Tuesday, July 11, 2006

പുല്ലിന്റെ അസ്തിത്വം“...ജീവ ചക്രത്തിന്റെ ആദിമകാലങ്ങളില്‍ പുല്ലുകളും അവയ്ക്കര്‍ഹമായ മിഴിവില്‍ നിലകൊള്ളുന്നുണ്ട്‌. പ്രതാപിയായ സസ്യങ്ങള്‍ക്കൊക്കെയും പുല്ലുകള്‍ നിര്‍ണ്ണായകമായ ഒരു തുടക്കമാണ്‌.വര്‍ണ്ണവൈവിധ്യമാര്‍ന്ന പൂക്കള്‍ക്കൊക്കെയും മുന്‍പ്‌,ഈ ഭൂതലത്തെ പച്കയണിയിച്ചത്‌ പുല്ലുകള്‍ മാത്രമായിരിക്കണം.യാത്രയെ പ്രതീകവല്‍ക്കരിക്കുന്ന പുല്‍മേടുകള്‍ കാടിന്റെ പ്രാരംഭമാണ്‌. കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പുല്ലുകള്‍ ഈ ഭൂതലത്തെ അവാസയോഗ്യമാക്കിത്തീര്‍ത്തതതെങ്ങെനെയെന്ന്‌ നാം മറന്നുപോയിരിക്കുന്നു. അതിനാലാണ്‌, അത്തരം പാരിസ്ഥികമായ ഉറവിടങ്ങളെചൊല്ലിയുള്ള ഓര്‍മ്മ വെറുമൊരു ഗൃഹാതുരത്വം അല്ലാതാവുന്നത്‌.പുല്ലിനേയും പൂവിനേയും അവയുടെ സൌന്ദര്യാത്മകതയില്‍ നിന്നും വിടര്‍ത്തി മനസ്സിലാക്കുമ്പോള്‍, നാം സ്പര്‍ശിക്കുക ആ ആദിമതന്ത്രികളെയാണ്‌.പൂക്കുകയോ കായ്‌ക്കുകയോ ചെയ്യുന്നില്ലെങ്കില്‍ക്കൂടി പുല്ലും പ്രകാ‍ശസംശ്ലേഷണമാണ് അനുവര്‍ത്തിക്കുന്നത്‌. പച്ചപ്പ്‌ നമ്മേ ഉന്മേഷവാരാക്കുന്നത്‌, പ്രാണവായുവിന്റെ സമൃദ്ധിയാണെന്ന് നാം പെട്ടെന്ന്‌ ഓര്‍ക്കാനിടയില്ല.പില്‍ക്കാലം മൃഗങ്ങളെ ഇണക്കിവളര്‍ത്തിയുള്ള പുതിയ ജീവിതക്രമംങ്ങള്‍ക്ക്‌ പ്രേരകമായത്‌, ഇതേ പുല്‍മേടുകളാണ്‌. തളിര്‍ത്തു നില്‍ക്കുന്ന പുല്ലുകളിലൂടെയാണ്‌ സംസ്കൃതി അതിന്റെ അതിജീവനപാഠങ്ങള്‍ അനുശീലിച്ചത്‌.“

ഖാല്‍സയുടെ ജലസ്മൃതി: ആഷാമേനോന്‍

11 comments:

കലേഷ്‌ കുമാര്‍ 1:44 AM  

തുളസീ, നന്നായിട്ടുണ്ട്!

കേരളീയന്‍ 3:45 AM  

ഈ പോസ്റ്റ് തൃണവല്‍ഗണിക്കുവാന്‍ കഴിയുന്നില്ല. തുളസീ - അഭിനന്ദനങ്ങള്‍.

ദില്‍ബാസുരന്‍ 4:01 AM  

പച്ചപ്പില്ലാഞ്ഞിട്ടാവും ഈ മണല്‍ക്കാട്ടില്‍ വന്നതിന് ശേഷം ഒരു ഉന്മേഷക്കുറവ്!!
ഇവിടെ ഒരു പുല്ലുമില്ലെന്നേ....:)

saptavarnangal 4:16 AM  

ഗ്രാസ്സ് കണ്ടിട്ട് പഴയ ഒരു മുദ്രാവാക്യം ഓര്‍മ്മയില്‍ തെളിയുന്നു..

പുല്ലാണേ..പുല്ലാണേ..
പ്രിന്‍സിപ്പാലേ പുല്ലാണേ..
ഇവിടെ എല്ലാം പുല്ലാണേ..
ഗ്രൌണ്ട് നിറച്ചും പുല്ലാണേ..

വര്‍ണ്ണമേഘങ്ങള്‍ 4:52 AM  

ഭൂതകാലക്കുളിര്‍ എന്ന പേര്‌ പോലെ തന്നെ,
ഇവിടെ വന്ന്‌ നോക്കിയാല്‍ ഒരു കുളിരുണ്ട്‌, ജന്മ നാടിന്റെ അനശ്വര ഭംഗി ഒപ്പിയെടുത്ത വര്‍ണങ്ങള്‍ എറിഞ്ഞു തരുന്ന കുളിര്‌...!
ഒന്നാന്തരം..!

വക്കാരിമഷ്‌ടാ 7:01 AM  

തുളസീ, ഇത് കണ്ട് ഭ പുല്ലേ എന്ന് ഞാന്‍ വിളിച്ചാല്‍ അത് ഒരിക്കലും ചീത്ത അര്‍ത്ഥത്തിലല്ല, തുളസിയേയുമല്ല. എന്നെത്തന്നെ-കാരണം ഇതുപോലുള്ള പടങ്ങള്‍ എന്നിലുണ്ടാക്കുന്നത്, നേരത്തേ പലപ്പോഴും പറഞ്ഞതുപോലെ, അസൂയ മാത്രം.

വളരെ നല്ല പടം.

തുളസിയിട്ട വര്‍ഷമേഘം എന്നെ ആ പാട്ടിന്റെ അഡിക്ട് ആക്കി. മിക്കപ്പോഴും കേള്‍ക്കുന്നു, ആ കവിത.

ബിന്ദു 10:24 AM  

പച്ചയും നീലയും ! നല്ല യോജിപ്പ്‌. :)

കുറുമാന്‍ 10:43 AM  

മനോഹരമായിരിക്കുന്നു പതിവുപോലെ

sahayaathrikan 9:20 PM  

വളരെ നന്നായിട്ടുണ്ട്. പടവും പോസ്റ്റും

ഈന്തപ്പന 2:19 AM  

തൃണമൂലങ്ങള്‍ എന്തൊക്കെ കണ്ടതാ?

ആദിമചരിത്രത്തിന്റെ കാളവണ്ടികള്‍ മുതല്‍ അധിനിവേശത്തിന്റെ കുളമ്പടികള്‍ വരെ..,
പിന്നെയും കാലം...
പടിഞ്ഞാറന്‍ ചെരിവുകള്‍ ചുവന്നു തുടുക്കുന്ന സ്മൃതിമരണകാലത്തും പുല്ലുകള്‍ പച്ചയില്‍ തുടുത്തു നില്‍ക്കുമായിരിക്കും!

Thulasi 6:32 AM  

നന്ദി, കൂട്ടുകാര്‍ക്കെല്ലാം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP