Friday, December 07, 2007

കൈയ്യെത്തും ദൂരത്തെ ദൈവം

20 comments:

സു | Su 10:58 PM  

അങ്ങനെ ആയിരുന്നെങ്കില്‍!

ചിത്രം മനോഹരം.

Pramod.KM 11:07 PM  

വിളിച്ചാ വിളിപ്പുറത്ത്...
എന്റെ ദൈവേ.....
:)

Thulasi 1:08 AM  

അങ്ങനെതന്നെയാണ് സൂയേച്ചി.

താലത്തില്‍ നിന്നും ഒരു നുള്ളു മഞ്ഞക്കുറി അല്ലെങ്കില്‍ മുടിയില്‍ നിന്നും ഒരു നുള്ളു ചെക്കിപു നുള്ളുയെടുത്ത് മൂര്‍ദ്ധാവിലിട്ട് ‘ഗുണം വരേണം’ എന്നനുഗ്രഹിക്കുമ്പോള്‍ തൊട്ടുനോക്കാലോ കുരുത്തോലമെടഞ്ഞ അരയാടയിലൊ,ചായം പൂശിയ കാലിലെ ചിലങ്കയിലൊ.

ഉപാസന | Upasana 1:10 AM  

തെയ്യം...
കൊള്ളാം:)
ഉപാസന

കണ്ണൂരാന്‍ - KANNURAN 1:59 AM  

ഇതു മുറിച്ചിട്ടതാരുന്നു ഷാ ജമാലിലെ ചിത്രം അല്ലെ.. ഇപ്പോഴാ തിരിഞ്ഞത്.. നല്ല ഫോട്ടോ..

ഭൂമിപുത്രി 3:36 AM  

ഭാവന നന്നായി തുളസി

സഞ്ചാരി 6:20 AM  

ചെണ്ട് മേളങ്ങളും,തോറ്റങ്ങളും.കുന്നിറങ്ങി തെയ്യം കെട്ട് കാണാന്‍ പോകുമ്പോള്‍ ആരവമായി കാതില്‍ ലെത്തിയ ആ പഴയ ഓര്‍മ്മ വീണ്ടും മനസ്സില്‍തെളിഞ്ഞു. കുരുത്തോലയില്‍ തീര്‍ക്കുന്ന കരവിരുത് എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്.
ചെറുപ്പത്തില് എന്റെ വീട്ടിന്റെ അടുത്തുള്ള ‘ഇരിയ ഇല്ലത്തില്‍‘ തെയ്യകെട്ട് നടക്കുമ്പോള്‍ കാണാന്‍ പോകുന്നതിനു വേണ്ടി ഉമ്മയോട് അനുവാദം ചോദിക്കുമ്പോള്‍ എന്റെ മൂത്ത പെങ്ങള്‍ എന്നെ കളിയാക്കി ഉമ്മയോട് പറയുമയിരുന്നു നാലണ(25 പൈസ)യും കൊട്ക്ക് തെയ്യത്തെ തൊഴാന്‍ വേണ്ടി.

വാല്‍മീകി 11:02 AM  

നല്ല ചിത്രം.

ശ്രീലാല്‍ 5:24 PM  

നന്നായി. ദൈവം കയ്യെത്തും ദൂരത്തുമാത്രമല്ല. ചിലപ്പോള്‍ ചേര്‍ത്തുപിടിക്കും നമ്മളെ. അപ്പോള്‍ ചെവിയില്‍ പറയാം സങ്കടങ്ങള്‍.

ഏതു തെയ്യമാണിത് ? കീയുന്നതിനു മുന്‍പേ ഉള്ളതാണല്ലോ ?

അനംഗാരി 6:30 PM  

ഒരു ദൈവവും കയ്യെത്തും ദൂരത്തില്ല തുളസീ...
അതൊരു മിഥ്യാ ധാരണയാണ്.തൊട്ടു തൊട്ടില്ല എന്നകലത്തില്‍ തൊടാനായുമ്പോഴേക്കും വഴുതി പോകുന്ന വരാല്‍ മീനിനെ പോലെ...


ഓ:ടോ:ഈ ഒടുക്കത്തെ വേഡ് വെരി..അതൊന്ന് മാറ്റരുതോ?

അഭിലാഷങ്ങള്‍ 8:58 PM  

ചിത്രം കൊള്ളാം.

മുന്‍‌വശത്തുനിന്ന് എടുത്ത ഒരു ചിത്രം കൂടി ചേര്‍ക്കാമായിരുന്നു. ഏത് ആംഗിളിലാണ് കൂടുതല്‍ ഭംഗി എന്ന് കാണാമായിരുന്നു.

പിന്നെ, മുകളില്‍ അനംഗാരി പറഞ്ഞ അഭിപ്രായത്തോട് ഞാന്‍ പരിപൂര്‍ണ്ണമായി വിയോജിക്കുകയാണ്. എല്ലാ ദൈവങ്ങളും കൈയ്യെത്തും ദൂരത്ത് തന്നെയാണ്, അത് മിഥ്യാധാരണ അല്ല എന്നാണ് എന്റെ വിശ്വാസം.

യജുര്‍വേദത്തിലെ നാല്പതാം അദ്ധ്യായത്തില്‍, അതായത് ഈശാവാസ്യ ഉപനിഷത്തിലെ, അഞ്ചാം ശ്ലോകത്തില്‍ പറയുന്നത് പോലെ,

തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ
തദ് സര്‍വസ്യാസ്യ ബാഹ്യതഹ..

‘അനംഗാരി‘ കൈയ്യെത്തും ദൂരത്ത് ഇല്ല എന്ന് വിശ്വസിക്കുന്ന ദൈവം, ‘സു‘ ചേച്ചി കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന് പ്രത്യാശിക്കുന്ന ആ ദൈവം, ആ ചൈതന്യം, അത് ചലിക്കുന്നില്ല ചലിക്കാതിരിക്കുന്നില്ല, അതങ്ങ് അകലത്ത് ഉണ്ട്, അത് ഇങ്ങ് അടുത്തുമുണ്ട്. അത് സര്‍വ്വജീവജാലങ്ങളുടെയും അകത്തുണ്ട്, അത് സര്‍വ്വജീവജാലങ്ങളുടെയും പുറത്തുമുണ്ട് എന്നാണ് വേദങ്ങള്‍ പോലും വ്യക്തമാക്കുന്നത്..

കൈയ്യെത്തും ദൂരത്ത് തന്നെയാണ് ദൈവം ..!

-അഭിലാഷ്, ഷാര്‍ജ്ജ

കൂട്ടുകാരന്‍ 11:09 PM  

നല്ല പടം..എന്തൊക്കെയോ ഓതുന്ന മാതിരി....

ദീപു 3:47 AM  

നമ്മള്‍ക്കുളില്‍ തന്നെയാണ്‌ ദൈവം...

ചിത്രം അതിമനോഹരം...

kumar © 10:53 AM  

അവര്‍ നാട്ടിലിറങ്ങിയല്ലേ? ഈ വര്‍ഷമെങ്കിലും ഒന്നു തൊട്ടാല്‍ കൊള്ളാമെന്നുണ്ട്.

നോക്കാം. പാടത്തിന്റെ വരമ്പത്തും മുള്ളുള്ള ചെടികള്‍ പടര്‍ന്നു കിടക്കുന്ന വേലിപ്പരപ്പിലും പത്തായപ്പുരയിലെ ഇരുട്ടിലും എന്ന പോലെ കാത്തിരിന്നു നോക്കാം ഇത്തവണയും.

ഇത്തവണ എങ്കിലും ഒന്നു കാണാന്‍ പറ്റുമോ തുളസീ?

കാശിതുമ്പകള്‍ 11:09 PM  

വളരെ നല്ലത് ദൈവത്തിന്റെ ഏറ്റവും മനോഹരമായ വേഷം.. തെയ്യങ്ങള്‍!!

രാജന്‍ വെങ്ങര 3:04 AM  

എന്റമ്മോ ഞനിതെവിടെയായിരുന്നു ഇത്രയും കാലം?
ഇത്ര മനോഹരമായ ഒരു ബ്ബ്ലോഗുണ്ടായിട്ടു അതില്‍ കയറാതെ,കണാതെ, ചെ, കഷ്ടം തന്നെ എന്റെ കാര്യം . എല്ലാം വായിക്കേണം,കാണണം. വിശദ്മായി ,എല്ലാം ഒന്നു കണ്ടിട്ടു എഴുതാം കൂടുതല്‍. സ്നേഹപൂര്‍വം ...

..::വഴിപോക്കന്‍[Vazhipokkan] 6:23 AM  

അതെ തുളസി, കയ്യെത്തും ദൂരത്തു തന്നെ..
പക്ഷെ നമ്മള്‍ അതു കാണുന്നില്ല എന്നെയൊള്ളു.
..സുന്ദരമാ‍യ ഒരു പ്രഭാതമായോ, നിറഞ്ഞ ഒരു നിലാവയോ, നന്മയുടെ ഒരു പുഞ്ചിരിയായൊക്കെ
ദൈവത്തെ നമ്മള്‍ അനുഭവിക്കാന്‍ പറ്റും.

sandeep 8:07 PM  

manoharamaya chithrangal ... rejilinte blogil ninnanu ivideyethiyathu ... iniyippo ivide eppozhum varaam!

സാക്ഷരന്‍ 9:31 PM  

പടങ്ങള്‍ എല്ലാം വളരെ മനോഹരം.വിവരണം അതിലും നന്നായി ... വളരെ നല്ല ഒരു അനുഭവം ...

Thulasi 12:48 AM  

നന്ദി.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP