Monday, December 17, 2007

ദൈവത്തോടുള്ള സ്വകാര്യ സംഭാഷണത്തില്‍ നിന്ന്


കാണെ കാണെ പള്ളിയറയുടെ ചുറ്റും എന്റെ ദേശം നിറയുമ്പോഴേക്കും തൊട്ടുതൊട്ടു നിന്നെ ഞാനൊരു ദൈവമാക്കും. ‘ഊരു പൊലിക’ ചൊല്ലി സങ്കടപൈതങ്ങള്‍ക്കൊക്കേയും നി ഗുണം വരുത്തീടേണം. പിന്നെ, അരണ്ട വെളിച്ചത്തില്‍ അമ്മാറുപുരയുടെ തൂണും ചാരി മുടിമെടഞ്ഞിട്ടൊരു പൈതല്‍ നില്‍പ്പുണ്ടാവും, അവളുടെ ഉള്ളുരുക്കുന്ന പ്രാര്‍ത്ഥന എന്റേതുകൂടിയാകയാല്‍ അവളെ ഒന്നനുഗ്രഹിച്ചേക്കണേടാ ദൈവേ നി.

25 comments:

കണ്ണൂരാന്‍ - KANNURAN 11:14 PM  

ഗുണം വരുത്തും നാട്ടുപൈതങ്ങളേ..... വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവമല്ലെ... മനമുരുകി വിളിച്ചാല്‍ മാത്രം മതി :)

പേര്.. പേരക്ക!! 11:17 PM  

തുളസി പടങ്ങളിട്ട് മനുഷ്യനെ കൊതിപ്പിക്കുന്നു.
നാട്ടില്‍പ്പോകാന്‍ ലീവ് കിട്ടണ്ടെ? യൂപീക്കാരന്‍ ബോസ്സിന് തെയ്യെമെന്നൊക്കെ പറഞ്ഞാ എന്തു മനസ്സിലാകാനാ? ഏതായാലും ഇക്കുറി തെയ്യങ്കെട്ട് കണ്ടിട്ടേ ഉള്ളൂ..

Pramod.KM 12:04 AM  

ഏറ്റു.

പെരിങ്ങോടന്‍ 12:12 AM  

Romantic.

വെള്ളെഴുത്ത് 12:51 AM  

തെയ്യം കണ്ടത് ഫിലിംഫെസ്റ്റിവലില്‍ വച്ചാണ്..ഇതു പക്ഷേ തെയ്യമല്ലല്ലോ..അവരിപ്പോള്‍ തെയ്യമാവുമായിരിക്കും..

ദീപു 2:35 AM  

ഇഷ്ടപെട്ടു

വഴി പോക്കന്‍.. 3:20 AM  

അടിപൊളി....കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്നെ കണ്ണൂരായിരുന്നപ്പോല്‍ തെയ്യം കണ്ട ഓര്‍മ്മയുണ്ട്..ഇതുപക്ഷെ തെയ്യമാവാനുള്ള തയ്യാറെടുപ്പ് തുടങ്ങുന്നതല്ലെ ഉള്ളു..

ചിത്രകാരന്‍chithrakaran 3:44 AM  

ഉഗ്രന്‍ ചിത്രങ്ങള്‍... നല്ല കുറിപ്പ്. ദൈവത്തോടുള്ള റെക്കമെന്റേഷനും നന്നായി.

രജീഷ് || നമ്പ്യാര്‍ 4:40 AM  

തൊടങ്ങിയോ തോറ്റം പാട്ടും ചെണ്ടേം? കൊല്ലം മൂന്നു കഴിഞ്ഞൂ അവസാനമായി തെയ്യം കണ്ട്ട്ട്.തെച്ചിപ്പൂവും മഞ്ഞപ്പൊടീം വാങ്ങിച്ചിട്ട്. ഒടുക്കം കണ്ടപ്പ ചോയ്‌ച്ചൂ 'ന്താ പൈതങ്ങളേ പ്രയാസം'ന്ന്. ഒന്നൂല്ലാന്ന് പറഞ്ഞൊഴിഞ്ഞു.

സങ്കടം വന്നു തിരമുറിയുന്നു.

[ഈ പോസ്റ്റിനു കമന‍്റ്റാനാ ഈ വഴി വന്നത്. മുഴ്വോന്‍ പടോം ഒറ്റ ഇരിപ്പിന‍് കണ്ടു തീര്‍ത്തിട്ടേ കമന‍്റ്റാന്‍ കൈ വന്നുള്ളൂ.]

നവരുചിയന്‍ 5:57 AM  

നല്ല കുറിപ്പ് . ഞാനും ഇടാം കുറച്ചു തെയ്യം ചിത്രങ്ങള്‍ .. ഒന്നു തപ്പി എടുക്കട്ടെ .....

ശ്രീലാല്‍ 5:59 AM  

താണ സന്തോഷൊംന്നും അല്ലെന്‍റെ ചങ്ങായീ ഈ ചിത്രോം എഴുത്തും കാണുമ്പോ.. എന്തു പറയണമെന്ന് വരുന്നില്ല.... റൊമാന്റിക്ക് എന്നൊന്നും പറഞ്ഞാല്‍ എത്തില്ല എന്നു തോന്നുന്നു.

ചേച്ച്യമ്മു 9:06 AM  

അവന്റെ കയ്യിലെ നിണച്ചോപ്പില്‍ നീ ദൈവാവുമ്പോ
എന്റെ ചങ്കിലെ ചോരയാ വാര്‍ന്നു പോവണത്...
തൂണിന്റെ കാണാക്കെട്ടില്‍ നിന്നുമെനിക്ക് മോചനം നല്‍കാന്‍ അവനെ വേഗം ഇങ്ങോട്ടയക്കണെ ദൈവേ ... എന്നവളു പറേണത് ഞാന്‍ കേട്ടൂല്ലോ കുഞ്ഞാ

Inji Pennu 11:43 AM  

This comment has been removed by the author.

ശ്രീലാല്‍ 11:59 AM  

കുറച്ചു സമയം കഴിഞ്ഞു വീണ്ടും വന്നു നോക്കുന്നു..അമ്മാറുപുരയുടെ തൂണുംചാരി നിന്ന പൈതലിന്റെ തെളിഞ്ഞ മുഖം കാണുമോ എന്നു നോക്കി..ചങ്ങാതിയുടെ നിറഞ്ഞ മനം കാണുമോ എന്നു നോക്കി..

തുളസ്, ഈ ഒറ്റ പോസ്റ്റിലെ ചിത്രങ്ങളുടെയും എഴുത്തിന്റെയും പേരില്‍ നിങ്ങളെ നേരില്‍ കണ്ടാല്‍ ഞാന്‍ കെട്ടിപ്പിടിക്കും.
സൂക്ഷിച്ചോ. !!

Kalesh 5:49 PM  

No 1!!!

kumarettan 9:02 PM  

എഴുത്ത് അസലായി തുളസി.

ആ ദൈവകെട്ടിലെ വേഷം എന്തായിരുന്നു എന്നറിയാനൊരു ആഗ്രഹം ഉള്ളില്‍ തോന്നുന്നു.

ശ്രീജിത്ത്‌ കെ 7:54 AM  

നാട്ടില്‍ തെയ്യങ്ങള്‍ ഒരുങ്ങാന്‍ തുടങ്ങിയോ. കണ്ണൂരിലേയ്ക്ക് ഓടാന്‍ കൊതിയാകുന്നു.

ചിത്രങ്ങള്‍ ഗംഭീരം. ഒരു തോറ്റം കണ്ട പ്രതീതി. ഇരുട്ട് എത്ര മനോഹരമായി നീ ഉപയോഗിക്കുന്നു. ഞാന്‍ ഇതേ സ്ഥലത്ത് ഇതേ സമയത്ത് എത്തിയിരുന്നെങ്കില്‍ ഏത് ISO സെറ്റിങ്ങ് ഉപയോഗിക്കണം എന്നാലോചിച്ച് നേരം കളഞ്ഞേനെ :)

എഴുത്തും ഗംഭീ‍രം. നിന്റെ നാലു വരിയില്‍ തെയ്യങ്ങളെ കണ്ണൂര്‍ക്കാര്‍ എങ്ങിനെ കാണുന്നു എന്ന് വിശദമായി പറയുന്നു. പലപ്പോഴും നിന്റെ ക്യാമറാക്കണ്ണിനേക്കാളും എനിക്കസൂയ നിന്റെ എഴുതുന്ന വിരലുകളോടാണ്‍.

സു | Su 6:16 AM  

തുളസീ :) വേറെ ആരെങ്കിലും പ്രാര്‍ത്ഥിക്കാനുണ്ടാവുമ്പോള്‍, എല്ലാം സഫലമാവുമായിരിക്കും.

പാച്ചു 9:50 AM  

വാഹ് ഉസ്താത്, വാഹ്
ക്യാ ഷോട്ട് മാറാ ഹൈ ആപ്പ് നെ !!

വാല്‍മീകി 7:09 PM  

മനോഹരമായ പടങ്ങള്‍.
ശരിക്കും ലൈറ്റ് ഉപയോഗിക്കാന്‍ അറിയാവുന്ന ഒരാള്‍ എടുത്ത പടങ്ങള്‍.

അഭിലാഷങ്ങള്‍ 10:43 PM  


"തിരികേ ഞാന്‍ വരുമെന്ന
വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും..."


ഇനിയെന്നാണാവോ എനിക്ക് എന്റെ നാട്ടില്‍, കണ്ണൂരില്‍, എത്താന്‍ കഴിയുക..

മാഷേ, താങ്കളുടെ ലാസ്റ്റ് 2 പോസ്റ്റുകള്‍ എന്നെ സംബന്ധിച്ച് നൊസ്റ്റാള്‍ജിക്ക് ആയിരുന്നു.

എന്റെ ദൈവത്തോടുള്ള അത്ര സ്വകാര്യമല്ലാത്ത സംഭാഷണം ഞാന്‍ ഇവിടെയും ഇവിടെയും ഇടുന്നു.

അഭിലാഷ്, ഷാര്‍ജ്ജ

Thulasi 2:17 AM  

നന്ദി.

viju 5:53 AM  

the second photo is so sensual!

കോറോത്ത് 7:33 AM  

എന്താണെന്ന്നറി്യാന്പാടില്ല ഈ പോസ്റ്റ് ഇവിടെ ഇട്ടത് മുതല്‍ എന്നും കേറി നോക്കും ..ഇതിവിടെത്തന്നെ ഇല്ലേ .. ചിത്രം കാണുന്നതിനെക്കാള്‍ അതിന്റെ അടികുറിപ്പ് വായിയ്ക്കാന്‍ !!! അല്ലെന്കില്‍ രണ്ടും ചേര്‍ത്തു വായിക്കാന്‍... ഇന്നും വന്നു നോക്കി...

Which Main? What Cross? 4:20 AM  

nice

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP