Thursday, January 31, 2008

പിന്നീല്ലേ...


തമ്പാച്ചീകൊളത്തിലെ കാലില് ഉമ്മ വെക്കാന്‍ വര്‌ന്ന മീനില്ലേ, അവര്ടേ വീട് അങ്ങ് കൊളത്തിന്റെ അടീലാണ്. ചെലപ്പോ നമ്മോ രാവിലേ അമ്പലത്തില് പോമ്പോ അരയാലിന്റെ അട്ത്ത് മൈനേന കാണാറിലല്ലോ, അത്‌ അവര് നമ്മക്കാളും മുന്നേ അമ്പലത്തില് വന്നിട്ട് തൊഴിതിറ്റ്‌ പോന്നതോണ്ടാണ്. തമ്പാച്ചിക്ക് കൊടുക്കാന്‍ മാത്രേ പൂപറിച്ചൂടൂന്ന് അമ്മ പറഞ്ഞതേന്തേന്നറിയോ? ഇല്ലെങ്കി പൂപ്പിക്ക് വേദനെടുക്കുന്നായിറ്റാണ്.


...
തമ്പാച്ചി - ദൈവം/തെയ്യം

21 comments:

ശ്രീ 12:45 AM  

നന്നായിട്ടുണ്ട്, ചിത്രത്തിന്റെ അവതരണം....

:)

കണ്ണൂരാന്‍ - KANNURAN 1:58 AM  

കുഞ്ഞി പൂപ്പറിക്കുന്നോ അതോ അച്ചിക്കണിയനെ പിടിക്കുന്നോ?

kumar © 3:46 AM  

മോളേ നിന്റെ അമ്മാവന്‍ തുളസിയെ കണ്ടോ?
:)


വരികളില്‍ നിറയെ തുളസിയുണ്ട്. ചിത്രത്തിലൊരുപാടു തിരഞ്ഞിട്ടും ഞാന്‍ തുളസിയെ കണ്ടില്ല.

സാധാരണ തുളസിയുടെ ചിത്രങ്ങളില്‍ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാകാറുണ്ട്.

തുളസി, ഇതുപോരാ.. ഇങ്ങനെയായാല്‍ പറ്റില്ല. തുളസിയുടെ ചിത്രീകരണത്തിനു ഞാന്‍ ഒരു വരവരച്ചിട്ടുണ്ട്. അതിനു താഴെ പോകാന്‍ പറ്റില്ല. ഞാന്‍ അവിടെ വന്നു തല്ലും.

(മലയാളം ബ്ലോഗുകളില്‍ കാണുന്ന ചിത്രങ്ങളില്‍ ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്നും ഇഷ്ടമാകാത്തത് ഇഷ്ടമായില്ല എന്നും പറയാന്‍ വര്‍ഷങ്ങളുടെ സ്വാതന്ത്ര്യം ഉള്ള ബ്ലോഗറാണ് തുളസി. ആ സ്വാതന്ത്ര്യം ഞാന്‍ ഇവിടേയും ദുരുപയോഗം ചെയ്യുന്നു)

ദീപു 3:47 AM  

ഞാനെന്ത് പറയാന്‍ .. എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ

മിന്നാമിനുങ്ങുകള്‍ //സജി.!! 8:36 AM  

നന്നായിട്ടുണ്ട്

sivakumar ശിവകുമാര്‍ 9:37 AM  

കുട്ടിക്കാലം ഓര്‍ത്തു പോയി..നന്ദി...

ശ്രീലാല്‍ 2:36 PM  

വര്‍ത്താനം കേട്ടിരുന്നു പോയി.. :)

saptavarnangal 8:50 PM  

കുമാര്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനേ :(


പുതിയ ക്യാമറ മൊത്തത്തില്‍ കൈയിലൊതുങ്ങിയിട്ടില്ലെന്ന് തോന്നുന്നു.

Thulasi 10:53 PM  

കുമാറേട്ടാ :)

ചിത്രങ്ങളില്‍ എന്നെ തിരയരുത്‌ നിങ്ങളെ തിരയുക :)

എന്നോട്‌ ഒരു തരത്തിലും വൈകാരികമായി സംവേദിക്കാന്‍ കഴിയാത്ത ഒരു ചിത്രം എന്നെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ ചിത്രം മാത്രമാണ്.പക്ഷെ കാഴ്ചയുടെ സൌന്ദര്യം കാണുന്നവന്റെ മനസ്സിലല്ലേ? അപ്പോള്‍ ഞാനെങ്ങനെ നിയതമായ ഒരു അളവുകോലുവെച്ച് ഒരു ചിത്രത്തെ അളക്കും?

kumar © 2:12 AM  

തുളസി പറഞ്ഞത് എനിക്ക് മനസിലായി.

ഏ.ആര്‍. നജീം 5:01 PM  

അപ്പോ അതാണ് കാര്യം..!

ശാലിനി 10:42 PM  

എനിക്ക് ആ വരികളാണ് ഇഷ്ടപ്പെട്ടത്. പക്ഷേ ആ ചിത്രത്തിന്റെ കൂടെയല്ലാതെ ആ വരികള്‍ വായിച്ചാല്‍ അതിന് ജീവനുണ്ടാവില്ല.

റോബി 10:29 AM  

ഈയടുത്ത് ഇവിടെയൊരു എലമെന്റ്ററി സ്കൂളില്‍ ഇന്ത്യയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പോയി. തുളസിയുടെ ബ്ലോഗിലെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കേരളത്തെക്കുറിച്ചു പറഞ്ഞത്.

കഴിഞ്ഞ പോസ്റ്റില്‍ പ്രകടിപ്പിച്ച രാഷ്ട്രീയബോധത്തിന് ഒരു സല്യൂട്ടടിക്കാന്‍ വന്നതാണ്. അപ്പോള്‍ പുതിയ പോസ്റ്റ്...
പുതിയ(പഴയ) കാഴ്ചകള്‍ക്ക് നന്ദി. ബ്ലോഗിനൊരു സല്യൂട്ടും...

ഓഫ്: തുളസിയുടെ ഒരു ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു അല്ലേ..?

Thulasi 9:48 PM  

റോബി :)
നന്ദി.

മാതൃഭൂമിയില്‍ ?
എന്റേതായിരിക്കാന്‍ വഴിയില്ല.

റോബി 11:15 PM  

തുളസി, ഏകദേശം ഒന്നര കൊല്ലം മുന്‍പാണ്. ദേ ഈ ചിത്രം.

എന്‍.പി സജീഷിന്റെ ഒരു ലേഖനം വന്ന മാതൃഭൂമിയില്‍...(ആനന്ദ നടനം ആടിനാന്‍ അല്ലെങ്കില്‍ ഗുജറാത്തിനു ശേഷം മുസ്ലിം മലയാള സിനിമയില്‍), ഈ ചിത്രം ഞാന്‍ കണ്ടിരുന്നു. പിന്നീട് ബ്ലോഗില്‍ കണ്ടപ്പോള്‍ ഓര്‍ത്തു....(ഓര്‍മ്മ കൃത്യമാണോ എന്നറിയില്ല, ഒന്നര കൊലം മുന്‍പ് വായിച്ച ഓര്‍മ്മയാണ്, മാതൃഭൂമി ഒന്നും കൈയിലില്ല നോക്കാന്‍

Thulasi 12:34 AM  

റോബി,

ഞാനും കണ്ടിട്ടുണ്ടായിരുന്നു,ഒരേ ഫ്രെയിം ആയിരുന്നെങ്കിലും അതെന്റെ ചിത്രമല്ല.ഫോര്‍ട്ട്കൊച്ചിയിലാണ് ആ വയനശാല.പലേടത്തും വന്നിട്ടുണ്ട് അതിന്റെ ചിത്രം.

നന്ദി.

K M F 5:03 AM  

nice photo and description

akasa midhtayi 7:32 AM  

തുളസിയുടെ ഒരു ഫോട്ടോ ഞാന് ചോദിയ്ക്കാതെ എന്റെ ബ്ലോഗില് പോസ്റ്റ് ചെയ്തു (തുളസിയുടെ പേരോട് കൂടി തന്നെ )
അതിന് ഒരാള് എന്നെ ചീത്ത പറയുകയും ചെയ്തു .സംഗതി തെറ്റു തന്നെ .എങ്കിലും ആ ഫോട്ടോ എന്ടെ ബ്ലോഗില് തുടരാന് അനുവദിക്കുമോ ?
താങ്കള്ക്ക് സമ്മതമല്ലെങ്കില് ഞാന് അത് മാറ്റികൊള്ളാം

N O M A D | നൊമാദ്. 3:29 AM  

ഇഷ്ടമാണ് താങ്കളൂടെ എല്ലാ പടങ്ങളും.

സ്നേഹം

ദീപു 4:56 AM  

This comment has been removed by the author.

ദീപു 4:57 AM  

This comment has been removed by the author.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP