Monday, November 26, 2007

പ്രലോഭനം

വീട്ടിലേക്കുള്ള വഴി.
കാണാന്‍ ബാക്കിയുള്ള സിനിമകള്‍.
കേട്ട പാട്ടുകള്‍.
മഴ.
തെയ്യം.
സ്നേഹം.

കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

34 comments:

അരവിന്ദ് :: aravind 12:34 AM  

ഫുഡ്ഡ്...ഫുഡ്ഡോ?
മറന്നോ?

തമര്‍പ്പന്‍ പടം.

വി.ആര്‍. ഹരിപ്രസാദ് 1:13 AM  

ആ വഴിയിലൂടെ
നടക്കാനും തോന്നുന്നു..
മനോഹരം..

സു | Su 2:19 AM  

ബ്ലോഗ് എന്നുംകൂടെ ചേര്‍ക്കാമായിരുന്നു. ;)

ബ്ലോഗ് കാണാതായിപ്പോയി. എന്തു പറ്റി എന്നു ചോദിക്കണമെന്ന് വിചാരിച്ച് വിചാരിച്ച് സമയം പോയി. അപ്പോഴേക്കും ബ്ലോഗ് തിരിച്ചുവന്നു.

കുറച്ചല്ല, കുറേക്കാലം ജീവിക്കെടോ തുളസ്യേ. :)

പടം പതിവുപോലെ.

ഇട്ടിമാളു 2:24 AM  

കേട്ട പാട്ടുകളോ.. കേള്‍ക്കാത്ത പാട്ടുകളൊ...

ആ പടികള്‍ ഓടിയിറങ്ങാന്‍ തോന്നുന്നു..വീണാല്‍ :)

പ്രയാസി 2:39 AM  

എന്താ പടം മാഷെ..! കൊടു കൈ..:)
വെറും വാക്കല്ല..സൂപ്പര്‍..കണ്ടിട്ടു കൊതിയാവുന്നു..

kumar © 2:50 AM  

നന്നായിട്ടുണ്ട് തുളസി
പക്ഷെ ആ വഴി ഈ വശത്തു നിന്നും കാണുമ്പോള്‍ വീട്ടിലേക്കുള്ള വഴിയല്ല, വീടുവിട്ടിറങ്ങിപോയ വഴിയാണ്. ജീവിക്കാന്‍ ഇറങ്ങിപോയ വഴി.

ശ്രീഹരി::Sreehari 2:56 AM  

superb photo

Inji Pennu 3:29 AM  

This comment has been removed by the author.

മന്‍സുര്‍ 4:03 AM  

തുളസി...

നന്നായി....പടം കണ്ട്‌ വീട്ടിലേക്കുള്ള വഴി മറക്കാതിരുന്നത്‌ ഭാഗ്യം


നന്‍മകള്‍ നേരുന്നു

ബിജോയ്‌ മോഹന്‍ | Bijoy Mohan 4:06 AM  

തുളസി,
മനോഹര ചിത്രം, അതിലും മനോഹരമായ വരികള്‍.... എനിക്ക് എടുക്കാന്‍ കഴിയുന്നില്ലല്ലോ ഇതുപോലെ........

ഹരിശ്രീ (ശ്യാം) 4:18 AM  

മനോഹരം ഈ വഴി. ഈ വഴിയില്‍ മഴ പെയ്യുമ്പോള്‍ ഒരു ഫോട്ടോ കൂടി എടുത്തു പോസ്റ്റുമോ?

Satheesh :: സതീഷ് 5:32 AM  

ഇങ്ങിനെയുള്ള പടങ്ങള്‍ പോസ്റ്റുന്നവര്‍ക്കെതിരെ കേസെടുക്കണം. ഇത് കാണുമ്പഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പലതാണ്‍
1. സ്വന്തം ക്യാമറക്കു വേണ്ടി ചിലവക്കിയ പണത്തിന്‍ കള്ളുകുടിക്കാരുന്നു എന്ന തോന്നല്‍, അതിനെ തുടര്‍ന്നുണ്ടാകുന്ന വിഷാദ രോഗം.
2. സാഹിത്യമൊന്നും എഴുതാനറിഞ്ഞൂടാ, എന്നാപ്പിന്നെ ഒരു ഫോട്ടോ കീച്ചാം ബ്ലോഗില്‍ എന്നു വിചാരിച്ചാല്‍ ഇതുപോലുള്ള പടങ്ങള്‍ കാരണം അതും നടപ്പില്ല!

തുളസീ,
അപാരം..ഇങ്ങിനെ ഇടക്കിടക്ക് ഓരോന്ന് ഇട്ടൂടേ. കാണുമ്പം ഒരു കുളിരു കോരല്‍!

ശ്രീലാല്‍ 6:01 AM  

ടെന്‍ഷനായി മോനേ.. ടെന്‍ഷനായി... എനിക്കിപ്പം വീട്ടിപ്പോണം..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ 6:35 AM  

കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

Pramod.KM 7:05 AM  

തീര്‍ച്ചയായും:)

Haree | ഹരീ 8:38 AM  

വളരെ മനോഹരമായ ഒരു ചിത്രം... പുല്ലു നിറഞ്ഞ പടികള്‍ക്ക് ജീവനുള്ളതുപോലെ... വളരെ യോജിച്ച ഒരു തലക്കെട്ടും; അരമതില്‍ ചാടിക്കടന്ന് ആ പടികളിലേക്ക് ഓടിക്കയറുവാന്‍ ആരാണ് പ്രലോഭിതരാവാത്തത്! ആ പടികടന്ന് ജീവിതത്തിലേക്ക് കയറുവാനുള്ള പ്രലോ‍ഭനവും എല്ലാവരിലുമുണ്ടാവാ‍തെ വയ്യല്ലോ!

പക്ഷെ; അരഭിത്തിയും, അതിന്റെ തറയിലെ പ്രതിഫലനവും ഒഴികെ, കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങള്‍ അനാവശ്യമായിത്തോന്നി. അവ ഒഴിവാക്കിയിരുന്നെങ്കില് ചിത്രം കൂടുതല്‍ ഭംഗിയായേനേ എന്നാണ് എനിക്കു തോന്നുന്നത്.
--

വെള്ളെഴുത്ത് 9:57 AM  

കാല്‍പ്പനി, ഇന്നലത്തെ പാല്‍.. കളഞ്ഞിട്ടൂ ചോദിക്കുകയാണ്..അതല്ല..ഈ വഴി എങ്ങോട്ടാണ് പോകുന്നത്? എവിടെയെത്തിക്കുമിത്?

ചന്ത്രക്കാറന്‍ : chandrakkaran 12:15 PM  

തുളസീ, നിന്റെ കണ്ണിന്‌ കണ്ണുകിട്ടാതെ നോക്കിക്കോ!

പേര്.. പേരക്ക!! 8:49 PM  

ജീവിക്കൂ, കാണാന്‍ ഭാവികാലക്കുളിരുകളെത്ര ബാക്കി കിടക്കുന്നു. :)

nalan::നളന്‍ 9:43 PM  

കോണ്‍ക്രീറ്റിന്റെ ഭാരമില്ലാതെ..

ഞാനിങ്ങോട്ടേക്കില്ലെന്നു പറഞ്ഞതല്ലേ.
എത്ര തവണ തെന്നിവീണതാ.

മൂര്‍ത്തി 11:55 AM  

ചിത്രവും എഴുത്തും നല്ലത്...

ഏ.ആര്‍. നജീം 4:44 PM  

കാലുകള്‍ക്ക് വല്ലാത്തൊരു തണുപ്പ് അരിച്ച് കേറുന്നു...മനസിലേയ്ക്ക്...
ആ ചിത്രം...!

പച്ചാളം : pachalam 6:13 AM  

ദുഷ്ട്, കശ്മല്‍ പ്രലോഭിപ്പിക്കുന്നോ??
നിന്‍റെ കൊതിയൊക്കെ തീരുമ്പോ പറ, വണ്ടീഡേ ബ്രേക്ക് ശരിയാക്കി വച്ചിട്ടുണ്ട്, ഒന്ന് കറങ്ങാം.

പടം കൊള്ളാം, ഗൃഹാതുരത്വം.

ദീപു 6:09 AM  

അര്‍ത്ഥമുള്ള വരികള്‍... ചിത്രവും

Sebin Abraham Jacob 12:32 PM  

ഇടവും വലവും അല്‍പ്പം ക്രോപ്പ് ചെയ്യാമായിരുന്നു എന്ന് തോന്നി.

മികച്ചതിനെ കൂടുതല്‍ മികച്ചതാക്കുന്നതിനെ കുറിച്ചുള്ള ചിന്തയാണേ...

മനോഹര ചിത്രം.

ശ്രീജിത്ത്‌ കെ 9:44 AM  

പടം എന്തോ അത്ര ഇഷ്ടമായില്ല. വെളിച്ചം കൃത്യമായി ഉപയോഗിച്ചിട്ടില്ല എന്നൊരു തോന്നല്‍. പിന്നേയും എന്തോ... തുളസിയുടെ ചിത്രങ്ങളില്‍ എപ്പോഴും മാന്ത്രികത പ്രതീക്ഷിക്കുന്നതുകൊണ്ടാകാം.

എഴുത്ത് തമര്‍പ്പന്‍. പലപ്പോഴും നിന്റെ എഴുത്താണ് എന്ന്‍ വീഴ്ത്തുന്നത്.

The Prophet Of Frivolity 2:50 AM  

To the list of reasons to stay alive I add one: This Blog.

Thulasi 1:00 AM  

വെള്ളെഴുത്തേ,
വേണ്ടാ,
വീണ്ടും(കാല്‍)പനി പിടിക്കും.

നന്ദി

പൊന്നപ്പന്‍ - the Alien 10:30 AM  

കത്തുന്ന പച്ചയുടെ തീക്കുടുക്കയിലേക്കൊരു വഴി നടന്നു കേറുന്നു..

Melethil 6:22 AM  

പടം മാത്രമല്ല , അടിക്കുറിപ്പായി എഴുതിയതും നന്നായി. നിങ്ങള്‍ കുറചു കാലമായി തകര്‍പ്പന്‍ ഫോമിലാണല്ലൊ?

Eccentric 11:13 PM  

desp..
manushyane manassamadanam aayi officil irikkan sammathikkilla alle...

siby jose 9:04 PM  

Oh My God.... What a feeeling dear

n@vneet 6:14 PM  

"കാണാന്‍ ബാക്കിയുള്ള സിനിമകള്‍..."
കുഡോസ്! എന്നേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം.

The photos are wonderful. K-I-S-S (Kept-It-Short and-Simple). Keep clicking, keep blogging.

Soni Sona 9:22 PM  

Mythical...

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP