Tuesday, November 11, 2008

അര ദൈവങ്ങള്‍


അമ്മ : ഏടറോ പോന്ന് ?
വേണു പണിക്കര്‍ : പീട്യേലേക്ക് ലക്ഷ്മിയേട്ടി
അമ്മ : നി ഈലേന്ന്യാ മടങ്ങി വര?
വേണു പണിക്കര്‍ : ഓ
അമ്മ : ന്നാ നി വരുമ്പോ പത്തുറ്പ്യേക്ക് മീന്‍ മേണിച്ചോ , പൈസ വരുമ്പോ തര.
വേണു പണിക്കര്‍ : ഓ
........................

കളിയാട്ടം മുടിയെടുക്കുന്ന ദിവസം.പരദേവതയുടെ പുറപ്പാടിനു സമയമായി.പള്ളിയറയുടെ കളത്തിന്റെ ഒരറ്റത്ത് ചെണ്ടകൊട്ടു തുടങ്ങി.മെല്ലെ തുടങ്ങി കൊട്ടികൊട്ടി കേറുന്നതിനനുസരിച്ച് ജാതിക്കാരും ദേശക്കാരും അന്യദേശക്കാരും ചേര്‍ന്ന് അമ്പലപ്പറമ്പ് നിറയും. പിന്നെ അണിയറയില്‍ നിന്നും കുത്തുവിളക്കു പിടിച്ച മലയന്റെ പിന്നിലായി സാക്ഷാല്‍ നരസിംഹാവതാരമായി വേണു പണിക്കര്‍ പള്ളിയറയിലേക്ക് വരും. പള്ളിയറയുടെ മുന്നില്‍ പീഠത്തിരുത്തി മലയന്മാര്‍ തോറ്റം പാടി കുരുത്തോല അരയോടകെട്ടിച്ച് ചമയങ്ങളണിയിക്കും. പിന്നെ ചെണ്ടകൊട്ടിപെരുക്കുമ്പോള്‍ പള്ളിയറക്കളത്തിലാകെ പരദേവത ഉറഞ്ഞാടും .ചൊല്ലേണ്ടവരോടൊക്കെ മൊഴി ചൊല്ലികഴിയുമ്പോള്‍ ജാതിക്കാര്‍ക്കും ദേശക്കാര്‍ക്കും അന്യദേശക്കാര്‍ക്കും തൊഴുതുവണങ്ങി സങ്കടം പറയാം.

പരദേവത : പൈതങ്ങളേ..
അമ്മ കൈകൂപ്പി വണങ്ങുന്നു
പരദേവത : പടിഞ്ഞാറ്റയില്‍5 കത്തുന്ന ആ വിളക്ക് കെടാതെ സൂക്ഷിച്ചിട്ടില്ലേ പൈതങ്ങളെ ?
ഉണ്ടെന്ന് അമ്മ തലയാട്ടുന്നു
പരദേവത : അല്ലല്ലേതുമില്ലാതെ ഞാന്‍ കാത്തുസൂക്ഷിച്ചോളാം.

മുടിയില്‍നിന്നും ഒരു നുള്ളു തുളസിയിലയും ആരയാലിലയില്‍ ഒരു നുള്ളു മഞ്ഞക്കുറിയും അമ്മയുടെ കൈയ്യില്‍ പിടിപ്പിച്ച് അമ്മയുടെ തലയില്‍ കൈവെച്ച് പരദേവത പറയും ‘ഗുണം വരട്ടെ‘.ആ ഒരു നിമിഷത്തില്‍ നിശബ്ദമായി സങ്കടങ്ങളൊക്കെ അമ്മ പറഞ്ഞുതീര്‍ത്തിട്ടുണ്ടാകും, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടാകും.

11 comments:

സു | Su 9:16 AM  

ചിത്രങ്ങൾ, ഇതൊക്കെ നേരിട്ടുകാണുന്നതുപോലെ തോന്നിക്കും.

തുളസിയെടുത്ത ചിത്രം, പത്രത്തിൽ കണ്ടിരുന്നു. സന്തോഷമായി. സൂക്ഷിച്ചുവെച്ചിട്ടുണ്ട്. :)

പാഞ്ചാലി :: Panchali 9:20 AM  

പടവും എഴുത്തും നന്നായി ഇഷ്ടപ്പെട്ടു.

Sekhar 4:50 PM  

Beautiful... as usual :)

Thulasi Kakkat 5:15 AM  

സൂയേച്ചിയേ :)

ഉപാസന || Upasana 5:15 AM  

പടത്തിന് നല്ല മികവുണ്ട്.
പക്ഷേ എഴുതിയ ആ വാമൊഴിയ്ക്കാണ് ഞാന്‍ ഫുള്‍ മാര്‍ക്ക് ഇടുന്നത്.
നാടന്‍ സംഭാഷണം ആവിഷ്കരിക്കാന്‍ വല്ലാത്ത വിരുത് തന്നെ വേണം.
പാറപ്പുറത്തിറ്റ്നെ മധ്യതിരുവിതാംകൂര്‍ ഭാഷ അല്‍ഭുതപ്പെടുത്തിയിരുന്നു.

ആശംസകള്‍
:-)
ഉപാസന

lakshmy 9:26 AM  

ചിത്രവും കുറിപ്പുകളും വളരേ നന്നായി

Mahi 11:52 PM  

ഇഷ്ടപ്പെട്ടു

നൊമാദ് | A N E E S H 9:56 PM  

നീ ഇതൊക്കെ ഒളീപ്പിച്ചു വച്ചിരിക്കാരന്നല്ലേ ഇത്രം ദിവസം.

അശ്വതി233 6:26 PM  

അതിമനോഹരം തുളസി....വാക്കുകള്‍ ഗംഭീരം."നല്ല പാങ്ങിണ്ട്പ്പാ ബായ്ക്കാന്‍"

anil chorppath (tarkov) 1:28 PM  

നന്നായ്ട്ട്ന്ട്... ലാളിത്യത്തിനന്ടെ അവതാരന്ഗളാണീ കലാകാരനമാര്.. ഓര്മ്മകള് പൂത്തു..

Aasha 6:28 AM  

Really Nice photo.. blog super aanu ketto

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP