Monday, December 17, 2007

ദൈവത്തോടുള്ള സ്വകാര്യ സംഭാഷണത്തില്‍ നിന്ന്


കാണെ കാണെ പള്ളിയറയുടെ ചുറ്റും എന്റെ ദേശം നിറയുമ്പോഴേക്കും തൊട്ടുതൊട്ടു നിന്നെ ഞാനൊരു ദൈവമാക്കും. ‘ഊരു പൊലിക’ ചൊല്ലി സങ്കടപൈതങ്ങള്‍ക്കൊക്കേയും നി ഗുണം വരുത്തീടേണം. പിന്നെ, അരണ്ട വെളിച്ചത്തില്‍ അമ്മാറുപുരയുടെ തൂണും ചാരി മുടിമെടഞ്ഞിട്ടൊരു പൈതല്‍ നില്‍പ്പുണ്ടാവും, അവളുടെ ഉള്ളുരുക്കുന്ന പ്രാര്‍ത്ഥന എന്റേതുകൂടിയാകയാല്‍ അവളെ ഒന്നനുഗ്രഹിച്ചേക്കണേടാ ദൈവേ നി.

Friday, December 07, 2007

കൈയ്യെത്തും ദൂരത്തെ ദൈവം

Monday, November 26, 2007

പ്രലോഭനം

വീട്ടിലേക്കുള്ള വഴി.
കാണാന്‍ ബാക്കിയുള്ള സിനിമകള്‍.
കേട്ട പാട്ടുകള്‍.
മഴ.
തെയ്യം.
സ്നേഹം.

കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

Wednesday, November 14, 2007

ഷാ ജമാല്‍

ജീവിതത്തിലെ ഒരു വ്യാഴാച രാത്രിയെങ്കിലും ഷാ ജമാലില്‍ ഉറങ്ങാതെ പുലരണം എന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു എന്നാല്‍ ലാഹോറില്‍ കാലുകുത്തിയ ശേഷമാണറിയുന്നത് ഇന്ന് ഷാ ജമാലില്‍ ഉറൂസാണെന്ന്. നേരേ അനാര്‍ക്കലി ബസാറിലേക്ക് വെച്ചുപിടിച്ചു. അനാര്‍ക്കലി ഉറൂസിനായി ഉറങ്ങാതെ അണിഞ്ഞൊരുഞ്ഞി നില്‍ക്കുകയായിരുന്നു. ഒരു കുര്‍ത്ത വാങ്ങി, ചുവന്ന നിറത്തിലുള്ളത്. ചുവന്ന നിറത്തിലുള്ള കുര്‍ത്തമാത്രമേ അവിടെയുണ്ടായിരുന്നുള്ളു എന്നതായിരുന്നു വാസ്തവം. ഒരു പക്ഷേ അനാര്‍ക്കലിലുടെ ഇഷ്ടനിറമായിരുന്നിരിക്കണം ചുവപ്പ്. അനാര്‍ക്കലിയെ ഓര്‍മ്മയില്ലേ? സലീമിനെ സ്നേഹിച്ചു എന്ന കുറ്റത്തിന് മഹാനായ അക്‌ബര്‍ ജീവനോടെ കുഴിച്ചുകൂടിയ അനാര്‍ക്കലിയെ? ഇവിടെ വെച്ചായിരുന്നുപോലും അത്‌ നടന്നത്.

അലി നൂറിയെപോലെ ലാഹോറിലലഞ്ഞ് രാത്രികാഴ്ചകള്‍ കണ്ട് ഒടുവില്‍ ഞാന്‍ ഷാ ജമാലില്‍ എത്തി. ജമാലിലേക്കുള്ള പടികള്‍ അവസാനിക്കുന്നിടത്ത് ഗൂംഗ കൊട്ടു തുടങ്ങിയിരുന്നു. ഞാന്‍ താഴെ പപ്പു സയീനിനായി കാത്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ അരണ്ടവെളിച്ചത്തില്‍ ഹാഷിഷിന്റെ പുകയിലൂടെ ഒരു സൂഫീവര്യനെപോലെ പപ്പു സയീന്‍ പ്രത്യക്ഷപ്പെട്ടു. പച്ച കുര്‍ത്ത, കഴുത്തില്‍ നിറയെ പലനിറങ്ങളിലുള്ള കല്ലുമാലകള്‍, ചുമലില്‍ വലിയ ധോള്‍. കൊട്ടിക്കയറുക എന്നതൊന്നുമല്ല പപ്പൂസയീനിന്റെ പതിവ്‌, തുടക്കം തന്നെ ആറാംകാലത്തിലാണ്. കൂട്ടിന് സൂഫി നര്‍ത്തകരുടെ ധമാല്‍ നൃത്തവും. ഭക്തിയുടെ, താളത്തിന്റെ ലഹരിയില്‍ കാഴ്ചക്കാര്‍ 'ജൂലേ ലാല്‍' 'യാ അലി' വിളികള്‍ തുടങ്ങിയപ്പോള്‍ ഞാനും വിളിച്ചു, 'ജൂലേ ലാല്‍.... ജൂലേ ലാല്‍'. കൊട്ടില്‍ മതിമറന്ന് പപ്പു സയീന്‍ ഒത്തൊരഭ്യാസിയെപോലെ ധമാലിന്റെ ചുവടുകളോടെ കൊട്ടികൊട്ടി ഏതുകാലത്തില്‍, താളത്തിലായിരുന്നോ തുടങ്ങിയത് അതേ സ്ഥലത്തില്‍ കൊട്ടിയവസാനിപ്പിച്ചു.

നേരം പുലര്‍ന്നിരുന്നു. ഷാ ജമാലില്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ എന്റെ കൂടെ ദൈവവുമുണ്ടായിരുന്നു.


അനുബന്ധം :
പപ്പു സയീനും ഷാ ജമാലിലെ സൂഫി നര്‍ത്തകരും - വീഡിയോ

Saturday, October 27, 2007

എരിവ്‌

എരിവ്‌ എപ്പോഴും രുചിയുടെ തൊട്ടടുത്തെഴുതേണ്ട വാക്കാണെന്നു വിശ്വസിക്കുന്നവര്‍ക്കുവേണ്ടി ചുവന്ന മുളകിന് പരിശുദ്ധ സ്മിതാ പാട്ടീലിന്റെ പേരില്‍ ഉപകാരസ്മരണ.

Wednesday, October 17, 2007

അനിയത്തി


സമര്‍പ്പണം : അമ്മയ്ക്ക്

Monday, October 15, 2007

അച്ഛന്‍

അങ്ങനെയൊക്കെയായിരുന്നു എന്ന് ഒരുപാട്‌ കേട്ടിട്ടുണ്ട്. ഇങ്ങനെയായിരുന്നു എന്നറിയാന്‍ ഒരു ചിത്രം പോലും അവശേഷിച്ചിട്ടില്ല. അച്ഛനെകുറിച്ചുള്ള ഓര്‍മ്മകളില്‍ തെളിഞ്ഞുവരുന്നത് ഒരു ചിത്രം മാത്രം. തണുപ്പുകാലത്ത് ഒഴുകാതെ നിറഞ്ഞുനില്‍ക്കുന്ന ഒരു പുഴ, രണ്ടര വയസ്സില്‍ കുളിരുള്ള വെള്ളത്തില്‍ ബലിയിടാന്‍ മുങ്ങിക്കുളിച്ച പുഴ.

Monday, October 08, 2007

ചെ


“There are no boundaries in this struggle to the death. We cannot be indifferent to what happens anywhere in the world, for a victory by any country over imperialism is our victory ; just as any country's defeat is a defeat for all of us“ Che

9 ഒക്ടോബര്‍ , 2007
ചെഗുവേര രക്തസാക്ഷിത്വത്തിന്റെ നാല്പതാം വാര്‍ഷികം.


Links
1) വര്‍ക്കേസ് ഫോറത്തിന്റെ ശ്രദ്ധാഞ്ജലി
2) marxists.org യുടെ Che Guevara Internet Archive
3) The Motorcycle Diaries

കറുകറ കാര്‍മുകില്‍

Wednesday, September 26, 2007

പ്രകാശം പരത്തുന്ന പെണ്‍കുട്ടി


Wednesday, July 25, 2007

മോളൂട്ടി


Saturday, July 21, 2007

ഇന്നലെകളുടെ അടയാളങ്ങള്‍


Friday, July 13, 2007

മഴനടത്തം.


മഴ പെയ്‌തൊഴിഞ്ഞുപോയ കുളിരുന്ന വഴികളിലൂടെ ഒരു മഴനടത്തം.

Monday, June 25, 2007

ഏകാന്തത

Thursday, June 21, 2007

കാതിലോല


Friday, May 25, 2007

വരുന്നുണ്ട് ....


ഉച്ച വെയിലില്‍ ഊയലാടി കശുമാവിന്‍ തോട്ടങ്ങളില്‍ ഓടിത്തളര്‍ന്ന വേനലവധിദിനങ്ങള്‍ കിതച്ചു തുടങ്ങിയിട്ടുണ്ടാകും. ഉറഞ്ഞാടിയ തെയ്യങ്ങളൊഴിഞ്ഞ കാവുകളിലെ കുരുത്തോലത്തോരണങ്ങള്‍ വാടി തളര്‍ന്നിട്ടുണ്ടാകും. മാങ്ങവീഴാന്‍ ഓല പന്തലുകെട്ടി കാത്തിരുന്ന മാവിന്‍ചോട്ടിലെ ആരവങ്ങള്‍ ഒടുങ്ങിയിട്ടുണ്ടാകും. കളിമതിയാക്കി ഗോളിനുവേണ്ടി കാത്തിരിക്കാന്‍ പറഞ്ഞ് കുട്ടികള്‍ പോയ ഒരു പോസ്റ്റ്, മടുത്തുറക്കം തുടങ്ങിയിട്ടുണ്ടാകും.
അപ്പോഴായിരിക്കും ആ വരവ്
കെട്ടിയൊരുങ്ങിയ ഒരെഴുന്നെള്ളത്ത്.


വരുന്നുണ്ട് *
The mood at the Meteorological Centre was like that in a theatre before the curtain went up on an important first night. People moved quickened tread and an urgent sense of purpose.
.......................................................
‘And What brings you here?’
‘This !’
‘Sir, us also! We are holiday-makers ! I myself from am from Delhi.This lady beside me is from Bangalore and we too have come to see the show !’ He laughed. 'I have seen it many times but always I come back for more !’

The Banglore woman cried. ' Yesterday there were dragonflies in our hotel garden. They are sign.We knew monsoon was coming soon! ’ She beamed at me. ' It gives me true sense of wonder! ’.

More holiday-makers were joining the line.The imbroglio of inky cloud swirling overhead contained nimbostratus, cumulonimbus and Lord knows what else, all riven by updraughters, downdraughts and vertical wind shear.Thunder boomed. Lightning went zapping into the sea, the leader stoke of one strike passing the ascending return stroke of the last so that the whole roaring edifice seemed supported on pillars of fire.Then , beyond the cumuliform anvils and soaring castellanus turrets , we saw a broad , ragged ban of luminous indigo heading slowly inshore. Lesser clouds suspended beneath it like flapping curtains reached right down to the sea.
‘ The rains ! ' everyone sang.

Chasing the Monsoon : Alexander Frater

Saturday, April 28, 2007

വെയില്‍ പൂരം

Sunday, April 01, 2007

വേനലുരുകുന്നു.വെള്ളമില്ലാത്ത കിണറില്‍ നിന്നും വേവലാതി കോരിക്കുടിപ്പിച്ച് വേനലുരുകുന്നു.

Thursday, March 22, 2007

നേരാങ്ങള


Wednesday, February 28, 2007

വായനശാല


‘എന്തായിത്തീരാനാണ് ആഗ്രഹം‘ എന്ന് ടീച്ചര്‍ ചോദിച്ചതിന് ‘ തീരുമാനിച്ചിട്ടില്ല ’ എന്നുത്തരം പറഞ്ഞ ദിവസം വൈകുന്നേരം വായനശാലയില്‍ പുസ്തകങ്ങള്‍ അടക്കിവെച്ച അലമാരകളുള്ള മുറിയില്‍ സംശയത്തോടെ നില്‍ക്കുകയായിരുന്നു ഞാന്‍. മുറിയില്‍ കത്താത്ത ബള്‍ബിനെ പരിഹസിച്ച് മുരണ്ടൊച്ചയുണ്ടാക്കി ഒരു ഫാന്‍ കറങ്ങുന്നു. പൊട്ടിയ ഓടിന് പകരം മേല്‍ക്കുരയില്‍ പാകിയ കണ്ണാടികഷ്ണങ്ങളിലൂടെ വെയില്‍ വട്ടങ്ങള്‍ മുറില്‍ ചിന്നിചിതറിക്കിടക്കുന്നു.

അധികമാരും അടുത്തുചെല്ലാത്ത, കട്ടിയുള്ള ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങള്‍ അടുക്കിവെച്ച് പൊടിപിടിച്ച്ക്കിടക്കുന്ന അലമാരയില്‍ ഒരനക്കം കെട്ട് അടുത്തുചെന്നപ്പോള്‍ The Condition of the Working Class in ...... എന്നുതുടങ്ങുന്ന പേരുള്ള ഒരു പുസ്തകത്തില്‍ നിന്നും ഒരു താടിക്കാരന്‍1 എന്നെ പിടിച്ചു വലിച്ച് പുസ്തകത്തിലിട്ടു. കണ്ണു തുറന്നപ്പോള്‍ ഞാന്‍ വായനശാലയിലായിരുന്നില്ല. മറ്റൊരു കാലത്തില്‍ മറ്റൊരു ലോകത്തിലായിരുന്നു.

ശാന്താമായൊഴുകുന്ന ഒരു വലിയ നദി. നദിയുടെ തീരത്ത് കോലാഹലങ്ങളൊന്നുമില്ലാത്ത ഒരു പട്ടണം. നദിയുടെ പേര് മൊസല്ലി എന്നാണെന്നും നമ്മളിപ്പോള്‍ പുരാതന ജര്‍മന്‍ നഗരമായ ട്രിയറിലാണെന്നും താടിക്കാരന്‍ പറഞ്ഞു തന്നു. നടന്ന് നടന്ന് ഞങ്ങളൊരു കോളേജിന്റെ അടുത്തെത്തി. കോളേജിന്റെ കവാടത്തില്‍ ജിംനാഷ്യം കോളേജ്, ട്രിയര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിവെച്ചിരിക്കുന്നു. താടിക്കാരന്‍ എന്റെ കൈപിടിച്ച് വരാന്തയിലൂടെ നടന്ന് ഒരു ക്ലാസ്സ് മുറിയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തി. ക്ലാസ്സില്‍ ബ്ലാക്ക് ബോര്‍ഡിന് അടുത്തായി തൂക്കിയിട്ടിരിക്കുന്ന കലണ്ടറില്‍ വര്‍ഷം 1835 എന്നും മാസം ആഗസ്റ്റ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ‘ഉദ്യോഗം തെരെഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു യുവാവിന് ഉണ്ടാകുന്ന ചിന്തകള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ആ ക്ലാസിലെ കുട്ടികള്‍. ഒരേ ഭാഷയില്‍ ഒരേ പോലുള്ള പ്രബന്ധങ്ങള്‍ക്കൊടുവില്‍ തലയില്‍ ഒരു കെട്ടുണ്ടായിരുന്നെങ്കില്‍ വിവേകാന്ദന്‍ തന്നെ എന്നെന്റെ മനസ്സില്‍ തോന്നിപ്പിക്കുമാറ് രൂപമുള്ള ഒരു ചെറുപ്പക്കാരന്‍ തന്റെ പ്രബന്ധം വായിക്കാന്‍ തുടങ്ങി.

“ ... മാനവ സമുദായത്തിന്റെ നന്മയ്ക്കായി ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാനുതകുന്ന ഒരു തൊഴിലാണ് നാം തെരെഞ്ഞെടുക്കുന്നതെങ്കില്‍, വൈഷമ്യഭാരങ്ങള്‍ നമ്മുടെ നടു വളയ്ക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ആ ത്യാഗങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണല്ലോ. അതിലൂടെ നമുക്ക് ലഭിക്കുന്ന ആനന്ദമോ? അത് ക്ഷുദ്രമോ പരിചിതമോ വ്യക്തിപരമോ ആയിരിക്കില്ല. അപ്പോള്‍ നമ്മുടെ കര്‍മ്മങ്ങള്‍ ഒതുക്കത്തോടെയാണെങ്കിലും നിത്യതയിലേക്ക് നീളുന്നു. നന്മ നിറഞ്ഞവരുടെ തിളക്കമാര്‍ന്ന അശ്രുകണങ്ങള്‍ നമ്മുടെ ചിതാഭസ്മത്തില്‍ പതിക്കും..... നമുക്ക് യോജിച്ചതാണെന്ന് വിശ്വസിക്കുന്ന ഒരു തൊഴില്‍ തെരെഞ്ഞെടുക്കാന്‍ മിക്കപ്പോഴും സാധ്യമാകുന്നതല്ല.കാരണം സാമൂഹ്യബന്ധങ്ങള്‍ നാം അറിയാതെ നമുക്കതിനെ മനസ്സിലാക്കാന്‍ സാധിക്കും മുമ്പേ തന്നെ രൂപം കൊള്ളുന്നു ... തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നൊരാള്‍ക്ക് ഒരു പ്രസിദ്ധനായ ശാസ്ത്രജ്ഞനോ വലിയ സിദ്ധനോ മഹാകവിയോ ആയിത്തീരാന്‍ ഒരു പക്ഷെ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ കുറ്റമറ്റവനോ മഹാത്മാവോ ആകുന്നില്ല. ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച്‌ സ്വയം മഹത്വം നേടുന്നവരെയാണ് ചരിത്രം മഹാത്മാക്കളായി അംഗീകരിക്കുന്നത് ...” 2

അങ്ങനെ തുടര്‍ന്ന ആ പ്രബന്ധ അവതരണം അവസാനിച്ചപ്പോള്‍ ക്ലാസ് മുറിയില്‍ അത്ഭുതവും നിശബ്ദതയും തളംകെട്ടിനിന്നു. താടിക്കാരന്‍ എന്നോട് ആവേശത്തോടെ,സ്വകാര്യമായി പറഞ്ഞു ആ ചെറുപ്പക്കാരന്റെ പേര് മാര്‍ക്സ് എന്നാണെന്ന്.

ഞെട്ടിയുണര്‍ന്നപ്പൊള്‍ വായിച്ച് തീര്‍ത്ത “മാര്‍ക്സ്, നിന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ എന്താണെടുക്കേണ്ടത്‌ ”എന്ന യാത്രാവിവരണത്തില്‍ നിന്നും ലേഖകന്‍ അനികുമാര്‍ ഏ. വി എന്നോട് ചോദിച്ചു,

“എന്ത് തീരുമാനിച്ചു ?”


1 ഫെഡറിക്‌ എംഗല്‍സ്

2 'Reflections of a Young Man On The Choice Of Profession' എന്ന കാറല്‍ മാക്സ് പ്രബന്ധം. അനില്‍കുമാര്‍ ഏ.വിയുടെ മലയാള പരിഭാഷയില്‍ നിന്നും.
Thursday, February 22, 2007

കുളി


Friday, February 16, 2007

ഒറ്റ ഫ്രെയിമില്‍ ഒതുങ്ങാത്തത്

Monday, February 12, 2007

മുറ്റംഈര്‍ക്കില്‍ ചൂലിനും, കോരിചൊരിഞ്ഞ മഴയ്ക്കും മായ്ചുകളയാന്‍ കഴിയാത്ത ചില പാടുകളുണ്ട് ഈ മുറ്റത്ത് . വീണ് വീണ് നടത്തം പഠിച്ചതിന്റെ . ഇങ്ങനെ അവശേഷിക്കുന്ന ചില പാടുകളാണ് എത്ര ദൂരത്തായാലും തിരികെ നടത്തിപ്പിക്കുന്നത് .

Thursday, January 04, 2007

കുളിര്

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP