Saturday, November 22, 2008

അലി അസ്‌മത്ത്


ബാലമ കേട്ടപ്പോള്‍ അലി തകര്‍ക്കും എന്നു തന്നെയായിരുന്നു കരുതിയിരുന്നത്. മേക്കല്‍ ഹസ്സന്റെ സ്റ്റുഡിയോയില്‍ റെക്കോ‍ഡിങ്ങ് , ലൈവ് ഡ്രംസ്, വരികളില്‍ നിറയെ അലി എന്നിട്ടും ക്ലാഷിന്‍ഫോക്സ് റിലീസ് ചെയ്തപ്പോ തണുത്ത പ്രതികരണമാണെന്നും ലാഹോറിലെ മ്യൂസിക് സ്റ്റോറുകളിലൊന്നും അലിയുടെ ഒരു പോസ്റ്ററുപോലും കണ്ടില്ലെന്നു മദീഹ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. അലിയുടെ കാലം സോഷ്യല്‍ സര്‍ക്കസ്‌ എന്ന ആദ്യ സോളോ ആല്‍ബത്തില്‍ തീര്‍ന്നെന്ന് ആളുകള്‍ പറഞ്ഞു നടക്കാനും തുടങ്ങിയിരിക്കുന്നു.

ജുനൂണിനൊപ്പം അലിയുടെ കൂടെ നടക്കാന്‍ തുടക്കാന്‍ തുടങ്ങിയതാണ്. സയ്യോണി മുതല്‍ അലി പാടിയ പാട്ടുകളൊക്കേയും തലക്കുപിടിപ്പിച്ച് കേട്ടിട്ടുണ്ട്. സല്‍മാന്‍ അഹമ്മദ്‌ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അലിയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതായിരുന്നു കൂടുതലിഷ്ടം എങ്കിലും ജുനൂണില്‍ നിന്ന് അലീ ഇറങ്ങി നടന്നപ്പോള്‍ കുടെ ഇറങ്ങി. അലിയുടെ പപ്പുയാര്‍ അത്ഭുതപ്പെടുത്തിയിരുന്നു, ജുനൂണിലെ സൂഫി റോക്കിനുമപ്പുറം അലി എന്തൊക്കെയോ ആണെന്ന് മനസ്സിലായി, ഗരജ്‌ ബറസ് പെയ്തു തോര്‍ന്നേയില്ല.

അലിയുടെ അസ്തമയം എന്ന്‌ മദീഹ പോലും പറയാന്‍ തുടങ്ങിയ സമയത്താണ് കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ അലി എത്തിയത്‌. അലിയും ആരവവും കണ്ടു മടങ്ങി വന്ന മദീഹ ചോദിക്കുന്നു, അലി മരിച്ചെങ്കില്‍ ജീവിച്ചിരിക്കുന്നതാരൊക്കെയാണ് ?

Saturday, November 15, 2008

ആദ്യാക്ഷരം


Wednesday, November 12, 2008

ജനാധിപത്യമാണ് മറുപടി

ഫാസിസത്തിനുള്ള മറുപടി മതതീവ്രവാദമല്ല ജനാധിപത്യമാണ് *
*dyfi ചുവരെഴുത്ത്

Tuesday, November 11, 2008

അര ദൈവങ്ങള്‍


അമ്മ : ഏടറോ പോന്ന് ?
വേണു പണിക്കര്‍ : പീട്യേലേക്ക് ലക്ഷ്മിയേട്ടി
അമ്മ : നി ഈലേന്ന്യാ മടങ്ങി വര?
വേണു പണിക്കര്‍ : ഓ
അമ്മ : ന്നാ നി വരുമ്പോ പത്തുറ്പ്യേക്ക് മീന്‍ മേണിച്ചോ , പൈസ വരുമ്പോ തര.
വേണു പണിക്കര്‍ : ഓ
........................

കളിയാട്ടം മുടിയെടുക്കുന്ന ദിവസം.പരദേവതയുടെ പുറപ്പാടിനു സമയമായി.പള്ളിയറയുടെ കളത്തിന്റെ ഒരറ്റത്ത് ചെണ്ടകൊട്ടു തുടങ്ങി.മെല്ലെ തുടങ്ങി കൊട്ടികൊട്ടി കേറുന്നതിനനുസരിച്ച് ജാതിക്കാരും ദേശക്കാരും അന്യദേശക്കാരും ചേര്‍ന്ന് അമ്പലപ്പറമ്പ് നിറയും. പിന്നെ അണിയറയില്‍ നിന്നും കുത്തുവിളക്കു പിടിച്ച മലയന്റെ പിന്നിലായി സാക്ഷാല്‍ നരസിംഹാവതാരമായി വേണു പണിക്കര്‍ പള്ളിയറയിലേക്ക് വരും. പള്ളിയറയുടെ മുന്നില്‍ പീഠത്തിരുത്തി മലയന്മാര്‍ തോറ്റം പാടി കുരുത്തോല അരയോടകെട്ടിച്ച് ചമയങ്ങളണിയിക്കും. പിന്നെ ചെണ്ടകൊട്ടിപെരുക്കുമ്പോള്‍ പള്ളിയറക്കളത്തിലാകെ പരദേവത ഉറഞ്ഞാടും .ചൊല്ലേണ്ടവരോടൊക്കെ മൊഴി ചൊല്ലികഴിയുമ്പോള്‍ ജാതിക്കാര്‍ക്കും ദേശക്കാര്‍ക്കും അന്യദേശക്കാര്‍ക്കും തൊഴുതുവണങ്ങി സങ്കടം പറയാം.

പരദേവത : പൈതങ്ങളേ..
അമ്മ കൈകൂപ്പി വണങ്ങുന്നു
പരദേവത : പടിഞ്ഞാറ്റയില്‍5 കത്തുന്ന ആ വിളക്ക് കെടാതെ സൂക്ഷിച്ചിട്ടില്ലേ പൈതങ്ങളെ ?
ഉണ്ടെന്ന് അമ്മ തലയാട്ടുന്നു
പരദേവത : അല്ലല്ലേതുമില്ലാതെ ഞാന്‍ കാത്തുസൂക്ഷിച്ചോളാം.

മുടിയില്‍നിന്നും ഒരു നുള്ളു തുളസിയിലയും ആരയാലിലയില്‍ ഒരു നുള്ളു മഞ്ഞക്കുറിയും അമ്മയുടെ കൈയ്യില്‍ പിടിപ്പിച്ച് അമ്മയുടെ തലയില്‍ കൈവെച്ച് പരദേവത പറയും ‘ഗുണം വരട്ടെ‘.ആ ഒരു നിമിഷത്തില്‍ നിശബ്ദമായി സങ്കടങ്ങളൊക്കെ അമ്മ പറഞ്ഞുതീര്‍ത്തിട്ടുണ്ടാകും, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടാകും.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP