Saturday, November 22, 2008

അലി അസ്‌മത്ത്


ബാലമ കേട്ടപ്പോള്‍ അലി തകര്‍ക്കും എന്നു തന്നെയായിരുന്നു കരുതിയിരുന്നത്. മേക്കല്‍ ഹസ്സന്റെ സ്റ്റുഡിയോയില്‍ റെക്കോ‍ഡിങ്ങ് , ലൈവ് ഡ്രംസ്, വരികളില്‍ നിറയെ അലി എന്നിട്ടും ക്ലാഷിന്‍ഫോക്സ് റിലീസ് ചെയ്തപ്പോ തണുത്ത പ്രതികരണമാണെന്നും ലാഹോറിലെ മ്യൂസിക് സ്റ്റോറുകളിലൊന്നും അലിയുടെ ഒരു പോസ്റ്ററുപോലും കണ്ടില്ലെന്നു മദീഹ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. അലിയുടെ കാലം സോഷ്യല്‍ സര്‍ക്കസ്‌ എന്ന ആദ്യ സോളോ ആല്‍ബത്തില്‍ തീര്‍ന്നെന്ന് ആളുകള്‍ പറഞ്ഞു നടക്കാനും തുടങ്ങിയിരിക്കുന്നു.

ജുനൂണിനൊപ്പം അലിയുടെ കൂടെ നടക്കാന്‍ തുടക്കാന്‍ തുടങ്ങിയതാണ്. സയ്യോണി മുതല്‍ അലി പാടിയ പാട്ടുകളൊക്കേയും തലക്കുപിടിപ്പിച്ച് കേട്ടിട്ടുണ്ട്. സല്‍മാന്‍ അഹമ്മദ്‌ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അലിയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതായിരുന്നു കൂടുതലിഷ്ടം എങ്കിലും ജുനൂണില്‍ നിന്ന് അലീ ഇറങ്ങി നടന്നപ്പോള്‍ കുടെ ഇറങ്ങി. അലിയുടെ പപ്പുയാര്‍ അത്ഭുതപ്പെടുത്തിയിരുന്നു, ജുനൂണിലെ സൂഫി റോക്കിനുമപ്പുറം അലി എന്തൊക്കെയോ ആണെന്ന് മനസ്സിലായി, ഗരജ്‌ ബറസ് പെയ്തു തോര്‍ന്നേയില്ല.

അലിയുടെ അസ്തമയം എന്ന്‌ മദീഹ പോലും പറയാന്‍ തുടങ്ങിയ സമയത്താണ് കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ അലി എത്തിയത്‌. അലിയും ആരവവും കണ്ടു മടങ്ങി വന്ന മദീഹ ചോദിക്കുന്നു, അലി മരിച്ചെങ്കില്‍ ജീവിച്ചിരിക്കുന്നതാരൊക്കെയാണ് ?

10 comments:

പാഞ്ചാലി :: Panchali 6:06 AM  

:)
ഇവയില്‍ ചിലത് പുതിയ പരിചയപ്പെടലായിരുന്നു!
നന്ദി തുളസീ!

verloren 6:12 AM  

ലിങ്കുകള്‍ക്ക് നന്ദി. സയ്യോനി mp3 ലിങ്ക് കിട്ടാന്‍ വഴിയുണ്ടോ?

Sekhar 6:22 AM  

Nice introduction. The writing was good. Never knew Ali before.

V.R. Hariprasad 6:36 AM  

ഹോ!! സയ്യോനി ഒരു സംഭവമായിരുന്നു. കൂടുതല്‍ പറയാനറിയുന്നില്ല. @@@@

*
പടം പവര്‍ഫുള്‍.
സ്‌ട്രിംഗുകളെല്ലാം പുതുക്കപ്പെട്ട്‌ എന്റെ ഗിറ്റാര്‍ മുറിയുടെ മൂലയിലിരിക്കുന്നു. :)

Thulasi Kakkat 10:14 PM  

അലിയുടെ പാട്ടുകള്‍ വേണമെങ്കില്‍ മെയില്‍ ചെയ്യു.

kakkatphoto@gmail.com

കോറോത്ത് 1:35 AM  

Junoon - available @ www.songs.pk

ശ്രീനാഥ്‌ | അഹം 9:21 PM  

Great Snap! my mail is on the way...

-സു‍-|Sunil 8:35 AM  

Kutta, Sent an email. Please reply.-S-

ഫാരിസ്‌ 10:28 PM  

നല്ല വിവരണം. നല്ല ചിത്രം.
ഇതിന് മുന്‍പ് തുള്സിയുടെ ഒരു പോസ്റ്റില്‍ നിന്നാണ് അലി നൂറിയെ കുറിച്ച് മനസ്സിലാക്കിയത്. അലി അസ്മത്തിനെ പരിചയപ്പെടുത്തിയതിനും നന്ദി..

[ boby ] 2:42 AM  

അലി അസ്മത്ത് ജുനൂനിലും അതിന് ശേഷവും പാടിയതെല്ലാം തലയ്ക്കു പിടിക്കുന്നത്‌ തന്നെ... ജുനൂനും ഫ്യുസോണും അലി അസ്മതിന്റെയും ഷഫ്കത് അലിയുടെയും അഭാവത്തില്‍ ഒന്നും അല്ലാതാവുന്നു...

ആരൊക്കെയാണ് ചിത്രത്തിലുള്ളവര്‍? ബ്ലാക്ക്‌ ആന്‍ഡ് വൈറ്റില് പെര്‍ഫെക്റ്റ് ആയിരിക്കുന്നു ചിത്രം...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP