Saturday, May 10, 2008

പ്രാര്‍ത്ഥനകള്‍


ഒന്ന്‌
ദൈവമേ, ദൈവമേ...
മഹാമൌനത്തില്‍ നിദ്രകൊള്ളുന്നവനേ. മനുഷ്യന്റെ അതി ദാരുണമായ ഗതികേടുകളില്‍ അര്‍ഥം കല്പിച്ചു ചേര്‍ത്തവനേ... പാതാളത്തിന്റെ പരാധീനതകളില്‍ മരവിപ്പെന്ന കാലാവസ്ഥ കല്പിച്ചവനേ... ഭൂമിയില്‍ മരണജ്വാലകള്‍ ഒളിപ്പിച്ചിരിക്കുന്നവനേ... ആകാശത്തില്‍, ജ്യോതിസ്സുകള്‍ കേവലമാണെന്നു തോന്നുപ്പിക്കുന്നവനേ...നക്ഷത്ര രഹസ്യങ്ങളുടെ പ്രഭുവേ...
ദൈവമേ, ദൈവമേ....
എവിടെ മറയുന്നു, നിഴല്‍
എബ്രഹാം മാത്യു
ഇങ്ങിനെ മനോഹരമായി ഒരാള്‍ പ്രാര്‍ത്ഥിക്കുന്നതു കേട്ടാല്‍ എങ്ങിനെയാണ് പ്രാര്‍ത്ഥിക്കാന്‍ തോന്നാതിരിക്കുക ?
ദൈവമേ, ദൈവമേ....

രണ്ട്‌
യെ സമീന്‍ ജബ്‌ നാ ഥീ യേ ജഹാന്‍ ജബ്‌ നാ ഥാ
ചാന്ദ്‌ സൂരജ്‌ നാ ഥേ ആസ്‌മാന്‍ ജബ്‌ നാ ഥാ
രാസ്‌ ഇ ഹഖ്‌ ഭി കിസി പര്‍ ആയാ ജബ്‌ നാ ഥാ
ജബ്‌ നാ ഥാ കുഛ്‌ യഹാന്‍, ഥാ മഗര്‍ തൂ ഹി തൂ
നുസ്രത്ത് ഫത്തേ അലി ഖാന്‍
നുസ്രത്ത് സാ‍ബ്‌, ദൈവമില്ലെങ്കിലും വിശ്വസിച്ചു പോകും നീ ഇങ്ങനെ പാടുമ്പോള്‍

മൂന്ന്‌
സായീന്‍ തൂ ഹീ മേരാ സഛാ സായീന്‍ തൂ ഹേ
മെ തേരാ ബന്ദാ തൂ ഹീ മേരാ മോലാ
തു ഹീ മേരാ മോലാ സായീന്‍
അലി അസ്‌മത്ത്‌/ജുനൂണ്‍
അലീ, പ്രാര്‍ത്ഥിച്ചാല്‍ കിട്ടാനിടയുള്ളത്‌ അപാരമായ സമാധാനം, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി എന്നൊക്കെയുള്ളതാണ് പോലും. ഇതൊക്കെ തന്നെയല്ലേ നിന്റെ പാട്ടിലും ?
............

4 comments:

കണ്ണൂസ്‌ 2:13 AM  

അരാജക വാദി!!

ശരി, നിനക്കിഷ്ടപ്പെട്ട മറ്റൊരു അരാജക വാദിയുടെ വരികള്‍ തന്നെ തരാം പകരം. സാഹിര്‍ ലുധിയാന്‍‌വിയുടെ.

സസാ കാ ഹാല്‍ സുനായേ
ജസാ കി ബാത് കരേ
ഖുദാ മിലേ ഹോ ജിന്‍‌ഹേം
വോ ഖുദാ കി ബാത് കരേ

ഹരേക് ദൗര്‍ കാ മസാബ്
നയാ ഖുദാ ലാതാ
കരേ തോ ഹം ഭി മഗര്‍
കിസ് ഖുദാ കി ബാത് കരേ?

:)

Thulasi Kakkat 7:15 AM  

സാഹീ‍ര്‍ !
:)

അനോണി മാഷ് 10:44 PM  

ഏക് തു ഹീ ഭരോസ
ഏക് തു ഹീ സഹാരാ
ഇസ് തേരെ ജഹാ മേ
നഹി കോയി ഹമാരാ
ഈശ്വര്‍ യാ അള്ളാ
യേ പുകാര്‍ സുന്‍ ലേ

വെള്ളെഴുത്ത് 10:36 AM  

കൂട്ടത്തില്‍ ഒന്നു കൂടിയുണ്ട് ഷഹ്ബാസ് അമന്‍ ബാങ്ക് വിളിക്കുന്നത്. അതുകേട്ടാണ് ഞാന്‍ കാവിയുടുത്ത് ക്ഷേത്രങ്ങള്‍ തോറും അലഞ്ഞത്..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP