Wednesday, January 09, 2008

പ്രാര്‍ത്ഥന

കോട്ടയം പുലരുമ്പോള്‍ മീനച്ചിലാറിന്റെ തീരത്തുകൂടി ക്യാമറയും തൂക്കി നടക്കുകയായിരുന്നു ഞാന്‍. ഇടിഞ്ഞുപൊളിഞ്ഞ ഒരു മതിലും മതിലിനകത്തെ ചെറിയ അമ്പലവും കണ്ട് എത്തി നോക്കിയതാണ്. അപ്പോഴതാടാ* ശീവേലിയുടെ മുകളിലിരുന്ന് ഉള്ളുരുകിയൊരാള്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു മന്ദാരപൂവ്.

ഒച്ചയുണ്ടാക്കാതെ ഞാന്‍ തിരിച്ചു നടന്നു.

*കടപ്പാട്‌ - മോഹനകൃഷ്ണന്‍ കാലടി

18 comments:

നാടന്‍ 10:08 PM  

അതിമനോഹരം തുളസീ ... എല്ലാ ചിത്രങ്ങളും. പിന്നെ അടിക്കുറിപ്പുക്കളും. തുളസിയുടെ ഈ ബ്ലോഗ്‌ ഞാന്‍ Favourites ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പിന്നെ, ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌. ഫോട്ടോ എടുക്കുമ്പോള്‍ സബ്ജെക്റ്റ്‌ വ്യക്തമായും, ബാക്ഗ്രൗണ്ട്‌ ഫോക്കസ്സിലല്ലാതെയും (Blur) എടുക്കാന്‍ ക്യാമറ എങ്ങനെയാ സെറ്റ്‌ ചെയ്യേണ്ടത്‌ ? തുളസിയുടെ ഈ ചിത്രം പോലെ. അല്ലെങ്കില്‍ കുട്ടി, ചെമ്പരത്തി പൂ പിടിച്ചിരിക്കുന്ന അത്‌ പോലെ. സഹായിക്കുമോ ?

സു | Su 10:35 PM  

:)

പാലൈസ് ഇനീം തീര്‍ന്നില്ലേ?

samayamonline 11:03 PM  

nice snap

by

http://www.samayamonline.in

Physel 11:03 PM  

നല്ല ചിത്രം തുളസീ...(എന്തു പറ്റി നമ്മുടെ ഫോട്ടോ ക്ലബ്ബിന്?)

നാടന്‍, എസ്. എല്‍. ആര്‍ അല്ലെങ്കില്‍ മാന്വല്‍ മോഡ് ഉള്ള കോമ്പാക്ട് കാമറ ആണുപയോഗിക്കുന്നതെങ്കില്‍, അതിന്റെ അപ്പര്‍ച്ചര്‍ സെറ്റിംഗ്, ലൈറ്റിംഗ് അനുവദിക്കുന്നത്രയും തുറന്നു വെയ്ക്കുക (അതായത് എഫ് നമ്പര്‍ കഴിയുന്നത്ര ചെറിയ നമ്പറില്‍ സെറ്റ് ചെയ്യുക - സാധാരണ കോമ്പാക്റ്റ് കാമറയാണെങ്കില്‍ പോര്‍ട്രെയിറ്റ് മോഡ് ഉപയോഗിക്കുക.) പിന്നെ ടെലിഫോട്ടോ ലെന്‍സ് ഉപയോഗിക്കുക (സും ലെന്‍സ് ആണെങ്കില്‍ സൂം അതിന്റെ ഹൈ എന്‍ഡില്‍ സെറ്റ് ചെയ്യുക)ഇതൊക്കെ ബാക്ക് ഗ്രൌണ്ട് ബ്ലര്‍ ചെയ്യിക്കാന്‍ പറ്റുന്ന വിദ്യകളാണ്.

ശ്രീ 11:18 PM  

മനോഹരം... ചിത്രവും അതിനൊത്ത അടിക്കുറിപ്പും.

:)

ജ്യോനവന്‍ 12:43 AM  

ആ മന്ദാരപൂവ് ഞാനായിരുന്നെങ്കില്‍!
മങ്ങിവീഴാനൊരുങ്ങിയ ഒരു നല്ല ഓര്‍മ്മയെ
പകര്‍ത്തിവച്ചതുപോലെ;
അപൂര്‍വ്വമായൊരു കാഴ്ച്ച.

ഹാരിസ് 3:41 AM  

കാഴ്ച്ച പൂര്‍ണ്ണമാകുന്നതു അടിക്കുറിപ്പിലെ കവിതയിലാണ്.
ഇതൊക്കെ തുന്നിക്കൂട്ടി ഒരു പുസ്തകമാക്കിക്കൂടെ.

കാശിതുമ്പകള്‍ 4:23 AM  

മനോഹരം....

പ്രിയ ഉണ്ണികൃഷ്ണന്‍ 8:39 AM  

മനോഹരം.

ബിന്ദു 10:04 AM  

ഏയ്‌.. മന്ദാരപ്പൂവേ.. ഒന്നിങ്ങു തിരിഞ്ഞു നോക്കു, നിന്റെ മുഖമൊന്നു കാണട്ടെ ഞാന്‍ , നിന്റെ പ്രാര്‍ത്ഥനയെന്തന്നറിയട്ടെ ഞാന്‍. :)

രാജന്‍ വെങ്ങര 11:17 AM  

നിലാവിറങ്ങിയെപ്പോഴേ മറഞ്ഞു,
നിരന്നില്ല നീളെ പുലരിതന്‍
കിരണമീമുറ്റമിതിലും.
പര‍ന്നിരിപ്പിപ്പൊഴുമിരുട്ടിന്‍
നേര്‍ത്ത കരിമ്പടം.
ഒട്ടൊച്ചനിര്‍ത്തിയിരിപ്പൂ
കരഞ്ഞാര്‍ത്ത ചീവിടിന്‍ കൂട്ടങ്ങള്‍
കാതോര്‍ത്തു കേള്‍ക്കയാവാം
നിന്‍ മൌന പ്രര്‍ഥനാമന്ത്രം.
“ഒരു പുലരികൂടിയാകൊമ്പിലുയര‍മിരുന്നു
ഉയിരിനുണ്മയറിയുവാന്‍ കൊതിച്ചെങ്കിലും,
ഇറുത്തെടുത്തന്നെയെറിഞ്ഞിതാരോ
ഈ മതില്‍മേലേക്കു നിര്‍ദ്ദയം.“
“കരഞ്ഞാര്‍ത്തു
കണ്ണീര്‍ വാര്‍ത്തീടുവാനാവില്ലെന്‍
സങ്കടമിന്നു ഞാനരോടു പറയേണ്ടു?“
കേള്‍ക്ക നീ,
കാതുകളില്ലാത്ത
നീയല്ലതാരു കേല്‍ക്കുവാന്‍?
കാണ്‍ക നീ,
കണ്ണുകളിലില്ലാത്ത
നീയല്ലതാരു കാണുവാന്‍?
“കല്ലാണെങ്കിലും,
കാണാതിരിക്കുമോ
കരുണ നിന്നുള്ളിലും,
ഈ കുളിരൂര്‍ന്ന്
മറഞ്ഞതിന്‍ പിന്നാലെയെത്തും
രൌദ്ര രശ്മിതന്‍ തീയ്യാട്ടമപ്പോള്‍
കരിഞ്ഞീടുമെന്‍ അഴകുള്ളരിതളുകള്‍.,
കാലടിപ്പെട്ടമര്‍ന്നിടുമെന്നിളമിതളുകള്‍.
നീയിതിനയോ ഏകി ഈ സുന്ദര
ധവളവസ്ത്രാഞ്ചലമെനിക്കായ്.
ഇതെന്‍ പരിഭവമല്ലെന്‍
പ്രാര്‍ഥന നിന്‍ പടിവാതിലിനിപ്പുറം“.

ശ്രീലാല്‍ 5:43 PM  

തുള്‍സ്, ഈ കമന്റ് ഓപ്ഷന്‍ എടുത്ത് കള. ഒന്നും പറയാനില്ല. ഓരോന്നും കണ്ടും വായിച്ചും മറക്കാത്തിടത്തേക്ക് എടുത്തു വെയ്ക്കുന്നു. അപ്പൊഴെന്തു പറയാന്‍ ?

DivS 1:06 AM  

different pic. your DSLR starts action !

മുല്ലപ്പൂ || Mullappoo 2:57 AM  

തുളസീ,
ഒരു കഥ വായിച്ച സുഖം ഉണ്ടല്ലോ ...

ഏ.ആര്‍. നജീം 11:37 AM  

മനോഹരമായ ചിത്രം ..! ആ വരികള്‍ കൂടി വായിച്ചപ്പോള്‍... :)

ആരോ ഒരാള്‍ 1:34 AM  

:) സുന്ദരം

നിരക്ഷരന്‍ 3:01 AM  

പടത്തിന്റെ മൂഡ് നന്നായിരിക്കുന്നു. പടം അത്ര നന്നായിരിക്കുന്നെന്ന് ഞാന്‍ കളവ് പറയുന്നില്ല.
വെളിച്ചക്കുറവ് തന്നെയാണ് പ്രധാനപ്രശ്നം. ഫൈസല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കൂ. കൂടുതല്‍ നല്ല പടങ്ങള്‍ പകര്‍ത്തൂ.

വെള്ളെഴുത്ത് 7:17 AM  

ഇതു ഞാന്‍ കോപ്പിചെയ്തെടുത്തു. വല്ലപ്പോഴും ഒറ്റയ്ക്കിരിക്കുമ്പോള്‍ നോക്കാം .. കാര്യമുണ്ട്.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP