Tuesday, December 30, 2008

ഒരിറ്റു സങ്കടംby Remi Kanazi

നന്ദി മൂര്‍ത്തിക്കും സൂരജിനും

Monday, December 15, 2008

നെല്ലിAnd so the stories flowed, like a deluge of muddied waters of grief — long unaddressed and denied — gushing from a breached dam.

Saturday, November 22, 2008

അലി അസ്‌മത്ത്


ബാലമ കേട്ടപ്പോള്‍ അലി തകര്‍ക്കും എന്നു തന്നെയായിരുന്നു കരുതിയിരുന്നത്. മേക്കല്‍ ഹസ്സന്റെ സ്റ്റുഡിയോയില്‍ റെക്കോ‍ഡിങ്ങ് , ലൈവ് ഡ്രംസ്, വരികളില്‍ നിറയെ അലി എന്നിട്ടും ക്ലാഷിന്‍ഫോക്സ് റിലീസ് ചെയ്തപ്പോ തണുത്ത പ്രതികരണമാണെന്നും ലാഹോറിലെ മ്യൂസിക് സ്റ്റോറുകളിലൊന്നും അലിയുടെ ഒരു പോസ്റ്ററുപോലും കണ്ടില്ലെന്നു മദീഹ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. അലിയുടെ കാലം സോഷ്യല്‍ സര്‍ക്കസ്‌ എന്ന ആദ്യ സോളോ ആല്‍ബത്തില്‍ തീര്‍ന്നെന്ന് ആളുകള്‍ പറഞ്ഞു നടക്കാനും തുടങ്ങിയിരിക്കുന്നു.

ജുനൂണിനൊപ്പം അലിയുടെ കൂടെ നടക്കാന്‍ തുടക്കാന്‍ തുടങ്ങിയതാണ്. സയ്യോണി മുതല്‍ അലി പാടിയ പാട്ടുകളൊക്കേയും തലക്കുപിടിപ്പിച്ച് കേട്ടിട്ടുണ്ട്. സല്‍മാന്‍ അഹമ്മദ്‌ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അലിയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതായിരുന്നു കൂടുതലിഷ്ടം എങ്കിലും ജുനൂണില്‍ നിന്ന് അലീ ഇറങ്ങി നടന്നപ്പോള്‍ കുടെ ഇറങ്ങി. അലിയുടെ പപ്പുയാര്‍ അത്ഭുതപ്പെടുത്തിയിരുന്നു, ജുനൂണിലെ സൂഫി റോക്കിനുമപ്പുറം അലി എന്തൊക്കെയോ ആണെന്ന് മനസ്സിലായി, ഗരജ്‌ ബറസ് പെയ്തു തോര്‍ന്നേയില്ല.

അലിയുടെ അസ്തമയം എന്ന്‌ മദീഹ പോലും പറയാന്‍ തുടങ്ങിയ സമയത്താണ് കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ അലി എത്തിയത്‌. അലിയും ആരവവും കണ്ടു മടങ്ങി വന്ന മദീഹ ചോദിക്കുന്നു, അലി മരിച്ചെങ്കില്‍ ജീവിച്ചിരിക്കുന്നതാരൊക്കെയാണ് ?

Saturday, November 15, 2008

ആദ്യാക്ഷരം


Wednesday, November 12, 2008

ജനാധിപത്യമാണ് മറുപടി

ഫാസിസത്തിനുള്ള മറുപടി മതതീവ്രവാദമല്ല ജനാധിപത്യമാണ് *
*dyfi ചുവരെഴുത്ത്

Tuesday, November 11, 2008

അര ദൈവങ്ങള്‍


അമ്മ : ഏടറോ പോന്ന് ?
വേണു പണിക്കര്‍ : പീട്യേലേക്ക് ലക്ഷ്മിയേട്ടി
അമ്മ : നി ഈലേന്ന്യാ മടങ്ങി വര?
വേണു പണിക്കര്‍ : ഓ
അമ്മ : ന്നാ നി വരുമ്പോ പത്തുറ്പ്യേക്ക് മീന്‍ മേണിച്ചോ , പൈസ വരുമ്പോ തര.
വേണു പണിക്കര്‍ : ഓ
........................

കളിയാട്ടം മുടിയെടുക്കുന്ന ദിവസം.പരദേവതയുടെ പുറപ്പാടിനു സമയമായി.പള്ളിയറയുടെ കളത്തിന്റെ ഒരറ്റത്ത് ചെണ്ടകൊട്ടു തുടങ്ങി.മെല്ലെ തുടങ്ങി കൊട്ടികൊട്ടി കേറുന്നതിനനുസരിച്ച് ജാതിക്കാരും ദേശക്കാരും അന്യദേശക്കാരും ചേര്‍ന്ന് അമ്പലപ്പറമ്പ് നിറയും. പിന്നെ അണിയറയില്‍ നിന്നും കുത്തുവിളക്കു പിടിച്ച മലയന്റെ പിന്നിലായി സാക്ഷാല്‍ നരസിംഹാവതാരമായി വേണു പണിക്കര്‍ പള്ളിയറയിലേക്ക് വരും. പള്ളിയറയുടെ മുന്നില്‍ പീഠത്തിരുത്തി മലയന്മാര്‍ തോറ്റം പാടി കുരുത്തോല അരയോടകെട്ടിച്ച് ചമയങ്ങളണിയിക്കും. പിന്നെ ചെണ്ടകൊട്ടിപെരുക്കുമ്പോള്‍ പള്ളിയറക്കളത്തിലാകെ പരദേവത ഉറഞ്ഞാടും .ചൊല്ലേണ്ടവരോടൊക്കെ മൊഴി ചൊല്ലികഴിയുമ്പോള്‍ ജാതിക്കാര്‍ക്കും ദേശക്കാര്‍ക്കും അന്യദേശക്കാര്‍ക്കും തൊഴുതുവണങ്ങി സങ്കടം പറയാം.

പരദേവത : പൈതങ്ങളേ..
അമ്മ കൈകൂപ്പി വണങ്ങുന്നു
പരദേവത : പടിഞ്ഞാറ്റയില്‍5 കത്തുന്ന ആ വിളക്ക് കെടാതെ സൂക്ഷിച്ചിട്ടില്ലേ പൈതങ്ങളെ ?
ഉണ്ടെന്ന് അമ്മ തലയാട്ടുന്നു
പരദേവത : അല്ലല്ലേതുമില്ലാതെ ഞാന്‍ കാത്തുസൂക്ഷിച്ചോളാം.

മുടിയില്‍നിന്നും ഒരു നുള്ളു തുളസിയിലയും ആരയാലിലയില്‍ ഒരു നുള്ളു മഞ്ഞക്കുറിയും അമ്മയുടെ കൈയ്യില്‍ പിടിപ്പിച്ച് അമ്മയുടെ തലയില്‍ കൈവെച്ച് പരദേവത പറയും ‘ഗുണം വരട്ടെ‘.ആ ഒരു നിമിഷത്തില്‍ നിശബ്ദമായി സങ്കടങ്ങളൊക്കെ അമ്മ പറഞ്ഞുതീര്‍ത്തിട്ടുണ്ടാകും, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടാകും.

Tuesday, October 14, 2008

വെയില്‍ കാഴ്ച

ടീ പോട്ട്
പീറ്റര്‍ സീലിയ സ്ട്രീറ്റ്‌ , ഫോര്‍ട്ട് കൊച്ചി

എന്നും ഇങ്ങനെയാണെന്ന്‌ കേട്ടു, വാതിലില്‍ മുട്ടിവിളിച്ച്‌ വാതില്‍ തുറപ്പിക്കും. എന്നിട്ട് വിസ്തരിച്ച് ഒരു ചായ.


വീട്ടുമുറ്റം , കക്കാട്ട്

ഉത്രാടം ആയിട്ടും ഇത്ര പൂവിട്ടുള്ളുന്ന് രാവിലെ അമ്മയോട്‌ ചോദിച്ചുപോലും, വൈകീട്ട് നോക്കിയപ്പോ മുറ്റം നിറയെ വെയില്‍ പൂക്കള്‍.

Thursday, August 28, 2008

മാഷ്‌


Tuesday, August 19, 2008

ലെ ഡൂബേ ഹമേ...


ആഖോം കെ സാഗര്‍

ഹോട്ടോം കെ സാഗര്‍

ലെ ഡൂബേ ഹമേ ...

ഫ്യൂഷന്‍/ഷഫാഖത്ത് അലി ഖാന്‍

Monday, August 11, 2008

പൂമോളു

Wednesday, July 30, 2008

പരാജയപ്പെടുന്ന ജീവിതങ്ങളുടെ തിരക്കഥ


Stesti/Something Like Happiness (2005)
Czech Republic
Dir - Bohdan Slama

നന്മയുടെ ഓരംചേര്‍ന്നു നടക്കുന്ന ചില ജന്മങ്ങളെ ഒരു നേരം പോക്കിനെന്നോണം ജീവിതം ഇങ്ങനെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും. അവര്‍ക്കു ചിലപ്പോള്‍ മുന്നോട്ടുള്ള വഴിയില്‍ ഒരു ചൂട്ടൂ വെളിച്ചത്തിന്റെ പ്രതീക്ഷപോലുമുണ്ടാകില്ല , എന്നാലും അവര്‍ ഉള്ളിലെ സങ്കടക്കടല്‍ തുളുമ്പാതെ സൂക്ഷിച്ച് ജീവിതത്തോട്‌ യാതൊരു പരിഭവവും ഇല്ലാതെ പുഞ്ചിരിച്ച് ജീവിതത്തെ തോല്‍പ്പിച്ചു കളയും.

ചെക്ക് റിപ്പബ്ലിക്കിലെ പേരെടുത്തു പറയാത്ത ഏതോ നഗരത്തിന്റെ ഓരത്ത് ഒരു ന്യൂക്ലിയര്‍ പ്ലാന്റിനു സമീപത്തെ ഹൌസിങ്ങ് പ്രൊജക്ടില്‍ ഒന്നിച്ച് വളര്‍ന്ന മോണിക്കയുടേയും, ഡാഷയുടേയും റ്റോനിക്കിന്റേയും നിറം മങ്ങിയ അല്ലെങ്കില്‍ പൊതു സമൂഹത്തിന്റെ അളവുകോലാല്‍ അളന്നാല്‍ പരാജയപ്പെട്ട ജീവിതങ്ങളുടെ സാധാരണ കഥ കാഴ്ചകളുടെ പിന്‍ബലത്തീലൂടെ അസാധാരണ അനുഭവമായി തോന്നിയ സിനിമയാണ് 2005 ലെ അക്കാദമി അവാര്‍ഡിനായി ചെക്ക് റിപ്പബ്ലിക്ക് തെരെഞ്ഞെടുത്തയച്ച Stesti/Somthing Like Happiness എന്ന സിനിമ.

ഡാഷ : സാധാരണ ജിവിതാവസ്ഥയ്‌ക്കും ഉന്മാദത്തിനും ഇടയിലുള്ള നൂല്‍പാലത്തിലൂടെയാണ് ഡാഷയുടെ ജീവിതം. രണ്ടു കുട്ടികളുടെ അമ്മയായ ഡാഷയ്ക്ക് തന്റെ കാമുകനെ തട്ടിയെടുക്കാന്‍ നടക്കുന്ന മറ്റുള്ള സുന്ദരികളായ സ്ത്രികളെയോര്‍ത്താണ് ഉത്കണ്ഠ മുഴുവനും.

റ്റോനിക്ക് : ഈ മണ്ണില്‍ തന്നെ വീണു മരിക്കണം എന്നാഗ്രഹമുള്ളതുകൊണ്ട്‌ ന്യൂക്ലിയര്‍ പ്ലാന്റിന് ഭൂമി വിട്ടുകൊടുക്കാതെ മഴ പെയ്താല്‍ ചോരുകയും, ആടിനും കോഴിക്കും മുറി പകുത്തുകൊടുക്കേണ്ടിയും വരുന്ന അമ്മായിയുടെ വീട്ടിലാണ് താമസം. വീടിനോടു ചേര്‍ന്ന് ഒരു ഗ്യാരേജു നടത്തുന്നു. കൂട്ടിന് ഒരിക്കലും തുറന്നു പറയാ‍ത്ത മോണിക്കയോടൂള്ള പ്രണയവും.

മോണിക്ക : സ്വദേശത്തോട്‌ വലിയ മമതയൊന്നുമില്ലതെ അമേരിക്കയില്‍ ജോലി തേടിപോയ കാമുകന്‍ അയക്കാനിടയുള്ള വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒടുവില്‍ വിസ വരുമ്പോള്‍ പൂര്‍ണ്ണമായും ഉന്മാദത്തിന് അടിമയായി പോകുന്ന ഡാഷയേയും അവളുടെ കുട്ടികളേയും ഓര്‍ത്ത് അമേരിക്കന്‍ ജീവിതം മോണിക്കയ്‌ക്ക് വേണ്ടെന്നു വെക്കേണ്ടി വരുന്നു. കുട്ടികള്‍ക്ക് മോണിക്ക ഒരമ്മയായി തീരുന്നു. ദൂരെ മാറി നിന്ന് ഒരച്ഛനായി റ്റോനിക്ക് ആഗ്രഹിക്കുന്ന ജീവിതത്തിന്റെ അടുത്തെവിടെയോ എത്തിപ്പെട്ടതിന്റെ ആഹ്ലാദത്തിലും. ഒടുവില്‍ സുഖമായി കാമുകനുമായി തിരിച്ചെത്തുന്ന ഡാഷ ക്രൂരമായി കുട്ടികളെ തിരിച്ചു വാങ്ങുമ്പോഴും, അമേരിക്കയിലേക്ക് പോയി ഡാഷയും റ്റോനിക്കും ഉപേക്ഷിച്ചുപോയ നാട്ടിലേക്ക് തനിയെ തിരിച്ചെത്തുമ്പോഴും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തെ നോക്കി മോണിക്ക പുഞ്ചിരിച്ചുകൊണ്ടേയിരിക്കുന്നു.

നിറം മങ്ങിയ കാഴ്ചകളും, ഗിറ്ററിന്റെ മുറുക്കിപിടിച്ച സ്ട്രിങ്ങുകളില്‍ നിന്നും വിരലയയുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന വിതുമ്പലിന്റെ സംഗീതവും, അലസ ക്യാമറ ചലനങ്ങളില്‍ ഫ്രെയിമുകളില്‍ ഒറ്റയായിപോകുന്ന മനുഷ്യരേയും മൃഗങ്ങളേയും വസ്തുക്കളേയും കൊണ്ട് പുറമേക്ക് കറുത്ത ഈ സിനിമയെ പുഞ്ചിരിച്ചുകൊണ്ട്‌ പരാജയം ഏറ്റുവാങ്ങി ജീവിതത്തെ തോല്‍പ്പിക്കുന്ന മോണിക്കയും ഡാഷയും റ്റോനിക്കും നല്ലൊരു അനുഭവമാക്കി തീര്‍ക്കുകയാണ്.

ഒന്നു കണ്ടൂ നോക്കു, ചിലപ്പോല്‍ ഒറ്റപ്പെടലിന്റെ കാലത്ത് പിടിച്ചു നില്‍ക്കാന്‍ ഒരു നിലവിളിയുടെ കച്ചിതുരുമ്പൂ പോലും ബാക്കിയില്ലാത്ത നേരത്ത് ഇവരുടെ ജീവിതത്തെ തോല്‍പ്പിക്കുന്ന ചിരി ഒരു പക്ഷേ താങ്ങായേക്കാം.
ഇസ്തവാന്‍ ഹാനോവറിനെ ഇതുവരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല.
സമര്‍പ്പണം : ഫിലിം മൂവ്‌മെന്റില്‍ നിന്നും ഡിവിഡി വാങ്ങിച്ചു തന്ന ശനിയന്

Sunday, July 20, 2008

അണിയറ


Saturday, July 19, 2008

തനിയെ ചിലര്‍ദു:ഖമേ,
ഒരു നിമിഷത്തേയ്‌ക്ക്,
ഒരു കൊച്ചായുഷ്‌കാലത്തേക്ക്,
എന്റെ വെള്ളിവെളിച്ചം എടുത്തുമാറ്റുക,
എന്റെ ദുരിതവും അന്യത്വവും
എനിക്കു ബോധ്യപ്പെടട്ടെ,
സന്ധ്യയുടെ വലയില്‍ വിറച്ചുകൊണ്ട്‌,
മഴയുടെ വിറയ്ക്കുന്ന കൈകളെ
എന്റെ സത്തയിലേക്ക്
പിടിച്ചാനയിച്ചുകൊണ്ട്‌
-- - നെരൂദ

Monday, July 07, 2008

കാര്‍ത്തിക


മോളൂട്ടിയുടെ അനിയത്തി

Thursday, June 26, 2008

മണ്ണില്‍ ചവിട്ടി, പൂക്കളെ മണത്ത് , കാറ്റിലലഞ്ഞ്

പൂവിളികള്‍ നേര്‍ത്തുവരുന്നൊരു കാലഘട്ടമാണ് നമ്മുടേത്‌. നമ്മുടെ ജീവിതത്തില്‍ നിന്നും നെയ്യാമ്പലുകളും നാഗലിംഗ പുഷ്പങ്ങളും പവിഴമല്ലികളും കണ്ണാംതളികളും തിരോഭവിച്ചുകൊണ്ടിരിക്കുന്നു. നാഗരികതയുടെ ശിശുക്കള്‍ക്കാവട്ടെ, ചെമന്ന തുമ്പികളും കാക്കപ്പൂവുകളും എന്നോ വിദൂരമായിത്തീര്‍ന്നിരിക്കയാണ്. പൂവും ഇലയും മണത്തുതുടങ്ങുന്ന ഒരു ശൈശവം അവര്‍ക്ക്‌ അചിന്ത്യമാണ്. ഗന്ധത്തിന്റേയും സ്പര്‍ശത്തിന്റേയും വലിയൊരു ലോകമാണ് അവര്‍ക്ക്‌ നഷ്ടമാവുന്നതെന്ന് ആരും ഓര്‍ക്കാറില്ല. കൃത്രിമമായ യാത്രികകളിക്കോപ്പുകള്‍കൊണ്ട്‌ ആരംഭിക്കുന്ന ഒരു ശൈശവത്തില്‍ നിരവയവമായൊരു മന്ദീഭവനം സംഭവിക്കുന്നു. മുതിരുമ്പോള്‍ പ്രകൃതിയുമായി പ്രതിപ്രവര്‍ത്തിക്കാനുതകുന്ന ഗ്രന്ഥികള്‍ ജീര്‍ണ്ണമായിത്തീരുകയാണ് ഇതിന്റെ പരിണിതി, പ്രകൃതിയെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന അനൈതികതയിലേക്ക്‌ ഒരു തലമുറയാകെ പരുവപ്പെടുന്നു. ഭൂമിയെ മലിനീകരിച്ചുകൊണ്ട്‌ ജീവിതം ഒരിക്കലും വിമലമാക്കിത്തീര്‍ക്കാന്‍ പറ്റുകയില്ലെന്ന പാഠം അപ്പോള്‍ അവരില്‍ ഏശുകയില്ല.
ജീവന്റെ കയ്യൊപ്പ്‌ : ആഷാമേനോന്‍ഒന്നിച്ച് നടക്കാനിറങ്ങിയതാണെങ്കിലും മോളൂട്ടി അവളുടെ ലോകത്തിലേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. മണ്ണില്‍ ചവിട്ടി പൂക്കളെ മണത്ത്‌ കാറ്റിലലഞ്ഞ്‌ കാഴ്ചകളെ തൊട്ട്, മണത്ത്‌ അങ്ങനെ ... R

Tuesday, June 17, 2008

അമൃത പ്രണയം

ബ്ലോഗ്‌ ഇവന്റിനു വേണ്ടി എഴുതിയത്


ഒന്ന്

1939 - ല്‍ ലാഹോര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ കവിതകള്‍ നെഞ്ചിലേറ്റി സുന്ദരിയായ ഒരു പെണ്‍കുട്ടി പഠിച്ചിരുന്നു.
രണ്ട്‌

കഭീ കഭീ മേരെ ദില്‍ മേ ഖയാല്‍ ആത്താ ഹെ...
കെ സിന്ദഗി തേരി സുള്‍ഫോ കി നര്‍മ്മ്‌ ഛാ‍ഓം മേ
ഗുസര്‍ണേ പാത്തീ തോ ശദാബ്‌ ഹോ ഭി സക്തീ ഥീ
യേ തീര്‍ഗീ ജോ മേരീ സിസ്ത്‌ കാ മുക്കദര്‍ ഹെ
തേരീ നസര്‍ കീ ശാ ഓം മെ ഖോ ഭീ സക്തീ തീ

........................

സിന്ദഗി സിര്‍ഫ്‌ മുഹബത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
സുള്‍ഫ്‌ ഓ രുക്‌ സാര്‍ കി ജന്നത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
ഭൂക്ക്‌ ഓര്‍ പ്യാസ്‌ കീ മാരീ ഹുയീ ഇസ്‌ ദുനിയാ മേ
ഇഷ്ക്‌ ഹീ ഏക്ക്‌ ഹഖിഖത്ത്‌ നഹീ കുഛ്‌ ഓര്‍ ഭീ ഹെ
അക്ഷരങ്ങള്‍ ഉള്ളംകയ്യിലിട്ട്‌ താലോലിച്ച് ഏകാന്തതയിലിരുന്ന്‌ എഴുതിയതായിരുന്നില്ല സഹീര്‍ ലുധിയാനന്‍വിയുടെ കവിതകള്‍. സഹീറിന്റെ ജീവിതം തന്നെയാണ് സഹീറിന്റെ കവിതകളിലും തെളിഞ്ഞു കത്തുന്നത്‌. ദാരിദ്ര്യം നഷ്ടപ്പെടുത്തിയ ആദ്യ പ്രണയത്തകുറിച്ച് വേദനയൊടെ പാടുന്ന കവി തൊട്ടടുത്ത കവിതയില്‍ പട്ടിണികൊണ്ട്` ആളുകള്‍ മരിച്ചു വീഴുന്ന ലോകത്ത് പ്രണയത്തെക്കാളുപരിയായി പലതുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. ലുധിയാനയിലെ ഒരു ജമീന്ദാര്‍ കുടുമ്പത്തില്‍ ജനിച്ചെങ്കിലും സഹീറിന്റെ ബാല്യം ദുരിതങ്ങളുടേതായിരുന്നു. അച്ഛന്‍ രണ്ടാമതൊരു വിവാഹം കഴിച്ചപ്പോള്‍ അമ്മയും സഹീറും ദാരിദ്യത്തിലേക്ക്‌ വീടുവിട്ടിറങ്ങി. സഹീറും കവിതയും പിന്നെ ദാരിദ്ര്യവും ഒന്നിച്ചു വളര്‍ന്നു. ലുധിയാനയിലെ ഖാത്സാ കോളേജില്‍ നിന്നും ബിരുദം നേടി സഹീര്‍ ലാഹോറിലേത്തി. അവിടെ കവിയായ സഹീറിനെ സുന്ദരിയായ ഒരു സിഖ്‌ പെണ്‍കുട്ടി പ്രണയിച്ചു തുടങ്ങി. ഒന്നും സംസാരിക്കാതെ മണിക്കുറുകളോളം അവര്‍ ഒന്നിച്ചിരുന്നു.സഹീര്‍ പിരിയുമ്പോള്‍ സഹീര്‍ വലിച്ചു കളഞ്ഞ സിഗരറ്റുകുറ്റികള്‍ പെറുക്കി സഹിറിന്റെ പ്രണയിനി സിഗരറ്റ്‌ വലിച്ചു. മുസ്ലീമും ദരിദ്ര കവിയുമായ സഹീറും സുന്ദരിയായ സിഖ്‌ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം സഹീറിനെ കോളേജിനു പുറത്തായി. ദാരിദ്ര്യം സഹീറിനെയോ സഹീറിന്റെ കവിതയേയോ തളര്‍ത്തിയില്ല. 1946 ഇല്‍ ലാഹോറില്‍ വെച്ച് തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചപ്പോല്‍ അതിന് സഹീര്‍ നല്‍കിയ പേര് തല്‍ഖിയാന്‍ എന്നായിരുന്നു. കവിതാസമാഹാരത്തിന്റെ പ്രസിദ്ധി സഹീറിനെ അദാബ്‌ - എ- ലത്തീഫ്‌ , പ്രീത്ത്‌ലാരി തുടങ്ങിയ ഉറുദു പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററാക്കി. പിന്നീട്‌ പ്രോഗ്രസ്സീവ്‌ റൈറ്റേസ്‌ അസോസിയേറ്റ് എന്ന സംഘടയിലൂടേ സോഷ്യലിസ്റ്റ്‌ ആശയ പ്രചരണം നടത്തിയതിന് അറസ്റ്റുവാറണ്ടു പുറപ്പെടുവിച്ചപ്പോള്‍ സഹീര്‍ ഡല്‍ഹിയിലേക്ക് കടന്നു. പിന്നിട്‌ ബോംബേയിലേക്കും അതുവഴി ഹിന്ദി സിനിമാ ലോകത്തിലേക്കും.

മൂന്ന്‌
ലാഹോര്‍ ഗവണ്മെന്റ്‌ കോളേജിലെ സുന്ദരിയായ പെണ്‍കുട്ടിയുടെ പേര് അമൃത എന്നായിരുന്നു. പതിനാറം വയസ്സില്‍ അമൃതയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. അക്കൊല്ലം തന്നെ അവള്‍ വിവാഹിതയുമായി. കുട്ടിക്കാലത്തെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചു വെച്ച പ്രീതം സിംഗ് ആയിരുന്നു വരന്‍. 1947 ലെ ഇന്ത്യാ പാക്ക്‌ വിഭജനത്തിന്റെ ദുരന്തമുഖം നേരില്‍ അനുഭവിച്ചറിഞ്ഞ അമൃത ഇന്ത്യയിലേക്ക്‌ കുടിയേറി. 'ആജ്‌ ആഖേന്‍ വാരീസ്‌ ഷാ നു’ എന്ന കവിതയും ‘പിന്‍ജര്‍ ’ എന്ന നോവലും വിഭജനം അമൃതയെകൊണ്ട്‌ എഴുതിച്ചതാണ്.


ആജ്‌ അഖന്‍ വാരിസ്‌ ഷാ നൂ കിതോന്‍ കബരാന്‍ വിച്ചൂന്‍ ബോല്‍
തേ ആജ്‌ കിതാബ്‌ ഇ ഇഷ്ക്‌ ദാ അഗ്‌ലാ വര്‍ക്കാ ഫോല്‍
ഏക്ക്‌ രോയീസി ധീ പഞ്ചാബ്‌ ദീ തൂ ലിഖ്‌ ലിഖ്‌ മാരേയെ
ആജ്‌ ലഖാന്‍ ധീ‍യാന്‍ രോണ്ടിയാ, തയിനു വാരീഷ് ഷാ നൂണ്‍ കഹേന്‍
ഉട്‌ ദര്‍ദ്‌ മന്ദന്‍ ദേ ദര്‍ദിയാ തക്‌ അപ്നാ പഞ്ചാബ്‌
ബേലേ ലാഷ്ന്‍ വിച്ചിയാന്‍
തെഹ്‌ ലാഹൂ ദാ ഭര്യാ ചെനാബ്‌

ഇവിടെ ചെനാബ്‌ നദിയില്‍ നിണമെഴുകകുയാണ്, പാടങ്ങളില്‍ അങ്ങിങ്ങായി ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്നു, അന്ന് ഹീര്‍ എന്ന ഒരൊറ്റ പെണ്‍കുട്ടിയുടെ ദു:ഖത്തിന്റെ മാറ്റൊലിയായി ഒരായിരം വരികളാല്‍ ഹീര്‍ രാഞ്ചാ എഴുതിയ വാരീസ്‌ ഷാ , ഈ പെണ്‍കുട്ടികളുടെ കരച്ചില്‍ നി കേള്‍ക്കുന്നില്ലേ ?


നാല്

ഉള്ളടക്കത്തില്‍ ഹയസ്‌ അഹമ്മദിന്റെ കവിതകളുടെ ഗാംഭീര്യവും എന്നാല്‍ സാധാരണക്കാരന്റെ ഹൃദയത്തില്‍ എളുപ്പത്തില്‍ തൊടുന്നവയുമായിരുന്നു സഹീറിന്റെ കവിതകള്‍.

താജ്‌ തേരേലിയെ ഏക്‌ മസ്‌ഹര്‍ ഇ ഉള്‍ത്താഫ്‌ ഹീ സഹി
തുഛ്‌ കോ ഇസ്‌ വാദീ രംഗീന്‍ കി അഖീദത്ത്‌ ഹീ സഹീ
മേരീ മെഹബൂബ്‌ കഹീ ഓര്‍ മിലാ കര്‍ മുജ്‌സെ


പണ്ട്‌ താജ്‌മഹലിനെ സാധാരണക്കാരന്റെ പ്രണയത്തെ പുച്ഛിക്കലാണെന്ന്‌ വിശേഷിപ്പിച്ച സഹീര്‍ താജ്‌ മഹല്‍ എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതിയപ്പോള്‍ താജിനെ പ്രക്രീര്‍ത്തിച്ചുകൊണ്ടുള്ള ഒറ്റവരി പോലും എഴുതുകയുണ്ടായില്ല. വിപ്ലവത്തോടൊപ്പം സഹീറിന്റെ വരികളീല്‍ നഷ്ടപ്പെട്ട തന്റെ പ്രണയത്തിന്റെ വേദന നിറഞ്ഞ ചിത്രങ്ങളും കാണാം.

'ജാനേ വോ കേസേ ലോഗ്‌ ഥേ ജിന്‍ കോ പ്യാര്‍ കെ ബദ്‌ലേ പ്യാര്‍ മിലാ
ഹം നേ ജബ്‌ കലിയാന്‍ മാങ്കീ കാട്ടോം കാ ഹാര്‍ മിലാ
( ചിത്രം : പ്യാസാ )

പ്യാര്‍ പര്‍ ബസ്‌ തോ നഹീ ഹെ ലേക്കിന്‍ ഫിര്‍ ഭി
തൂ ബതാ ദേ കി മേ തുജേ പ്യാര്‍ കരൂ യാ നാ കരൂ
( ചിത്രം സോനേ കി ചിഡിയാ )

നഫ്‌രതോന്‍ കെ ജഹാന്‍ മേ ഹംകോ പ്യാര്‍ കി ബസ്റ്റിയാന്‍ ബസാനി ഹെ
ദൂര്‍ രെഹ്‌നാ കോയി കമാല്‍ നഹീന്‍ പാസ്‌ ആവോ തോ കോയി ബാത്ത് ബനേ
( ചിത്രം നയാ രാസ്‌താ )

കെഹദൂ തുമേ യാ ചുപ്പ്‌ രഹൂ, ദില്‍ മേ മേരാ ആജ്‌ ക്യാ ഹേ.. ( ചിത്രം ദീവാര്‍ )

കിസ്‌കാ രാസ്താ ദേഖേ ആയേ ദില്‍ ആയേ സൌദഗീ ( ചിത്രം : ജോഷീലാ )

അഞ്ച്‌

1960-ഇല്‍ വിവാഹമോചനം നേടിയ അമൃത, അമൃത കൗര്‍ എന്ന തന്റെ പഴയ പേരിലേയ്ക്ക് തിരിച്ചു പോകാതെ അമൃത പ്രീതം എന്ന പേരില്‍ത്തന്നെ ഉറച്ചു നിന്നു. പ്രീതം എന്ന പേരിനോടൊപ്പം തന്റെ വൈവാഹികജീവിതത്തിനിടയ്ക്കുണ്ടായിരുന്ന കയ്പേറിയ അനുഭവങ്ങളേയും അമൃത നെഞ്ചില്‍ കൂട്ടിപ്പിടിച്ചിരുന്നു എന്നതിനു പിന്നീടവരെഴുതിയ കഥകളും കവിതകളും തന്നെ സാക്ഷ്യം.
പത്രപ്രവര്‍ത്തകയും, കവിയത്രിയും, നോവലിസ്റ്റും ഒക്കെയായ അമൃത പഞ്ചാബീ സാഹിത്യത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വമായി വളര്‍ന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബഹുമതിനേടുന്ന ആദ്യ വനിതയാണ് അമൃത. പിന്നിട്‌ അവരെ തേടി പതവിഭൂഷണും, ജ്ഞാനപീഠവും എത്തി.

ആറ്‌

1939 - ല്‍ ലാഹോര്‍ ഗവണ്‍മെന്റ്‌ കോളേജില്‍ പഠിച്ച സുന്ദരിയാ‍യ സിഖ്‌ പെണ്‍കുട്ടിയും, ലാഹോറിലെ സഹീറിന്റെ പ്രണയിനിയും ഒരാള്‍ തന്നെയായിരുന്നു. പേര് അമൃതാ പ്രീതം. മരണം വരെ പ്രണയത്തെകുറിച്ചും വിപ്ലവത്തേയും കുറിച്ച് കവിതകളെഴുതി സഹീര്‍ ഒറ്റയ്ക്ക് ജീവിച്ചു. അമൃതയാകട്ടെ അകലങ്ങളിലിരുന്നാണെങ്കിലും സഹീറിനോടുള്ള പ്രണയം മറച്ചുവെച്ചിരുന്നുമില്ല. ഒരഭിമുഖത്തില്‍ സഹീറിനെകുറിച്ചുള്ള ചോദ്യത്തിന് അമൃതയുടെ മറുപടി കവിത,

സഹീര്‍ വലിച്ചൂതിയ സിഗരറ്റിന്റെ പുക ഒരിക്കല്‍ക്കൂടി ശ്വസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അതുവഴി ഞാന്‍ സഹീറിനടുത്തെത്തിയേനെ..


...........
നന്ദിയും കടപ്പാടൂം :

Tuesday, May 20, 2008

ചാവ്‌പൂക്കളുടെ..

മീനുകളുടെ..

Wednesday, May 14, 2008

മുന്നൊരുക്കം
..............

Monday, May 12, 2008

വെറുതേയല്ല


"എന്നെ തച്ചുകൊന്നാലും
ഒരു പട്ടിയും ചോദിക്കാന്‍ വരില്ല"
എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്‌.

Saturday, May 10, 2008

പ്രാര്‍ത്ഥനകള്‍


ഒന്ന്‌
ദൈവമേ, ദൈവമേ...
മഹാമൌനത്തില്‍ നിദ്രകൊള്ളുന്നവനേ. മനുഷ്യന്റെ അതി ദാരുണമായ ഗതികേടുകളില്‍ അര്‍ഥം കല്പിച്ചു ചേര്‍ത്തവനേ... പാതാളത്തിന്റെ പരാധീനതകളില്‍ മരവിപ്പെന്ന കാലാവസ്ഥ കല്പിച്ചവനേ... ഭൂമിയില്‍ മരണജ്വാലകള്‍ ഒളിപ്പിച്ചിരിക്കുന്നവനേ... ആകാശത്തില്‍, ജ്യോതിസ്സുകള്‍ കേവലമാണെന്നു തോന്നുപ്പിക്കുന്നവനേ...നക്ഷത്ര രഹസ്യങ്ങളുടെ പ്രഭുവേ...
ദൈവമേ, ദൈവമേ....
എവിടെ മറയുന്നു, നിഴല്‍
എബ്രഹാം മാത്യു
ഇങ്ങിനെ മനോഹരമായി ഒരാള്‍ പ്രാര്‍ത്ഥിക്കുന്നതു കേട്ടാല്‍ എങ്ങിനെയാണ് പ്രാര്‍ത്ഥിക്കാന്‍ തോന്നാതിരിക്കുക ?
ദൈവമേ, ദൈവമേ....

രണ്ട്‌
യെ സമീന്‍ ജബ്‌ നാ ഥീ യേ ജഹാന്‍ ജബ്‌ നാ ഥാ
ചാന്ദ്‌ സൂരജ്‌ നാ ഥേ ആസ്‌മാന്‍ ജബ്‌ നാ ഥാ
രാസ്‌ ഇ ഹഖ്‌ ഭി കിസി പര്‍ ആയാ ജബ്‌ നാ ഥാ
ജബ്‌ നാ ഥാ കുഛ്‌ യഹാന്‍, ഥാ മഗര്‍ തൂ ഹി തൂ
നുസ്രത്ത് ഫത്തേ അലി ഖാന്‍
നുസ്രത്ത് സാ‍ബ്‌, ദൈവമില്ലെങ്കിലും വിശ്വസിച്ചു പോകും നീ ഇങ്ങനെ പാടുമ്പോള്‍

മൂന്ന്‌
സായീന്‍ തൂ ഹീ മേരാ സഛാ സായീന്‍ തൂ ഹേ
മെ തേരാ ബന്ദാ തൂ ഹീ മേരാ മോലാ
തു ഹീ മേരാ മോലാ സായീന്‍
അലി അസ്‌മത്ത്‌/ജുനൂണ്‍
അലീ, പ്രാര്‍ത്ഥിച്ചാല്‍ കിട്ടാനിടയുള്ളത്‌ അപാരമായ സമാധാനം, പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി എന്നൊക്കെയുള്ളതാണ് പോലും. ഇതൊക്കെ തന്നെയല്ലേ നിന്റെ പാട്ടിലും ?
............

Wednesday, April 30, 2008

കണ്ണടച്ചാല്‍ കാണാവുന്ന കാഴ്ചകള്‍

പാട്ട്‌ ഇത്രമാത്രം ഒറ്റയ്ക്ക്‌ കേള്‍ക്കാന്‍ കഴിയുന്നതിന് മുമ്പ്‌ പാട്ടുകേള്‍ക്കല്‍ ഒരു ചടങ്ങായിരുന്നു. വെളിച്ചമെല്ലാം അണച്ച മുറിയില്‍ കണ്ണടച്ച്‌ ഒറ്റയ്‌ക്കിരിക്കണം ടേപ്പ് റിക്കോര്‍ഡറില്‍ നിന്നും ‘ഒതുക്കത്തില്‍ ഒട്ടൂം തുളുമ്പാതെ’ ഒരു പാട്ടുകേള്‍ക്കാന്‍. കണ്ണടച്ചിരുന്ന്‌ പാട്ടുകേള്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തുറക്കുന്ന ചില ലോകങ്ങളുണ്ട്, കണ്ണടച്ചാല്‍ മാത്രാം കാണാവുന്ന കഴ്ചകളുള്ള ലോകം. അവിടെ കാലവും ദൂരവും അപ്രസക്തമാണ്. ഗുസ്താവോയുടെ കൈപിടിച്ച് മാച്ചുപിച്ചു മുഴുവന്‍ നടന്നുകണ്ടിട്ടുണ്ട്‌, അലി നൂറിയുടെകൂടെ ഒരു രാത്രി മുഴുവന്‍ ലാഹോറില്‍ അലഞ്ഞിട്ടുണ്ട്‌.

We all walk the long road, cannot stay.

ഇന്നലെ, നുസ്രത്ത്‌ സാബ്‌ ആലാപ്‌ തുടങ്ങിയപ്പോള്‍ ജീവിതം ഒരു പുസ്തകം പോലെ മുന്നില്‍ തുറന്നു കണ്ടൂ. ഇതുവരെ കണ്ട മുഖങ്ങളില്‍ പലരും വന്ന് പറഞ്ഞു തുടങ്ങി. ചിലര്‍ ചിരിപ്പിച്ചു, ചിലര്‍ സങ്കടപ്പെടുത്തി. ആരായിരുന്നു ഇന്നലെയെന്നെ കരയിപ്പിച്ചത്‌? ആരാലായെന്താ, എത്രനാളുകള്‍ക്കു ശേഷമാണ് ഒന്നു പൊട്ടികരഞ്ഞത്‌.
.................
സാറയും കരയാറുണ്ട്‌.
The only time I really cry.
The only time I can really cry is when I’m vacuuming. My vacuum cleaner came from Sears and cost $449 (although I got it as a floor model for $200 off). It’s called something like a WIND MACHINE or WIND TUNNEL. It has powerful suction and is as loud as a riding lawn mower. When I feel like crying, I drag out my vacuum cleaner and I put on my CD of Eddie Vedder and Nusrat Fateh Ali Khan singing, “The Long Road,” which is from the score of the movie Dead Man Walking. The song is sixteen minutes long and goes like this,
We all walk the long road,
cannot stay.
There’s no need to say goodbye.
All the friends and family,
All the memories going round, round, round.
I have wished for so longhow I wish for you today . . .

I turn the CD up real, real loud, push REPEAT, and go around the house vacuuming and crying. I cry for Nusrat Fateh Ali Khan who died of cardiac arrest in London when he was only forty-nine years old. I cry for my mother and my father and Randy and Sydney and Julia, and for my mother-in-law who died a slow death from Alzheimer’s disease, and for all the dead people I know and all the people who have died in wars and airplanes and falling buildings, and for all the suicides. I cry for all the living, too—the survivors—and all the sadness and meanness in the world, for those in hospitals and refugee camps, for all the desperate people who feel like they’re at the end of their rope, all the drunks and drug addicts, those who hunger and those who mourn and will never, ever be comforted, and for all animals that are sick and feeble and old. I vacuum everything. I vacuum real good.

Friday, April 11, 2008

വെയിലുകാലം

മെല്ലെ മെല്ലെയാണ് ആ വരവ്‌. കുന്നിന്റെ മുകളില്‍ പറങ്കിമാവ്‌ പൂത്തുതുടങ്ങുമ്പോള്‍ വെയില്‍ മണത്തുതുടങ്ങും. ഊക്കോടെ പച്ചനിറത്തില്‍ വളര്‍ന്നുനിന്നിരുന്ന പുരപ്പുല്ലുകള്‍ നിറം മാറാന്‍ തുടങ്ങുമ്പോള്‍ വെയിലു കാണാം. കറുത്തപാറകള്‍ നിറഞ്ഞ, പറങ്കിമാവുകള്‍ പോലും വളരാത്ത കുന്നിന്റെ മുകളില്‍ വീശൂന്ന കാറ്റില്‍ വെയിലിനെ തൊടാം, തൊട്ടു പൊള്ളാം. വെയിലിലെടുത്ത്‌ പൊള്ളാതെ ബാക്കിയായ ചിത്രങ്ങള്‍ പറഞ്ഞുതരും പച്ച കത്തിയ മഞ്ഞയാണ് വെയിലുകാലത്തിന്റെ നിറമെന്ന്‌.

....................
പ്രലോഭനം

Thursday, April 03, 2008

അപ്രധാന ആത്മകഥകളില്‍ നിന്ന്

ശാഖയുടെ ഏഴയലത്തുകൂടി പോകാറില്ല.

ഏ.കെ.ജി സ്മാരക വായനശാലയില്‍ നിന്നും പുസ്തകമെടുക്കാറുണ്ട്‌. സഖാവ്‌ അമ്പാടിയേട്ടന്‍ ഇടയ്‌ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അംഗത്വമെടുത്തിട്ടില്ല ഇതുവരെ.

പേര് താഴത്തുവീട്ടില്‍ അവിനാഷ്‌,
റൈറ്റ്‌ ഹാന്‍ഡ്‌ ഓപ്പണിങ്ങ്‌ ബാറ്റ്‌സ്‌മാന്‍,
റൈറ്റ്‌ ഹാന്‍ഡ്‌ ഓഫ്‌ ബ്രേക്ക്‌ ബൌളര്‍.

Friday, March 14, 2008

പാട്ടനുഭവങ്ങള്‍


പ്യാരാസാ ഗാവ്‌
ലതാ മങ്കേഷ്കര്‍. ഏ.ആര്‍.റഹ്‌മാന്‍
ചിത്രം : സുബൈദ

വയലിന്റെ നടുക്ക് മുളംകാടുകള്‍ തിങ്ങിനില്‍ക്കുന്ന ഒരു തുരുത്തിലാണ് സുബിന്റെ വീട്‌. ലതാമങ്കേഷ്കര്‍ പല്ലവി പാടി കഴിയുമ്പോഴേക്കും ഞാന്‍ ബ്രഹ്മപുത്രയുടെ കരയിലുള്ള സുബിന്റെ വീട്ടിലെത്തിയിരിക്കും. അവിടെ മുളംകാടിനുചോട്ടില്‍ മരകസേരയിലിരുന്ന്‌ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലിലേക്ക് നോക്കി ഗിറ്റാറില്‍ വിരലുകളോടിച്ച് സുബിന്‍ നചികേതയുടേയും ചന്ദ്രബിന്ദുവിന്റേയും പാട്ടുകള്‍ പാടികൊണ്ടിരിക്കുന്നുണ്ടാവും. വീടിനു പുറകിലേക്ക് തുറക്കുന്ന വാതില്‍ വയലിലേക്കാണ്. വയലിലൂടെ ഇറങ്ങി കുറേ നടന്നാല്‍ വയല്‍ അവസാനിക്കുന്നിടത്ത് മറുകാണിച്ചുതരാതെ പേടിപ്പെടുത്തി നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കാണാം. ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കാഴ്ച. കേള്‍‍ക്കുമ്പോഴേല്ലാം സുബൈദയിലെ ഈ പാട്ടെന്നെ അസമിലെ ബ്രഹ്മപുത്രയുടെ കരയിലെ സുബിന്റെ വീട്ടിലെത്തിക്കും, നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്ര കണ്ടിട്ടേ ഞാന്‍ മടങ്ങാറുള്ളു.

ബീഗി ബീഗി
ജെയിംസ്. പ്രീതം
ചിത്രം : ഗാങ്ങ്സ്റ്റര്‍

പൊഞ്ഞാറാകുമ്പോഴൊക്കെ ബാഗുമെടുത്ത് വീട്ടിലേക്കോടുന്ന സ്വഭാവമായതുകൊണ്ട് മിക്കപ്പോഴും മലബാര്‍ എക്സ്പ്രസ്സിലെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ ചവിട്ടുപടിയിലിരുന്നാണ് യാത്ര. പാട്ടുകളുണ്ടാവും കൂട്ടിന്, അന്ന്‌ ജെയിംസ്‌ മാത്രമായിരുന്നു കൂട്ട്. പ്രിതമിന്റെ ഗിറ്റാര്‍, ജെയിംസിന്റെ ബംഗ്ലാദേശി ഡ്രങ്കണ്‍ വോയ്സ്, ഗൌതം ചദോപാദ്ധ്യയുടെ ഒറിജിനല്‍ കമ്പോസിഷന്‍. ബംഗാളിയായ ജെയിംസിനല്ലാതെ മാറ്റാര്‍ക്കാണു ഗൌതംദായുടെ പാട്ടിനെ തൊടാന്‍ കഴിയുക? അന്ന്‌ തലശ്ശേരി എത്തുന്നതുവരെ ചവിട്ടുപടിയിലായിരുന്നു. ബര്‍ത്ത്കിട്ടിയപ്പോ കേറികിടന്നു. വണ്ടി നീലേശ്വരം വിട്ടോടുമ്പോഴൊക്കെ ഞാന്‍ സുഖമായി ഉറങ്ങുകയായിരുന്നു.

സന്‍വാല്‍
മേക്കല്‍ ഹസ്സന്‍ ബാന്‍ഡ്
പാക്കിസ്താനി റോക്ക്.

ഒറ്റപ്പെടലിന്റെ കാലത്ത് കൂടെനിന്നവന്‍. വാരിപ്പിടിച്ച് ചാരിനിര്‍ത്തുകയൊന്നുമായിരുന്നില്ല, പച്ചഞരമ്പു മുറിഞ്ഞ് ചോരപൊടിയുമ്പോള്‍ കൂടെ പാടുകയായിരുന്നു,
‘ മേ തോ ബൈഠീ സബ്‌ കുഛ്‌ ഹാറ്‌ വേ
കദിയാ മില് സാവല് യാറ്‌ വേ...’ ഇപ്പോ ഉണങ്ങിയമുറിവില്‍ വിരല്‍ തടയുമ്പോള്‍ ഹസ്സാ, എനിക്ക്‌ നിന്നെ ഓര്‍മ്മ വരും, നിന്റെ പാട്ടൂം

Sunday, March 02, 2008

ഓരം ചേര്‍ന്ന് മെല്ലെ നടക്കുന്നവര്‍

‘ഒപ്പരം തെയ്യം കാണാന്‍ പോവാന്ന് പറഞ്ഞിറ്റ് നീയെന്താ ഈടെ നിക്ക്‌ന്നേ’ ?

എന്നത്തേയും പോലെ അവസാനം നോക്കുമ്പോള്‍ സന്ദീപിനെ കാണാനില്ല. കണ്ടത്തിലാണ് കണ്ടത്, വെറുതെ കവുങ്ങുകളെ നോക്കി നില്‍ക്കുന്നു.
‘ഞാന്‍ കീഞ്ഞില്ല, നിങ്ങോ പോയ്കോ’

അവന്‍ എന്നും ഇങ്ങനെയാണ്.അവന്റെ മാത്രം ലോകത്ത് തനിച്ച്. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ കാഴ്ചക്കാരനായി ബൌണ്ടറിക്ക് പുറത്ത് വെറുതെ നില്‍ക്കും, പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവന്‍ മറ്റൊരു ലോകത്തെ കരയില്‍. ഒരേ പ്രായമാണ്. ഒന്നിച്ച് വളര്‍ന്നു. സ്കൂളില്‍ പക്ഷെ ബോര്‍ഡിലെഴുതിയ അക്ഷരങ്ങളൊന്നും അവനോട്‌ കൂട്ടുകൂടിയില്ല. അവിടം മുതലാണെന്നു തോന്നുന്നു അവന്‍ മെല്ലെ നടക്കാന്‍ തുടങ്ങിയത്.

എത്ര വേഗത്തില്‍ തിരിച്ചു നടന്നാലാണാവോ ഞങ്ങള്‍ നിന്റെ ലോകത്തെത്തുക..


...........
ഒപ്പരം - ഒന്നിച്ച്
കീഞ്ഞില്ല - തയ്യാറായില്ല

Wednesday, February 27, 2008

ദാഹിക്കുമ്പോള്‍...


ഞാന്‍ ഓര്‍ക്കാറുണ്ട്.
അവരുടെ വെള്ളത്തിന്റെ നിറമോ
അവരുടെ താരങ്ങളുടെ വാക്കുകളോ
എന്നെ പ്രലോഭിപ്പിക്കാറില്ല.
ദാഹിക്കുമ്പോള്‍ വെള്ളമില്ലെങ്കില്‍
ദാഹിച്ചു തന്നെയിരിക്കുന്നത്
അമ്മേ,
നിങ്ങളെ ഓര്‍മ്മ വരുന്നതുകൊണ്ടാണ്.

Thursday, February 21, 2008

പോസ്റ്റ്കാര്‍ഡില്‍ നിന്നും ഒരു നഗരം അപ്രത്യക്ഷമാകുന്നു

കണ്ടതോ കാണാത്തതോ ആയ ഒരു നഗരത്തെ എന്റെ മനസ്സ്‌ അടയാളപ്പെടുത്തി വെയ്ക്കുക ചില ചിഹ്നങ്ങളോടുകൂടിയാണ്. അത്‌ നേരില്‍ കണ്ടതോ, വായിച്ചറിഞ്ഞതോ, മറ്റോരാള്‍ക്ക് ആ നഗരത്തെ സംബദ്ധിച്ചിടത്തോളം തികച്ചും അപ്രധാനമായി തോന്നുന്ന ഒന്നോ ആയിരിക്കാം. കോഴിക്കോട്‌ എന്നാല്‍ എനിക്ക് മിഠായി തെരുവിലെ ഒരു പഴയ ഓടിട്ട കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന ആട്‌സ് ക്ലബിലെ വൈകുന്നേരത്തെ മെഹഫിലുകളാണ്


എന്റെ മനസ്സില്‍ കൊച്ചി അടയാളപ്പെടുത്തി വെച്ചിരിക്കുന്നത് ചീനവലകളാലാണ്.ആദ്യമായി ഫോര്‍ട്ട്കൊച്ചിയില്‍ എത്തിപ്പെട്ടപ്പോള്‍ വെറുതെ ചീനവലകളെ നോക്കി മണികൂറുകളോളം ഞാന്‍ നിന്നത്. കൊച്ചി വളരുകയാണ്. ഒപ്പം പുതിയ ചിഹ്നങ്ങളും. പുതിയ നഗര ചിഹ്നങ്ങള്‍ക്ക് ചീനവലകള്‍ വഴിമാറികൊടുത്തുതുടങ്ങിയിട്ടുണ്ട്. ചീന വലകള്‍ സാമ്പത്തീകമായി ലാഭകരമല്ലാതായിട്ട് വര്‍ഷങ്ങളായി. എന്നിട്ടൂം ഇനി എത്രനാളേക്കെന്നറിയാതെ ഇപ്പോഴും ചില ചീനവലകള്‍ ആവശേഷിക്കുന്നത്‌ അത്‌ ഈ നഗരത്തെ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളാണെന്ന് ചില ഉടമസ്ഥര്‍ക്കെങ്കിലും തോന്നുന്നതുകൊണ്ടായിരിക്കാം.
..............

Tuesday, February 12, 2008

ജലജീവിതം

Thursday, January 31, 2008

പിന്നീല്ലേ...


തമ്പാച്ചീകൊളത്തിലെ കാലില് ഉമ്മ വെക്കാന്‍ വര്‌ന്ന മീനില്ലേ, അവര്ടേ വീട് അങ്ങ് കൊളത്തിന്റെ അടീലാണ്. ചെലപ്പോ നമ്മോ രാവിലേ അമ്പലത്തില് പോമ്പോ അരയാലിന്റെ അട്ത്ത് മൈനേന കാണാറിലല്ലോ, അത്‌ അവര് നമ്മക്കാളും മുന്നേ അമ്പലത്തില് വന്നിട്ട് തൊഴിതിറ്റ്‌ പോന്നതോണ്ടാണ്. തമ്പാച്ചിക്ക് കൊടുക്കാന്‍ മാത്രേ പൂപറിച്ചൂടൂന്ന് അമ്മ പറഞ്ഞതേന്തേന്നറിയോ? ഇല്ലെങ്കി പൂപ്പിക്ക് വേദനെടുക്കുന്നായിറ്റാണ്.


...
തമ്പാച്ചി - ദൈവം/തെയ്യം

Wednesday, January 30, 2008

ദളിതം


തലമുറകളായി തലകുനിച്ച് നടക്കാന്‍ വിധിക്കപ്പെട്ടവര്‍ നെഞ്ചുംവിരിച്ച് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കുന്നത്‌.

Tuesday, January 15, 2008

തനിയെ

കഹേ ക്യാ ജോ പൂഛേ കോയി ഹംസേ, മീര്‍
ജഹാന്‍ മേ തും ആയേഥേ ക്യാ കര്‍ ചലേ ?

മീര്‍ താഖി മീര്‍

Wednesday, January 09, 2008

പ്രാര്‍ത്ഥന

കോട്ടയം പുലരുമ്പോള്‍ മീനച്ചിലാറിന്റെ തീരത്തുകൂടി ക്യാമറയും തൂക്കി നടക്കുകയായിരുന്നു ഞാന്‍. ഇടിഞ്ഞുപൊളിഞ്ഞ ഒരു മതിലും മതിലിനകത്തെ ചെറിയ അമ്പലവും കണ്ട് എത്തി നോക്കിയതാണ്. അപ്പോഴതാടാ* ശീവേലിയുടെ മുകളിലിരുന്ന് ഉള്ളുരുകിയൊരാള്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു മന്ദാരപൂവ്.

ഒച്ചയുണ്ടാക്കാതെ ഞാന്‍ തിരിച്ചു നടന്നു.

*കടപ്പാട്‌ - മോഹനകൃഷ്ണന്‍ കാലടി

Monday, January 07, 2008

പരദേവത

നീലേശ്വരത്തിനടുത്തെ കക്കാട്ട് ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ പരദേവത. തെയ്യക്കാരന്‍ കക്കാട്ട് രാജന്‍ പണിക്കര്‍.

..............
Season of Gods

Friday, January 04, 2008

വെളിച്ചം വരച്ചത്


  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP