Monday, June 26, 2006

താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ......


താളിലയില്‍ തങ്ങി നില്‍ക്കുന്നത്‌ ഓര്‍ത്തെടുക്കുമ്പോള്‍ കുളിരും എരിവുമുള്ള ഒരു കാലമാണ്‌. മണ്ണിര കിളച്ച്‌ പച്ച താളിലയില്‍ പൊതിഞ്ഞ്‌ ചേമ്പില കുടചൂടി പാട വരമ്പത്തൂടെ വെള്ളം ചവിട്ടിത്തെറിപ്പിച്ച്‌ ചൂണ്ടയിടാന്‍ പോയ കാലം. ബ്രാല്‌ കൊത്തി അത്താഴത്തിന്‌ ഉള്ളിയും തേങ്ങയും ഇട്ട്‌ വറ്റിച്ച, ഓര്‍ത്തെടുക്കുമ്പോള്‍ പോലും എരിയുന്ന ചൊക ചൊകന്ന മീന്‍ കറി കൂട്ടി ചോറുണ്ട കാലം.

18 comments:

ചില നേരത്ത്.. 4:06 AM  

എന്റെ വാക്കുകളും ബാല്യകാല കാഴ്ചകളും അപഹരിച്ച മോഷ്ടാവാണ് നീ..

ചേച്ച്യമ്മ 5:01 AM  

സത്യം ഇബ്രുട്ടാ...
ശങ്കരാചാര്യര്‍ ഇതിനെ അതിശയചപലായ ജീവിതം ന്നും മാങാത്തൊലീന്നും ഒക്കെ പറയും.നമ്മക്കിതു പണ്ടത്തെ
സന്തോഷത്തിന്‍റേം സ്നേഹമഴേടേം ഒക്കെ ഓര്‍മ്മ.
എന്താ രസം. എ കുഞ്ഞു ചെടിടെ ചോട്ടില്‍ പണ്ട് ഒളീച്ചിരുന്നിരുന്ന കാലം... ഇയ്യോ ഞാനത്ര ചെറുത്തായിരുന്ന്വോ? ഇന്നു ഞാന്‍ വലൂതായോ?

സു | Su 5:05 AM  

ജീവിതവും ഇങ്ങനെയാണ്. താളിലയിലെ വെള്ളത്തുള്ളിപോലെ. അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ തീര്‍ന്നു.

കലേഷ്‌ കുമാര്‍ 5:10 AM  

1) തുളസീടെ പടവും എഴുത്തും
2) ഇബ്രാന്റെ കമന്റ്
3) ചേച്ച്യമ്മയുടെ കമന്റ്
4) സൂ -ന്റെ കമന്റ്

ഏല്ലാം ഒന്നിനൊന്ന് മെച്ചം!

ഇടിവാള്‍ 5:18 AM  

നളിനീ ദല ഗത ജലമതി തരലം..
തത്വജീവിത മതിശയ ചപലം..
വിദ്ധിവ്യാധ്യഭിമാനഗ്രസ്തം..
ലോകം ശോകഹതം ച സമസ്തം !

ഭജഗോവിന്ദം...
(മാങ്ങാത്തൊലിയല്ല..)

ഡ്രിസില്‍ 5:19 AM  

തൊളസീ.. കുറെയായി ഈ വഴിക്ക് വന്നിട്ട് എന്നരിയാം. സമയം കിട്ടാ‍ഞ്ഞത് കൊണ്ടാണ്. പോകുന്ന വഴി കലേഷിന്റെ ശബ്‌ദം കേട്ട് കയറിയതാണ്. വീട്ടുകാര്‍ക്കെല്ലാം സുഖല്ല്യെ?

Nileenam 5:22 AM  

തുളസിക്കുട്ട്യേ,
എന്തിനാടാ, ആ ഇബ്രൂന്റെ ബാല്യം മോഷ്ടിച്ചെ. വേണൊങ്കി ന്റെ തരാരുന്നല്ലൊ. പക്ഷെ ഞാന്‍ ചൂണ്ടയിട്ടിട്ടില്ല. തോട്ടയിടുന്നതു കാണാന്‍ പോയിട്ടുണ്ട്‌. "ഭൂം" ന്നൊരൊച്ചേല്‌ വെള്ളം മേലോട്ട്‌ പൊങ്ങുന്നതു കാണാന്‍ ഒരു രസാണേയ്‌.പിന്നെ ചത്തുമലച്ച കുറേ മീനുകളും.

അതു പോട്ടെ, ശൂന്യതയിലും കവിത വിരിയിക്കുന്ന നിന്റെ ഈ കഴിവ്‌, അഭിനന്ദനം അര്‍ഹിക്കുന്നത്‌ തന്നെ. ഒരു ക്യാമറ കൈയ്യിലു വച്ച്‌ തേരാപ്പാരാ നടക്കാനല്ലാതെ കണ്ണിന്‌ കുളിരുള്ള അല്‍പം വ്യത്യസ്തതയുള്ള, ഒരു പടം പിടിക്കാന്‍ എനിക്കു പറ്റുന്നില്ലല്ലൊ ഈശ്വരാ!!!

വിശാല മനസ്കന്‍ 5:22 AM  

വളരെ മോശം പടം!
:)

വെറുതെ പറഞ്ഞതാട്ടാ. എസ് യൂഷ്വല്‍ അടിപൊളിയാണേ..

.::Anil അനില്‍::. 6:27 AM  

തുളസിയുടെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടമായവയിലൊന്ന്!

ശനിയന്‍ \OvO/ Shaniyan 6:48 AM  

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന....

കുടപിടിച്ചാലും നനയുന്ന മഴയത്ത് പാടവരമ്പത്തൂടെയുള്ള സ്കൂളില്‍ പോക്ക്, തെളി വെള്ളം ഒഴുകുന്ന നാട്ടുവഴികള്‍, ഈര്‍ക്കിലി പോലിരുന്നു മഴവരുമ്പോള്‍ സംഹാര രുദ്രയാവുന്ന ഭാരതപ്പുഴ..

നാനി തുളസ്യേ.. അടുത്തു തന്നെ കാണാം..

Inji Pennu 6:59 AM  

തുളസി,

ദേ തുളസിക്കു വേണ്ടി ഈ ചേച്ചീടെ ഒരു നന്ദി പ്രകടനം.

ബിന്ദു 7:17 AM  

ഈ ചെമ്പിലയില്‍ ആരാ ചുവന്ന ആലില വച്ചതു?

ചെമ്പിലയില്‍ കല്ലു വച്ചു തോട്ടില്‍ക്കൂടി ഒഴുക്കുമായിരുന്നു. തുളസിയുടെ പടങ്ങളെല്ലാം ഓര്‍മകളെ..
:)

ആനന്ദ് 7:35 AM  

മഴകള്‍ക്ക് ഇടയിലെ പേലവ നിമിഷം. തുളസീ...പടത്തിന് 10/10.

ചേച്ച്യമ്മ 7:41 AM  

ഇടിവാളാനന്ദസ്വാമികളേ ,
എന്നെപ്പോലെള്ള കുഞ്ഞു ജീവികള്‍ക്ക് സമസ്തലോകോം ശോകം നിറഞ്ഞതാന്നൊക്കെ കേക്കുമ്പോ പേട്യാവും.അപ്പൊ രക്ഷപ്പെടാനുള്ള വാക്കാ മാങ്ങാത്തൊലി.ചിന്താശേഷില്ല്യാത്ത ഒരു കിളവി.പോട്ടെ. വിട്ടുകള .ശങ്കരമാമനെ കളിയാക്കീതല്ല.
സ്നേഹം
സമാധാനം

kumar © 9:08 AM  

കണ്ണുനിറഞ്ഞു തുളസി. അതു വായിച്ചപ്പോള്‍ വായും നിറഞ്ഞു. മൊത്തത്തില്‍ ഒരു ഉള്ളുനിറ!
ഞാന്‍ ടൈറ്റില്‍ മാറ്റി. മനസില്‍ തങ്ങി നില്‍ക്കുന്നത്...! എന്നാക്കി.

കുറുമാന്‍ 11:03 AM  

തുളസീ എന്റെ മീന്‍പിടുത്തത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ വീണ്ടും തികട്ടി. താളിന്റെ ഇല, ചിരട്ട തുടങ്ങിയവ തന്നെ അല്ലെ, മണ്ണിര ഇടാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍?

Thulasi 10:59 PM  

നന്ദി കൂട്ടുകാരെ...

മുല്ലപ്പൂ || Mullappoo 11:04 PM  

പറ്റില്ല തുളസീ എനിക്കു വേണം ഈ ഇല..
മഴക്കാ‍ലത്തു വറ്ണ്ണക്കുട ആയി ചൂടാന്‍...

പതിവു പോലെ നല്ല പടം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP