Friday, March 14, 2008

പാട്ടനുഭവങ്ങള്‍


പ്യാരാസാ ഗാവ്‌
ലതാ മങ്കേഷ്കര്‍. ഏ.ആര്‍.റഹ്‌മാന്‍
ചിത്രം : സുബൈദ

വയലിന്റെ നടുക്ക് മുളംകാടുകള്‍ തിങ്ങിനില്‍ക്കുന്ന ഒരു തുരുത്തിലാണ് സുബിന്റെ വീട്‌. ലതാമങ്കേഷ്കര്‍ പല്ലവി പാടി കഴിയുമ്പോഴേക്കും ഞാന്‍ ബ്രഹ്മപുത്രയുടെ കരയിലുള്ള സുബിന്റെ വീട്ടിലെത്തിയിരിക്കും. അവിടെ മുളംകാടിനുചോട്ടില്‍ മരകസേരയിലിരുന്ന്‌ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലിലേക്ക് നോക്കി ഗിറ്റാറില്‍ വിരലുകളോടിച്ച് സുബിന്‍ നചികേതയുടേയും ചന്ദ്രബിന്ദുവിന്റേയും പാട്ടുകള്‍ പാടികൊണ്ടിരിക്കുന്നുണ്ടാവും. വീടിനു പുറകിലേക്ക് തുറക്കുന്ന വാതില്‍ വയലിലേക്കാണ്. വയലിലൂടെ ഇറങ്ങി കുറേ നടന്നാല്‍ വയല്‍ അവസാനിക്കുന്നിടത്ത് മറുകാണിച്ചുതരാതെ പേടിപ്പെടുത്തി നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കാണാം. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കാഴ്ച. കേള്‍‍ക്കുമ്പോഴേല്ലാം സുബൈദയിലെ ഈ പാട്ടെന്നെ അസമിലെ ബ്രഹ്മപുത്രയുടെ കരയിലെ സുബിന്റെ വീട്ടിലെത്തിക്കും, നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കണ്ടിട്ടേ ഞാന്‍ മടങ്ങാറുള്ളു.

ബീഗി ബീഗി
ജെയിംസ്. പ്രീതം
ചിത്രം : ഗാങ്ങ്സ്റ്റര്‍

പൊഞ്ഞാറാകുമ്പോഴൊക്കെ ബാഗുമെടുത്ത് വീട്ടിലേക്കോടുന്ന സ്വഭാവമായതുകൊണ്ട് മിക്കപ്പോഴും മലബാര്‍ എക്സ്പ്രസ്സിലെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ ചവിട്ടുപടിയിലിരുന്നാണ് യാത്ര. പാട്ടുകളുണ്ടാവും കൂട്ടിന്, അന്ന്‌ ജെയിംസ്‌ മാത്രമായിരുന്നു കൂട്ട്. പ്രിതമിന്റെ ഗിറ്റാര്‍, ജെയിംസിന്റെ ബംഗ്ലാദേശി ഡ്രങ്കണ്‍ വോയ്സ്, ഗൌതം ചദോപാദ്ധ്യയുടെ ഒറിജിനല്‍ കമ്പോസിഷന്‍. ബംഗാളിയായ ജെയിംസിനല്ലാതെ മാറ്റാര്‍ക്കാണു ഗൌതംദായുടെ പാട്ടിനെ തൊടാന്‍ കഴിയുക? അന്ന്‌ തലശ്ശേരി എത്തുന്നതുവരെ ചവിട്ടുപടിയിലായിരുന്നു. ബര്‍ത്ത്കിട്ടിയപ്പോ കേറികിടന്നു. വണ്ടി നീലേശ്വരം വിട്ടോടുമ്പോഴൊക്കെ ഞാന്‍ സുഖമായി ഉറങ്ങുകയായിരുന്നു.

സന്‍വാല്‍
മേക്കല്‍ ഹസ്സന്‍ ബാന്‍ഡ്
പാക്കിസ്താനി റോക്ക്.

ഒറ്റപ്പെടലിന്റെ കാലത്ത് കൂടെനിന്നവന്‍. വാരിപ്പിടിച്ച് ചാരിനിര്‍ത്തുകയൊന്നുമായിരുന്നില്ല, പച്ചഞരമ്പു മുറിഞ്ഞ് ചോരപൊടിയുമ്പോള്‍ കൂടെ പാടുകയായിരുന്നു,
‘ മേ തോ ബൈഠീ സബ്‌ കുഛ്‌ ഹാറ്‌ വേ
കദിയാ മില് സാവല് യാറ്‌ വേ...’ ഇപ്പോ ഉണങ്ങിയമുറിവില്‍ വിരല്‍ തടയുമ്പോള്‍ ഹസ്സാ, എനിക്ക്‌ നിന്നെ ഓര്‍മ്മ വരും, നിന്റെ പാട്ടൂം

17 comments:

Joe 4:15 AM  

Was that you just being poetic or did that really happen???

preetha thrikodithanam 5:20 AM  

പ്രക്രുതി രമണീയമായ സ്ഥലം.ഹ്രുദയഹാരിയായ
പാട്ടുകള്‍

നാടന്‍ 5:42 AM  

ഇത്‌ ബേക്കല്‍ കോട്ടയല്ലേ തുളസീ ? നല്ല ഫീല്‍ ഉള്ള പാട്ടുകള്‍.

Joe 5:48 AM  

By the way, I was referring to the situation in which you heard the third song.

ഭൂമിപുത്രി 6:59 AM  

അനുഭവിച്ചു..പാട്ടു കേള്‍ക്കാതെ തന്നെ

Thulasi 7:52 AM  

jochulu,
;)

Jayarajan 5:22 PM  

"വയലിലൂടെ ഇറങ്ങി കുറേ നടന്നാല്‍ വയല്‍ അവസാനിക്കുന്നിടത്ത് മറുകാണിച്ചുതരാതെ പേടിപ്പെടുത്തി നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കാണാം" ഇവിടെ "മറുകര" എന്നായിരിക്കും ഉദ്ദേശിച്ചത്‌ അല്ലേ തുളസിയേട്ടാ?
ഇത്‌ മഴക്കാലത്ത്‌ എടുത്ത പടമാണോ? അതേതാ മരം? അത്‌ ചെരിഞ്ഞ്‌ വീണോ? അതോ ഇപ്പോഴും കോട്ട കാണാന്‍ വരുന്നവരെ ചരിഞ്ഞ്‌ നോക്കിനില്‍പ്പുണ്ടോ?

ദീപു 2:34 AM  

പതിവ്‌ പോലെ :)

വാല്‍മീകി 9:30 AM  

ഈ പരിചയപ്പെടുത്തല്‍ ഇഷ്ടപ്പെട്ടു.

Sekhar 4:42 PM  

Nice image of overcast Bekal fort accompanied by nice songs. The image reminds me of the song "raakilithan..." from 'Perumazhakaalam'. :)

suNIL 12:00 AM  

ചിത്രങ്ങളില്‍ താങ്കള്‍ കൊണ്ടുവരുന്ന മൂഡ് അസൂയാവഹം തന്നെ. അഭിനന്ദനങ്ങള്‍... അടിക്കുറിപ്പുകളും മനോഹരം. ചിത്രങ്ങളുടെ വലുപ്പം കുറച്ചുകൂടി കൂട്ടാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട്. ദൈവത്തോടുള്ള സ്വകാര്യ സംഭാഷണത്തില്‍ നിന്ന്, വെളിച്ചം വരച്ചത്, ഓരം ചേര്‍ന്ന് മെല്ലെ നടക്കുന്നവര്‍, നീയും ഞാനും, മഴ ( മലപ്പുറം പെയ്തത്‌ ) അങ്ങിനെ പോകുന്നു എന്റെ പ്രിയപ്പെട്ടവ..

Thulasi 5:17 AM  

ജയരാജ്‌,
അതൊരു പറങ്കിമാവായിരുന്നു.ഇന്നലെ പോയി നോക്കിയപ്പോ കണ്ടില്ല അവിടെ.

Jayarajan 5:40 PM  

ഓ! പറ്‌ഞ്ചാവ്‌ ന്ന് കണ്ടാല്‍ തോന്നീല... ഇപ്പോ ഇണ്ടായിനോങ്ക്‌ നെറ്‌ച്ചും പറ്‌ഞ്ചാങ്ങ പിട്ച്ചിറ്റ്ണ്ടാട്ടിം അല്ലേ തുളസിയേട്ടാ?

Jayarajan 5:43 PM  

അല്ല തുളസിയേട്ടാ, still alive എവിടെ പോയി? നേരത്തെ ഇവിടെ ലിങ്ക്‌ ഉണ്ടായിരുന്നതല്ലേ? profile-ലും കാണുന്നില്ല?

Kaippally കൈപ്പള്ളി 9:36 AM  

UE ! , ?

സിജി 6:53 AM  

ഹും..ഫൊട്ടോഗ്രഫറും, നല്ലൊരു എഴുത്തുകാരനും..ഈ കോമ്പിനേഷന്‍ അപൂര്‍വ്വമാണ്‌..:)

Anonymous 12:45 PM  

maranathinde papanasiniyiluudonu kadanuvanapozhanariyunnathu atra mosamonnumalla ethennnu................murivil thadavi erikumbol orma varum onne ollu onne ollu athu entethu matram..........life

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP