Monday, October 15, 2007

അച്ഛന്‍

അങ്ങനെയൊക്കെയായിരുന്നു എന്ന് ഒരുപാട്‌ കേട്ടിട്ടുണ്ട്. ഇങ്ങനെയായിരുന്നു എന്നറിയാന്‍ ഒരു ചിത്രം പോലും അവശേഷിച്ചിട്ടില്ല. അച്ഛനെകുറിച്ചുള്ള ഓര്‍മ്മകളില്‍ തെളിഞ്ഞുവരുന്നത് ഒരു ചിത്രം മാത്രം. തണുപ്പുകാലത്ത് ഒഴുകാതെ നിറഞ്ഞുനില്‍ക്കുന്ന ഒരു പുഴ, രണ്ടര വയസ്സില്‍ കുളിരുള്ള വെള്ളത്തില്‍ ബലിയിടാന്‍ മുങ്ങിക്കുളിച്ച പുഴ.

48 comments:

കണ്ണൂരാന്‍ - KANNURAN 3:42 AM  

ഓര്‍മ്മകളില്‍ ബലികാക്കകളുടെ ചിറകടിയൊച്ച കേള്‍ക്കാം...

ഇട്ടിമാളു 4:02 AM  

കേട്ടതിനെക്കാള്‍ കൂടുതല്‍ മനസ്സില്‍ ഉണ്ടല്ലോ...

Sul | സുല്‍ 4:39 AM  

സുന്ദരം.
-സുല്‍

ശ്രീലാല്‍ 5:01 AM  

ശരീരവും ആത്മാവുമുള്ള ചിത്രം.

എന്റെ ഉപാസന 5:01 AM  

മനോഹരം തുളസി
:)
ഉപാസന

Jo 5:34 AM  

Can feel the cold from this picture.

പൈങ്ങോടന്‍ 6:16 AM  

മനോഹരമായ ചിത്രം..

കണ്ണൂസ്‌ 6:17 AM  

ഗംഭീരം തുളസീ. അനുഗ്രഹിക്കപ്പെട്ട കണ്ണും മനസ്സുമാണ്‌ നിനക്ക്.

അനില്‍_ANIL 8:03 AM  

നല്ല ചിത്രം.
ചിത്രത്തിലും വ്യക്തതയാര്‍ന്ന വരികള്‍.

സഹയാത്രികന്‍ 9:05 AM  

നന്നായിര്‍ക്കുന്നു മാഷേ...

പേര്.. പേരക്ക!! 9:34 AM  

പതിവുപോലെ മനോഹരമായിരിക്കുന്നു

സു | Su 10:46 AM  

തുളസീ :(

സന്തോഷ് 4:54 PM  

എന്ത് കമന്‍റെഴുതുമെന്നാലോചിച്ച് അല്പനേരമിരുന്നു. ഒന്നും എഴുതാന്‍ തോന്നുന്നില്ല. മനസ്സില്‍ തട്ടുന്ന, ആറ്റിക്കുറുക്കിയ ഓര്‍മ്മക്കുറിപ്പ്.

പേര്.. പേരക്ക!! 7:25 PM  

ഇന്നലെ കണ്ടതാണ്. എന്നാലും എന്തോ, ഒന്നു കൂടെ വന്നു കാണാന്‍ തോന്നി. ചിത്രം ഒ.എന്‍.വി യുടെ കുഞ്ഞേടത്തിയിലെ കുഞ്ഞു കുട്ടിയുടെ ഓര്‍മ മനസ്സില്‍ നിറച്ചു . ”പുഴക്കെല്ലാരുമെല്ലാരും മക്കളാണ്.. കുഞ്ഞിത്തിരകളെ കൈയ്യിലെടുത്തി ട്ടൂഞ്ഞാലാട്ടുന്നൊരമ്മ“ എന്ന വരികളും.

തറവാടി 8:47 PM  

സുന്ദരം , :)

വല്യമ്മായി 10:59 PM  

പറഞ്ഞതിലേറെ പറയാതെ പറഞ്ഞു.

അരവിന്ദ് :: aravind 10:59 PM  

ഗംഭീരം!

കുട്ടിച്ചാത്തന്‍ 11:17 PM  

അടിക്കുറിപ്പില്ലായിരുന്നെങ്കില്‍ .....!

ശാലിനി 11:54 PM  

Thulasy !

sandoz 2:15 AM  

വാക്കുകളില്ല....

shajil 4:16 AM  

almost all days m visiting ur page ഒന്നും പറയാന്‍ ഇല്ലാ, ആശംസകള്‍ !!!!

Pramod.KM 7:49 AM  

നന്ദി,ഇങ്ങനെ ഒരു ചിത്രം അവശേഷിപ്പിച്ചതിന്:)

ശ്രീജിത്ത്‌ കെ 8:39 AM  

ഒരല്‍പ്പം ഷേക്ക് ആയി എന്നതൊഴിച്ചാല്‍ മനോഹരമായ ചിത്രം. നിറവും ഫ്രേമിങ്ങും ഒക്കെ ഒന്നിനൊന്ന് മികച്ചത്. എഴുത്ത് അതിലേറെ അര്‍ത്ഥവത്തത്. തുളസീ, മനസ്സിലാകുന്നു. ഓര്‍മ്മകളെ കീഴ്പ്പെടുത്താന്‍ ശീലിക്കുക.

പെരിങ്ങോടന്‍ 11:08 AM  

നിന്നെ സ്നേഹത്തോടെ ഓര്‍ക്കുന്നു.

മൂര്‍ത്തി 11:19 AM  

!

രാജീവ് ചേലനാട്ട് 6:24 AM  

ആദ്യമായാണ് ഈ ബ്ലോഗ്ഗ് കാണുന്നത്. ഇന്ന്. അച്ഛന്‍ എന്ന പോസ്റ്റിന്റെ മുന്നില്‍ ഏറെ നേരം ഇരുന്നു.

സാര്‍ത്ര്‌ തന്റെ അച്ഛനെക്കുറിച്ച് ‘വാക്കുകള്‍’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അതിനേക്കാള്‍ ഉള്ളില്‍തട്ടിയത് ഈ ചെറിയ കുറിപ്പുതന്നെയാണ്. നിസ്സംശയം.

വിക്ടര്‍ ജോര്‍ജ്ജിന്റെ ഒരു ചിത്രവുമുണ്ട്. ഒരു മഴക്കാലത്ത്, ഒരു ഈറന്‍ പുഴക്കടവിലേക്കൊഴുകിവരുന്ന ഇലയും അതില്‍ ഏതോ തര്‍പ്പണത്തിന്റെ ബാക്കിയായി എള്ളും തെച്ചിപ്പൂവും.

ഇത്, അതിനെയും മറികടന്നു തുളസീ..

Thulasi 11:38 PM  

നന്ദീ

പച്ചാളം : pachalam 9:14 AM  

തണുപ്പിക്കുന്ന കാഴ്ചയും പൊള്ളിക്കുന്ന വാക്കുകളും.

യാത്രാമൊഴി 8:01 PM  

തുളസി,

ഉഗ്രന്‍ ചിത്രം!

The Prophet Of Frivolity 1:49 AM  

നന്നാ‍യി തുളസീ...
കാണാ‍ന്‍ ഇത്തിരി വൈകി..

എല്ലാ ചിത്രങ്ങളും......

saptavarnangal 7:55 PM  

Thulasi,
Simply awesome!
:)

വിശാഖ് ശങ്കര്‍ 4:16 AM  

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മ;
തണുപ്പുകാലത്ത്
ഒഴുകാതെ നില്‍ക്കുന്ന
ഒരു പുഴ.

മനോഹരമായി ചിത്രവും, കുറിപ്പും.

നിഷ്ക്കളങ്കന്‍ 12:36 PM  

ഹൃദയത്തെ സ്പ‌ര്‍ശ്ശിച്ചു ഫോട്ടോയും കുറിപ്പും.

വാല്‍മീകി 12:39 PM  

അടിക്കുറിപ്പിനു കണ്ണീരിന്റെ നനവ്‌.

ബാജി ഓടംവേലി 1:25 PM  

ഒഴുകുന്ന പുഴയില്‍ ഒരിക്കലേ കുളിക്കാനാവൂ

സപ്ന അനു ബി. ജോര്‍ജ്ജ് 10:17 PM  

തണുത്തു വിറങ്ങലിച്ച ഈ പ്രഭാതങ്ങള്‍, അഛന്റെ ,തലക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാനും‍ കണ്ടിട്ടുണ്ട്.

ചേച്യമ്മു 10:13 PM  

ഉമ്മ...
രണ്ടര വയസ്സു മുതല്‍, പുഴ ഒഴുക്കിക്കൊണ്ടു പോവാണ്ടെ , തണുപ്പു കൊത്തിത്തിന്നാണ്ടെ നിന്നെ ചേര്‍ത്തു പിടിച്ച അമ്മയ്ക്ക്.

kumar © 10:56 PM  

ഒഴുകിപോകാതെ പലതും നമ്മള്‍ സൂക്ഷിക്കുന്നത് പുഴയിലാണ് തുളസി.

കിനാവ് 12:37 AM  

അച്ഛന്‍....

Melethil 11:04 PM  

touching..

pts 3:57 AM  

ക്ളാസായിരിക്കുന്നു

പാച്ചു 10:34 AM  

പടം നത്തിങ്ങ് ബട്ട് ക്ലാസ്സിക്.

അടിക്കുറിപ്പ്.. :(

harish 12:34 AM  

photo ye kkaal ishtamaayathu, captions aanu....
oru paadu feel ulla vaakkukal...

thank you...
harishbabu
cameraman
indiavision
kochi
http://www.lenspeople.blogspot.com

annakkutti 12:32 AM  

beyond words............

Soni Sona 9:20 PM  

breathlessly beautiful

Sapna Anu B.George 10:01 PM  

സുന്ദരമായ ചിത്രം,അതിലേറെ വേദനിപ്പിക്കുന്ന വാക്കുകൾ

Bindu 10:04 PM  

Classic ! Can't say it is pain..it's sort of numbness in my heart...

Anonymous 1:27 PM  

ea chekkanetha engane..............etra cheruthayi parangitu baki ullorude nengil thee kori edunne

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP