Friday, May 25, 2007

വരുന്നുണ്ട് ....


ഉച്ച വെയിലില്‍ ഊയലാടി കശുമാവിന്‍ തോട്ടങ്ങളില്‍ ഓടിത്തളര്‍ന്ന വേനലവധിദിനങ്ങള്‍ കിതച്ചു തുടങ്ങിയിട്ടുണ്ടാകും. ഉറഞ്ഞാടിയ തെയ്യങ്ങളൊഴിഞ്ഞ കാവുകളിലെ കുരുത്തോലത്തോരണങ്ങള്‍ വാടി തളര്‍ന്നിട്ടുണ്ടാകും. മാങ്ങവീഴാന്‍ ഓല പന്തലുകെട്ടി കാത്തിരുന്ന മാവിന്‍ചോട്ടിലെ ആരവങ്ങള്‍ ഒടുങ്ങിയിട്ടുണ്ടാകും. കളിമതിയാക്കി ഗോളിനുവേണ്ടി കാത്തിരിക്കാന്‍ പറഞ്ഞ് കുട്ടികള്‍ പോയ ഒരു പോസ്റ്റ്, മടുത്തുറക്കം തുടങ്ങിയിട്ടുണ്ടാകും.
അപ്പോഴായിരിക്കും ആ വരവ്
കെട്ടിയൊരുങ്ങിയ ഒരെഴുന്നെള്ളത്ത്.


വരുന്നുണ്ട് *
The mood at the Meteorological Centre was like that in a theatre before the curtain went up on an important first night. People moved quickened tread and an urgent sense of purpose.
.......................................................
‘And What brings you here?’
‘This !’
‘Sir, us also! We are holiday-makers ! I myself from am from Delhi.This lady beside me is from Bangalore and we too have come to see the show !’ He laughed. 'I have seen it many times but always I come back for more !’

The Banglore woman cried. ' Yesterday there were dragonflies in our hotel garden. They are sign.We knew monsoon was coming soon! ’ She beamed at me. ' It gives me true sense of wonder! ’.

More holiday-makers were joining the line.The imbroglio of inky cloud swirling overhead contained nimbostratus, cumulonimbus and Lord knows what else, all riven by updraughters, downdraughts and vertical wind shear.Thunder boomed. Lightning went zapping into the sea, the leader stoke of one strike passing the ascending return stroke of the last so that the whole roaring edifice seemed supported on pillars of fire.Then , beyond the cumuliform anvils and soaring castellanus turrets , we saw a broad , ragged ban of luminous indigo heading slowly inshore. Lesser clouds suspended beneath it like flapping curtains reached right down to the sea.
‘ The rains ! ' everyone sang.

Chasing the Monsoon : Alexander Frater

43 comments:

സു | Su 6:50 AM  

വരട്ടെ. കെട്ടിയെഴുന്നള്ളി വരട്ടെ. എല്ലാവരും ആലസ്യത്തില്‍ നിന്നുണരട്ടെ.

:)

Inji Pennu 7:07 AM  

This comment has been removed by the author.

അശോക് 7:14 AM  

Beautiful ..

Siju | സിജു 7:15 AM  

ഇടവപ്പാതി..
കേരളത്തിന്റെ മാത്രം സൌഭാഗ്യം..

:-(

vilakudy 7:19 AM  

Terrific. The picture, caption and the excerpts from Chasing the Monsoon. It is the probably the best book ever written about monsoon and its trajectory. I never knew the importance- like many Malayalees- of the monsoon when I was at home. But I went out of Kerala, I knew its value and beauty. Monsoon in Kerala is one of the most enchanting sights in the world. Many of my colleagues are planning a trip to Kerala for in that magic season. Hopefully, even I will be there. It is a great picture, Thulasi. And VERY VERY TIMELY.

ആഷ | Asha 7:39 AM  

:)

Satheesh :: സതീഷ് 8:05 AM  

തുളC, ഇത്തവണ പെരുമഴ കാണാന്‍ ഞങ്ങളും പോരുന്നുണ്ട് നാട്ടിലേക്ക്! ദൂരെ പെയ്യുന്ന മഴയുടെ ആരവം കേള്‍ക്കുമ്പഴായിരുന്നു ഞങ്ങള്‍ കളിയും നിര്‍ത്തി വീട്ടിലേക്ക് ഓടാന്‍ തുടങ്ങുക. ഓടി പകുതിയാവുമ്പഴേക്കും ഓര്‍മ്മ വരും ഗ്രൌണ്ടില്‍ മറന്നുപോയ, അമ്പത് പൈസയുടെ റബ്ബറ് ബോളിനെ!!തിരിച്ചോടും അതിനേം കൂടെ കൂട്ടാന്‍.. നനഞ്ഞൊട്ടി വീട്ടില്‍ കേറുമ്പോള്‍ ഇഞ്ചി പറഞ്ഞ ആ ‘പെരുമ്പറ കൊട്ടുന്ന’ ശബ്ദം കേള്‍ക്കുകയും കാണുകയും ചെയ്യും! പുളിവടിക്കറിയില്ലല്ലോ സന്ധ്യക്ക് മഴ നനയുന്നതിന്റെ ഒരു സുഖം!
നന്ദി! (തുളസിയുടെ ഫോട്ടോക്ക് ഞാനായിട്ട് ഒരു സര്‍ട്ടീറ്റ് തരണ്ടല്ലോ അല്ലേ! )

ചുള്ളന്റെ ലോകം 9:33 AM  

നേരത്തേ കാലാവസ്ഥക്കരു പറഞ്ഞത്‌ മഴ കൃത്യം 24 നു തന്നെ തുടങ്ങും എന്നാണ്‌. അതുപ്രകാരം 24 നു രാവിലെ ചാറിത്തുടങ്ങിയപ്പോളാണ്‌ പത്രത്തിലെ അറിയിപ്പ്‌ കണ്ടത്‌ മഴ ഒരാഴ്ച്ത്തേക്ക്‌ മാറ്റിയിരിക്കുന്നു. അതു വായിച്ചതും മഴ നിന്നതും ഒന്നിച്ച്‌. ഹെന്താ ചെയ്കാ.................

Dinkan-ഡിങ്കന്‍ 10:18 AM  

കഷ്ടകാലം, മഴ , സാനോഡോസ് ഒക്കെ എപ്പോളാണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. വന്നാലോ അതൊന്നൊന്നര വരവായിരിക്കും

ഒഫ്.ടോ
പടം കലക്കി തുളസിമച്ചാ.

sandoz 10:29 AM  

ഡിങ്കാ....നീയത്‌ എന്തോ മനസ്സില്‍ വച്ച്‌ പറഞ്ഞതാണല്ലോ.....സാധാരണ പറയണത്‌ പോലെ അല്ലല്ലോ......
ഈ പടം കണ്ടിട്ട്‌ മഴ വരണതും കാത്ത്‌ മറ്റൊരു ആസ്ഥാന പടമ്പിടുത്തക്കാരനായ പച്ചാളം ഫോര്‍ട്ട്‌ കൊച്ചി കടപ്പുറത്തിരുന്ന് ഉറങ്ങിപ്പോയി എന്ന് ആരോ പറഞ്ഞ്‌ കേട്ടു.
മിക്കവാറും വേലിയേറ്റം വന്ന് അവനെ തൂക്കിയെടുത്ത്‌ വല്ല മാലീലും ഇടും.
കുറച്ച്‌ ദിവസം കഴിഞ്ഞ്‌ മറിയം റഷീദേനേം കെട്ടി കാശ്‌ കാരനായി ഒരു വരവൊണ്ട്‌ പച്ചു.

തുളസീ...അപ്പോ പറഞ്ഞ മാതിരി......
പടം കൊള്ളാന്ന്...

കുട്ടിച്ചാത്തന്‍ 10:44 AM  

ചാത്തനേറ്:

ആ കല്ലു മതിലിന്റെ നീളം കണ്ടപ്പോള്‍ തന്നെ സംശയം ഉണ്ടായിരുന്നു പടം വലുതാക്കിയപ്പോ മാറി.. ബേക്കലു തന്നെ അല്ലേ :)

ഓടോ: ഡിങ്കനു ശേഷം സാന്‍ഡോ സാന്‍ഡോക്കു ശേഷം ചാത്തന്‍ കമന്റിന്റെ ഒരു വരവേ... ഇനിയിപ്പോ അടുത്തത് ഉണ്ണിക്കുട്ടനും കൂടി ആയിരുന്നേല്‍ ക്വാറം തികഞ്ഞേനെ...

വേണു venu 11:39 AM  

ആ എഴുന്നെള്ളിപ്പു കാണാനുമറിയാനും വീണ്ടും കൊതിക്കുന്നതെന്തെ എന്‍ മനം. സുന്ദരം തുള്‍സി ഭായി.:)

കുതിരവട്ടന്‍ | kuthiravattan 12:57 PM  

പടം കൊള്ളാം.

അപ്പൂസ് 6:50 PM  

നന്നായിരിക്കുന്നു തുളസിയേട്ടാ

Reshma 6:55 PM  

വരട്ടേ വരട്ടേ, ഇങ്ങനേള്ള എഴുത്തെനീം വരട്ടേന്ന്.

Joshua 4:29 AM  

It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.

Kiranz..!! 4:32 AM  

തകര്‍പ്പന്‍..ഹോ എന്തോരു തന്തോയം,ആറ് ദിവസം ലീവ് നാട്ടിലേക്ക്,നല്ല കിടുകിടാ മഴയത്ത് കറന്റൂ പോവുംപോവുമ്പോ നല്ല കപ്പ ഉണക്കി വറുത്തതും,കട്ടന്‍ കാപ്പിയും കുടിച്ച് ജനലിന്റെ അടുത്ത് പോയിരുന്നു ഇടി വെട്ടുമ്പോ അയ്യക്കാവോന്ന് വിളിച്ചോണ്ടോടി അമ്മേ കെട്ടിപ്പിടിക്കുന്ന ഓര്‍മ്മകള്‍ പുറത്തെടുക്കാന്‍ ഒരു മഴച്ചിത്രോം കൂടി ഇടുവോ സഖാവേ ?

ഡേയ് വാള്‍പേപ്പറിനുള്ള ഒരു ഭൂതകാലക്കുളിരു തരുമൊ ? പട്ടിപ്രേമപ്പടം വരെ ഞാന്‍ മറിച്ച് നോക്കി,അവസാനം കുളത്തില്‍ ചാടുന്നവനെ എടുത്ത് താങ്ങി,അവനെ മാ‍റ്റാന്‍സമയായി,ഐക്കണ്‍സ് ത്രീമച്ച് മാന്‍.:)

ബീരാന്‍ കുട്ടി 5:03 AM  

അദ്യത്തെ മഴക്ക്‌ കിട്ടുന്ന ഒരു സൗഭാഗ്യം കൂടിയുണ്ട്‌, മണ്ണിന്റെ മണം, അതെന്റെ ഒരു ലഹരിയായിരുന്നു. എന്നും.

Radheyan 5:34 AM  

നാടോടി നടന്ന് പല മഴകള്‍ കണ്ടു.ബാംഗ്ലൂരില്‍,മദിരാശിയില്‍,അലൈനില്‍,പിന്നെ ഇവിടെ ദുബായിയില്‍.പക്ഷെ അവയ്ക്കൊന്നുമില്ലാത്ത ഒരു രൌദ്ര സൌന്ദര്യം നമ്മുടെ ഇടവപ്പാതിക്കും തുലാവര്‍ഷത്തിനുമുണ്ട്.രണ്ടിനും അതിന്റേതായ പ്രത്യേകതകളും.
സ്കൂള്‍ തുറക്കുന്ന ദിനം കൃത്യമായി അറിഞ്ഞെത്തുന്ന കൂട്ടുകാരനായിരുന്നു എനിക്ക് ഇടവപ്പാതി.പുത്തന്‍ കുപ്പായത്തിന്റെ പശിമയിലേക്ക് ആണ്ട് വീഴുന്ന തുള്ളികള്‍.ഷൂസില്‍ നിന്ന് മോചനം തരുന്ന,മിക്കവാറും ഉച്ചക്ക് ശേഷം അവധികള്‍ നേടി തരുന്ന,അപൂര്‍വ്വമായെങ്കിലും സ്കൂള്‍ ദുരിതാശ്വാസകേന്ദ്രമാകുമ്പോള്‍ നീണ്ട അവധികള്‍ നേടി തരുന്ന കാരുണ്യവാഹിനിയായി പലപ്പോഴും ഇടവപ്പാതി.
ഹൈസ്കൂളിലെ വിരസമായ പിരിയിഡുകളില്‍ എത്ര തവണ ജനാലയില്‍ കൂടി വെളിയില്‍ ഇവളുടെ അനുപമനൃത്ത്യം കണ്ടിരുന്നതിന് ചെവി പൊന്നായിരിക്കുന്നു.
മഴയുടെ ഇടവേളകളില്‍ ആലപ്പുഴ കടല്‍പ്പാലത്തിന്റെ പൊളിയാത്ത ഭാഗത്ത് നിന്ന് ഉരുണ്ടി കൂടി വരുന്ന ആ ഘനശ്യാമമോഹിനിയെ ഞാന്‍ കണ്ടു നിന്നിട്ടുണ്ട്.മഴയും കാറ്റും തോല്‍പ്പിച്ച കുടയുടെ വ്യര്‍ത്ഥതയെ പഴിച്ച് കോളേജിന്റെ വരാന്തയിലേക്ക് ആകെ നനഞ്ഞ് ഓടി കയറുന്ന ആ മുഖം നോക്കി നില്‍ക്കുന്ന അതേ നിര്‍വൃതിയോടെ.

ഗ്രഹാതുരത പൈങ്കിളിയാവാം.പക്ഷെ അതില്‍ നിന്നുള്ള മോചനം മരണം മാത്രമാണ്.നന്ദി ഈ മേഘദൂതിന്,ഈ സ്മരണികയ്ക്ക്

Pramod.KM 6:14 AM  

തുളസീ..നാട്ടിലെ ഇത്തവണത്തെ മഴ കാണാന്‍ എനിക്ക് യോഗമുണ്ട്.ഇല്ലെങ്കില്‍ നിന്നെ ഓടിച്ചിട്ട് അടിക്കുമായിരുന്നു,ഇതൊക്കെ ഓറ്മിപ്പിച്ചതിന്‍:)

നിമിഷ::Nimisha 7:41 AM  

കണ്ടു...മനസ്സ് നിറഞ്ഞു...പിന്നെ ഓര്‍ത്തു അച്ഛനും അമ്മയും വരുന്നതിന് മുന്‍പ് കോര്‍ട്ട് യാര്‍ഡില്‍ മഴയത്ത് മത്സരിച്ച് തുള്ളിച്ചാടി ആകെ നനയുന്ന രണ്ട് പാവാടക്കാരികളെ....എന്റെ കുട്ടികള്‍ക്ക് നഷ്ടമാകുന്നു പലതും :(..നന്ദി തുളസി

...പാപ്പരാസി... 9:07 AM  

ആര്‍ത്തലച്ച്‌ വരുന്ന ആ സുഖം ഇല്ലാണ്ടായിട്ട്‌ കഷ്ടി പത്തു കൊല്ലായി,എല്ലാ പ്രാവശ്യോം മഴക്കാലത്ത്‌ നാട്ടില്‍ പോവണമെന്ന തീരുമാനം പല കാരണങ്ങളാല്‍ കഴിയാറില്ല.എന്തായാലും തുളസീടെ ഈ ചിത്രത്തോടെ ഒരു കാര്യം തീരുമാനായി,ഇനി മഴക്കാലത്തെ ഉള്ളൂ നാട്ടിലേക്ക്‌....എല്ലാ ചിത്രങ്ങളെപോലെ ഇതും ഗംഭീരം. കിരണ്‍സേ,എന്തിനാ ഇങ്ങനെ കപ്പ്പ്പേടേം,കട്ടന്‍ ചായേടേം കാര്യം പറഞ്ഞ്‌ കൊതിപ്പിച്ചത്‌..

ചില നേരത്ത്.. 11:52 AM  

ഒരു മഴപരിപാടി പ്ലാന്‍ ചെയ്യൂ. ഞാന്‍ വരാം ഇത്തവണയും.

Sapna Anu B. George 1:35 PM  

ഈ ഇടപ്പാതിക്കെങ്കിലും നാട്ടിലെത്തിക്കണേ കര്‍ത്താവേ

ദേവന്‍ 1:46 PM  

വാടാ മോനെ... ജൂണ്‍ 15,16,17 തീയതികളില്‍ അങ്ങോട്ട് ആര്‍മ്മാദിക്ക്, ഞാന്‍ വരും. ഒരു ബി. എസ്. ഏ -എസ്. എല്‍ ആര്‍. സൈക്കിളും ചവിട്ടി ഞാനൊരു പോക്കുണ്ട്...

Ambi 2:12 PM  

ഞാന്‍ കണ്ടു ...കണ്ടു..കണ്ടു..
സമാധാനമായി ഇവിടെ വല്ല തണുപ്പ്കാറ്റുമടിച്ച് ജീവിയ്ക്കാന്‍ സമ്മതിക്കരുത്...
കിരണ്‍സിനോടു രാധേയനോടും കൂടെത്തന്നാ പറയുന്നേ..ശകലം കാശും കൊറച്ച് ലീവും മിച്ചം വയ്ക്കാന്‍ സമ്മതിയ്ക്കരുത്..മനുഷ്യനെയങ്ങ് കൊന്നോണം..:)

കണ്ണൂസ്‌ 9:23 PM  

എനിക്ക്‌ ചെകുത്താന്‍ കുരിശ്‌ കണ്ടപോലെയാ മഴ എന്നു പറഞ്ഞാല്‍. വല്ലപ്പോഴും ഒന്നും നാട്ടില്‍ പോവുമ്പോള്‍ ചെളിയും വെള്ളവുമായി വെളിയില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുന്നത്‌ ആലോചിക്കാന്‍ വയ്യ. അതു കൊണ്ട്‌ നോ നൊവാള്‍ജിയ. :-)

..::വഴിപോക്കന്‍[Vazhipokkan] 1:16 AM  

Kikkidilam,!!

DivS 10:50 AM  

Nice to see the monsoon clouds through you. Frater has some exaggeration in his work, but yours show the true colour of monsoon : )

ശ്രീജിത്ത്‌ കെ 9:07 AM  

Excellent shot!

കുട്ടു | kuttu 10:41 PM  

കൊള്ളാം... നല്ല കൊംബോസിഷന്‍

ഉണ്ണിക്കുട്ടന്‍ 10:56 PM  

ഓ മഴേന്നു കേക്കുമ്പഴേ ഒരു കുളിര്..ഈ ചെന്നൈലില്‌ വല്യ പാടാണേ..

ഓ.ടി.ടോ

ചാത്താ.. ഉണ്ണിക്കുട്ടനും എത്തി ഇപ്പോ കോറം തികഞ്ഞല്ലോ..എന്നാലും ഡിങ്കാ നീയങ്ങനെ മനസ്സീ വെച്ചു പറയരുതായിരുന്നു...

Anonymous 1:16 PM  

Dear Thulasi....Sorry for English.. Do you know how first reached this blog? You cannot guess..I am sure! Days back i heard a song 'Ee raathriyethrayanaadham'..Yes..By Shahabaz Aman...I started searching the web for details the singer and his other albums..And i ended up here. I wandered through Calicut during my last vacation looking for 'Soul Of Anamika' and i couldn't get it. But i managed to find it with the one's who released the album in Ernakulam. Thanks man. Your blog is just GREAT. It tells us another story..That if there is genius even web can be as beautiful as Vijayan's short story 'prema kadha'. The line which always comes to my mind when i go through your blog is: ‘തുമ്പിത്തമ്പുരാട്ടിമാര്‍ ഊളിയിട്ട ഉച്ചവെയിലുകളുടെ മദാലസ്യം....." അതിലപ്പുറം എന്തു പരയാന്‍ മാഷെ....എല്ലാ ഭാവുകവും നെരുന്നു.

abdul 1:41 PM  

നീ എന്നെ കരയിക്കുന്നു...നിന്റെ ഒരൊ താളും എന്നെ കരയിക്കുന്നു.. ഈ കരച്ചിലിന്‍ ഒരു പാടു മാനമുണ്ട്. ഒരു രാത്രി, ഒരു പാടു വയ്കി ‘ആരൊഗ്യനികെതനം’ വായിച്ചു തീര്‍ന്നപ്പൊ ഞാനിങനെ കരഞിട്ടുണ്ട്..പിന്നെ കുന്ദെരയുടെ 'Immortality' യില്‍ ആഗ്നെസ് എന്നെ കരയിച്ചിട്ടുണ്ട്...നന്ദി...ഒരു പാട്..

Thulasi 10:55 PM  

ഷഹബാസ് അമനെ തേടി ഇവിടെയെത്തി ചേര്‍ന്ന കൂട്ടുകാരാ,

ദേശാഭിമാനിയില്‍ വന്ന ഒരു ലേഖനത്തിലൂടെയാണ് ഞാന്‍ ഷഹബാസിന്റെ പാട്ടുകളെക്കുറിച്ചറിഞ്ഞത്.‘സോള്‍ ഓഫ് അനാമികയ്ക്ക്‘ വേണ്ടി ഞാനും കുറേ അലഞ്ഞതാണ്.‘സജിനി’എന്ന ഒറ്റപാട്ടുമാത്രമേ എനിക്കിതുവരെ കിട്ടിയിട്ടുള്ളു.‘തെളിഞ്ഞു പ്രേമയമുന വീണ്ടും‘,‘ഓത്തുപള്ളീലന്നു നമ്മള്‍ ‘ തുടങ്ങിയ പാട്ടുകളും അദ്ദേഹം പാടുന്നത് കേട്ടിട്ടുണ്ട്.ഗുലാം അലി കൊച്ഛിയില്‍ വന്നപ്പോള്‍ മുന്‍ നിരയില്‍ ഷഹബാസിനെ കണ്ടിരുന്നു ഞാന്‍.

ഷഹബാസിന്റെ പാട്ടുപോലെതന്നെ മനോഹരമാണ് അദ്ദേഹത്തിന്റെ എഴുത്തും.ബാബുരാജിന്റെ പ്രാണസഖിയെക്കുറിച്ചും,മലപ്പുറത്തിന്റെ ഫുട്ബോള്‍ മനസ്സിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മാധ്യമത്തിലും മാത്രുഭൂമിയിലും വായിച്ചിരുന്നു.

‘സോള്‍ ഒഫ് അനാമികയുടെ‘ ഒരു കോപ്പികിട്ടാന്‍ വല്ല വഴിയുമുണ്ടോ?

നന്ദി.

abdul 1:59 AM  

ആ രണ്ടു മറുപടിയും എന്റെ വകയായിരുന്നു...‘അനാമികനും’ അബ്ദുള്‍ എന്നതും. ഇത്ര വെഗം ഒരു മറുപടി പ്രതീക്ഷിച്ചില്ല. നന്ദി. അനാമികയുടെ സി ഡി കൊച്ചിയില്‍ കിട്ടും. നോര്‍ത് RLY STATION OPPOSITE, MATHER SQUARE BLDG ല്‍ ആണ്‍ സി ഡി ഇറക്കിയവരുടെ ആപ്പീസ്. ഞാന്‍ മെയിലില്‍ അയച്ചുതരുമായിരുന്നു..പക്ഷെ എനിക്കു നിങളുടെ ഇ മെയില്‍ അറിയില്ല....അതിലെ എല്ലാ പാട്ടുകളും അതീവ ഹ്ര്ദ്യമാണ്‍...എല്ലാം. ഞാന്‍ ഈ ബ്ലൊഗിലെ എല്ലാ താളുകളും വായിച്ചു..അനാമിക പൊലെത്തന്നെ ഹ്ര്ദ്യം. നന്ദി..വീണ്ടും.

Thulasi 2:08 AM  

അബ്ദു,
എന്റെ മെയില്‍ ഐഡി : thulasi79@gmail.com

Thulasi 12:18 AM  

നന്ദി എല്ലാവര്‍ക്കും.

Sul | സുല്‍ 12:23 AM  

യെന്താ ഭംഗി.
-സുല്‍

Sahodaran 12:28 AM  

Nice :) Nice pics, nice writeup.

But I did not like the Frater book. I found his account very superficial and exaggerated. He was cheated by our fellow people (he rushing to a hospital since his watch was not working properly!). He stayed at the biggest hotels and flied between kochi, bombay, delhi and guwahati. And missed all the reality.

Here is a good write up on monsoon: http://www.himalmag.com/2003/august/reflections_2.htm

Thulasi 2:58 AM  

സഹോദരാ നന്ദി :)

ഞാന്‍ ‘ചേസിങ്ങ് ദി മണ്‍സൂണ്‍’ പുസ്തകം വായിച്ചിട്ടില്ല.ഒരുപാട് കേട്ടിരുന്നു.അനിതാ നായര്‍ എഡിറ്റ് ചെയ്ത ‘വേര്‍ ദി റെയിന്‍ ബിഗിന്‍സ്’ എന്ന പുസ്തകത്തില്‍ ആദ്യത്തെ കുറച്ച് ഭാഗമുണ്ടായിരുന്നു.അതേ വായിച്ചുള്ളു.

Dhanush 10:55 AM  

Wonderful Thulasi. Really good collections. One remembers Victor George at this time. 'Chasing The Monsoon' is one terrific book. Samayam Kittumbol Vaayikoo

@Sahodara - I beg to differ. It is a terrific book. Frater was chasing his dream or his dad's dream, which a very few would try to venture. Being a Keralite, how many of us would have tried to go to Kanyakumari/TVM and receive the first monsoon showers. If he has did that it is really a great thing . Just my opinion. Sorry for taking your space Thulasi.

രഘു 10:22 PM  

മനസ്സില്‍ തുളുമ്പി നില്‍ക്കുന്ന ഓര്‍മ്മകളെ കുളിര്‍പ്പിക്കാന്‍ ഇടിയും കാറ്റുമില്ലാതെ മഴ മാത്രം വരുന്നു-ഇടവപ്പാതി വരുന്നു...
ആദ്യ നിരപ്പ് പെയ്തു കഴിയുമ്പോള്‍ നനഞ്ഞ ഭൂമിയുടെ നാണം കാണാന്‍ മഴയുടെ ചിറ്കില്‍ വരുന്ന നനുത്ത കാറ്റിന്റെ പ്രിയതോഴന്‍- ഇടവപ്പാതി വരുന്നു!!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP