പഠിക്കുമായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. കണക്കുകൂട്ടലുകള്‍ ഒക്കേയും സ്വയം തെറ്റിച്ച്‌ കണക്കുകള്‍ക്ക്‌ വലിയ വിലയൊന്നുമില്ലാത്ത മറ്റൊരു ലോകത്താണിപ്പോള്‍‍. ഇടയ്ക്ക്‌ അപ്രത്യക്ഷമാകും. അകാശത്തിനും അപ്പുറമുള്ള വീട്ടില്‍ പോകുന്നതാണ്. ചെറിയ ചെറിയ കെട്ടുകളില്‍ അകാശത്തീലൂടെ പറന്നുനടക്കാനുള്ള കോപ്പുകളുമായി തിരിച്ചെത്തും.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP