Friday, April 11, 2008

വെയിലുകാലം

മെല്ലെ മെല്ലെയാണ് ആ വരവ്‌. കുന്നിന്റെ മുകളില്‍ പറങ്കിമാവ്‌ പൂത്തുതുടങ്ങുമ്പോള്‍ വെയില്‍ മണത്തുതുടങ്ങും. ഊക്കോടെ പച്ചനിറത്തില്‍ വളര്‍ന്നുനിന്നിരുന്ന പുരപ്പുല്ലുകള്‍ നിറം മാറാന്‍ തുടങ്ങുമ്പോള്‍ വെയിലു കാണാം. കറുത്തപാറകള്‍ നിറഞ്ഞ, പറങ്കിമാവുകള്‍ പോലും വളരാത്ത കുന്നിന്റെ മുകളില്‍ വീശൂന്ന കാറ്റില്‍ വെയിലിനെ തൊടാം, തൊട്ടു പൊള്ളാം. വെയിലിലെടുത്ത്‌ പൊള്ളാതെ ബാക്കിയായ ചിത്രങ്ങള്‍ പറഞ്ഞുതരും പച്ച കത്തിയ മഞ്ഞയാണ് വെയിലുകാലത്തിന്റെ നിറമെന്ന്‌.

....................
പ്രലോഭനം

15 comments:

കണ്ണൂരാന്‍ - KANNURAN 2:37 AM  

കത്തുന്ന വെയില്‍.

നാടന്‍ 2:48 AM  

പച്ച നിറഞ്ഞ്‌ നില്‍ക്കുന്ന ഇവിടം തുളസിയുടെ മറ്റൊരു പോസ്റ്റില്‍ കണ്ടതായി ഓര്‍ക്കുന്നു. ഇതും സുന്ദരം തന്നെ ...

ശ്രീലാല്‍ 3:20 AM  

തൊട്ടുപൊള്ളാം, താഴെ കുറച്ചുകാലം കൂടി ജീവിച്ചുകളയാനുള്ള പ്രലോഭനമുള്ളപ്പോള്‍ പൊള്ളിമരിക്കാം.

ഹാരിസ് 6:19 AM  

:)

സു | Su 8:37 AM  

:)

ഭൂമിപുത്രി 9:10 AM  

തുളസീ,മഴയുടെ വരവ് പലരും വറ്ണ്ണിച്ചിട്ടുണ്ട്,
പൊളുന്ന വെയിലിന്‍ കാല്പ്പനീകസൌന്ദര്യം കുറവായതുകൊണ്ടാകും..
ഇതാദ്യമായാണ്‍.
വരിമൂറിച്ച്,അവിടിവിടെയൊക്കെ
ഒന്നുമിനുക്കി എഴുതിയിരുന്നെങ്കില്‍
ഇതൊരു കവിതയുമാ‍കുമല്ലൊ
അഭിനന്ദനങ്ങള്‍!
(വേറ്ഡ്വെരിഫിക്കെഷന്‍ മാറ്റിക്കൂടെ?)

വാല്‍മീകി 10:44 AM  

അതിഥികള്‍ വരുമ്പോഴും തിരിച്ചു പോവുമ്പോഴും ഇറയത്ത് നിന്ന് കാണാം...

നല്ല പടം.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ 1:33 PM  

ഈ വെയിലിനെന്താ ചൂട്.ഒരു കുട കിട്ടിയിരുന്നെകില്‍ നന്നായിരുന്നു

Sekhar 5:49 PM  

nice difference to your november 2007 post titled 'Pralobhanam' where everything looked green and beautiful. but this pic mad me sad. anyway thats how times change.

Jayarajan 7:36 AM  

ഇന്നാള്‌ മഴ പെയ്തത്‌ കൊണ്ടായിരിക്കും ഇപ്പോഴും പച്ച നിറം അല്ലെ, തുളസിയേട്ടാ?
വിഷു ആശംസകള്‍! വിഷുവിന്‌ നാട്ടില്‍ ആയിരിക്കുമല്ലോ? ഇവിടെ നല്ല ഒരു കണി വയ്ക്കണേ, രാവിലെ എഴുന്നേറ്റാല്‍ കാണാലോ:)

ഗീതാഗീതികള്‍ 9:26 AM  

വെയില്‍ കഴിഞ്ഞ് വര്‍ഷം വരും, അപ്പോള്‍ മഞ്ഞമാറി പച്ചയാകും.....

Kichu & Chinnu 11:19 PM  

good one ..

The Prophet Of Frivolity 9:56 AM  

ഭൂമിപുത്രീ,

“തുമ്പിത്തമ്പുരാട്ടിമാര്‍ ഊളിയിട്ട ഉച്ചവെയിലുകളുടെ മദാലസ്യം” എന്നതു പോരേ..ആരൊക്കെ വിട്ടുപോയാലും ഓരൊ കോശവും സംവേദനക്ഷമമായിരുന്ന ഇതിഹാസകാരന്‍ വിട്ടു പോകുമോ?

എന്തൊക്കെ വിശേഷം, തുളസീ?

Rahul 4:02 AM  

This comment has been removed by the author.

Thulasi Kakkat 3:07 AM  

നന്ദി

ലതീഫ്‌,
സുഖം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP