Wednesday, February 27, 2008

ദാഹിക്കുമ്പോള്‍...


ഞാന്‍ ഓര്‍ക്കാറുണ്ട്.
അവരുടെ വെള്ളത്തിന്റെ നിറമോ
അവരുടെ താരങ്ങളുടെ വാക്കുകളോ
എന്നെ പ്രലോഭിപ്പിക്കാറില്ല.
ദാഹിക്കുമ്പോള്‍ വെള്ളമില്ലെങ്കില്‍
ദാഹിച്ചു തന്നെയിരിക്കുന്നത്
അമ്മേ,
നിങ്ങളെ ഓര്‍മ്മ വരുന്നതുകൊണ്ടാണ്.

19 comments:

ശ്രീ 12:54 AM  

നന്നായിട്ടുണ്ട്.
:)

സു | Su 1:30 AM  

:)

RaFeeQ 1:31 AM  

:) ഇഷ്ടായി..

കിനാവ് 3:24 AM  

വറ്റാത്ത സ്നേഹം x കുപ്പിയിലാക്കി വിഷം ചേര്‍ത്ത രക്തം.

sv 3:32 AM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഭൂമിപുത്രി 6:17 AM  

ദാഹജലം തേടുന്ന പച്ചപ്പൊടിപ്പുകളില്‍ മയിലമ്മയിന്നും..
അസ്സലായി !

ശ്രീലാല്‍ 7:46 AM  

സല്യൂട്ട്.

നിഷ്ക്കളങ്കന്‍ 8:23 AM  

പ്രിയപ്പെട്ട തുള‌സ്സീ,
മ‌ണ്ടനായ ഞാന്‍ ഇന്നാണ് ഈ ബ്ലോഗ് മുഴുവന്‍ നോക്കിയത്. കണ്ണുനീര്‍ തുളുമ്പുന്നു ചില ചിത്രങ്ങ‌‌ളും വരിക‌ളും ചേര്‍ത്തു വായിയ്ക്കു‌‌മ്പോ‌ള്‍.
എവിടെയൊക്കെയോ ഒരു വിങ്ങ‌ല്‍.

ഈ ഫോട്ടോയിലും ഒരു തേങ്ങ‌ലാണ് കാണുന്നത്. ജ്യോതി ഇത് ക‌ണ്ടോ ആവോ?

ശ്രീലാല്‍ 8:41 AM  

ഈ കിണറ്റില്‍ നിന്നും തിരിച്ചു കയറാന്‍ പറ്റുന്നില്ലല്ലോ ദൈവമേ.. :( ഉള്ളില്‍ നിന്നും പുകയുന്നു സ്നേഹിതാ വരികള്‍. നിങ്ങള്‍ ദൈവമാണ് - അക്ഷരങ്ങള്‍ക്ക് ചുറ്റും പ്രപഞ്ചം സൃഷ്ടിക്കുന്ന ദൈവം.

ദീപു 8:55 AM  

അമ്മ എന്ന സ്ഥാനത്തിനു എന്ത് കൊണ്ടും അര്‍്ഹ. പ്രകൃതി
തുളസി ... കവിതകളാണ് താങ്കളുടെ ചിത്രങ്ങള്‍ .. എഴുതി തോല്പ്പിക്കുകയാണ് നമ്മളെ

കണ്ണൂരാന്‍ - KANNURAN 9:15 AM  

ഉം... എന്താ പറയേണ്ടതെന്നറിയില്ല.. :)

സിമി 12:28 PM  

excellent!

Jayarajan 6:47 PM  

മയിലമ്മയ്ക്ക്‌ പ്രണാമം. തുളസിയേട്ടാ, തായിക്കുമ്പോ അടുത്ത ബീട്ട്‌ന്ന് കൊറച്ച്‌ പച്ചാളം മേങ്ങിക്കുടിച്ചോ, ട്ട്വോ :)

നജൂസ്‌ 8:07 PM  

കൊള്ളാലൊ.
ഇവിടെ ആദ്യാണ്‌

വരാം

ശ്രീജിത്ത്‌ കെ 8:20 AM  

ഈ ചിത്രം ഇതിനുമുന്‍പും നിന്റെ ബ്ലോഗില്‍ കണ്ടിട്ടുള്ളതുപോലെ ഒരു ഓര്‍മ്മ.

പോസ്റ്റിന്റെ രാഷ്ട്രീയം ഇഷ്ടപ്പെട്ടു.

ഏ.ആര്‍. നജീം 10:28 AM  

തുള‍സ്സി

ഒരുപാട് ഇഷ്ടമായി വരികളും ചിന്ത്രങ്ങളും...

അഭിനന്ദനങ്ങള്‍

DivS 6:31 AM  

Tulasi....I feel happy when I read you....I feel the world has not lost all her sons with souls.

keep inspiring us.

നാടന്‍ 12:41 AM  

Beautiful ... both picture and caption.

സൂര്യകാന്തി 7:15 PM  

മയിലമ്മയെ പറ്റിയാണല്ലേ..... വായിച്ചപ്പോള്‍ എനിക്ക് എന്റെ അമ്മയെയാണ്‌ ഓര്‍മ്മ വന്നത്.... ഒരുപാട് കരയിപ്പിച്ചു ഈ വരികള്‍....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP