Wednesday, January 30, 2008

ദളിതം


തലമുറകളായി തലകുനിച്ച് നടക്കാന്‍ വിധിക്കപ്പെട്ടവര്‍ നെഞ്ചുംവിരിച്ച് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്‌.

11 comments:

kumar © 4:00 AM  

പുതിയ ക്യാമറക്കണ്ണിലൂടെ അല്ലേ?
നന്നായി.

പക്ഷെ കോമ്പോസിഷന്‍ കുറച്ചുകൂടി ഡിഫറന്റ് ആക്കാമായിരുന്നു. സബ്ജക്ട് നടുവില്‍ വേണം എന്ന നിയമം ഇത്തരം അബ്ട്രാക്ടുകളിലും വരണമെന്നില്ല.

പ്രോപ്സുകളുടെ അറേഞ്ച്മെന്റ്സ് മൊത്തത്തില്‍ ഒരു “സെറ്റിടല്‍” ഫീല്‍ കൊണ്ടുവന്നു.
പരീക്ഷണങ്ങള്‍ ഇനിയും വരട്ടെ തുളസി

sivakumar ശിവകുമാര്‍ 4:40 AM  

വന്നു ...കണ്ടു...ഒന്നും പറയാനില്ല...പോട്ടെ...

ലാപുട 5:24 AM  

ജനാധിപത്യം എന്ന വാക്കിന് നമ്മുടെ സാമൂഹികജീവിതത്തില്‍ പേടിപ്പെടുത്തുന്ന വൈകൃതങ്ങളടങ്ങിയ അശ്ലീല ധ്വനികളുണ്ടാവുന്നു.

ഫോട്ടോയുടെയും ലിങ്കുകളുടെയും പശ്ചാത്തലമായ രാഷ്ട്രീയ ജാഗ്രതയോട് ആദരവോടെയുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നു.

sijoy 7:14 PM  

ആദ്യ കമന്റ് ഒരു പോസ്റ്റിന്റെ വിധി എഴുതും എന്നു പറയുന്നത് എത്രയോശരി. കുമാറിന്റെ ആദ്യ കമന്റിനെ ചുവടു പിടിച്ഛാണ് ഇതിനു മുകളിലുള്ള ഇഞ്ചിപ്പെണ്ണിന്റെ കമന്റ്. ഇനി ഒരുപാടുപേര്‍ വന്ന് ഇതുപോലെ പറയും. ചതിവായി പോയി കുമാറെ ;)

ശ്രീജിത്ത്‌ കെ 11:46 PM  

കലക്കന്‍ ചിത്രം തുളസീ. ഒരു ആശയം ഒരു ചിത്രം കൊണ്ട് എത്ര മനോഹരമായി കാണിക്കാം എന്നതിനു നീ എന്നും ഒരു നല്ല ഉദാഹരണമാണ്‍. ഈ ചിത്രവും പതിവുപോലെ നന്നായി. ചിത്രം ഇരിച്ചിരി ഓവര്‍ എക്സ്പോസ്ഡ് ആയെന്ന് തോന്നിപ്പിച്ചു, പക്ഷെ ഇല്ല. വെളിച്ചം നന്നായിത്തന്നെ നീ ഉപയോഗിച്ചിട്ടുണ്ട്.

നിന്റെ ഓരോ ചിത്രം കഴിയുമ്പോഴും നിന്നോടുള്ള ആരാധന കൂടിക്കൂടി വരുന്നു.

raj neettiyath 1:23 AM  

തെയ്യത്തിന്റെ വീണുകിടക്കുന്ന കിരീടം/മുടിയലങ്കാരം കെട്ടുപുരയുടെ നാച്ചുറല്‍ ലൈറ്റിങില്‍ കാണിച്ചിരുന്നെങ്കില്‍ ഇതില്‍ പതിന്മടങ്ങു തീവ്രമാകുമെന്നു തോന്നുന്നു.

DivS 10:23 AM  

remembering the great soul

saptavarnangal 4:40 PM  

നല്ല ഉദ്യമം, പരീക്ഷണങ്ങള്‍ ഇനിയും തുടരണം. ‘ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് എത്തിപ്പെടുന്നവരുടെ ഗതി‘ - ആശയം നന്നായിട്ടുണ്ട്. പക്ഷേ ചിത്രത്തിലെ ഓവര്‍ എക്സ്പോഷര്‍ ആ ഒരു ഫീല്‍ തരുന്നില്ല. പിന്നെ കുമാര്‍ പറഞ്ഞതുപോലെ മൊത്തത്തില്‍ ഒരു സെറ്റ് ലുക്ക് :(

കാശിതുമ്പകള്‍ 10:31 PM  

മനപൂര്‍വ്വം ചിത്രമെടുക്കാനായി അങ്ങിനൊരു സാഹചര്യം ഒരുക്കി എന്നതിലുപരി നല്ലൊരു ആശയത്തേയും അതിന്റെ ചിത്രീകരണത്തേയും മാത്രം ഞാന്‍ കണ്ടു നന്നായിരിക്കുന്നു! എങ്ങിനെയെടുത്തു എന്നല്ലല്ലോ എന്തിനെടുത്തു എന്നല്ലേ..?

N O M A D | നൊമാദ്. 3:23 AM  

jst a wow !!

യാത്രാമൊഴി 4:24 PM  

ഒരു നിലവിളി ഇവിടെയും
ചിതറിക്കിടക്കുന്നു...
കേള്‍ക്കാതെ പോകില്ല കാലം!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP