Saturday, October 14, 2006

പേടി


ഇടവഴിയില്‍ കരിയിലകള്‍ക്ക് മീതേ എന്നും ഇരുട്ട് ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഇരുട്ടില്‍ നിന്നും പ്രത്യക്ഷപ്പെട്ട് ചുണ്ണാമ്പ് ചോദിക്കാന്‍ ഇടയുള്ള സുന്ദരിയായ പ്രേതത്തെ പേടിയായിരുന്നു. കഥകള്‍ പലതും ഒളിപ്പിച്ച് വെച്ച കാവിന് കാവലിരിക്കുന്ന ഇലഞ്ഞി മരത്തേയും, മുടിയഴിച്ചിട്ട പനയേയും, വഴിതെറ്റിക്കുന്ന കുട്ടിച്ചാത്തനേയും പേടിയായിരുന്നു.

സ്വിച്ചിട്ട് വെളിച്ചം തെളിയാന്‍ തുടങ്ങിയപ്പോള്‍ ഇടവഴിയിലെ സുന്ദരിയായ പ്രേതം മാത്രമല്ല, പനയില്‍ സ്ഥിര താമസമാക്കിയിരുന്ന രക്ഷസ് വരെ ഓടിപ്പോയി. ആരേം പേടിക്കേണ്ടാത്ത കുട്ടികള്‍ കഥകളൊന്നും കേള്‍ക്കാതെ മിടുക്കരായി വളരുന്നുണ്ട്‌.

41 comments:

ബിന്ദു 8:23 AM  

ശരിക്കും പേടിപ്പിച്ചുകളഞ്ഞല്ലൊ തുളസീ... :)(പേടിച്ചു വളരുന്ന കുട്ടികള്‍ ഒന്നും ആവില്ല അല്ലെ?)

Adithyan 9:38 AM  

നാട്ടിലെ തോട്ടില്‍ മുതലയോ എന്ന് ആദ്യം കണ്ടപ്പോള്‍ തോന്നി :)

നല്ല പടം.

പച്ചാളം : pachalam 9:46 AM  

ആഹാ!
എന്തു ഭംഗി ചിത്രം കാണാന്‍.
വളരെ നന്നായിരിക്കുന്നൂ...

ദിവ (diva) 10:13 AM  

തുളസീ,

ഈ ചിത്രം ശരിക്കും ഇഷ്ടപ്പെട്ടു. ശരിക്കും ഗൃഹാതുരം...

ഇനിയൊന്നും പറഞ്ഞ് അതിന്റെ ഭംഗി നശിപ്പിക്കുന്നില്ല.

ആശംസകള്‍ !

Navan 10:20 AM  

നല്ല ചിത്രം!

മുരളി മേനോന്‍ 11:02 AM  

തുളസീ, തന്റെ രചനാ ശൈലി എനിക്ക് വളരെ ഇഷ്ടമായി. എന്നും എന്തെങ്കിലും കുറച്ച് എഴുതാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും....അത് പോസ്റ്റ് ചെയ്താന്‍ വായിക്കാന്‍ എനിക്കും, അതുപോലെ രചനകളെ പ്രണിയിക്കുന്നവര്‍ക്കും ആഹ്ലാദമുണ്ടാക്കും. ഇനിയും എറണാകുളം ജംഗ്ഷനില്‍ കണ്ടുമുട്ടാം.

വേണു venu 11:16 AM  

ഞാനാ പേടിയില്ലാതിരിക്കുന്ന ആ മനുഷ്യനെ ശ്രധിക്കുകയായിരുന്നു .

സന്തോഷ് 11:28 AM  

ഈ മുതലയിപ്പൊ എവിടുന്നുവന്നു എന്നാണ് ഞാനും വിചാരിച്ചുകൊണ്ടിരുന്നത്... പതിവുപോലെ നല്ല പടം, തുളസീ.

.:: Rosh ::. 2:25 PM  

This would've made a classic post on Friday the 13th!! Y did you post it a day later?
That image is really nice..love that color.

തണുപ്പന്‍ 6:33 PM  

തുളസി. യൂ ആര്‍ ദ് ബെസ്റ്റ് !

യാത്രാമൊഴി 7:30 PM  

ഭയത്തിന്റെ നിഴലുകള്‍
പതുങ്ങിയിരിക്കുന്നിടം!

ജലപ്പരപ്പില്‍ ശിഥിലഭൂപടങ്ങള്‍ കാണുന്നു.
നല്ല ചിത്രം തുളസി.

ഇത്തിരിവെട്ടം|Ithiri 9:11 PM  

തുളസീ നാട്ടുമ്പുറത്തെ തോട്ടുവാക്കത്തിരിക്കുന്ന പോലെ തോന്നി. മനോഹരം.

വൈദ്യുതി ബള്‍ബുകള്‍ വെളിച്ചവുമായി വന്നപ്പോള്‍ ഓടിയൊളിച്ച പിശാചുകള്‍ ഒത്തിരി തന്നെ.

കലേഷ്‌ കുമാര്‍ 11:17 PM  

നന്നായിട്ടൂണ്ട് തുളസീ!

മലയാളം 4 U 11:31 PM  

ഒരു ചൂണ്ട ഉണ്ടായിരുന്നെങ്കില്‍ !!. സത്യം പറയാമല്ലോ ഇപ്പോ എനിക്ക് നാട്ടില്‍ പോകണം എന്ന് തോന്നുന്നു ഈ ചിത്രം കണ്ടിട്ട്. ഭയത്തിന്റെ വിറയലല്ല ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് മറിച്ച് ഭൂതകാലത്തിന്റെ കുളിര്. നന്ദി തുളസി.

Jith 11:50 PM  

nice one...

ദില്‍ബാസുരന്‍ 12:24 AM  

തുളസീ,
മനോഹരം. ഫോട്ടോ ആദ്യമൊന്ന് അമ്പരപ്പിച്ചു.

Anonymous 12:27 AM  

അയാള്‍ എന്തോ"കാര്യസാധ്യ"ത്തിനിരിക്കുകയാണെന്നു തോന്നുന്നു.തുളസീ,നല്ല പടം

ഇടിവാള്‍ 12:36 AM  

കുളത്തില്‍, ആമസോണ്‍ “അനക്കോണ്ഡ”യോ എന്നു തോന്നി !

അത്യുഗ്രന്‍ ന്‍പടം തുള്‍സി !

ചില നേരത്ത്.. 1:04 AM  

ഭയത്തിന്റെ വിവരണം എന്റെ ബാല്യകാല ഭയത്തേയും ഓര്‍മ്മിപ്പിക്കുന്നു.
ചിത്രം, ഭയത്തിന്റെ ഭാവനയേയും ഉണര്‍ത്തുന്നു. ഭയത്തിന്റെ കുളിരനുഭവപ്പെടുന്ന ചിത്രം.
അഭിനന്ദനങ്ങള്‍ തുളസീ.

mariam 1:10 AM  

തണുക്കുന്നു...

Kiranz..!! 1:10 AM  

തുളസിയുടെ ചിത്രങള്‍ വളരെ മനോഹരം തന്നെ..!
ഓരോന്നും ഭൂതക്കാലക്കുളിര്‍ തരുന്നു..അരയാലും കുളവും ഈ കല്‍പ്പടവും,എന്ന ലളിതഗാനം ഓര്‍മ്മ വരുന്നു..!

Anonymous 3:59 AM  

ഹോ.. ആ പച്ചപ്പിനു താഴെ മീനുകളുണ്ടാകും അല്ലേ.. രാമന്റെ കവിത പോലെ..

“ആഴമേ നിന്റെ കാതലിലെങ്ങും..
മീനുകള്‍ കൊത്തു വേല ചെയ്യുന്നു..”

എനിക്കു മുങ്ങാന്‍ തോന്നുന്നു..

saptavarnangal 6:22 PM  

തുളസി,
നല്ല ചിത്രം, ഭീതി ജനിപ്പിക്കുവാന്‍ പര്യാപ്തമായ ചിത്രം.

സാഹചര്യങ്ങള്‍ അതേ പോലെ തന്നെ പകര്‍ത്തുവാന്‍ സാധിച്ചിരിക്കുന്നു. ജലത്തിന്റെ നിറവും ആഴവും, മരചില്ലകള്‍ക്കിടയിലെ ഇരുട്ടും ഒക്കെ നന്നായി പകര്‍ത്തിയിരിക്കുന്നു.

ആ കുത്തിയിരിക്കുന്ന മനുഷ്യന്‍, അയാള്‍ക്ക് ഇതില്‍ എന്തു കാര്യം?

പേടിച്ചു ഓടി പോയവരൊക്കെ ഇപ്പോള്‍ സിറ്റിയില്‍ അല്ലേ? ( യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!)

ബര്‍സക് 2:56 PM  

തുളസി മാഷേ..നല്ല ചിത്രം, നല്ല എഴുത്ത്..

Adithyan 3:09 PM  

ഇരുട്ടില്‍ നിന്നും പ്രത്യക്ഷപ്പെട്ട് ചുണ്ണാമ്പ് ചോദിക്കാന്‍ ഇടയുള്ള സുന്ദരിയായ ‘സാധനം’ യക്ഷിയല്ലെ? പ്രേതമല്ലല്ലോ :-?

എറ്റിമോളൊജിക്കലി ആന്‍ഡ് ഡ്രാക്കുളോളലീ, ഇത് രണ്ടും രണ്ട് എന്റിറ്റീസ് അല്ലെ?

പാപ്പാന്‍‌/mahout 3:17 PM  

[ചുണ്ണാമ്പുചോദിക്കുകയും കൊടുക്കുകയുമൊക്കെ ചെയ്തുകഴിഞ്ഞാല്‍ പിന്നെ യക്ഷിയാ‍ണോ പ്രേതമാണോ എന്നു തര്‍‌ക്കിച്ചിട്ടൊന്നും ഒരു കാര്യോമില്ല ആദീ. പ്രേതത്തിനെന്താ മുറുക്കിക്കൂടേ?(ഓട്ടോയ്ക്ക് മാപ്പ്)]

മുസാഫിര്‍ 2:02 AM  

നല്ല പടം തുളസി,തുളസിക്കു ഇങ്ങിനെയുള്ള സീനുകള്‍ എവിടെ നിന്നാണു വീണു കിട്ടുന്നതെന്നാണു ഞാന്‍ ആലോചിക്കുന്നത്.

ബിജോയ്‌ മോഹന്‍ | Bijoy Mohan 2:36 AM  

തോട്ടിലെ പച്ചനിറം മനോഹരമായിട്ടുണ്ട്‌.. നല്ല ചിത്രവും അതുപോലെ നല്ല അടിക്കുറുപ്പും......

ഇടങ്ങള്‍|idangal 2:48 AM  

കുളിരുന്നു, ഓര്‍മകളില്‍,

വര്‍ത്തമാനത്തിന്റെ ഇരുട്ടില്‍നിന്ന് ഭൂതകാലത്തിന്റെ വെളിച്ചത്തിലേക്ക് നൊക്കിയിരിക്കാന്‍മാത്രം വിധിക്കപ്പെട്ടവര്‍ എത്രപേര്‍, എന്നെ പൊലെ

ഹൃദ്യമായിരിക്കുന്നു,

നന്ദി തുളസീ,

-അബ്ദു-

ശ്രീജിത്ത്‌ കെ 2:58 AM  

ഈ അടിക്കുറിപ്പില്ലായിരുന്നെങ്കില്‍ ചിത്രം ഇത്രയ്ക്കും ആസ്വദിക്കാന്‍ കഴിയില്ലായിരുന്നു. വായിച്ച് കഴിഞ്ഞ് ചിത്രത്തില്‍ നോക്കിയപ്പോള്‍ ഇച്ചിരീശ്ശെ പേടിയൊക്കെ തോന്നുന്നുണ്ട്.

ചിത്രങ്ങളെക്കൊണ്ട് കഥ പറയിക്കുന്ന കഥാകാരനാണ് നീ. നിനക്കു തുല്ല്യം നീ മാത്രം. അസ്സലായി തുളസി.

കാന്താരി മുളക് 3:06 AM  

ഇത്തവണ ഭൂതകാലക്കുളിരില്‍ “ഭൂതം” ആ‍ണല്ലോ.

മനോഹരം

വിശാല മനസ്കന്‍ 3:07 AM  

കിണുക്കന്‍ പടം. കിണുകിണുക്കന്‍ വിവരണോം.

ആ ചേട്ടന്‍ അതേ സെറ്റപ്പില്‍, അതേ പോസിലിരുന്ന്‍ നിര്‍വ്വികാരമായി എന്നെ നോക്കിയാല്‍ എനിക്കോടാന്‍ തോന്നാന്‍ രാത്രി തന്നെയാവണമെന്ന് നിര്‍ബന്ധം ഒന്നും ഇല്ല.

ഇനിയിപ്പോ ആ സ്പോട്ടില്‍ വല്ല മുങ്ങിമരണമെങ്ങാനും നടന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ഓടില്ല. വായിന്ന് നുരയും പതയും വന്ന് അവിടെ കിടക്കേയുള്ളൂ!

Peelikkutty!!!!! 3:57 AM  

ചിത്രോം വിവരണോം ഒന്നിനൊന്നു മെച്ചം !.
അതിന്റെ കുറച്ചൂടെ മുന്നിലുള്ള.. വെള്ളത്തിലേക്കു ഞാന്നു കിടക്കുന്ന കൊമ്പില്‍ പിടിച്ച് ആടാന്‍ എന്തു രസായിരിക്കും !!!

പടിപ്പുര 4:12 AM  

പേടിയ്കും ഇനി വംശനാശം സംഭവിക്കുമോ!
നല്ല ചിത്രം, തുളസീ

freebird 1:05 AM  

ella prethangalum poyittilla, njanaduthu kandayirunnu ....

nice photo. nice framing and it has a nostalgic appeal

Thulasi 3:59 AM  

നന്ദി.

Vempally|വെമ്പള്ളി 6:55 AM  

തുളസീ, ഇതു നന്നായിരിക്കുന്നു.
ആരേം പേടിക്കേണ്ടാത്ത കുട്ടികള്‍ കഥയില്ലാത്തവരായി വളരുന്നു - അങ്ങനെയല്ലെ?

vilakudy 11:06 AM  

My colleague Shweta tells me this is the best picture. Must be. It has some underlying element in it. Maybe, the element of water, maybe the element of fear. Whatever it is, it remains a great picture.

Thulasi 11:20 PM  

This comment has been removed by a blog administrator.

Thulasi 4:22 AM  

വെമ്പള്ളിക്കും, വിലകുടിക്കും നന്ദി

Anonymous 3:15 AM  

എന്തു ഭംഗി ഈ ചിത്രം കാണാന്‍
താഴെയുള്ള വരികളോ അതിലേറേ മനോഹരം.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP