Tuesday, June 17, 2008

അമൃത പ്രണയം

ബ്ലോഗ്‌ ഇവന്റിനു വേണ്ടി എഴുതിയത്


ഒന്ന്

1939 - ല്‍ ലാഹോര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ കവിതകള്‍ നെഞ്ചിലേറ്റി സുന്ദരിയായ ഒരു പെണ്‍കുട്ടി പഠിച്ചിരുന്നു.
രണ്ട്‌

കഭീ കഭീ മേരെ ദില്‍ മേ ഖയാല്‍ ആത്താ ഹെ...
കെ സിന്ദഗി തേരി സുള്‍ഫോ കി നര്‍മ്മ്‌ ഛാ‍ഓം മേ
ഗുസര്‍ണേ പാത്തീ തോ ശദാബ്‌ ഹോ ഭി സക്തീ ഥീ
യേ തീര്‍ഗീ ജോ മേരീ സിസ്ത്‌ കാ മുക്കദര്‍ ഹെ
തേരീ നസര്‍ കീ ശാ ഓം മെ ഖോ ഭീ സക്തീ തീ

........................

സിന്ദഗി സിര്‍ഫ്‌ മുഹബത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
സുള്‍ഫ്‌ ഓ രുക്‌ സാര്‍ കി ജന്നത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
ഭൂക്ക്‌ ഓര്‍ പ്യാസ്‌ കീ മാരീ ഹുയീ ഇസ്‌ ദുനിയാ മേ
ഇഷ്ക്‌ ഹീ ഏക്ക്‌ ഹഖിഖത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
അക്ഷരങ്ങള്‍ ഉള്ളംകയ്യിലിട്ട്‌ താലോലിച്ച് ഏകാന്തതയിലിരുന്ന്‌ എഴുതിയതായിരുന്നില്ല സഹീര്‍ ലുധിയാനന്‍വിയുടെ കവിതകള്‍. സഹീറിന്റെ ജീവിതം തന്നെയാണ് സഹീറിന്റെ കവിതകളിലും തെളിഞ്ഞു കത്തുന്നത്‌. ദാരിദ്ര്യം നഷ്ടപ്പെടുത്തിയ ആദ്യ പ്രണയത്തകുറിച്ച് വേദനയൊടെ പാടുന്ന കവി തൊട്ടടുത്ത കവിതയില്‍ പട്ടിണികൊണ്ട്` ആളുകള്‍ മരിച്ചു വീഴുന്ന ലോകത്ത് പ്രണയത്തെക്കാളുപരിയായി പലതുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. ലുധിയാനയിലെ ഒരു ജമീന്ദാര്‍ കുടുമ്പത്തില്‍ ജനിച്ചെങ്കിലും സഹീറിന്റെ ബാല്യം ദുരിതങ്ങളുടേതായിരുന്നു. അച്ഛന്‍ രണ്ടാമതൊരു വിവാഹം കഴിച്ചപ്പോള്‍ അമ്മയും സഹീറും ദാരിദ്യത്തിലേക്ക്‌ വീടുവിട്ടിറങ്ങി. സഹീറും കവിതയും പിന്നെ ദാരിദ്ര്യവും ഒന്നിച്ചു വളര്‍ന്നു. ലുധിയാനയിലെ ഖാത്സാ കോളേജില്‍ നിന്നും ബിരുദം നേടി സഹീര്‍ ലാഹോറിലേത്തി. അവിടെ കവിയായ സഹീറിനെ സുന്ദരിയായ ഒരു സിഖ്‌ പെണ്‍കുട്ടി പ്രണയിച്ചു തുടങ്ങി. ഒന്നും സംസാരിക്കാതെ മണിക്കുറുകളോളം അവര്‍ ഒന്നിച്ചിരുന്നു.സഹീര്‍ പിരിയുമ്പോള്‍ സഹീര്‍ വലിച്ചു കളഞ്ഞ സിഗരറ്റുകുറ്റികള്‍ പെറുക്കി സഹിറിന്റെ പ്രണയിനി സിഗരറ്റ്‌ വലിച്ചു. മുസ്ലീമും ദരിദ്ര കവിയുമായ സഹീറും സുന്ദരിയായ സിഖ്‌ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം സഹീറിനെ കോളേജിനു പുറത്തായി. ദാരിദ്ര്യം സഹീറിനെയോ സഹീറിന്റെ കവിതയേയോ തളര്‍ത്തിയില്ല. 1946 ഇല്‍ ലാഹോറില്‍ വെച്ച് തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചപ്പോല്‍ അതിന് സഹീര്‍ നല്‍കിയ പേര് തല്‍ഖിയാന്‍ എന്നായിരുന്നു. കവിതാസമാഹാരത്തിന്റെ പ്രസിദ്ധി സഹീറിനെ അദാബ്‌ - എ- ലത്തീഫ്‌ , പ്രീത്ത്‌ലാരി തുടങ്ങിയ ഉറുദു പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാക്കി. പിന്നീട്‌ പ്രോഗ്രസ്സീവ്‌ റൈറ്റേസ്‌ അസോസിയേറ്റ് എന്ന സംഘടയിലൂടേ സോഷ്യലിസ്റ്റ്‌ ആശയ പ്രചരണം നടത്തിയതിന് അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചപ്പോള്‍ സഹീര്‍ ഡല്‍ഹിയിലേക്ക് കടന്നു. പിന്നിട്‌ ബോംബേയിലേക്കും അതുവഴി ഹിന്ദി സിനിമാ ലോകത്തിലേക്കും.

മൂന്ന്‌
ലാഹോര്‍ ഗവണ്മെന്റ്‌ കോളേജിലെ സുന്ദരിയായ പെണ്‍കുട്ടിയുടെ പേര് അമൃത എന്നായിരുന്നു. പതിനാറം വയസ്സില്‍ അമൃതയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. അക്കൊല്ലം തന്നെ അവള്‍ വിവാഹിതയുമായി. കുട്ടിക്കാലത്തെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചു വെച്ച പ്രീതം സിംഗ് ആയിരുന്നു വരന്‍. 1947 ലെ ഇന്ത്യാ പാക്ക്‌ വിഭജനത്തിന്റെ ദുരന്തമുഖം നേരില്‍ അനുഭവിച്ചറിഞ്ഞ അമൃത ഇന്ത്യയിലേക്ക്‌ കുടിയേറി. 'ആജ്‌ ആഖേന്‍ വാരീസ്‌ ഷാ നു’ എന്ന കവിതയും ‘പിന്‍ജര്‍ ’ എന്ന നോവലും വിഭജനം അമൃതയെകൊണ്ട്‌ എഴുതിച്ചതാണ്.


ആജ്‌ അഖന്‍ വാരിസ്‌ ഷാ നൂ കിതോന്‍ കബരാന്‍ വിച്ചൂന്‍ ബോല്‍
തേ ആജ്‌ കിതാബ്‌ ഇ ഇഷ്ക്‌ ദാ അഗ്‌ലാ വര്‍ക്കാ ഫോല്‍
ഏക്ക്‌ രോയീസി ധീ പഞ്ചാബ്‌ ദീ തൂ ലിഖ്‌ ലിഖ്‌ മാരേയെ
ആജ്‌ ലഖാന്‍ ധീ‍യാന്‍ രോണ്ടിയാ, തയിനു വാരീഷ് ഷാ നൂണ്‍ കഹേന്‍
ഉട്‌ ദര്‍ദ്‌ മന്ദന്‍ ദേ ദര്‍ദിയാ തക്‌ അപ്നാ പഞ്ചാബ്‌
ബേലേ ലാഷ്ന്‍ വിച്ചിയാന്‍
തെഹ്‌ ലാഹൂ ദാ ഭര്യാ ചെനാബ്‌

ഇവിടെ ചെനാബ്‌ നദിയില്‍ നിണമെഴുകകുയാണ്, പാടങ്ങളില്‍ അങ്ങിങ്ങായി ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നു, അന്ന് ഹീര്‍ എന്ന ഒരൊറ്റ പെണ്‍കുട്ടിയുടെ ദു:ഖത്തിന്റെ മാറ്റൊലിയായി ഒരായിരം വരികളാല്‍ ഹീര്‍ രാഞ്ചാ എഴുതിയ വാരീസ്‌ ഷാ , ഈ പെണ്‍കുട്ടികളുടെ കരച്ചില്‍ നി കേള്‍ക്കുന്നില്ലേ ?


നാല്

ഉള്ളടക്കത്തില്‍ ഹയസ്‌ അഹമ്മദിന്റെ കവിതകളുടെ ഗാംഭീര്യവും എന്നാല്‍ സാധാരണക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ തൊടുന്നവയുമായിരുന്നു സഹീറിന്റെ കവിതകള്‍.

താജ്‌ തേരേലിയെ ഏക്‌ മസ്‌ഹര്‍ ഇ ഉള്‍ത്താഫ്‌ ഹീ സഹി
തുഛ്‌ കോ ഇസ്‌ വാദീ രംഗീന്‍ കി അഖീദത്ത്‌ ഹീ സഹീ
മേരീ മെഹബൂബ്‌ കഹീ ഓര്‍ മിലാ കര്‍ മുജ്‌സെ


പണ്ട്‌ താജ്‌മഹലിനെ സാധാരണക്കാരന്റെ പ്രണയത്തെ പുച്ഛിക്കലാണെന്ന്‌ വിശേഷിപ്പിച്ച സഹീര്‍ താജ്‌ മഹല്‍ എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതിയപ്പോള്‍ താജിനെ പ്രക്രീര്‍ത്തിച്ചുകൊണ്ടുള്ള ഒറ്റവരി പോലും എഴുതുകയുണ്ടായില്ല. വിപ്ലവത്തോടൊപ്പം സഹീറിന്റെ വരികളീല്‍ നഷ്ടപ്പെട്ട തന്റെ പ്രണയത്തിന്റെ വേദന നിറഞ്ഞ ചിത്രങ്ങളും കാണാം.

'ജാനേ വോ കേസേ ലോഗ്‌ ഥേ ജിന്‍ കോ പ്യാര്‍ കെ ബദ്‌ലേ പ്യാര്‍ മിലാ
ഹം നേ ജബ്‌ കലിയാന്‍ മാങ്കീ കാട്ടോം കാ ഹാര്‍ മിലാ
( ചിത്രം : പ്യാസാ )

പ്യാര്‍ പര്‍ ബസ്‌ തോ നഹീ ഹെ ലേക്കിന്‍ ഫിര്‍ ഭി
തൂ ബതാ ദേ കി മേ തുജേ പ്യാര്‍ കരൂ യാ നാ കരൂ
( ചിത്രം സോനേ കി ചിഡിയാ )

നഫ്‌രതോന്‍ കെ ജഹാന്‍ മേ ഹംകോ പ്യാര്‍ കി ബസ്റ്റിയാന്‍ ബസാനി ഹെ
ദൂര്‍ രെഹ്‌നാ കോയി കമാല്‍ നഹീന്‍ പാസ്‌ ആവോ തോ കോയി ബാത്ത് ബനേ
( ചിത്രം നയാ രാസ്‌താ )

കെഹദൂ തുമേ യാ ചുപ്പ്‌ രഹൂ, ദില്‍ മേ മേരാ ആജ്‌ ക്യാ ഹേ.. ( ചിത്രം ദീവാര്‍ )

കിസ്‌കാ രാസ്താ ദേഖേ ആയേ ദില്‍ ആയേ സൌദഗീ ( ചിത്രം : ജോഷീലാ )

അഞ്ച്‌

1960-ഇല്‍ വിവാഹമോചനം നേടിയ അമൃത, അമൃത കൗര്‍ എന്ന തന്റെ പഴയ പേരിലേയ്ക്ക് തിരിച്ചു പോകാതെ അമൃത പ്രീതം എന്ന പേരില്‍ത്തന്നെ ഉറച്ചു നിന്നു. പ്രീതം എന്ന പേരിനോടൊപ്പം തന്റെ വൈവാഹികജീവിതത്തിനിടയ്ക്കുണ്ടായിരുന്ന കയ്പേറിയ അനുഭവങ്ങളേയും അമൃത നെഞ്ചില്‍ കൂട്ടിപ്പിടിച്ചിരുന്നു എന്നതിനു പിന്നീടവരെഴുതിയ കഥകളും കവിതകളും തന്നെ സാക്ഷ്യം.
പത്രപ്രവര്‍ത്തകയും, കവിയത്രിയും, നോവലിസ്റ്റും ഒക്കെയായ അമൃത പഞ്ചാബീ സാഹിത്യത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വമായി വളര്‍ന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബഹുമതിനേടുന്ന ആദ്യ വനിതയാണ് അമൃത. പിന്നിട്‌ അവരെ തേടി പതവിഭൂഷണും, ജ്ഞാനപീഠവും എത്തി.

ആറ്‌

1939 - ല്‍ ലാഹോര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ പഠിച്ച സുന്ദരിയാ‍യ സിഖ്‌ പെണ്‍കുട്ടിയും, ലാഹോറിലെ സഹീറിന്റെ പ്രണയിനിയും ഒരാള്‍ തന്നെയായിരുന്നു. പേര് അമൃതാ പ്രീതം. മരണം വരെ പ്രണയത്തെകുറിച്ചും വിപ്ലവത്തേയും കുറിച്ച് കവിതകളെഴുതി സഹീര്‍ ഒറ്റയ്ക്ക് ജീവിച്ചു. അമൃതയാകട്ടെ അകലങ്ങളിലിരുന്നാണെങ്കിലും സഹീറിനോടുള്ള പ്രണയം മറച്ചുവെച്ചിരുന്നുമില്ല. ഒരഭിമുഖത്തില്‍ സഹീറിനെകുറിച്ചുള്ള ചോദ്യത്തിന് അമൃതയുടെ മറുപടി കവിത,

സഹീര്‍ വലിച്ചൂതിയ സിഗരറ്റിന്റെ പുക ഒരിക്കല്‍ക്കൂടി ശ്വസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതുവഴി ഞാന്‍ സഹീറിനടുത്തെത്തിയേനെ..


...........
നന്ദിയും കടപ്പാടൂം :

6 comments:

Sekhar 6:28 AM  

:) Nice to see you back. And nice piece of information on Amrita Pritam.

നൊമാദ്. 8:28 AM  

തുളസീ , സുന്ദരമായിരിക്കുന്നു. ഒരു കവിത പോലെ തന്നെ.

Kichu & Chinnu | കിച്ചു & ചിന്നു 10:59 AM  

found you atlast.... nice foto...

sreejith 8:36 PM  

nannayittundu article.....really interesting.....and i gone thru all your previous blog history.......it's just amazing....!!!

ഫാരിസ്‌ 7:17 AM  

nice pic..and writing..

thulasi, pzl put a link in ur old site abt this new url

ദസ്തക്കിര്‍ 1:40 AM  

ഇതു കൂടെ ചേര്‍ത്തു വായിക്കാം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP