Thursday, August 10, 2006

അടുക്കള


കറുപ്പാണെനിക്കിഷ്ടം.

ഊതിയൂതി തി കത്തിച്ച്‌ അമ്മ കഞ്ഞി വേവിച്ചിരുന്ന അടുക്കളയുടെ ചുമരുകള്‍ക്ക്‌ കറുത്ത നിറമായിരുന്നു. ചാണകം മെഴുകിയ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ കഞ്ഞികുടിക്കുമ്പോള്‍ തിളങ്ങുന്ന കണ്ണുള്ളവര്‍ കൂട്ടിരിക്കും.

22 comments:

bodhappayi 1:14 AM  

ആ പൂച്ചക്കു പേരെന്താ

സു | Su 2:01 AM  

പൂച്ചയ്ക്ക് തണുപ്പ് പിടിച്ചു. മിന്നുപ്പൂച്ച- ന്നാ അതിന്റെ പേര്.

Faris 4:24 AM  

C for Cat - good work..!!!

Raghavan P K 4:30 AM  

കാവലിരിക്കുന്നത്‌ പോലേയുണ്ട്‌ കണ്ടാല്‍.
പി കെ രാഘവന്‍

കലേഷ്‌ കുമാര്‍ 4:41 AM  

ചാണകം മെഴുകിയ തറയിലെ തണുപ്പടിക്കുന്നു തുളസീ...

പല്ലി 6:02 AM  

ഇപ്പഴോ?

താര 6:42 AM  

തുളസിയുടെ ചിത്രങ്ങളിലെല്ലാം ഗ്രാമത്തിന്റെ നൈര്‍മ്മല്യവും നന്മയും ആവോളം ദര്‍ശിക്കാന്‍ കഴിയാറുണ്ട്....ഈ പൂച്ചക്കുട്ടീടെ പടം എനിക്കൊരുപാടിഷ്ടായീട്ടോ...:)

ഇടങ്ങള്‍|idangal 10:49 AM  

തുളസീ,
നന്നാവുന്നു,
പക്ഷെ ഞാനന്ന് പറഞ്ഞത് ഓര്‍മയില്ലെ,
ക്യാമറയെ തെരുവിലേക്കുറക്കുക,
ചിത്രങ്ങള്‍ക്കുള്ള ആഴം കൂടും,
അതൊരു ആയുധവുമാവും..

Adithyan 10:57 AM  

എന്നാപ്പിന്നെ ഈ ചേട്ടനു തെരുവിലേക്കിറങ്ങരുതോ?

ഉപദേശികളെ തട്ടീട്ട് നടക്കാന്‍ പാടില്ല.
സ്വയം ചെയ്യാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തു നോക്കിയിട്ട് ഉപദേശിച്ചൂടെ?

ടോപ്പിക്ക്: തുളസീ, പതിവു പോലെ കൊള്ളാടാ..

Adithyan 11:02 AM  

ഒരു ക്യാമറ ഫ്രെയിമില്‍ സ്വന്തം മുഖവും പിന്നെ റ്റീവിയും ഫ്രിഡ്‌ജും വാഷിംഗ് മെഷീനും ഇറ്റാലിയന്‍ മാര്‍ബിളും എല്ലാം ഒതുക്കാന്‍ പെടാപ്പാടു പെടുന്നവരുടെ ഇടയില്‍ “ചാണകം മെഴുകിയ നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ കഞ്ഞികുടിക്കു..”ന്നത് ഓര്‍മ്മിപ്പിച്ച ഈ ഫോട്ടോ എടുത്ത തുളസീ, നന്ദി. ചിലതൊക്കെ അന്യം നിന്നു പോയിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചതിന്.

കല്യാണി 12:49 PM  

:-)

kumar © 1:21 PM  

കറുപ്പും പച്ചയും പൂച്ചയും. അതിന്റെ ജാഗ്രതയും.
നല്ല മൂഡ്. നല്ല തണുപ്പ്. അമ്മയോട് പറയൂ കഞ്ഞി ഒരു പാത്രത്തില്‍ കൂടി വിളമ്പാന്‍.

ഇടങ്ങളേ, ക്യാമറയെ തെരുവിലേക്കിറക്കിയാലേ അതിന്റെ കാഴ്ചയ്ക്ക് ആഴം കൂടു എന്നുള്ളത് ഒരു പഴയ തത്വമല്ലെ? അവിടെ ഒരുപാട് ഫോട്ടോ ജേര്‍ണലിസ്റ്റുകളെ കൊണ്ട് നടക്കാന്‍ മേല, തുളസി ഗ്രാമത്തിന്റെ നൈര്‍മ്മല്യങ്ങള്‍ പകര്‍ത്തുന്നയാളാണ്.
നൈര്‍മല്യങ്ങള്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട് തുളസിക്ക് പകര്‍ത്താന്‍. അതിനുമുന്‍പുതന്നെ അയാളെ പെരുവഴിയില്‍ ആ‍ക്കല്ലേ..

കൂമന്‍ 1:58 PM  

ഫോട്ടോയേക്കാളേറെ ഭംഗിയുണ്ട് തുളസിയുടെ ആ വരികള്‍ക്ക്. ഊതിയൂതി തീ കത്തിച്ചു കറുത്തു പോയ ഒരമ്മയുടെ തിളങ്ങുന്ന കണ്ണുകള്‍ കാട്ടിത്തരുന്ന വരികള്‍.

അനോമണി 7:42 PM  

തുളസി..
സ്നേഹം കനംവെച്ച കറു‍പ്പും വെളിച്ചവും. വളരെ നന്നായിരിക്കുന്നു. ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ ഗംഭീരം. മേഘങ്ങളാല്‍ മഴത്തണുപ്പു് നിറഞ്ഞുനില്‍ക്കുന്ന ഇരുണ്ട ചിത്രങ്ങള്‍ പ്രത്യേകിച്ചും. പലരും ആ രീതിയില്‍ കാണുനില്ല എന്നു തോന്നുന്നു. പെട്ടന്നുള്ള നോട്ടത്തില്‍ ഫ്രെയിമിനുള്ള വലിപ്പകുറവുകൊണ്ടായിരിക്കാം ഇത്. അശ്രദ്ധമായ നോട്ടങ്ങളെ കൂടുതല്‍ പക്വമാക്കുന്നതിനു ഇനിയും ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ മനോഹരമായ ആ വരികളും.

കണ്ണൂസ്‌ 11:38 PM  

കുമാര്‍ പറഞ്ഞത്‌ ശരിയാണ്‌. ബ്ലോഗര്‍മാര്‍ക്ക്‌ പ്രവേശനമുള്ള തുളസിയുടെ തട്ടകം ഇപ്പോള്‍ ഇതാണ്‌ എന്ന് മനസ്സിലാക്കിയാല്‍ മതി ഇടങ്ങളേ. ബ്ലോഗിന്റെ പേരു നോക്കിയാല്‍ മതിയല്ലോ അതറിയാന്‍. സമയമാവുമ്പോള്‍, "ആഴമുള്ള" ചിത്രങ്ങളും തുളസി കാണിച്ചു തരുമായിരിക്കും. കാത്തിരിക്കൂ..

എന്തായാലും ഈ "ആഴക്കുറവ്‌" (ഇതിന്‌ മലയാളം ഒറ്റ പദം ഉണ്ടോ?) എനിക്കിഷ്ടമായി

ഇത്തിരിവെട്ടം|Ithiri 1:16 AM  

തികച്ചും ഗതകാലത്തിന്റെ ഓര്‍മ്മ.

നന്നായിട്ടുണ്ട്.

വിശാല മനസ്കന്‍ 1:29 AM  

തുളസിയുടെ പടങ്ങളും പദങ്ങളും ഒരേ പോലെ എനിക്ക് ഇഷ്ടമാണ്.

nalan::നളന്‍ 11:17 AM  

പടിയിറങ്ങിപ്പോയവരിനി വരവുണ്ടാവുമോ, പടിയിറങ്ങിപ്പോയതും.
കൂട്ടിനാളുണ്ടല്ലേ

ബിന്ദു 5:38 PM  

പടിയ്ക്കു പുറത്തിരുന്ന പൂച്ച എപ്പോള്‍ അകത്തു കയറി? :)

saptavarnangal 6:57 PM  

തുളസി.,
നന്നായിരിക്കുന്നു.
ഇവനും ആ കറുപ്പ് നിറം തന്നെയാണ് കൂടുതല്‍ ഇഷ്ടം എന്ന് തോന്നുന്നു. കണ്ടില്ലേ വെളിച്ചത്തിനു പുറം തിരിഞ്ഞു കിടക്കുന്നത്! :)

Thulasi 10:53 PM  

നന്ദി കൂട്ടുകാ‍രേ..

ആനക്കൂടന്‍ 11:03 PM  

പടം നന്നായി. അതിന് താഴെ എഴുതിയിരിക്കുന്നത് ഏറെ ഇഷ്ടമായി.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP