Monday, December 18, 2006

അടയാളങ്ങള്‍


കുന്നിന്‍ മുകളിലും, മച്ചിലും, മുറ്റത്തും, തൊടിയിലും കളിച്ച് തന്നെ ഞങ്ങള്‍ തീര്‍ത്ത കുട്ടിക്കാലത്തിന് മൂകസാക്ഷിയായി ഇവിടെയൊരു കൊന്നമരമുണ്ടായിരുന്നു, അതീയിടെ കുറ്റിയറ്റു. ഓര്‍മ്മകളെ തിരിച്ചു പിടിക്കാനുള്ള അടയാളങ്ങളോരോന്നായി കാലം മായ്ചു കളയുകയാണ്. പത്തായപുരയുടെ അടുത്തുള്ള പുളിമരമിപ്പോഴും തലയെടുത്ത് നില്‍ക്കുന്നതാശ്വാസം. കാലത്തെ തോല്‍പ്പിക്കാന്‍ കുറെ അടയാളങ്ങള്‍ കുപ്പിയിലാക്കി ഞങ്ങള്‍ കുഴിച്ചുമൂടിയിട്ടുള്ളത് ആ പുളിമരച്ചോട്ടിലാണ്.

23 comments:

Sul | സുല്‍ 1:49 AM  

എന്തൊക്കെയൊ തിരിച്ചു തരുന്ന പടം.
നല്ല പടം. ഇഷ്ടമായി.

-സുല്‍

സു | Su 1:53 AM  

പതിവുപോലെ നല്ല പടം. പണ്ട് ഞങ്ങള്‍ ഓടിക്കളിച്ചിരുന്നതും, ഇപ്പോള്‍ ഓര്‍മ്മകള്‍ ഓടിപ്പോകുന്നതും ഈ ചിത്രത്തിലുള്ളതുപോലൊരു മുറ്റത്തേക്കാണ്. നന്ദി.
:)

തേങ്ങ ഞാനിങ്ങെടുത്തു.

പടിപ്പുര 1:54 AM  

ആ കാവിയിട്ട്‌ മിനുക്കിയ കോലായിലിരുന്ന് ആരാണ്‌ 'കുഞ്ചിയമ്മയ്ക്കഞ്ചുമക്കളാണെ' ഈണത്തില്‍ പാടുന്നത്‌...

മഴവെള്ളം കെട്ടിനില്‍ക്കുന്ന ആ ഇറയത്തേയ്ക്കാരാണ്‌ കടലാസ്‌ തോണികള്‍ ഇറക്കിവിടുന്നത്‌...

അരവിന്ദ് :: aravind 2:15 AM  

നല്ല പടം തുളസീ...
അല്ലെങ്കിലും തുളസിയുടെ ബ്ലോഗില്‍ വന്നാല്‍ കണ്ണും മനസ്സും തണുത്ത് പോകാം.

:-)

വേണു venu 2:23 AM  

ഓര്‍മ്മകളുടെ പുസ്തകം തുറന്നു തന്നു ചിത്രം .പുളിമരം വ്യക്തമല്ലെന്നു തോന്നുന്നു.

കൊച്ചുഗുപ്തന്‍ 3:40 AM  

..ഇതുപോലൊരു ഉമ്മറത്തെ കോലായില്‍ ഇടവപ്പാതിയിലെ തുള്ളിമുറിയാത്ത മഴയില്‍ കണ്ണും നട്ട്‌ ഏട്ത്തിമാരോടൊത്ത്‌ മതിയാവോളം ഇരുന്നിന്നിരുന്ന ഒരു കാലം .... "ഒരു വട്ടം കൂടിയാ.....

...ഓര്‍മ്മകളുടെ ലോകത്തേയ്ക്ക്‌ കൈപിടിച്ചുകൊണ്ടുപോയ "ഭൂതകാല'ത്തിന്‌ ഒരുപാട്‌ നന്ദി.....

ബിരിയാണിക്കുട്ടി 4:22 AM  

അപ്പോ ആ പുളീടെ ചോട്ടിലാണ്‌ "വാറ്റ്‌" അല്ലേ. എന്തോ കുഴിച്ചിട്ട കാര്യം പറഞ്ഞതോണ്ട്‌ ചോദിച്ചതാ ട്ടോ. :)

നല്‍ പട്‌. (വക്കാരി കട:) ആ അപ്പുറത്തെ വീടൊരു നാലുകെട്ടും ഇപ്പുറത്തേത്‌ അതിന്റെ പത്തായപ്പുരയും ആണോ?

അഗ്രജന്‍ 5:13 AM  

തുളസീ... ഈ ഫോട്ടോ കാണുമ്പോള്‍ മനസ്സില്‍ നിറയുന്ന വികാരം, അത് എഴുതി ഫലിപ്പിക്കാന്‍ കഴിയുന്നില്ല - നന്ദി - ഒത്തിരിയൊത്തിരി പിന്നിലോട്ട് നടത്തിച്ചതിന് :)

ലാപുട 6:23 AM  

തുളസീ,
പതിവുപോലെ സുന്ദരം..
ഇന്ന് കണ്ട ഒരു കവിതയില്‍ നിന്ന് ചിലത് ഇവിടെ ഒട്ടിച്ചുവെയ്ക്കാന്‍ തോന്നുന്നു..

Inviting or
Uninviting,
I am unable to
Distinguish it from
The nodding hibiscus
In your courtyard.

Would my tread
That grows weak
And halts
Be enough to
Indicate you
Of my arrival?

( A poem in Tamil by Stalin K)

ഇടങ്ങള്‍|idangal 7:07 AM  

കഴിഞ്ഞ ചില ചിത്രങ്ങളില്‍ തുളസിയുടെ എഴുത്തും ചിത്രവും രണ്ട് വഴിക്ക് നടന്ന് തുടങ്ങിയിരുന്നു, രണ്ടും നന്നായിരിക്കുമ്പൊഴും ഒരു പൊരുത്തമില്ലായ്മ.

ഇത്തവണ തുളസി തിരിച്ചു വന്നിരിക്കുന്നു, മനോഹരം എന്നോ നന്നായിരിക്കുന്നോ എന്നാവര്‍ത്തിക്കുന്നതിലെ ജാള്യത് കൊണ്ട്മാത്രം അത് പറയാതിരിക്കുന്നത്.

കാലം കുപ്പിയിലിട്ട് കുഴിച്ചിട്ടതൊക്കെ ഓരോന്നായി പുറത്ത് കൊണ്ട് വരുന്നു തുളസിയുടെ ഓരോ ചിത്രങ്ങളും

കരീം മാഷ്‌ 8:33 AM  

കാലത്തെ തോല്‍പ്പിക്കാന്‍ കുറെ അടയാളങ്ങള്‍ കുപ്പിയിലാക്കി ഞങ്ങള്‍ കുഴിച്ചുമൂടിയിട്ടുള്ളത് ആ പുളിമരച്ചോട്ടിലാണ്.
ഈ വരികള്‍ വായിച്ചപ്പോള്‍ തുളസിയെ ഒന്നു കെട്ടിപ്പിടിച്ചു ആ നെറ്റിയില്‍ ഒരുമ്മതരാന്‍ തോന്നി.
നൊസ്റ്റാള്‍ജിയ,നൊസ്റ്റാള്‍ജിയ,നൊസ്റ്റാള്‍ജിയ,

ദിവ (diva) 10:45 AM  

നൊസ്റ്റാള്‍ജിക്കാക്കിയല്ലോ തുളസീ
:)

വേണു venu 10:52 AM  

ദിവാഭായിയുടെ കമന്‍റു കണ്ടപ്പോള്‍ വീണ്ടും വന്നു. വീണ്ടും ആ ഗ്രുഹാതുരത്തിന്‍റെ കല്പടവുകളില്‍ എവിടെയെക്കെയോ ഞാന്‍ എന്നെ നോക്കി നടക്കുന്നു.

Anonymous 12:25 PM  

അതെ എനിക്കും അങ്ങിനെത്തന്നെ..
ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം..

തണുപ്പന്‍ 1:49 PM  

ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകൂ എന്നെന്നോട് ആഹ്വാനം ചെയ്യുന്നു ഈ ചിത്രം. നന്ദി തുളസീ...

Anonymous 2:02 PM  

ഈ പടത്തിലെ തൊട്ടാവാടികളെ ഞാന്‍ തൊട്ടു നോക്കുവായിരുന്നു ഇന്ന് കാലത്തെ മുതല്‍. ഒന്നും വാടുന്നില്ലെങ്കിലും വാടുന്നുണ്ടെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു... :-(

ശ്രീജിത്ത്‌ കെ 6:18 PM  

നന്നായി നന്നായി എന്ന് പറഞ്ഞ് എനിക്ക് ബോറഡിച്ചു തുള്‍സീ, നിന്റെ ചിത്രങ്ങള്‍ എല്ലാം മനോഹരം. ഇത്ര പച്ചപ്പ് എങ്ങിനെ ഒപ്പിയെടുക്കാന്‍ സാധിക്കുന്നു? നീ ഒരു പ്രതിഭാസം തന്നെ.

Adithyan 8:27 PM  

തുളസിയേ :)

ഫാരിസ്‌ 10:52 PM  

നല്ല ചിത്രം..
നല്ല വരികള്‍...

ഒരുപാട് ഇഷ്ടായി..!!

Thulasi 4:12 AM  

എല്ലാവര്‍ക്കും നന്ദി.

കൈപ്പള്ളി 8:10 PM  

ഇത്രയും നല്ല ചിത്രങ്ങളുണ്ടായിരുന്നു അല്ലെ?

Riyas 3:55 AM  

karanju sharikkum ithu vaayichittu.......
ee bloggil ninnu fotosum vaakukalum njaan moshtikkunnu......

aravindan kakkat 10:08 AM  

തുലസി കൊന്നമരം ഇല്ലാതയ്ത് എന്നെവെദ്നിപ്പിചു നീ അതിനെ ഇപ്പൊലും ഒർക്കുന്നു അരവിന്ദൻ

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP