Wednesday, November 15, 2006

മതിലുകള്‍


ചാടിക്കടക്കാന്‍ പാകത്തിലുള്ള വേലിയായിരുന്നു ആദ്യം. അരമതില്‍ ആയപ്പോള്‍ ഇവിടെത്തെ പോലെ അവിടേയും സുഖം തന്നെയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചോദിക്കുമായിരുന്നു. പിന്നെ ചാട്ടവും ഒച്ചയും കല്ലില്‍ തട്ടി താഴെവീണു.

കാസ്ട്രോ ആസ്പത്രിയില്‍ സുഖം പ്രാപിച്ച് വരുന്നുണ്ട്. ഗ്രാമീണ്‍ ബാങ്കിന് നോബേല്‍ സമ്മാനവും കിട്ടി. ലാറ പാകിസ്താനെതിരെ സെഞ്ച്വറി അടിച്ചു. ഇതിനിടയില്‍ എപ്പോഴോ ആണ് ഞാനറിയാതെ അപ്പുറത്തെ വീട്ടിലെ പ്രകാശന്‍ മരിച്ചത്.

22 comments:

ചില നേരത്ത്.. 4:48 AM  

മതില്‍കെട്ടുകളിലൊതുങ്ങുന്ന ജീവിതമൊരുപാട് കാണുന്നു നിത്യവും.
ഇത് പക്ഷേ ഭംഗിയുള്ള മതില്‍, ചരിത്രത്തെ ഉയരം കൂട്ടാതെ സംരക്ഷിക്കുന്ന മതില്‍.
നന്നായിരിക്കുന്നു, തുളസീ(ഇത്തവണ അടിക്കുറിപ്പ് കലക്കന്‍)

ദില്‍ബാസുരന്‍ 4:54 AM  

തുളസീ,
ഇബ്രു പറഞ്ഞത് പോലെ ആ രണ്ടാം ‘പാര’യിലെ വാചകങ്ങള്‍ സൂപ്പറായി.

(നേരെ ഡെസ്ക്ടോപില്‍ കയറ്റിയിട്ടുണ്ട്) :-)

saptavarnangal 5:03 AM  

തുളസി,
ഗംഭീരം, വാക്കുകളും ചിത്രവും ഇത്തവണ ഒരേ കാര്യം തന്നെ പറയുന്നു!
ലോകത്തിന്റെ അങ്ങേയറ്റം അടുക്കുമ്പോള്‍ അയല്പക്കം അകലുന്നു!

മിന്നാമിനുങ്ങ്‌ 5:05 AM  

ചിത്രവും അടിക്കുറിപ്പുകളും ഒത്തിരി ഇഷ്ടമായി

പാര്‍വതി 5:11 AM  

വല്ലാത്തൊരു ചിത്രവും, വല്ലാത്ത കുറെ വാക്കുകളും, എന്നാലും സത്യം സത്യം തന്നെയല്ലേ അല്ലേ :-)

നല്ല പടവും വരികളും തുളസീ

:-)

Reshma 11:20 AM  

ഇത്തവണ ചിത്രത്തേക്കാള്‍ ഇഷ്ടമായത് അടിക്കുറിപ്പ്.
രണ്ട് ലോകങ്ങളായി അയല്‍പ്പക്കങ്ങളെ മുറിച്ചു മാറ്റുന്ന മതിലുകളെ പറ്റി ഇന്നലെ ആലോചിച്ചിട്ടേയുള്ളൂ. ഇവിടെ, അമ്രിക്കായില്‍, വീടുകള്‍ക്കിടയില്‍ മതിലുകള്‍ അപൂര്‍വ്വം. പോസ്റ്റ് കാറ്ഡ് സ്റ്റൈല്‍ വെള്ള പിക്കറ്റ് ഫെന്‍സോ, കുഞ്ഞിപൂച്ചെടികളോ അതിര്‍ത്തി വരച്ചാലായി. ഇനി മനസ്സുകള്‍ക്കിടയില്‍ ഭീമന്‍ മതിലുകള്‍ ഉള്ളോണ്ടായിരിക്കോ ഇങ്ങനെ?
ഈ പോസ്റ്റ് തനിലിസ്റ്റില്‍ കണ്ടില്ല.

vilakudy 11:56 AM  

From the world of beauty and culture to little bit of philosophy. This was always in the offing. Thulasi,boundaries are there always, whether someone likes it or not. They may have brought down the Berlin Wall, but an emotional wall has come up elsewhere. They may have brought down the distance between East and West, but a civilizational wall has made it distant. Grameen Bank and Lara would have made someone proud, but Jethmalanis and Chappells are tearing a country apart. Despite all talks of a boundary-less world, we are in still caught in a closed world. That is the message.

DivS 3:49 PM  

awesome; least to say !

nalan::നളന്‍ 7:14 PM  

അയല്‍ക്കാരന്റെ വീട്ടിലേക്കോടിപ്പോയതാ പഴയ ഓര്‍മ്മയില്‍. മതിലിലിടിച്ചു വീണപ്പോഴാ അങ്ങനൊരു സാധനം അവിടുയര്‍ന്ന കാര്യമറിഞ്ഞത്.
ഇനിയിപ്പൊ വീട്ടുമുറ്റത്തോടിക്കാം.

ദിവ (diva) 8:44 PM  

വൌ... ഫോട്ടോ ഇഷ്ടപ്പെട്ടു. ഡെസ്ക്ടോപ് ബാക്ഗ്രൌണ്ടാക്കുകയും ചെയ്തു. നന്ദി തുളസീ

Siju | സിജു 10:09 PM  

നല്ല ഫോട്ടോ; അതിലും നല്ല അടിക്കുറുപ്പ് /മിനിക്കഥ
ഇതു ബേക്കല്‍ കോട്ടയല്ലേ..
രേഷ്മ ചേച്ചീ.. ഈ അമ്രിക്കായെവിടെയാ ??
ഓ.. അമേരിക്കായില്‍ ഒരു ഏ വിട്ടുപോയതായിരുന്നല്ലേ :-)
ഞാന്‍ തന്നെ കണ്ടുപിടിച്ചതു നന്നായി, അല്ലെങ്കില്‍ അനോണി വന്നെന്നെ മണ്ടനെന്ന് വിളിച്ചാനെ

പെരിങ്ങോടന്‍ 10:43 PM  

തുളസി ചിത്രവും അടിക്കുറുപ്പും ‘ഭൂതകാലക്കുളിര്‍’ ഇതുവരെ വന്നതില്‍ ഏറ്റവും മികച്ച ഒന്നു്.

സു | Su 11:22 PM  

തുളസീ :)

Paul 7:48 AM  

വാക്കുകള്‍ ചിത്രത്തെ കടത്തിവെട്ടുന്ന കാഴ്ച!!!

Kiranz..!! 8:01 AM  

സത്യം..എനിക്ക് പറയാനുള്ളത് ആരൊക്കെയോ ചേര്‍ന്ന് :(

തുളസീ,തനിമലയാളത്തിലേക്ക് പുതിയ പോസ്റ്റുകള്‍ വരുന്നുണ്ടോ ? അതോ എന്റെ കാഴ്ച്ച ഭൂതകാലത്തിലേക്ക് ഇറങ്ങാത്തതോ ?

വാക്കുകള്‍ ചിത്രങ്ങള്‍ക്ക് ഇരട്ടിജീവന്‍ കൊടുപ്പിക്കുന്ന ഈ കഴിവ് :)

.:: Rosh ::. 5:33 PM  

sorry to hear about your neighbor. the image and the words which followed were as always brilliant.
ppl already told every thought which crossed my mind..so untill next time..

കലേഷ്‌ കുമാര്‍ 10:47 PM  

എനിക്കിഷ്ടപ്പെട്ടത് പടമാണ് - അതോ ആ വാചകങ്ങളോ? എനിക്കറിയില്ല തുളസീ.

ഏതായാ‍ലും കിടിലന്‍!!!

Jo 3:00 AM  

Very thoughtful picture and notes...

Great as usual Thulasi kutts! :-)

Thulasi 3:07 AM  

നന്ദി

പഥികന്‍ 1:19 AM  

മനോഹരമായ ചിത്രം അതിമനോഹരമായ അടികുറിപ്പ്‌. പെട്ടെന്ന് ഒരു ഫ്രഞ്ച്‌ പഴഞ്ചൊല്ലാണു` ഓര്‍മ വന്നത്‌. വലിയ മതിലുകള്‍ നല്ല അയല്‍ക്കരെ സൃഷ്ടിക്കുമത്രേ

മൂര്‍ത്തി 8:21 AM  

അസ്സലായിട്ടുണ്ട്..

shibin 10:54 PM  

wah super!!!!!!!!!
im first time in this blog...
may i knw more about u Mr.Thulasi!!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP