Thursday, November 30, 2006

സായാഹ്നത്തില്‍ ....


സായാഹ്നത്തില്‍ ജീവിതം ഒറ്റയ്ക്ക് താങ്ങാനാവാ‍ത്ത ഒരു

42 comments:

ശ്രീജിത്ത്‌ കെ 5:43 AM  

ഹൊ. തീക്ഷ്ണം

സു | Su 5:45 AM  

ജീവിതം എപ്പോഴും ഒറ്റയ്ക്കാ നല്ലത്.

മന്‍ജിത്‌ | Manjith 5:50 AM  

ശ്രീജിത്ത് പറഞ്ഞപോലെ തീക്ഷ്ണം!

തുളസി ഏതെങ്കിലും പത്രത്തിന്റെ ഫൊട്ടോഗ്രാഫറായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ഇങ്ങനെ ബ്ലോഗില്‍ പടമിട്ടു നടക്കുകയല്ല ഈ കണ്ണുകളുടെ ധര്‍മ്മം. ആ വഴിക്കൊന്നു ചിന്തിക്കൂ തുളസിയേ

qw_er_ty

ആര്‍ദ്രം...... 7:20 AM  

തുളസി,
ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ ചിത്രത്തെപ്പറ്റി.

സായാഹ്നത്തെപ്പറ്റിയും.

Anonymous 8:17 AM  

തുളസി,

As always, your images manage to throw up a riot of thoughts. This one too is remarkably well done and captures the moment admirably. I was reminded of Darlymple's mention in his Age of Kali about the thousands of homeless widows in Vrindavan, who are not there out of volition, but out of sheer desperation, winding through the streets with begging bowls, half-insane and chanting "Hare Rama Hare Krishna" with vacant eyes.

But Keralites are so educated today, 100% literate and all, that we hardly need to put up with some grey heads who spoil the fun, eh? And as always, the Malayali's growing more insensitive by the day, indifferent to what's happening outside of his four walls. His home, his job, his children, his car.

That said, indeed, like "su" mentioned, man's always alone, isn't he?

Anonymous 9:43 AM  

ഹൌ!ഹൌ!ഹൌ! തുളസീ, എനിക്കേറ്റവും ഇഷ്ടപ്പെട്ട തുളസീന്റെ പടങ്ങളിലൊന്ന്. ആ അമ്മേന്റെ കണ്ണില്‍ നിന്ന് കണ്ണ്നീര്‍ വറ്റിയുണങ്ങിയിരിക്കുന്നതും കാ‍ണാം..ഹൌ!...

പിന്നേയ്..ഏതാ ക്യാമറ? (ഹിഹിഹി)

sandoz 9:56 AM  

അവര്‍ കരയുകയാണോ.
വല്ലാത്ത ഒരു പിടച്ചില്‍, നെഞ്ചില്‍ എന്തോ കനം പോലെ.
മാഷേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

വിശാല മനസ്കന്‍ 10:12 AM  

അതിഗംഭീരമായ പടം.
റ്റച്ചിങ്ങ്!

മഞ്ജിത്ത് പറഞ്ഞത് വളരെ സത്യം.

Physel 10:19 AM  

തുളസീ മനോഹരം.....ഭാവതീവ്രമായ ഒരു കാന്‍ഡിഡ് പോര്‍ട്രൈറ്റ്! മനോഹരം എന്നു ഞാന്‍ പറഞ്ഞത് താങ്കളുടെ മാധ്യമ ബോധവും, ഫ്രെയിമിംഗും പാശ്ചാത്തലമായി വരുന്ന കറുപ്പും, പാശ്ചത്തലത്തില്‍ നിന്നും കൃത്യമായും വേറിട്ടു നില്‍ക്കുന്ന സബ്ജക്റ്റും ഒക്കെ ചേര്‍ന്നു ചിത്രര്‍ത്തിനു നല്‍കുന്ന ആ ഒരു ക്ലാസിക് എഫെക്ട് ആണു കേട്ടോ... പക്ഷേ ആ ചിത്രം കമ്യൂണികേറ്റ് ചെയ്യുന്ന വികാരം...അതു വിവരിക്കാന്‍ പറ്റുന്നില്ല. simply great!! നന്ദി

കുറുമാന്‍ 10:21 AM  

തുളസീ, മന്‍ ജിത് പറഞ്ഞതാ ശരി. നിന്റെ കണ്ണുകളുടെ പ്രതിഫലനം ബ്ലോഗേഴ്സിനു മാത്രമായി അവസാനിപ്പിച്ചുകൂടാ. അതു മറ്റുള്ളവര്‍ക്കും ലഭ്യമാക്കണം.

അഭിനന്ദനങ്ങാള്‍

ദേവന്‍ 10:25 AM  

തുളസീ,
മനസ്സില്‍ വരുന്ന ആന്തല്‍ ജീവിത സായാഹ്നത്തില്‍ ആലംബമില്ലാതെയും സഹായമില്ലാതെയും ഉഴറുന്നവര്‍ക്ക്കു വേണ്ടി ഞാന്‍ ഒന്നും ചെയ്യുന്നില്ലെന്ന കുറ്റബോധമാണോ അതോ നാളെ എനിക്കോ വേണ്ടപ്പെട്ടവര്‍ക്കോ അങ്ങനെയൊക്കെ വന്നുകൂടായ്കയില്ലെന്ന സ്വാര്‍ത്ഥമായൊരു ഭയമാണോ എന്ന് നിശ്ചയമില്ല.

ബോധപൂര്‍വ്വമല്ലെങ്കിലും സൌന്ദര്യവും സമൃദ്ധിയും പകിട്ടും മാത്രം തിരഞ്ഞു പോകുന്ന പരശ്ശതം ക്യാമറക്കണ്ണുകള്‍ക്കിടയില്‍ വത്യസ്ഥനായി തുളസി ഇവിടെ ഇരിക്കൂ. എനിക്കെല്ലാം വേണം. ഞാന്‍ കണ്ണടച്ചാലും വന്ന് ചെകിട്ടത്തടിക്കുന്ന സത്യങ്ങളും ബോധം മറച്ചാലും തുളഞ്ഞു കയറി മനസ്സുരുക്കുന്ന വെളിപാടുകളുമെല്ലാം വേണം.

വേണു venu 10:30 AM  

തുളസീ,
ഈ അമ്മൂമ്മയെ വീണ്ടും കാണിച്ചെന്തിനെന്‍ മനസ്സിനെ വിഷമിപ്പിക്കുന്നു, സുഹൃത്തേ നിങ്ങള്‍ എന്നും ഈ ബൂലോകത്തില്‍ തന്നെ വേണം.

Anonymous 12:25 PM  

ഈ അമ്മൂമ്മ ഇപ്പോള്‍ എവിടെയാണ്?

saptavarnangal 5:58 PM  

കുളിരിനു പകരം പൊള്ളുന്ന കാഴ്ചയാണെല്ലോ തുളസി ഇത് :(

ബന്ധങ്ങളുടെ മൂല്യം കുറഞ്ഞു വരുന്ന വരുംകാലങ്ങളില്‍ ഈ ഏകാന്തതയല്ലേ നമ്മേയും കാത്തിരിക്കുന്നത്?

Adithyan 6:04 PM  

കര്‍ണ്ണന്റെ കവചകുണ്ഡ(ഇതല്ല ണ്ട ആണേല്‍ ഉമേഷ്ജിയ്ക്ക് എന്റെ ചെവി എഴുതിത്തന്നിരിക്കുന്നു) ലങ്ങള്‍ പോലെ നീ ജനിച്ചപ്പോഴേ ക്യാമറ കയ്യില്‍ ഉണ്ടാരുന്നോ തുളസീ?

നീ ഫോട്ടോ എടുക്കാനും വേണ്ടി ജനിച്ചവണ്‍ടാ :)

Anonymous 7:24 PM  

excellent

divaswapnam

Siju | സിജു 8:13 PM  

classic

അരീക്കോടന്‍ 9:00 PM  

പൊള്ളുന്ന കാഴ്ച,
റ്റച്ചിങ്ങ് പടം.

യാത്രാമൊഴി 9:04 PM  

വല്ലാതെ നോവിക്കുന്ന ചിത്രം!
ഇത് കണ്ടതിനുശേഷം,‍ ഓ.എന്‍.വിയുടെ “മുത്തിയും ചോഴിയും” എന്ന കവിത വീണ്ടും കേട്ടു.
ഉള്ളില്‍ ഒരു വിങ്ങലിപ്പോഴും ബാക്കിയുണ്ട്...

Peelikkutty!!!!! 9:40 PM  

ഈശ്വരാ രക്ഷിക്കണേ..എല്ലാരെയും രക്ഷിക്കണേ!

ശിശു 9:50 PM  

ഇവിടെ വാക്കുകള്‍ പരാജയപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. നിശബ്ദമായി സംവദിക്കാന്‍ ഈ ചിത്രത്തിനു കഴിയും. വര്‍ണ്ണശബളമായ അനേകായിരം കാഴ്ചകളില്‍നിന്നും താങ്കളുടെ ക്യാമറയെ മാറ്റിനിര്‍ത്തുക, അതിനിനിയും കര്‍തവ്യങ്ങള്‍ അനവധി.

അതുല്യ 10:09 PM  

65 വയസ്സുകാരിയായ ഒരു മന്ദബുദ്ധി സ്ത്രീയേ കൊച്ചിയിലേ പൂക്കാരന്‍ മുക്കിലെ വീട്ടില്‍ സ്വന്തം മകന്‍ തന്നെ പൂട്ടിയിട്ടിരുന്നു. (ജൂണ്‍/ജുലായ്‌ 2006..) അവിടെയ്ക്‌ പോകുന്ന വഴിയും മരക്കട്ടല കൊണ്ട്‌ അടച്ചിരുന്നു, ആള്‍ താമസമില്ലാന്ന് അറിയിയ്കാന്‍. ആഴ്ചയ്‌ലൊരിയ്കല്‍ എന്തെങ്കിലും എത്തിയ്കും. മലവിസര്‍ജനവും ഊണും ഉറക്കവും ഒക്കെ അവിടെ തന്നെ. വാര്‍ത്ത്‌ മാധ്യമങ്ങളില്‍ വന്ന ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ട്‌ അവരെ മാറ്റുകയും ചെയ്തു. കൊച്ചി പോലെയുള്ള തിരക്കുള്ള മെറ്റ്രോ നഗരങ്ങളിലെ മെയിന്‍ സ്ഥലങ്ങളില്‍ പോലും ഇതൊക്കെ നടക്കുന്നു. കണ്ടതിനേക്കാളും ഏറെ കാണാത്തവ. നാളെ ഒരുപക്ഷെ നമ്മളും ഇത്‌ പോലെ ഒരു ചിത്രത്തിലുണ്ടാവും. നാട്‌ വിട്ട്‌ അന്നം തേടി പലസ്ഥലങ്ങളില്‍ എത്തി, ജന്മം തന്നവരെ വേലനെയോ/ലൈന്‍ മാനേയോ കാര്യസ്ഥനേയോ ഒക്കെ ഏല്‍പിച്ച്‌, ഒരു ഫോണിലോ ഡ്രാഫ്റ്റിലോ "ഭാരം" ഒതുക്കുന്നു പ്രവാസികള്‍ ഒരുപാട്‌ പേരു, ഞാനടക്കം. ദൈവം ആരുടെ കൂടേ?

ചെറുപ്പം എന്ന അസുഖം വാര്‍ദ്ധക്യം കൊണ്ട്‌ മാറുന്നു.

വേണു venu 10:27 PM  

ചെറുപ്പം എന്ന അസുഖം വാര്‍ദ്ധക്യം കൊണ്ട്‌ മാറുന്നു.
തുളസീ, ഓഫിനു് ക്ഷമ ചോദിച്ചു കൊണ്ടു്...
ഇന്നലെ ജ്യോതി ടീച്ചര്‍, ദേവരാജന്‍ തുടങ്ങിയവരും,ആ ബ്ലോഗുകളില്‍ വന്ന അറിവിന്‍റെ മഹാത്ഭുതങ്ങള്‍ ഉള്‍ക്കൊണ്ടുള്ള കമന്‍റുകളും ഒരുമിച്ചു ധന്യമാക്കിയ ബൂലോകം, അതുല്യാജീ, ഈ കമന്‍റിലൂടെ ഇന്നും ധന്യമായിരിക്കുന്നു. ‍

അതുല്യ 11:17 PM  

വേണുവേ..കാണ്‍പൂര്‍?

പണ്ട്‌ വൃദ്ധ ദിനത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. അന്ന് എഴുതിയ "കോട്ടാണു" .
http://atulya.blogspot.com/2006/10/blog-post.html

എന്നാലും തുളസീടെ വൃദ്ധ മനസ്സില്‍ ഇപ്പോഴും കനല്‍ കോരിയിടുന്നു. ആ കീറ തുണിയുടെ തുമ്പു പോലും ഒരു കനലു പോലെ പൊള്ളുന്നു.

മുല്ലപ്പൂ || Mullappoo 11:27 PM  

തുളസീ,

നൊമ്പരമാണു ഇതു തന്നത്.
ഓര്‍മ്മപ്പെടുത്തലും.

താര 12:56 AM  

തുളസീ‍, സങ്കടായീല്ലോ...
അമ്മമ്മോട് പറയൂ...നമ്മളൊരുപാട് മക്കളിവിടെയുണ്ട് അമ്മമ്മേനെ സ്നേഹിക്കാനെന്ന്! അമ്മമ്മേടെ പഞ്ഞിമുടി കാണാന്‍ നല്ല രസമുണ്ടെന്ന് പറയൂ...അമ്മമ്മ ഇനി കരയണ്ടാന്ന് പറയൂ...
[സത്യമായിട്ടും പറയണം കേട്ടോ..]

മിന്നാമിനുങ്ങ്‌ 11:41 PM  

This comment has been removed by a blog administrator.

മിന്നാമിനുങ്ങ്‌ 11:42 PM  

പൊള്ളുന്ന കാഴ്ച്ച,തിളക്കുന്ന കാഴ്ച്ച

Anonymous 11:53 PM  

യാഥാര്‍ത്ഥ്യത്തിലേക്ക്‌ ഒരു മനുഷ്യ ചൂണ്ടുപലക. നാളെ എല്ലാവര്‍ക്കും വരാനിരിക്കുന്നത്‌. വാര്‍ദ്ധക്ക്യം, അതിന്റെ ഒറ്റപ്പെടല്‍.
കൃഷ്‌ | krish

DivS 8:33 PM  

Tulasi, can I hope you are taking care of amoomma ?

kumar © 3:11 AM  

നല്ല ചിത്രം. അല്ല, വല്ലാത്തൊരു ചിത്രം. അങ്ങനെയാ എനിക്കു തോന്നണേ!

ബത്തു.. 5:19 AM  

വേദനിപ്പിക്കുന്ന ചിത്രവും അടിക്കുറുപ്പും.

ഈ ചിത്രം എന്നെ വേട്ടയാടുന്നു.

vilakudy 11:29 AM  

A good portrait; and a sharp reminder to THE thing which is in store for all of us.
Get going Thulasi.

Anonymous 7:50 AM  

Great work, great photos.. keep it up.

വെമ്പള്ളി 8:54 AM  

തുളസീ,
എന്താണിവര്‍ ഓര്‍ക്കുന്നത്?
ഉള്ളതും പിന്നെ ഇല്ലാത്തത് ഉണ്ടാക്കിയും കൊടുത്തു വളര്‍ത്തിയ മക്കളുടെ തിരസ്കരണമൊ?
ആയുസ്സുമുഴുവന്‍ പണിയെടുത്ത കൈവെള്ള നെറ്റിയില്‍ വെയ്ക്കുമ്പൊഴുണ്ടാകുന്ന പരുപരുപ്പിന്‍റെ വേദനയൊ?
മുനിഞ്ഞു മുനിഞ്ഞു തെളിഞ്ഞു തെളിഞ്ഞു വരുന്ന നൊമ്പരങ്ങളൊ?
നേടായ പോയ സ്വപ്നങ്ങളൊ?
കൂട്ടും കാവലുമായിരുന്നയാളുടെ വേര്‍പാടൊ?
ചുറ്റുമുള്ളതിനൊടു പ്രതികരിക്കാനാവാത്തതിന്‍റെ നിസ്സഹായതയോ?

ഈ കണ്ണീരൊപ്പിക്കൊടുക്കുവാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍?

Anonymous 4:43 AM  

Hello,
Thanks for your commment.. I am a fan of your blog. I am interested to join you and sreejith.

Thulasi 5:02 AM  

നന്ദി എല്ലാവര്‍ക്കും.
എന്റെ വീട്ടിനടുത്തുള്ള ഒരു അമ്മുമ്മയാണ്. അവര്‍ അമ്മുമ്മയെ നല്ലോണം നോക്കുന്നുണ്ട്, എങ്കിലും..

pr!tz 5:51 AM  

i think this is my latest favorite!

nalan::നളന്‍ 7:39 PM  

ഒരടിപൊളി പാട്ടു കേട്ടിരുന്നതിനിടയിലാ ഇതു കണ്ടത്. അസംബ്ലിയിലെ ഒരു മിനിട്ട് മൌനാചരണം കണക്കൊരുമിനിറ്റ് (കൃത്യം) കരഞ്ഞു.
ഇനി പാട്ടു തുടരാം.

ഒരു പ്രൊഫഷണല്‍ക്കു വേണ്ട മനക്കരുത്തുണ്ടല്ലോ തുളസീ നിനക്ക്.
ആശംസകള്‍..

Anonymous 6:52 AM  

ജീവിത സായാഹ്നത്തിന്റെ ഭാരവും വ്യഥയും സായന്തനം പോലെ അത്ര മനോഹരമല്ല.അത് പലപ്പോഴും സന്ധ്യയുടെ ഒരു നെഗറ്റീവ് മാത്രമായി അനിവാര്യമായ് ചുരുങ്ങുന്നു. യാഥാര്‍ത്ഥ്യത്തിന്റെ ഫോട്ടോയും വേദനയുടെ അടിക്കുറിപ്പും. തുളസീ, ശ്രീജിത്ത് പറഞ്ഞപോലെ തീഷ്ണമീ അനുഭവം

shajahan 4:55 AM  

DEAR THULASI
YOU HAVE GREAT TALENT.......congrats

വിചാരം 11:33 PM  

തീക്ഷണമാം ഈ കാലമെന്‍റെരികിലെത്താറായി,
ഒളിക്കാമെനിക്കീ ജരാനരക്ക് മുന്നില്‍
ഒരു ചൂടി കയര്‍ പിരിച്ചെടുത്ത്
ഇല്ല ഞാന്‍ ഇല്ല ഈ ഭാരം താങ്ങാന്‍ തനിയെ

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP