Saturday, July 21, 2007

ഇന്നലെകളുടെ അടയാളങ്ങള്‍


25 comments:

യാത്രാമൊഴി 4:25 AM  

തുളസിയുടെ പരീക്ഷണം ഗംഭീര വിജയം!
ഞാന്‍ കൃതാര്‍ത്ഥനായി... :)

സു | Su 5:06 AM  

:)

Anonymous 6:25 AM  

'പാരഗണ്‍' എന്നെഴുതിയ പെട്ടിയില്‍ അച്ഛല്‍ കൊണ്‍റ്റു വന്നപ്പോള്‍, എന്തായിരുന്നു നിന്റെ ഭാവം ? ഒന്നു തൊടുവിക്കുവാന്‍ കൂടി സമ്മതിച്ചില്ല .
ദേഷ്യം തീര്‍ക്കാന്‍ അതില്‍ ഒന്നു ഞാന്‍ ഒളിച്ചു വെച്ചു. അതിനും കിട്ടി അച്ഛന്റെ വക.
പിന്നെ നീ അതുമിട്ടു ഗമയില്‍ നടന്നപ്പഓള്‍ പുറകില്‍നിന്നും ചെരുപ്പില്‍ ചവിട്ടി ,ചെളിവെള്ളത്തിലേക്കു വീഴിച്ചതിലെ ചിരി നിന്നതു വീണ്ടും അച്ഛന്റെ ചൂരല്‍ തുമ്പില്‍.

ഇന്നതു തേഞ്ഞു തീര്‍ന്നിരിക്കുന്നു, ഓര്‍മ്മകളെ പോലെ.

ബിന്ദു 9:25 AM  

തുളസിയുടെ പരീക്ഷണം ഉഗ്രനായി. അതും ഓരോന്നിനും ചേരുന്ന കളറോടെ. മിടുക്കന്‍! :)ഇതാണ്‌ വിദ്യാധനം പാത്രമറിഞ്ഞു വേണം എന്നു പറയുന്നത്‌.

kumar © 9:34 AM  

തുളസീ വളരെ നന്നായിട്ടുണ്ട്.
പക്ഷെ പഴുത്ത ഏതോ ഇലയ്ക്ക് ബാലന്‍സിനായി ഒരു കുരുമുളകിന്റെ പച്ചയില പറിച്ചിടണ്ടായിരുന്നു. (ഹൈ റെസലൂഷന്‍ പടത്തില്‍ ഒരു പറിച്ചെടുത്ത ഇല എന്ന ഫീല്‍ തോന്നി) അത് മാത്രം മനപൂര്‍വ്വം ഇട്ട ഒരു കരടാണ് എന്റെ കണ്ണില്‍.

തുളസീ ഇത് എന്റെ മാത്രം അഭിപ്രായം ആണ്. ഒരു തര്‍ക്കവിഷയം അല്ല. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുള്ള “പറയലാണ്”

പെരിങ്ങോടന്‍ 9:52 AM  

പൊട്ടിവീണ ആ കഷ്ണം ആകാശം എനിക്ക് വേണം.

കുമാര്‍ജിക്ക് ഡിസ്ക്ലെയിമര്‍ ഇല്ലാതെ ഒരു വരി കമന്റ് എഴുതാന്‍ പറ്റാതായിയല്ലോ ;)

kumar © 10:51 AM  

This comment has been removed by the author.

kumar © 10:52 AM  

എന്റെ പെരിങ്ങോടാ എല്ലാവരും ചേര്‍ന്ന് കാര്യങ്ങളെ ആ കണ്ടീഷന്‍ ആക്കിയില്ലേ?

ഡിസ്‌ക്ലൈമര്‍ ഇട്ടില്ലെങ്കില്‍ ആരാ ചീത്ത ഉതിര്‍ക്കണെ, ഗുണ്ടകളെ വിട്ടു തല്ലിക്കണെ എന്നൊന്നും അറിയാന്‍ പാടില്ല അതാ.

മുന്‍കരുതല്‍ ഒരുപാട് ആവശ്യമുള്ള ഒരു കവലയായി എനിക്കിപ്പോള്‍ ബ്ലോഗ് മാറിക്കഴിഞ്ഞു. കീരിക്കാടന്‍ ജോസും സേതുവും ഏതു നിമിഷവും ഒരുമിച്ചുവരും ഒപ്പം ഒരുപാട് ഹൈദ്രോസുമാരും പിറവികൊള്ളും. എപ്പഴാ കിരീടം അവിടൊന്നൊക്കെ തെറിച്ച് നമ്മടെ തലയില്‍ വീഴുക എന്നറിയില്ലല്ലോ!

അതുകൊണ്ട് ഒരു ഡിസ്ക്ലൈമര്‍ നല്ലതാ.. കമന്റിനു കണ്ണുതട്ടാതിരിക്കാന്‍!

ഈ കമന്റിലും ഒരു ഡിസ്ക്ലൈമര്‍ കരിപ്പൊട്ട് ഇടുന്നു :)

ഡാലി 12:35 PM  

നല്ല പടം തുളസി. നോസ്റ്റാള്‍ജിയ.
തേഞ്ഞ് തീരാറായ പാരഗണില്‍ ചവിട്ടി നടക്കുമ്പോള്‍ “അത്യേയ് ഷേവ് ചെയ്യാന്‍ ബ്ലേഡ് കീട്ടീല്യാ, ആ ചെരിപ്പൊന്ന് തന്ന് സഹായിക്ക്കമോ“ എന്ന് ആരോ പറയുന്ന പോലെ.
കോളേജില്‍ പാരഗണും ലൂണാറും ഇട്ട് വരുന്ന ഒരു തലമുറ ഇപ്പോഴുണ്ണ്ടാവോ?
പച്ചില വേണ്ടാര്‍ന്നു എന്ന് എനിക്കും. ആ ആകാശം കഷ്ണം സ്ഥലകാ‍ല വിഭ്രാന്തി ഉണ്ടാക്കി.

kumar © 1:31 PM  

ഡാലീ.. ഇപ്പോള്‍ പറമ്പില്‍ പണി എടുക്കുന്നവര്‍ പോലും പാരഗണും ലൂണാറും ഉപയോഗിക്കാറില്ല. ഇപ്പോള്‍ ഇംങ്‌ജക്റ്റഡ് ഹവായികളുടെ (ഈവാ) കാലമാണ്. പാരഗണ്‍ ഒക്കെ രണ്ടുവഷം മുന്‍പു തന്നെ ഇങ്‌ജക്റ്റഡ് ഹവായി കാറ്റഗറിയിലേക്ക് ഫോക്കസ് ചെയ്തു തുടങ്ങി.അതാവുമ്പോള്‍ വെയിറ്റ് കുടവാണ്. കൂടുതലും കറുത്ത നിറം ആണ്. വേഗം ഇതുപോലെ തേഞ്ഞുപോകില്ല. തേഞ്ഞാലും നിറം മാറിയ നെല്ലിപ്പലക ഇതുപോലെ കാണില്ല :)

തുളസീ.. ഓഫടിച്ചു എന്ന തെറ്റിനു എന്നെ പുറത്താക്കുകയൊന്നും വേണ്ട. ഒന്നു നോക്കിയാല്‍ മതി.

കണ്ണൂസ്‌ 9:27 PM  

ആദ്യം തന്നെ വന്നു നോക്കീതാ. പരീക്ഷണം എന്തായിരുന്നു എന്ന് മനസ്സിലായത്‌ മറ്റുള്ളവരുടെ കമന്റ്‌ വായിച്ചിട്ടാണ്‌.

നല്ല ചിത്രം! :-)

വേണു venu 9:48 PM  

തേഞ്ഞുരഞ്ഞ ചെരുപ്പും പൊട്ടിയടര്‍ന്ന പ്രതലവും കഴിഞ്ഞ കാല സ്മരണകളുതിര്‍ത്തുന്ന വെറ്റിലയും(അങ്ങനെ സങ്കല്പിക്കുന്നു), ഒരു വശത്തു് ഒരു വാടിയ ഇലയും .
പരീക്ഷണം ഇഷ്ടമായി.:)

saptavarnangal 10:46 PM  

തുളസി,
നന്നായിട്ടുണ്ട് ചിത്രം,നിറങ്ങള്‍ നന്നായിട്ട് ബാലന്‍സ് ചെയ്തിട്ടുണ്ട്!

ഇതില്‍ പരീക്ഷണം എനിക്കു മനസ്സിലായില്ല :( സെലക്റ്റീവ് ആയിട്ട് നിറങ്ങള്‍ മാറ്റിയ ഭാഗം മനസ്സിലായില്ല, കറുത്ത് ടാറു പോലത്തെ ഭാഗം വേറേ നിറത്തിലുള്ളതായിരുന്നോ?

കുട്ടിച്ചാത്തന്‍ 12:09 AM  

ചാത്തനേറ്: ഇത് പാരഗണ്‍ കമ്പനിക്കാരു കണ്ടാല്‍ കൊത്തിക്കൊണ്ടുപോകും, പരീക്ഷണം കലക്കി

SAJAN | സാജന്‍ 2:24 AM  

പടം മനോഹരമായിരിക്കുന്നു:)

DivS 5:49 AM  

Wow !

ഫാരിസ്‌ 5:51 AM  

നല്ല ചിത്രം.. അഭിനന്ദനങ്ങള്‍...

നന്ദി : യാത്രാമൊഴിക്ക്, എന്ന് കണ്ടു.. പുള്ളീടെ, ആ ചെരുപ്പ് തന്ന് സഹായിച്ചെതിനാണോ???

Pramod.KM 8:53 PM  

നന്നായിരിക്കുന്നു തുളസീ ഈ ചിത്രം.:)
കരിമ്പന്‍ കുത്തിയ ചെരിപ്പ് ശരിക്കും ഇന്നലെകളെ അടയാളപ്പെടുത്തി,മനസ്സില്‍.

കാശിതുമ്പകള്‍ 2:01 AM  

പൊട്ടിവീണ ആകാശം അതുവളരെ ഇഷ്ടമായി!!

Thulasi 4:50 AM  

കുമാറേട്ടാ,

കുരുമുളകിന്റെ ഇലയാണെന്ന് മാത്രമല്ല അത്‌ ഞാന്‍ പറിച്ചിട്ടതാണെന്ന് പോലും കണ്ടുപിടിച്ചൂല്ലോ,സമ്മതിച്ചു :)വീണ പച്ചിലയ്ക്കും ഒരിന്നലെയുണ്ടല്ലോ എന്നോര്‍ത്ത് ചെയ്തതാണ്.പറഞ്ഞപ്പോള്‍ എനിക്കും തോന്നി.നന്ദി.

അനോണിമസെ,
നൊമ്പരമുണര്‍ത്തി..വഴക്കുകൂടി ചേച്ചിയുടെ പുതിയ ചെരുപ്പ് ഞാനൊരികല്‍ എടുത്ത് പുഴയിലെറിഞ്ഞു.പിറ്റേന്ന് ചെരുപ്പിടാതെയാണ് ചേച്ചി സ്കൂളില്‍ പോയത്.ഒറ്ക്കുമ്പോള്‍ ഇപ്പോഴും സങ്കടം തോന്നും.അതുകോണ്ട് ഇപ്പോള്‍ ഞാന്‍ ചേച്ചിയോട് ഇടയ്ക്കിടയ്ക്ക് ചോദിക്കും ‘ചേച്ചിക്ക് പുതിയ വാങ്ങിച്ചു തരട്ടേ’ എന്ന്.

നന്ദി എല്ലാവര്‍ക്കും.

sajithkumar 4:53 AM  

hai.......
the works are really goooooooooooooooooooooooooooooooooooooooooooooooood.....

regards.n love,
sajith kumar cheruthazham.

kumar © 11:06 AM  

തുളസീ ഞങ്ങള്‍ പരസ്യത്തിലെ ചില സ്റ്റില്‍ ഷോട്ടുകള്‍ക്കുവേണ്ടി ഇങ്ങനെ ചില ഫോര്‍സ് ഫിറ്റ് സാധങ്ങള്‍ പ്രോപ്സ് എന്ന ഓമനപേരില്‍ തിരുകി കയറ്റാറുണ്ട്, ആര്‍ട്ട് ഡിറക്സ്ടേര്‍സ് ഓര്‍ഗ്ഗാസം എന്ന് പറയും. പല ഫോട്ടോ ഗ്രാഫര്‍മാരും ചോദിക്കും എന്തിനാ അത്? അതിന്റെ ആവശ്യം ഈ ഷോട്ടില്‍ ഉണ്ടോ എന്നൊക്കെ. പക്ഷെ അതില്ലെങ്കില്‍ എന്തോ അഴിഞ്ഞുപോയതു പോലെയാകും ആ പ്രോപ് കിടക്കുന്ന ആ ഇമേജിനെ കുറിച്ചുള്ള ഞങ്ങടെ കാഴ്ചപ്പാടും സ്വപ്നവും.

അതുപോലെ ഒന്നു തുളസി ചെയ്തപ്പോള്‍ എനിക്കു പെട്ടന്ന് കണ്ടു പിടിക്കാനായതിന്റെ കാരണവുമിതൊക്കെ തന്നെ.

Rahul 4:57 AM  

Nice Composition

Sandeep 6:55 AM  

nalla colour sense undu ... its a treat to watch.

sheril 4:43 AM  

hmmmm... ugran

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP