Saturday, April 28, 2007

വെയില്‍ പൂരം

16 comments:

katch PHOTO 7:25 AM  

very nice photo i like it

ഇടങ്ങള്‍|idangal 8:51 AM  

എന്റെ തുളസീ,

നീ മനുസനെ ഇങ്ങനെ വട്ട് പിടിപ്പിക്കാതെ

എനിക്കിപ്പം നാട്ടില്‍ പോണം, ആലിന്‍ ചോട്ടിലിരിക്കണം

തണുപ്പന്‍ 9:53 AM  

ഉള്ളിലെ പൂരസ്മരണകളുയര്‍ത്തിയതിന് നന്ദി തുളസീ...ചിത്രം എന്നത്തേം പോലെ അതി മനോഹരം!

Inji Pennu 9:58 AM  

This comment has been removed by the author.

കുട്ടിച്ചാത്തന്‍ 10:24 AM  

ചാത്തനേറ്: ചാത്തന്‍ പറഞ്ഞപ്പോ ആരും വിശ്വസിച്ചില്ലാ അചിന്ത്യേച്യേ.. ഇത് വാലു പിടിച്ച് ഏരിയല്‍ വ്യൂ എടുക്കാന്‍ കയറുന്നതിനു തൊട്ട് മുന്‍പെടുത്ത ഫോട്ടോ...കൊള്ളാട്ടാ..ഇനി ഏരിയല്‍ വ്യു പോസ്റ്റ്..

പൊന്നപ്പന്‍ - the Alien 10:37 AM  

തുളസീ.. അപ്പോ കേട്ടതൊക്കെ നേരാണല്ലേ..?? ചാത്തന്‍ പറഞ്ഞ പോലെ പൂരത്തിനിടക്കു ആനേട വാലിപ്പിടിച്ച് വലിഞ്ഞു കേറി ഏരിയല്‍ വ്യൂ ഫോട്ടം എടുത്തൂ എന്നൊക്കെ കേട്ടപ്പോ ഒട്ടും വിശ്വസിച്ചില്ല. അപ്പോ ഈ പോസ്റ്റുകളില്‍ പറയുന്നതിലും ലേശം സത്യമുണ്ടല്ലേ? പിന്നെ.. ആനവാലിന്റെ ഫോട്ടോ ഉണ്ടോ..? പേടി മാറാന്‍ റൂമില്‍ വയ്ക്കാനാ..

കുതിരവട്ടന്‍ | kuthiravattan 10:42 AM  

ആരെങ്കിലും ഈ ഫോട്ടൊക്ക് നല്ലൊരു അടിക്കുറിപ്പെഴുതാമോ :-)

DivS 10:23 PM  

nice snap : )

Jo 12:55 AM  

ഇലപ്പടര്‍പ്പുകള്‍ക്കിടയിലുള്ള ആ വെട്ടം കൂടാതെ എടുത്തിരുന്നെങ്കില്‍ ഈ ചിത്രം കുറച്ചു കൂടെ മനോഹരമായേനെ എന്നൊരു തോന്നല്‍. ആ ആകാശം കണ്ടാല്‍ മാത്രം മതീല്ലോ, വെയിലിന്റെ കളി വിളയാട്ടം അറിയാന്‍. :-) ഇതൊരിത്തിരി over exposed ആയോന്നു സംശയം. പിന്നെ ആ മൂന്നാമത്തെ കുട ഒന്നു crop ചെയ്തു മാറ്റാമായിരുന്നു.

കൂടുതല്‍ പൂര ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു...

പൊതുവാള് 1:33 AM  

തുളസീ,
നന്നായിരിക്കുന്നു.

ശ്രീജിത്ത്‌ കെ 1:39 AM  

നല്ല പരീക്ഷണം തുളസീ,

ആലിലയും സൂര്യനും എഴുന്നെള്ളിപ്പും എല്ലാം ഒന്നിച്ച്. നല്ല ഫ്രെയിം. നിന്റെ അധ്വാനത്തിന് സലാം.

കുട്ടന്മേനൊന്‍::KM 1:42 AM  

തുളസ്സി, നന്നായിരിക്കുന്നു. എവിടെ നിന്നാണീ ഫോട്ടൊ എടുത്തത് ?
ആരിഫ് വഴി തുളസിയെടുത്ത പൂരചിത്രങ്ങള്‍ ആ ബ്ലോഗില്‍ ഇട്ടിരുന്നു. http://trissur.blogspot.com/

രാജു ഇരിങ്ങല്‍ 1:44 AM  

വെയില്‍ പൂരം ഇഷ്ടമായി. ആലിലയും ആനയും പൂരം എഴുന്നള്ളിപ്പും ..

അപ്പോള്‍ ആ ആനപ്പുറത്തു നിന്ന് മരത്തിലേക്ക് തുളസിയാണൊ കയറിയത്?
എന്തായാലും നന്നായി.
സ്നേഹത്തോടെ
ഇരിങ്ങല്‍

നിമിഷ::Nimisha 2:00 AM  

ഫോട്ടോയില്‍ വെയിലിന്റെ കളി വിളയാട്ടം ഇല്ലാതായാല്‍ പിന്നെ ഇതും ഒരു സാധാരണ പൂരച്ചിത്രമായി മാറില്ലേ, വെയില്‍ പൂരം ആകുമോ? ല്ലേ?:)

അപ്പു 2:30 AM  

നല്ല ഫോട്ടോ.

Thulasi 12:08 AM  

ചാത്താ,പൊന്നപ്പാ,
ഏരിയല്‍ ഷോട്ടോ? തിരക്കില്‍പെട്ട് ഞാന്‍ ‘ആര്‍പ്പോ അയ്യോ‘ വിളീക്കുകയായിരുന്നു :)

ജോ,
തെയ്യങ്ങളുടെ, മനോധര്‍മ്മമനുസരിച്ച് കൊട്ടികയറുന്ന അസുരതാളം കേട്ട് ശീലിച്ച് എനിക്ക് മേളത്തിന്റെ ചിട്ടയായ താളബൊധത്തോട് പൊരുത്തപ്പെടാന്‍ കഴിയാറില്ല.നെറ്റിപ്പട്ടം കെട്ടാത്ത ആനകളെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് ഞാന്‍ പുറകില്‍ നിന്നാണ് പൂരംകണ്ടത് :) ഇപ്രാവശ്യത്തെ മാതൃഭൂമി പൂര ഫോട്ടോയും കുടമാറ്റം നടക്കുമ്പോള്‍ പൂറകില്‍ നിന്നൊടുത്ത ,ആള്‍ക്കാരില്ലാത്ത ഒന്നായിരുന്നു.വെയിലില്ലായിരുന്നെങ്കില്‍ എനിക്കി ചിത്രത്തില്‍ ഒരു കൌതുകവും തോന്നുമായിരുന്നില്ല :)

മേനോനെ,
ഇത്‌ റോഡില്‍ വെച്ചെടുത്തത് (റൌണ്ട് )

നന്ദി,എല്ലാവര്‍ക്കും.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP