Monday, February 12, 2007

മുറ്റംഈര്‍ക്കില്‍ ചൂലിനും, കോരിചൊരിഞ്ഞ മഴയ്ക്കും മായ്ചുകളയാന്‍ കഴിയാത്ത ചില പാടുകളുണ്ട് ഈ മുറ്റത്ത് . വീണ് വീണ് നടത്തം പഠിച്ചതിന്റെ . ഇങ്ങനെ അവശേഷിക്കുന്ന ചില പാടുകളാണ് എത്ര ദൂരത്തായാലും തിരികെ നടത്തിപ്പിക്കുന്നത് .

20 comments:

സു | Su 5:01 AM  

അതെ. വീണ് വീണ് പഠിക്കുന്ന നടത്തമാണ് ഓര്‍മ്മിക്കാന്‍ സുഖം. ഒരു തിരിച്ചുപോക്കിനുള്ള സന്തോഷവും അതു തന്നെ.

മുറ്റം നന്നായിട്ടുണ്ട്. :)

ബാല്യം ഓര്‍മ്മയിലേക്ക്.

vilakudy 5:11 AM  

Thulasi, the nostalgia is back. There is nothing like being at home. The more you travel far from it, the more you long to come back to it. That is the power of home. Home here does not necessarily mean one’s own house. It can be your house, village, college, state or the country. It depends where you are and how far you are. If you travel out of India, India will be the first thing you miss. Puritans may say home is where the heart is. But home is a home. It is irreplaceable. Thanks for evoking memories. End Note: The third line of the caption could have been written better. The flow of the sentence gets a pause there.

പൊതുവാള് 5:38 AM  

ഇന്നില്ലാത്ത ഓര്‍മ്മകളില്‍ മാത്രം ബാക്കിയുള്ള ചില മുറ്റങ്ങളുണ്ടെന്റെ ജീവിതത്തിലും .ഇത്തിരി നേരമെങ്കിലും അവയെ കണ്മുന്നിലെത്തിച്ച ചിത്രത്തിന് ,തുളസീ നന്ദി.

പച്ചാളം : pachalam 6:53 AM  

ഇതിനടുത്തെവിടേയോ ഒരു പിച്ച് കാണണമല്ലോ തുളസീ..
ആ പഴയ ചിത്രത്തിന്‍റെ അത്രയും പോര, എന്നാലും ഞാന്‍ ഫാന്‍ തന്നെ. :)

sandoz 7:01 AM  

ഫോട്ടന്‍ കൊള്ളാട്ടോ മാഷേ.....

[പച്ചാളം എന്താ പിച്ചിന്റേം മാന്തിന്റേം കാര്യം പറയണേ....അതോ പിച്ചും പേയും പറയണത്‌ ആണോ]

ബിന്ദു 7:24 AM  

നല്ല വൃത്തിയുള്ള മുറ്റം. :)

Kiranz..!! 7:53 AM  

മാവിലകള്‍ അങ്ങിങ്ങ് കൊഴിഞ്ഞു കിടക്കുന്ന മുറ്റം.
വെളള മണ്ണിന്റെ ക്യാന്‍വാസില്‍ ചൂലു കൊണ്ടും ചിത്രമെഴുതാം എന്ന് പഠിപ്പിച്ച മുറ്റം.തെക്കേലെ രാജനെ സ്ഥിരമായി ഗോട്ടികളിയില്‍ തോല്‍പ്പിച്ച് അവന്റെ മണക്കൊട്ട അടിച്ചിളക്കുമ്പോള്‍ ഹായ്..ഹായ് എന്നുറക്കെച്ചിരി്ച്ചതും,തിരിച്ചടികിട്ടിയപ്പോള്‍ അയ്യക്കാവോ എന്നു മോങ്ങിയതിനും സാക്ഷിയായ മുറ്റം,തുളസിച്ചിത്രങ്ങള്‍ എന്നും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ തരുന്ന എന്റെ കുഞ്ഞു പള്ളിക്കൂടം പോലെ..!

ശ്രീജിത്ത്‌ കെ 8:53 AM  

ഇപ്പുറത്തേതെന്താ, ഔട്ട് ഹൌസ് ആണോ തുളസീ ;)

ചിത്രം നന്നായിട്ടുണ്ട്. നല്ല തെളിച്ചം. എനിക്ക് നാട്ടില്‍ പോകാന്‍ തോന്നുന്നു :(

ഇടങ്ങള്‍|idangal 9:28 AM  

തുളസീ,

എന്തിനാ ഇങ്ങനെ ഫീലിങ്ങാക്കണ്,

ഇനിക്കിപ്പോ വീട്ടീ പോണം

വേണു venu 11:41 AM  

ബാല്യം ഓര്‍മ്മയിലേക്കു പോകുന്നോ അതോ ഓര്‍മ്മ ബാല്യത്തിലേയ്ക്കു പോകുന്നോ..എന്തോ... അടിക്കുറിപ്പു ചിത്രത്തിനേക്കാള്‍ ‍ മനോഹരം എന്നു ഞാന്‍ പറഞ്ഞോട്ടെ.

Peelikkutty!!!!! 9:02 PM  

ഒരുവട്ടം കൂടിയാ..

KANNURAN - കണ്ണൂരാന്‍ 9:24 PM  

ഇത്തരം കാഴ്ചകള്‍ നമുക്കന്ന്യമായികൊണ്ടിരിക്കയല്ലെ? കോണ്‍‍ക്രീറ്റ് വനങ്ങളുടെ അധിനിവേശത്തില്‍ ഇതെല്ലാം മറയുന്നു. ഇനിയെത്ര കാലം ഈ കാഴ്ചകള്‍...

Jo 8:41 PM  

ഇത്തവണ ചിത്റമല്ല, വരികളാണെന്നെ ആകറ്‍ഷിച്ചത്‌. നിണ്റ്റെ എഴുത്തിനും ഒരു ചിത്റത്തിണ്റ്റെ ഭംഗിയുണ്ട്‌.

-സു- എന്നാല്‍ സുനില്‍|Sunil 9:10 PM  

തുളസിക്കുട്ടാ, ആയിരം കാതം അകലെയാണെങ്കിലും തിരിച്ചുവരാതെ ഇവയെല്ലാം ഭൂമുഖത്തുനിന്നു മാഞുപോയെങ്കിലും ഓര്‍മ്മകള്‍... ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുന്നു ഇവയെല്ലാം.
ആവശ്യമില്ലാതെ ഓര്‍മ്മപ്പെടുത്തുന്നതിന് നീയെന്റേന്ന്‌ തല്ലുമേടിക്കും.
ഈ കുട്ടിയെങന്യാ ഇത്ര നൊസ്റ്റാള്‍ജിക്ക് ആവുന്നത്? വേണ്ടാ കുട്ടാ,വര്‍ത്തമാനത്തില്‍ ജീവിക്ക്‌..
കുസുമേ കുസുമോല്‍പ്പത്തിയെന്ന ഉപമാശ്ലോകമാണ് നിന്റെ ചിത്രത്തേയും അടിക്കുറിപ്പിനേപ്പറ്റിയും ഓര്‍ക്കുമ്പോളെനിക്ക് തികട്ടിവരുന്നത്‌.-സു-

കൃഷ്‌ | krish 12:27 AM  

ക്ലാ ക്ലാ.. ക്ലീ ക്ലീ..
അതാ മുറ്റത്തൊരു മൈന.
തുളസി തിരിഞ്ഞുനോക്കി.
... പഴയ ഓര്‍മകള്‍ ചികഞ്ഞെടുത്തു..

തുളസീ നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

കൈപ്പള്ളി 9:05 PM  

:)

Thulasi 4:20 AM  

നന്ദി എല്ലാവര്‍ക്കും :)

പച്ചാളം,
പിച്ച് പത്തായപ്പുരയുടെ പിറകിലാണ് :)

ശ്രീജിത്തേ,
അതെ,പക്ഷെ പത്തായപ്പുര എന്നാണ് പറയുക മാത്രം

സുനിലേട്ടാ,
ഇപ്പോള്‍ ചിത്രങ്ങള്‍ കാണാന്‍ പറ്റുന്നുണ്ട്? സന്തോഷം.

Siji 7:29 PM  

ഒരു നല്ല പുസ്തകം വായിക്കുന്നതുപോലെയാണ്‌ തുളസീന്റെ ചിത്രങ്ങള്‍ കാണുന്നത്‌. ഒരു നിമിഷം കാലം വല്ലാണ്ട്‌ പിന്നോട്ട്‌ പാഞ്ഞു പോകുന്നതു പോലെ..

യാത്രാമൊഴി 7:44 PM  

വീട്‌ മലമുകളിലായിരുന്നത്‌ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഇത്രയും മുറ്റമൊന്നുമില്ലായിരുന്നു. ഇതുപോലെ മുറ്റം കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ ഒന്നുമില്ല. അപ്പോ പിന്നെ അതുള്ളവരുടെ കൂടെ കൂടുക തന്നെ. നല്ല വരികള്‍, നല്ല പടം തുളസി!

Aasha 7:05 AM  

കണ്ണിനു നേരിട്ടു കാണുന്നതിനേക്കാള്‍ സുഖമുണ്ട് ഈ ഫൊട്ടോഗ്രാഫിയിലൂടെ കാണാന്‍ ,,,, ആശംസകള്‍ ....

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP