Thursday, February 21, 2008

പോസ്റ്റ്കാര്‍ഡില്‍ നിന്നും ഒരു നഗരം അപ്രത്യക്ഷമാകുന്നു

കണ്ടതോ കാണാത്തതോ ആയ ഒരു നഗരത്തെ എന്റെ മനസ്സ്‌ അടയാളപ്പെടുത്തി വെയ്ക്കുക ചില ചിഹ്നങ്ങളോടുകൂടിയാണ്. അത്‌ നേരില്‍ കണ്ടതോ, വായിച്ചറിഞ്ഞതോ, മറ്റോരാള്‍ക്ക് ആ നഗരത്തെ സംബദ്ധിച്ചിടത്തോളം തികച്ചും അപ്രധാനമായി തോന്നുന്ന ഒന്നോ ആയിരിക്കാം. കോഴിക്കോട്‌ എന്നാല്‍ എനിക്ക് മിഠായി തെരുവിലെ ഒരു പഴയ ഓടിട്ട കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന ആട്‌സ് ക്ലബിലെ വൈകുന്നേരത്തെ മെഹഫിലുകളാണ്


എന്റെ മനസ്സില്‍ കൊച്ചി അടയാളപ്പെടുത്തി വെച്ചിരിക്കുന്നത് ചീനവലകളാലാണ്.ആദ്യമായി ഫോര്‍ട്ട്കൊച്ചിയില്‍ എത്തിപ്പെട്ടപ്പോള്‍ വെറുതെ ചീനവലകളെ നോക്കി മണികൂറുകളോളം ഞാന്‍ നിന്നത്. കൊച്ചി വളരുകയാണ്. ഒപ്പം പുതിയ ചിഹ്നങ്ങളും. പുതിയ നഗര ചിഹ്നങ്ങള്‍ക്ക് ചീനവലകള്‍ വഴിമാറികൊടുത്തുതുടങ്ങിയിട്ടുണ്ട്. ചീന വലകള്‍ സാമ്പത്തീകമായി ലാഭകരമല്ലാതായിട്ട് വര്‍ഷങ്ങളായി. എന്നിട്ടൂം ഇനി എത്രനാളേക്കെന്നറിയാതെ ഇപ്പോഴും ചില ചീനവലകള്‍ ആവശേഷിക്കുന്നത്‌ അത്‌ ഈ നഗരത്തെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളാണെന്ന് ചില ഉടമസ്ഥര്‍ക്കെങ്കിലും തോന്നുന്നതുകൊണ്ടായിരിക്കാം.
..............

10 comments:

ഭൂമിപുത്രി 10:56 PM  

തുളസിയുടെ ഇവിടുത്തെ പലപടങ്ങളും ഞാനെന്റെ
wall paper ആക്കിയിട്ടുണ്ട്,ഇന്നൊന്നുകൂടി shop ചെയ്യട്ടെ..

ഭൂമിപുത്രി 11:19 PM  

കുറേ നോക്കിക്കഴിഞ്ഞ്പ്പോള്‍,വീണ്ടും എഴുതാതെവയ്യ-ചിലപടങ്ങള്‍ ഒരുപ്രത്യേകമൂഡിലേയ്ക്ക് കൊണ്ടുപോകുന്നു തൂളസീ,
ഒരുപക്ഷെ ഞാന്‍ സ്വയംമറന്നു
നോക്കിനിന്നേക്കാവുന്ന ചിലദൃശ്യങ്ങള്‍ ഇവിടെക്കണ്ടു...മഴയില്‍ക്കുതിര്‍ന്ന കാട്ടുപച്ചയും
ഏകാന്തതയും..അങ്ങിനെയങ്ങിനെ..

വെള്ളെഴുത്ത് 12:45 AM  

“ചില പടങ്ങള്‍ പ്രത്യേക മൂഡിലേയ്ക്കു കൊണ്ടു പോകുന്നു തുളസീ..................”
ഹാ !

സു | Su 12:59 AM  

ഹായ്....

u | n 1:37 AM  

mutiny യിലെ മൂന്നാമത്തെ ചിത്രം ഇവിടെ കൊടുക്കാതിരുന്നതെന്താ?

ദീപു 1:47 AM  

മായുന്ന നഗരത്തിനോടൊപ്പം നമ്മുക്ക് പരിചയമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യരും

പ്രിയ ഉണ്ണികൃഷ്ണന്‍ 7:18 AM  

മൂടുപടങ്ങള്‍ എത്ര അണിഞ്ഞാലും ചില അടയാളങ്ങള്‍ തെളിഞ്ഞു തന്നെ നില്‍ക്കും...

അഭിനന്ദനങ്ങള്‍ തുളസീ

ഹാരിസ് 7:43 AM  

സത്യം

ഫോട്ടോഗ്രാഫര്‍::FG 2:58 PM  

നന്നായി തുളസീ,
അഭിനന്ദന്‍സ്:)

പാച്ചു 9:30 AM  

superb yaar !

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP