കാസറഗോഡ്
കാണുമ്പോഴൊക്കെ ഫൈവ്സ്റ്റാര്‍ വാങ്ങിച്ച് സ്നേഹത്തില്‍ പൊതിഞ്ഞു തരാറുള്ള സുബീത്താനോടും, നെയ്പ്പത്തലും കോഴീം വിളമ്പി മതിയാവാത്ത ജലീലിന്റെ ഉമ്മാനോടും, ഉച്ചയ്ക്ക് ചോറുണ്ടിട്ടു വരുമ്പോള്‍ പച്ചമാങ്ങയും ഉപ്പും കൊണ്ടുവന്ന് ക്ലാസില്‍ വീതം വെയ്ക്കാറുള്ള സെക്കീനേനൊടും ഒക്കെ മിണ്ടരുത് , കാണരുത് എന്നൊക്കെ ഞങ്ങളോട് പറയാന്‍ മംഗലാപുരത്തു നിന്നും വണ്ടി കയറി വരുന്നവരെ, നിങ്ങളുടെ സ്ഥാനം കാസറഗോഡിന്റെ പടിക്കു പുറത്താകുന്നു.
24 comments:
മംഗലാപുരത്ത് നിന്നും വണ്ടി കയറി വരുന്നത് ആശയം മാത്രമാണെന്ന് തോന്നുന്നു; കുറഞ്ഞപക്ഷം രണ്ടാമത്തെ സംഭവത്തിലെങ്കിലും. പക്ഷേ ഒന്നുറപ്പിക്കാം - ഇവിടെ അധികാരികളുടെ ഭാഗത്ത് നിന്നും അക്രമികളെ സംരക്ഷിക്കുന്ന നയമുണ്ടാകില്ല.
nice snap and thoughts...
Seems like you are taking us back to those monsoon days.
Undulating green hills, tall coconut palms, burkha-clad muslim women walking in a line, & those cloudy skies - a typical Kasargod setting.
Beautiful :)
.. and those disturbing thoughts.. :(
ചിത്രം മനോഹരം.
ചിന്ത അതിലുമെത്രയോ...
സ്നേഹമേ, ഇന്നാ ഇവിടുന്നൊരു പെങ്ങളുടെ
സ്നേഹ മിഠായി...
I am tendering you my Love.
regards
Ibru
ചാത്തനേറ്: ആ ‘ബോംബെ’ യില്‍ മഴനനഞ്ഞ് വരുന്ന കൊയ്രാള... തന്നെ തന്നെ....
പടം ഗംഭീരം അടികുറിപ്പ് അതിലും ഗംഭീരം സ്നേഹം കൊടുത്തും വാങ്ങിയും ജീവിക്കുന്ന നമുക്കിടയിലേക്ക് കയറി വരുന്ന ക്ഷുദ്രജീവികളേ സ്നേഹത്തിന്റെ ഭാഷയില്‍ തിരുത്താം അതിനു വഴങ്ങാത്തവരെ ചവിട്ടി കൊല്ലാം.
തുളസീ വളരെ ശരി.
ഭ ജ പ പാര്‍ട്ടികള്‍ ഭരണത്തില്‍ കയറിയാല്‍
thats going to be the end of freedom in India.
ഈ പടത്തിനു പകരം തരാന്‍ എനിക്ക് സ്വാധീനമുള്ള പത്ത് പതിനഞ്ച് വോട്ടുകള്‍ മാത്രം.
too good...
ഇതിനോടു് സാദൃശ്യമുള്ള മറ്റൊരു മനോഹരമായ ചിത്രവും ഈ ബ്ലോഗില്‍ എപ്പോഴോ
മറിച്ചുനോക്കുന്നതിനിടയില്‍ കണ്ടതുപോലെ? കാറ്റത്താടി നില്ക്കുന്ന തെങ്ങുകളും മഴയോടു് കിന്നാരം പറഞ്ഞു വരുന്ന കൂട്ടുകാരും?
നന്നായിരിക്കുന്നു ചിത്രങ്ങള്‍. അവയോടു് സംസാരിക്കുന്ന കലാകാരനും. ഭാവുകങ്ങള്‍.
fine shot...
ന്റെ മാഷേ... ശരിക്കും, പറഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍... ഉഗ്രന്‍!
hO...!
where is this in Kasaragod ?
കാണപ്പെടുന്ന സഹോദരങ്ങളിലേക്കെത്തിച്ചേരാതെ പലര്‍ക്കും നഷ്ടമായിപ്പോകുന്ന ചിന്തകള്‍.. :(
പടം ഗംഭീരം
adipoli. Oru nimisham .. Bombayile .. Uyire Uyire orthu poyi... Bekal Fortile .. Mazha drushyangal...
Kasargodinteyalla.. Keralathinte thanne Padikku Porahanavarude sthaanam.. Pattumenkil Indiyudeyum..
അഞ്ചു തെങ്ങുകള്‍
അഞ്ചു മനുഷ്യര്‍
അതിര്‍ത്തി
നല്ല പടം
തുളസി തുളുനാട് സന്ദര്‍ശിച്ചപ്പോള്‍ ശരിക്കും ഡ്രൈ ആയ ഒരു പ്രകൃതിയെയാണ് കണ്ടത്.. അനന്തപുര ക്ഷേത്രത്തിന്റെ അടുത്തൊക്കെ...
ഇത് കാണാതെ പോയല്ലോ എന്ന് സങ്കടം തോന്നുന്നു...
തുളസീ..!
നന്നായി തുളസീ,പടവും താഴെക്കൊടുത്ത താക്കീതും
ഹായ്...............
നല്ല പടം....
അതിലും നല്ല അടിക്കുറിപ്പും ...
മനുഷ്യന് സംസ്കാരം ഉണ്ടാവാന്‍ മതങ്ങള്‍ ഉണ്ടായി... ഇപ്പോള്‍ മതങ്ങളുടെ പേരില്‍ മനുഷ്യന് സംസ്കാരശൂന്യന്‍ ആവുന്നു...നല്ല ചിത്രം...
Post a Comment