Wednesday, December 20, 2006

നീരാട്ട് ..!


വൃശ്ചികം കുളിര്‍ന്ന് തുടങ്ങുമ്പോള്‍ അണകെട്ടിന് പലയിടും, അതുവരെ എന്നും രാവിലേയും വൈകുന്നേരവും പുഴയില്‍ കുളിച്ചിരുന്ന ഞങ്ങള്‍ പിന്നെ പുഴയില്‍ കുളിക്കില്ല,

നീരാടും !

20 comments:

മുല്ലപ്പൂ || Mullappoo 4:01 AM  

തുളസീ,
എന്താ രസം.
വായുവില്‍ നിന്നു വെള്ളത്തിലേക്കു.
എത്ര തവണ...
വെള്ളം കുടിക്കുന്നതു വരെ...
കണ്ണു ചുവക്കുന്നതു വരെ...
അമ്മ വിളിക്കുന്നതു വരെ...
എല്ലവരും കുളിച്ചു കയറുന്നതു വരെ...

അരവിന്ദ് :: aravind 4:07 AM  

ആദ്യത്തെ ഫോട്ടത്തിലെ സുഹൃത്ത് ജയന്റെ ആരാധകനാണെന്ന്
ആ പോസ് കണ്ടപ്പോ മനസ്സിലായി :-))

കഴിഞ്ഞ വര്‍ഷം ഇവടെ ഒരു പുഴയില്‍ ചാടിയ കഥ ഓര്‍മ വന്നു.
മണിമലയാറും , ഭാരതപ്പുഴയും നമ്മടെ സ്വന്തം ആറാട്ട് കേന്ദ്രങ്ങളായിരുന്നു.
എന്നിട്ടും ആഫ്രിക്കന്‍ ഒഴുക്കില്‍ പിടിച്ചിട്ട് കിട്ടിയില്ല.

അമറന്‍ പടങ്ങള്‍ :-)

ഇടിവാള്‍ 4:22 AM  

തുളസീ, ഉഗ്രന്‍!

ആദ്യത്തെ പടം ഞാനാ എടുത്തിരുന്നതെങ്കില്‍, പുഴയുടെ മുകളില്‍ താഴ്ന്നു പറക്കുന്ന എയര്‍ക്രാഫ്റ്റ് എന്ന കാപ്ഷനിട്ടു കൊടുക്കേണ്ടി വന്നേനെ ;)

സു | Su 5:39 AM  

തുളസീ :) എനിക്കും ചാടണം അങ്ങനെ. പണ്ട് കുളത്തിലേക്കും ചാടിയിരുന്നത് ഇങ്ങനെ ആയിരുന്നു. തുളസിയുടെ ചിത്രങ്ങള്‍ പലതും എന്റെ കുട്ടിക്കാലപുസ്തകത്തിലെ ഏടുകള്‍ ആണ്. ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ മാത്രം ഉള്ളത്. അതുകൊണ്ട് തന്നെ മനോഹരം എന്ന് എത്ര പറഞ്ഞാലും മടുപ്പ് വരില്ല.

Anonymous 6:27 AM  

തുളസി.. നല്ല ചിത്രങ്ങള്‍.. ആദ്യത്തേത്‌ കലക്കി.

'ചിന്താവിഷ്ടയായ ശ്യാമള'യില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെ ഈ ചിത്രമെടുക്കാന്‍ ക്യാമറയുമായി വെള്ളത്തിലേക്ക്‌ ഇറങ്ങേണ്ടിവന്നില്ലല്ലോ..

കൃഷ്‌ | krish

ദില്‍ബാസുരന്‍ 6:35 AM  

തുളസീ,
മനോഹരം. വെള്ളത്തില്‍ ചാടിയുള്ള ബാല്യം ഓര്‍മ്മയില്ല. പാടത്തെ പന്ത്കളി പറ്റുമെങ്കില്‍ പോസ്റ്റ് ചെയ്യൂ. ഞാന്‍ കണ്ട് നൊവാള്‍ജിയ പിടിച്ച് പണ്ടാറടങ്ങട്ടെ. :-)

ഓടോ: ഫോട്ടോസ് ക്ലീന്‍ ക്ലീന്‍..

Anonymous 10:09 AM  

Your thoughts really go well with your pictures
cheers

Reshma 10:40 AM  

എനിക്ക് നോവോള്‍ജിയ ഒന്നും വരുന്നില്ല.അസൂയയാ വരുന്ന, നല്ല മുഴുത്ത ഇനം.

വെള്ളത്തിലേക്ക് ചാടി ഠപ്പോ പൊട്ടിക്കുമ്പോ വല്യ ത്രില്ലൊന്നുണ്ടാവൂല, ആ വെള്ളത്തിനത്ര തണുപ്പൊന്നില്ല, പച്ചക്കത്ര പച്ചപ്പും. വെറുതെ ചൊറി വരേയുള്ളൂ ഇതിനൊക്കെ നിന്നാ.

ബിന്ദു 11:18 AM  

രേഷ്മേ.. കുറുക്കന്‍, മുന്തിരി.. ങ്ങും ങ്ങും...
തുളസി നല്ല പടം.:) എല്ലാം പച്ച മയം/

bodhappayi 9:10 PM  

ചാലക്കുടിപ്പുഴയില്‍ ഇങനെ ചാടിയാല്‍ കഴി പൊന്തും. എന്നലും ഒന്നു ചാടി നോക്കാം ഇത്തവണ പോകുമ്പോള്‍... :)

Peelikkutty!!!!! 9:34 PM  

ഉഗ്രന്‍!..ഇങ്ങ്നെ ചാടുമ്പം പിടിക്കണം ന്ന് എന്റെ ഒരാഗ്രഹാ‍..ഉം നോക്കിക്കോ ഞാനും എടുക്കും:)
(പടം)

സു | Su 3:15 AM  

ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ,

കാട്ടിലെ പൊയ്കയില്‍ പോയി നീന്താം.

അച്ഛന്‍ ദിവസവും ഇത് പാടീട്ടായിരുന്നു തുളസ്യേ ഞങ്ങളെ ഉറക്കീരുന്നത്.

:)

തുളസ്യേ ഒരു കമന്റ് മാത്രമേ ഇടാവൂ എന്നില്ലല്ലോ. ഈ ചിത്രം നോക്കീട്ട് പോകാംന്നു കരുതിയപ്പോ, അതും കൂടെ ഇവിടെ ഇട്ടേക്കാം എന്നു കരുതി.

Vempally|വെമ്പള്ളി 3:38 AM  

ഞാമ്പോരുവാ.. നീലേശ്വരത്തിന്. ഇവിടിപ്പോ വെള്ളത്തിന്‍റെ മുകളില്‍കൂടി നടക്കുന്ന സമയാ (മൊത്തം ഐസാ)

DivS 4:53 AM  

nice captures. i know swimming to the bottom of river, though i have never tested it : )

Dreamer 11:49 AM  

തുളസീ, വന്നതിനും കമന്റിട്ടതിനും നന്ദി. ഉള്ളതു തന്നെ ശരിക്കു കൊണ്ടു നടത്താന്‍ പറ്റണില്ല്യ. തുടങ്ങിയിട്ടാല്‍ മുടക്കരുതെന്ന് ത്തിരി നിര്‍ബന്ധണ്ടേയ്.. അതോണ്ടാ..


നന്ദി. :)

(പടത്തിനെക്കുറിച്ച് പ്രത്യേകിച്ച് പറയാത്തത് അതിനെന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടാന്ന് വെച്ചിട്ടാട്ടാ.. ന്നാലും കലക്കന്‍!)

വിശാല മനസ്കന്‍ 12:00 PM  

നല്ല പടംസ്. അങ്ങിനെ ചാടാന്‍ തിമിര്‍ത്ത് നീരാടാന്‍ കൊതിയാവണൂ..

ഒരു ഓ.ടോ. പറഞ്ഞോട്ടേ?
ഇത് ഫോട്ടോകളിലെ ആ ചാട്ടം കിണറ്റിലേക്ക്‍ ചാടിയ ചാട്ടം പോലെ തോന്നി.

Chacko 12:13 AM  

Man, your photos are truly superb!

Thulasi 2:32 AM  

നന്ദി.
കരയില്‍ നിന്നവര്‍ക്കും കൂടെ ചാടിയവര്‍ക്കും :)

സതീശ് മാക്കോത്ത് | sathees makkoth 10:38 AM  

എത്ര നാളായി ഇങ്ങനെയൊന്ന് ചാടി കുളിച്ചിട്ട്

വേണു venu 11:07 AM  

ഒരിക്കലും ഇനി തിരിച്ചു വരാത്ത നീരാട്ടിലേയ്ക്കു നോക്കിയിരുന്നു നെടുവീര്‍പ്പിടുന്നു ഞാന്‍.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP