Sunday, March 02, 2008

ഓരം ചേര്‍ന്ന് മെല്ലെ നടക്കുന്നവര്‍

‘ഒപ്പരം തെയ്യം കാണാന്‍ പോവാന്ന് പറഞ്ഞിറ്റ് നീയെന്താ ഈടെ നിക്ക്‌ന്നേ’ ?

എന്നത്തേയും പോലെ അവസാനം നോക്കുമ്പോള്‍ സന്ദീപിനെ കാണാനില്ല. കണ്ടത്തിലാണ് കണ്ടത്, വെറുതെ കവുങ്ങുകളെ നോക്കി നില്‍ക്കുന്നു.
‘ഞാന്‍ കീഞ്ഞില്ല, നിങ്ങോ പോയ്കോ’

അവന്‍ എന്നും ഇങ്ങനെയാണ്.അവന്റെ മാത്രം ലോകത്ത് തനിച്ച്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കാഴ്ചക്കാരനായി ബൌണ്ടറിക്ക് പുറത്ത് വെറുതെ നില്‍ക്കും, പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവന്‍ മറ്റൊരു ലോകത്തെ കരയില്‍. ഒരേ പ്രായമാണ്. ഒന്നിച്ച് വളര്‍ന്നു. സ്കൂളില്‍ പക്ഷെ ബോര്‍ഡിലെഴുതിയ അക്ഷരങ്ങളൊന്നും അവനോട്‌ കൂട്ടുകൂടിയില്ല. അവിടം മുതലാണെന്നു തോന്നുന്നു അവന്‍ മെല്ലെ നടക്കാന്‍ തുടങ്ങിയത്.

എത്ര വേഗത്തില്‍ തിരിച്ചു നടന്നാലാണാവോ ഞങ്ങള്‍ നിന്റെ ലോകത്തെത്തുക..


...........
ഒപ്പരം - ഒന്നിച്ച്
കീഞ്ഞില്ല - തയ്യാറായില്ല

18 comments:

കണ്ണൂസ്‌ 1:45 AM  

നിന്നെക്കൊണ്ടു മടുത്തു തുളസി. :(

raj neettiyath 5:18 AM  

ഒരക്ഷരം പഠിച്ചാല്‍ മതി...

പാനൂരാന്‍ 5:21 AM  

തുളസി..
ചിലപ്പോ തിരിച്ചല്ല... മുന്നോട്ടുതന്നെ എറെ ദൂരം പോകെണ്ടിവരും , അവനൊപ്പം എത്താന്

Pramod.KM 5:21 AM  

എത്ര വേഗത്തില്‍ തിരിച്ചു നടന്നാലാണാവോ ഞങ്ങള്‍ നിന്റെ ലോകത്തെത്തുക!

-സു‍-|Sunil 5:58 AM  

തുളസീ..
സ്നേഹപൂര്‍വ്വം,
-സു-

ദീപു 7:20 AM  

അവനങ്ങനെ തന്നെയാണ്‌ :)

വെള്ളെഴുത്ത് 7:27 AM  

ഒരിക്കലുമെത്തില്ല. അതു മറ്റൊരു ലോകമാണ്.

വാല്‍മീകി 8:56 AM  

ഒരിക്കലും അവന്റെ ലോകത്ത് എത്താന്‍ നിങ്ങള്‍ക്ക് പറ്റില്ല.

മിന്നാമിനുങ്ങുകള്‍ //സജി.!! 10:56 AM  

സ്നേഹപൂര്‍വ്വം,

സനാതനന്‍ 10:55 PM  

ഇതെങ്ങനെ സാധിക്കുന്നു !!!

ഭൂമിപുത്രി 1:42 AM  

ഇങ്ങിനെ സങ്കടപ്പെടുത്തല്ലെ തുളസീ

Jyothi ജ്യോതി :) 6:08 AM  

:):):)

കുട്ടിച്ചാത്തന്‍ 9:27 PM  

ചാത്തനേറ്:“എത്ര വേഗത്തില്‍ തിരിച്ചു നടന്നാലാണാവോ ഞങ്ങള്‍ നിന്റെ ലോകത്തെത്തുക“

തുളസീ ഈ വാചകങ്ങള്‍ക്ക് കോപ്പീറൈറ്റൊന്നുമില്ലാലോ? പിന്നെ ചോദിക്കാന്‍ വരരുത്...:)

Siji 4:17 AM  

ഒരു വലിയ ബുക്കെടുത്ത്‌ വായിച്ച്‌ മനസ്സ്‌ നിറക്കുന്നതിനേക്കാള്‍ നല്ല അനുഭവമാണ്‌ തുളസിയുടെ ചെറിയവരികളും ചിത്രങ്ങളും കാണുന്നത്‌. ബ്ലോഗടച്ചാലും മനസ്സിനെ പിന്തുടരുന്ന ചിത്രങ്ങള്‍..നന്ദി.

കാശിതുമ്പകള്‍ 5:37 AM  

തുളസി ചേട്ടന്റെ ഓരേ കണ്ടെത്തലുകള്...
എവിടെന്നു വരുന്നു അക്ഷരങ്ങള്‍ തിരിച്ചു നടത്തം ഞാന്‍ കോപ്പിയടിക്കുന്നു....!

യാത്രാമൊഴി 6:04 PM  

എന്തൊരു ചിത്രമെഴുത്ത്!

നസീര്‍ കടിക്കാട്‌ 7:47 AM  

ഓരം ചേര്‍ന്ന്,
മെല്ലെ...മെല്ലെ...
എത്ര ഏകന്തം!

ഗുപ്തന്‍ 1:38 AM  

എന്താ പറയ്യാ!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP