Thursday, June 26, 2008

മണ്ണില്‍ ചവിട്ടി, പൂക്കളെ മണത്ത് , കാറ്റിലലഞ്ഞ്

പൂവിളികള്‍ നേര്‍ത്തുവരുന്നൊരു കാലഘട്ടമാണ് നമ്മുടേത്‌. നമ്മുടെ ജീവിതത്തില്‍ നിന്നും നെയ്യാമ്പലുകളും നാഗലിംഗ പുഷ്പങ്ങളും പവിഴമല്ലികളും കണ്ണാംതളികളും തിരോഭവിച്ചുകൊണ്ടിരിക്കുന്നു. നാഗരികതയുടെ ശിശുക്കള്‍ക്കാവട്ടെ, ചെമന്ന തുമ്പികളും കാക്കപ്പൂവുകളും എന്നോ വിദൂരമായിത്തീര്‍ന്നിരിക്കയാണ്. പൂവും ഇലയും മണത്തുതുടങ്ങുന്ന ഒരു ശൈശവം അവര്‍ക്ക്‌ അചിന്ത്യമാണ്. ഗന്ധത്തിന്റേയും സ്പര്‍ശത്തിന്റേയും വലിയൊരു ലോകമാണ് അവര്‍ക്ക്‌ നഷ്ടമാവുന്നതെന്ന് ആരും ഓര്‍ക്കാറില്ല. കൃത്രിമമായ യാത്രികകളിക്കോപ്പുകള്‍കൊണ്ട്‌ ആരംഭിക്കുന്ന ഒരു ശൈശവത്തില്‍ നിരവയവമായൊരു മന്ദീഭവനം സംഭവിക്കുന്നു. മുതിരുമ്പോള്‍ പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിക്കാനുതകുന്ന ഗ്രന്ഥികള്‍ ജീര്‍ണ്ണമായിത്തീരുകയാണ് ഇതിന്റെ പരിണിതി, പ്രകൃതിയെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന അനൈതികതയിലേക്ക്‌ ഒരു തലമുറയാകെ പരുവപ്പെടുന്നു. ഭൂമിയെ മലിനീകരിച്ചുകൊണ്ട്‌ ജീവിതം ഒരിക്കലും വിമലമാക്കിത്തീര്‍ക്കാന്‍ പറ്റുകയില്ലെന്ന പാഠം അപ്പോള്‍ അവരില്‍ ഏശുകയില്ല.
ജീവന്റെ കയ്യൊപ്പ്‌ : ആഷാമേനോന്‍ഒന്നിച്ച് നടക്കാനിറങ്ങിയതാണെങ്കിലും മോളൂട്ടി അവളുടെ ലോകത്തിലേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. മണ്ണില്‍ ചവിട്ടി പൂക്കളെ മണത്ത്‌ കാറ്റിലലഞ്ഞ്‌ കാഴ്ചകളെ തൊട്ട്, മണത്ത്‌ അങ്ങനെ ... R

26 comments:

Pramod.KM 8:49 AM  

അവര്‍ മണ്ണില്‍ച്ചവിട്ടി നില്‍ക്കാന്‍ പഠിക്കട്ടെ!

ആഷ | Asha 9:07 AM  

ആ നടുക്കത്തെ പടം ഹായ് ഹായ്
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു :)

കുട്ടികള്‍ക്ക് നഷ്ടമായി കൊണ്ടിരിക്കുന്നതെന്തൊക്കെയാ അല്ലേ :(

Kiranz..!! 10:54 AM  

വെള്ളത്തിലാര്‍ക്കുന്ന കുഞ്ഞിപ്പെണ്ണിനോടും, പാടവരമ്പത്ത് കവിളന്മടലേല്‍ ടാറ്റ സുമയോടിക്കുന്ന കുഞ്ഞിച്ചെക്കനോടും,പച്ച മാത്രം കാ‍ണുന്ന നിന്റെ ക്യാമറയോടും..!യെസ്..അതു തന്നെ..!

Sekhar 5:06 PM  

What can I say about this. Just such a beautiful post, accompanied by equally good photos. No words to describe. Just beautiful.

nyanaumgoodi moluttypole cherupathil ente naattile spend cheytha divasangal ormikkunnu :)

റോബി 5:25 PM  

തുളസിയുടെ ക്യാമറയില്‍ ദൃശ്യം മാത്രമല്ലല്ലോ ആ അന്തരീക്ഷം കൂടി പോരുന്നുണ്ടല്ലോ..:)

ശിവ 7:59 PM  

ഈ ചിത്രങ്ങള്‍ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു.

ജീവനുള്ളവ എന്നൊക്കെ പറയുന്നത് ഈ ചിത്രങ്ങളെയാ.

കുറെ നാള്‍ ഞാനും ഇതുപോലെ ഇതൊക്കെ കണ്ട് നടന്നിരുന്നു.

ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നതിന് ഒരുപാട് നന്ദി.

സസ്നേഹം,

ശിവ

ശ്രീലാല്‍ 10:29 PM  

മഴപെയ്തുതുടങ്ങിയ അന്നുമുതലേ കാത്തിരിക്കുകയാണ് ചങ്ങാതീ. എന്തേ വൈകിയത് ? എത്രനാളായി കാത്തിരിക്കുന്നു ആ രണ്ടാമത്തെ ചിത്രം പോലെ ഒന്ന്.

Kichu & Chinnu | കിച്ചു & ചിന്നു 11:34 PM  

കലക്കന്‍!!!
ആഷാമേനോന്റെ വരികളും, തുളസിയുടെ ഫോട്ടൊസും....
5 മിനിട്ട് നേരത്തേക്കെങ്കിലും എന്നെ വീണ്ടും ഒരു കുട്ടിയാക്കിയതിന്‍ , ഒരുപാട് നന്ദി....

സനാതനന്‍ 11:50 PM  

എല്ലാ ചിത്രത്തിലും പ്രകൃതി തലയെടുപ്പോടെ.നെഞ്ചും വിരിച്ച് ചേമ്പിലകള്‍ ഉയരേക്ക്(1)...കരുത്തോടെ മുകളിലേക്ക് പായുന്ന എടുപ്പായി കവുങ്ങുകള്‍(2)കൌതുകത്തോടെ മുകളിലേക്കു നോക്കുന്ന സൂചിമുനകളായി ഞാറുകള്‍ (3) പ്രകൃതിയുടെ,പച്ചപ്പിന്റെ ഈ ലംബമായ നില്‍പ്പുകളാണ് ചിത്രങ്ങളുടെ വശ്യത അതില്‍ പുഴപോലെ ഒഴുകുന്ന ബാല്യം ഒരു കവിത..
മനോഹരം.

ശെഫി 5:57 AM  

ഒരുപാട് ഇഷ്ടായി പോയ പടങൾ

വാല്‍മീകി 7:05 AM  

ഹാ.. എന്തൊരു തണുപ്പ്, പുതുമണ്ണിന്റെ മണം, കാറ്റില്‍ പാലപ്പൂമണം, അപ്പൂപ്പന്‍ താടികള്‍, തോട്ടില്‍ പരല്‍ മീനുകള്‍, ചേമ്പിലയില്‍ വെള്ളത്തുള്ളികള്‍, താറാക്കൂട്ടങ്ങള്‍, മഴക്കാറ്...

ദൈവമേ, എനിക്കെന്തൊക്കെയാണ് നഷ്ടപ്പെടുന്നത്!!!

തോന്ന്യാസി 7:51 AM  

ഒന്നിച്ച് നടക്കാനിറങ്ങിയതാണെങ്കിലും മോളൂട്ടി അവളുടെ ലോകത്തിലേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. മണ്ണില്‍ ചവിട്ടി പൂക്കളെ മണത്ത്‌ കാറ്റിലലഞ്ഞ്‌ കാഴ്ചകളെ തൊട്ട്, മണത്ത്‌ അങ്ങനെ ...


ഒരു പക്ഷേ നാളെ അവള്‍ക്കോര്‍ത്തിരിക്കാന്‍.......


ഓര്‍മ്മകള്‍ എവിടേക്കൊക്കെയോ ഓടിപ്പോകുന്നല്ലോ....

Sarija N S 8:54 AM  

തുളസി,
മോളൂട്ടി വെള്ളത്തിലൂടെ നടക്കുന്ന ചിത്രം എന്റ്റെയും കുട്ടിക്കാലമായിരുന്നു. ആ വെള്ളത്തിലൂടെ , ദൂരെ വയലില്‍ നിന്ന് കുഞ്ഞുമീനുകള്‍ ഒഴുകി വരും. തോര്‍ത്തിന്റ്റെ ഒരു തുമ്പ് കഴുത്തില്‍ കെട്ടി മറുതുമ്പ് വെള്ളത്തില്‍ താഴ്ത്തിപ്പിടിച്ച് മുന്നോട്ട് നടക്കും. പാവം കുഞ്ഞുമീനുകള്‍ ഒന്നുമറിയാതെ എന്റെ കെണിയില്‍ വന്നു കയറും. എല്ലാത്തിനേയും പിടിച്ച് വെള്ള നിറമുള്ള ചില്ലു കുപ്പികളില്‍ അടച്ചു വച്ച കുട്ടിക്കാലം.... കണ്ണടച്ചാല്‍ ഇപ്പോഴും എന്റ്റെ മുന്നില്‍ വെള്ളചില്ലു കുപ്പികളില്‍ ആ കുഞ്ഞുമീനുകള്‍ പിടയ്ക്കുന്നുണ്ട്, ഇന്നത്തെ എന്റെ മനസ്സ് പോലെ ...‍

നാടന്‍ 3:51 AM  

ജീവനുള്ള പടങ്ങള്‍ തുളസീ ...

നൊമാദ്. 10:35 PM  

ഓര്‍മ്മകളൊക്കെ കുത്തിയൊലിച്ച് വരും പോലെ. നല്ല പടങ്ങള്‍.

Vempally|വെമ്പള്ളി 9:00 AM  

ഇതു പോലുള്ള കൈത്തോടുകളില്‍നിന്നും പാത്തി വെട്ടി വാഴത്തോട്ടത്തിലേക്കും പിന്നവിടുന്ന് തേവി വാഴച്ചുവട്ടിലോട്ടും (ഇരുമ്പു പിഞ്ഞാണം ബെസ്റ്റായിരുന്നു വെള്ളം തേവാന്‍)

Vempally|വെമ്പള്ളി 9:00 AM  

ഇതു പോലുള്ള കൈത്തോടുകളില്‍നിന്നും പാത്തി വെട്ടി വാഴത്തോട്ടത്തിലേക്കും പിന്നവിടുന്ന് തേവി വാഴച്ചുവട്ടിലോട്ടും (ഇരുമ്പു പിഞ്ഞാണം ബെസ്റ്റായിരുന്നു വെള്ളം തേവാന്‍)

നിസ് 9:43 PM  

എന്താ പറയേണ്ടൂ എന്നറിയില്യ, നാഗരികത എന്ന പേരില്‍ നാം മുന്നോട്ട് പായുമ്പോള്‍ പുറകിലെനഷ്ടങ്ങള്‍ നമ്മള്‍ കാണുന്നില്യ...

ആ നഷ്ടംനമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും നമ്മള്‍ ഒരു പാടു ദൂരെയായിട്ടുണ്ടാവും. തിരിച്ചു പോകാന്‍ പറ്റാത്തത്ര..

സുല്‍ |Sul 1:40 AM  

കുറെ കാലങ്ങള്‍ക്കു ശേഷമാണിവിടെ.

എല്ലാം നല്ല പടങ്ങള്‍ തുളസീ.

-സുല്‍

സുല്‍ |Sul 1:41 AM  

കുറെ കാലങ്ങള്‍ക്കു ശേഷമാണിവിടെ.

എല്ലാം നല്ല പടങ്ങള്‍ തുളസീ.

-സുല്‍

ശ്രീ 2:27 AM  

രണ്ടാമത്തെ ചിത്രം അതിമനോഹരം.
:)

Kichu & Chinnu 6:00 AM  

Hi thulasi....has been wanting to write to you for a long long time...had been a regular visitor on your blog for a long long time, until you suddenly vanished...and now here you are...so glad to see through ur pics again...those pictures and the poetry that accompanies it always make me miss hearbeats....it is all like getting drenched in the rain....truly amazing!!!

tksadasivan 7:14 AM  

Hi Tulasi,

I am thankful to Mr. Harold who introduced me to your work and you. They look really enchanting and marvellous. Wish to see more of your creativity with camera.

TK Sadasivan

മുല്ലപ്പൂ || Mullappoo 6:08 AM  

രണ്ടാമത്തെ പടം എന്തു എന്തു രസം.

yamini nair 9:57 AM  

I just felt I was right there... The pictures are so lively...

Aasha 6:38 AM  

awesome!!!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP