Monday, June 05, 2006

ചന്തു നായര്‌"രാക്കൊണ്ടേന്നെ ഏടറോ പോന്ന്‌ ?" 1

മുട്ടോളം വെള്ളം കയറിയ കവുങ്ങിന്‍ തോട്ടത്തിലൂടെ മടക്കി കുത്തിയ ഒറ്റമുണ്ട്‌ ഒന്നുടെ ചുരുട്ടി കയറ്റി പിടിച്ച്‌ കടവാതില്‍ ഈമ്പിയിട്ട പഴുത്തടക്ക നോക്കി നടക്കുന്ന ചന്തു നായര്‌ അമ്മയുടെ ചോദ്യത്തിന്‌ കവുങ്ങിന്റെ മുകളിലേക്ക്‌ നോക്കിയിട്ട്‌ ഉത്തരം പറഞ്ഞു

" എന്തന്നിടോ ബേണ്ടേ എല്ലം പോവോലും......എല്ലം.. " 2

എല്ലാം അവസാനിക്കാറായി പോലും. ആരൊക്കെ എന്തൊക്കെ ചോദിച്ചാലും ചന്തു നായരുടെ ഉത്തരം ഇതു മാത്രമായിരിക്കും. ചിലപ്പോള്‍ ചന്തു നായര്‌ ഈ ഉത്തരം തന്നെ ചോദ്യമായും ചോദിച്ചെന്നിരിക്കും. ഉത്തരമാകുമ്പോള്‍ എല്ലാം അറിയുന്നവന്റെ ഭാവത്തില്‍ ഒരു പിറുപിറുപ്പും ചോദ്യമാക്കുമ്പോള്‍ ആസന്നമായ ഒരു പ്രളയകാലത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചി തുരുമ്പു പോലും ബാക്കിയില്ലാത്തവന്റെ ദൈന്യതയും. എനിക്ക്‌ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ കേള്‍ക്കുന്നവനിലേക്കും ഒരു നിമിഷ നേരത്തേക്കെങ്കിലും പേടിയുടെ ഒരു ചെറു തരിപ്പ്‌ കടത്തിവിടാന്‍ പാകമായ ഈ വാക്കുകള്‍

.'മോളോട്ടി നോക്കിറ്റ്‌ കൂവല്ലോന്നും പോയി ബീവണ്ടായിനി " 3 . അമ്മ പറഞ്ഞൊഴിഞ്ഞു.

കക്കാട്ട്‌ ദേശത്തിന്‌ തികച്ചും അപ്രസക്തമായ ഒരു ജീവിതം. ചാലിന്റെ കരയിലും കണ്ടത്തിലും എന്തോ തെരഞ്ഞും, ചുണ്ടിലൊരു ദിനേശ്‌ ബീഡി തിരുകി വീടിന്റെ ഇറയത്ത്‌ അലോചനയില്‍ കാണാറുള്ള ചന്തു നായര്‌ എനിക്ക്‌ പ്രസക്തമായി തീര്‍ന്നത്‌ ഞാന്‍ എന്റെ ക്യാമറയുടെ ലെന്‍സിലൂടെ സുക്ഷിച്ചു നോക്കിയത്‌ കൊണ്ടു മാത്രമായിരിക്കാം.

1. രാവിലെ തന്നെ എങ്ങോട്ടാണ്‌
2. എന്തു ചെയ്യാന്‍, എല്ലാം അവസാനിക്കാന്‍ പോകുകയാണ്‌
3. മുകളിലേക്ക്‌ നോക്കി നടന്നിട്ട്‌ കുളത്തില്‍ പോയി വീഴരുത്‌.

ഗൂഗിള്‍ പേജില്‍

29 comments:

kumar © 1:56 AM  

ചന്തു നായരുടെ നോട്ടം ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു തുളസി.
'മോളോട്ടി നോക്കിറ്റ്‌ കൂവല്ലോന്നും പോയി ബീവണ്ടായിനി ‘
ഈ ഭാഷ കൊള്ളാം.
ഞാനൊക്കെ അവിടെ വന്നാല്‍ വലഞ്ഞതു തന്നെ.

Jo 2:00 AM  

aasannamaaya pRaLaya kaalathinte pRavaachakanO chanthu naayaR~?

kaasaRagOD bhaashayilu oru kathha ezhuthaayirunnillE thuLasii? Sara Joseph okke cheytha pOle pRaadESika bhaashaa bhedangal puRam lOkam aRiyatte.

ശ്രീജിത്ത്‌ കെ 4:05 AM  

എന്റെ തൂലസീ, ഇതെന്റ് ഭാഷ. കണ്ണുര്‍ക്കാരനായ എനിക്ക്പോലും മനസ്സിലാവുന്നില്ലല്ലൊ. ആ നാട്ടില്‍ നിന്ന് വന്നിട്ടും മനോഹരമായി അച്ചടി ഭാഷ സംസാരിക്കുന്ന നിന്നെ തൊഴുതുപോകുന്നു.

പറയാന്‍ മറന്നു. ചന്തുനായര്‍ കലക്കി.

കലേഷ്‌ കുമാര്‍ 4:18 AM  

തുളസീ, നന്നായിട്ടുണ്ട്!
കാസറഗോഡന്‍ സ്ലാംഗ് ഉഗ്രന്‍!
കുമാര്‍ ഭായ് പറഞ്ഞപോലെ ചന്തു നായരുടെ നോട്ടം ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു.

അതുല്യ 4:24 AM  

ചന്തു നായര്‍ക്ക്‌ എന്തോ സംശയമുള്ള പോലെ? ബീഡി വലി ഇനി മതീന്ന് പറ തുളസീ.

നല്ല വൃത്തിയുള്ള മുറ്റം. കല്ലിടിക്കില്‍ പോലും ഒരു പുല്ല്ലില്ലാതെ പിഴുത്‌ മാറ്റി, ചാണകം മെഴുകാന്‍ പാകത്തിനു ഒരുക്കിയ മുറ്റം.

ഷൃീജിഥേ... തുലസി അല്ലാട്ടോ
T ഫോര്‍ താമര
U ഫോര്‍ കുട,
L ഫൊര്‍ സ്നേഹം,
A ഫോര്‍ ആന..
S ഫോര്‍ നച്ചിത്രം,
I ഫോര്‍ മഷി....

ശ്രീജിത്ത്‌ കെ 4:36 AM  

ശ്ശെടാ, ഇതെന്താ, അതുല്യച്ചേച്ചിയും ഉമേഷേട്ടനെപ്പോലെ എന്നെ ഇമ്പോസിഷന്‍ എഴുതിപ്പിക്കാന്‍ നടക്കണെ. ഒരു തെറ്റ് പറ്റിപ്പോയി. തെറ്റല്ലേ പറ്റിക്കാന്‍ പറ്റൂ

ചേച്ചിയുടെ കമന്റില്‍ ഈ പറഞ്ഞതൊന്നും മനസ്സിലായില്ല.

S ഫോര്‍ നച്ചിത്രം,
I ഫോര്‍ മഷി....


അതുല്യച്ചേച്ചി ഏതു സ്കൂളിലാ പഠിപ്പിക്കണേ? അതോ പഠിക്കുന്നതോ !!!

Obi T R 5:02 AM  

തുളസീ, ഈ അച്ചടി ഭാഷയില്‍ സംസാരിക്കാന്‍ അറിയമെല്ലൊ അല്ലെ? ഞാന്‍ ഫോണ്‍ ചെയ്യുകയോ മറ്റൊ ചെയ്താല്‍ ഈ രീതിയില്‍ സംസാരിച്ചാല്‍ അപ്പൊല്‍ കട്ട്‌ ചെയ്യും.
ഞനൊരിക്കല്‍ തലശ്ശേരിയില്‍ ഒരു സുഹ്രുത്തിന്റെ വീട്ടില്‍ ചെന്നപ്പോല്‍ അവിടുത്തെ പെണ്ണുങ്ങള്‍ എന്റെ സംസാരം കേട്ടിട്ടെന്ന കളിയാക്കി കുറെ ചിരിച്ചു, ഞാന്‍ ഒറ്റക്കായിരുന്നതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല :-(


ചിത്രവും എഴുത്തും നന്നായിട്ടുണ്ട്‌.

Obi T R 5:03 AM  

മണ്ടാ, നച്ചിത്രം (നക്ഷത്രം, അതുല്യേച്ചി നിന്നെ കളിയാക്കിയതു അല്ലെ) എന്നു പറഞ്ഞാല്‍ Star, മഷി എന്നു പറഞ്ഞാല്‍ ink

ഉമേഷ്::Umesh 5:06 AM  

അതുല്യയ്കൊരു ചെറിയ തെറ്റു പറ്റിപ്പോയി ശ്രീജിത്തേ. T ഫോര്‍ കള്ളു്, A ഫോര്‍ നിരീശ്വരവാദി എന്നാണു് ഉദ്ദേശിച്ചതു്.

പോസ്റ്റു കൊള്ളാം തുളസീ.

ചേച്യമ്മ 5:40 AM  

മേലേയ്ക്ക് നോക്കി ലോകാവസാനത്തിനെക്കുറിച്ച് ആശങ്കപ്പെട്ട് നടക്കണ ചന്തു നായര്‍ക്ക് കൊടുക്കാന്‍ ആരടേലും ഒരുസാന്ത്വനോം ണ്ടാവ്വില്ല്യാല്ലേ.

ഈ മുറ്റത്ത്തല്ലെ അന്നു ഇലയടക്കുള്ള ഇല ഒണക്കീര്‍ന്നെ?

വര്‍ണ്ണമേഘങ്ങള്‍ 5:51 AM  

ചന്തുനായരുടെ ക്ലോസപ്പ്‌ തകര്‍പ്പന്‍.
നോക്കി നക്കിയെടുക്കുകയാണല്ലോ പുള്ളി.
സ്ലാംഗ്‌ വായിച്ചെടൂക്കാന്‍ അല്‍പം പരുങ്ങി.
എന്നാലും ങ്ങടെ പടങ്ങള്‍ തകര്‍പ്പനാ മോനേ..!

.::Anil അനില്‍::. 8:22 AM  

ചന്തുനായര്ടെ ആ നോട്ടം! വളരെ ആകര്‍ഷിച്ച പടം. തുളസി ഒരൊന്നര പ്രൊഫഷണല്‍ തന്നെയാണ്. അഭിനന്ദനങ്ങള്‍!

കണ്ണൂര്‍,കാസര്‍ഗോഡ് ദേശങ്ങളിലെ ഒരു പട തന്നെ ഒപ്പമുണ്ടായിട്ടൂം ദൈനംദിനം അവരുടെ സ്ലാങ്ങ് കേട്ടിട്ടും ‘രാക്കൊണേന്നെ’ വൈകുന്നേരമോ രാത്രിയോ ആണെന്നാ ആദ്യം തിരിഞ്ഞത്;ടിപ്പണി വായിക്കുന്നതുവരെ. തകര്‍പ്പന്‍ പോസ്റ്റ്!

വക്കാരിമഷ്‌ടാ 9:08 AM  

ചന്തുനായരുടെ നോട്ടം അതിന്റെ എല്ലാ തീവ്രതയോടും കൂടി തുളസി ആവാഹിച്ചെടുത്തിരിക്കുന്നു. എളുപ്പമല്ലാത്ത കാര്യം. അഭിനന്ദനങ്ങള്‍..

sami 10:46 PM  

ചന്തു നായരുടെ നോട്ടം....നന്നായി....
അര്‍ത്ഥവത്തായ നോട്ടം....പറയാനുള്ളതൊക്കെ ആ കണ്ണുകളില്‍ കാണുന്നത് പോലെ....
ക്യാമെറാമാന്‍ തുളസിക്ക് അഭിനന്ദനങള്‍
സെമി

ചില നേരത്ത്.. 11:02 PM  

തുളസീ.
ഫോട്ടോയെടുത്തത് വളരെ നന്നായിരിക്കുന്നു.
നാട്ടിന്‍പുറത്ത് നമ്മൊട് ചേര്‍ന്ന് ജീവിക്കുന്ന പലരെയും തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ് പ്രവാസമെന്നെനിക്ക് തോന്നാറുണ്ട്. പ്രവാസമെന്നത് ഒരു വിഹഗവീക്ഷണമാണ്.

കുടുംബവഴക്കിന്റെ മനസ്സംഘര്‍ഷങ്ങളിലെപ്പോഴൊ മനസ്സിന്റെ താളം തെറ്റിയ ബാപ്പു എന്നൊരയല്‍‌വാസിയുണ്ടെനിക്ക്. ചന്തുനായര് എന്നെ ഓര്‍മ്മിപ്പിക്കുന്നത്, കുടുംബാസൂത്രണവും മുന്‍‌കൂട്ടി ആസൂത്രണവും ജനകീയാസൂത്രണവും ഭയമാണെന്ന് വിളിച്ച് പറഞ്ഞ് നടക്കുന്ന ആ ബാപ്പുവിനെ തന്നെയാണ്.

ചന്തുനായരെ പരിചയപ്പെടുത്തിയത് വളരെ ഹൃദ്യമായിരിക്കുന്നു.

ദേവന്‍ 11:08 PM  

എല്ലം പോവോലും..

പരസ്പരം 4:02 AM  

വളരെ നല്ല ചിത്രം . പിന്നെ ഈ കാസര്‍ഗോട് ഭാഷ ഒരിക്കലും മനസ്സിലാകില്ല.എന്ജിനീയറിങ്ങിനു പഠിക്കുന്ന കാലത്ത് മംഗലാപുരത്തേക്കുള്ള ട്രയിന്‍ യാത്രയില്‍ ഉപ്പള,മഞ്ജേശ്വം തുടങ്ങിയ സ്റ്റേഷനിലെത്തുമ്പോള്‍ ഈ ഭാഷ കേള്‍ക്കും. ആദ്യമൊക്കെ കന്നടയെന്നു ധരിച്ചിരുന്ന ഈ ഭാഷ പിന്നീട് കന്നട പഠിച്ചപ്പോള്‍ ഇതു കന്നടയുമല്ല മലയാളവുമല്ല എന്ന് മനസ്സിലായി. ഈ ഭാഷയോട് തോന്നിയ പ്രത്യേക കൌതുകം കാരണം പിന്നീട് ട്രയിന് യാത്രയില്‍ ഈ ദേശക്കാര്‍ക്ക് ഞങ്ങളുടെ അടുത്ത് ഇരിപ്പിടം ഒരുക്കിക്കൊടുക്കാറുണ്ടായിരുന്നു. കന്നട ഭാഷ പഠിക്കുവാന്‍ കഴിഞ്ഞെങ്കിലും കന്നടയും മലയാളവുമല്ലാത്ത ഈ ഭാഷ ഇപ്പോളുമന്യം.

Reshma 5:11 AM  

ചന്തു നായരുടെ നെറ്റിയിലെ ചുളിവുകള്‍ മനസ്സിലെ പിരിമുറുക്കം- എങ്ങെനെ തടവിയാലാ ഇത്തിരിയെങ്കിലും സമാധാനം കിട്ടാ?

വിശാല മനസ്കന്‍ 5:17 AM  

ഒരു വല്ലാത്ത നോട്ടം തന്നെ.
നൈസ് പോസ്റ്റ്!

Vempally|വെമ്പള്ളി 5:27 AM  

എല്ലാം കാണാം ആ മുഖത്ത് നല്ല പടം, വിവരണവും

Wobblingscruffbag 9:39 AM  

You're a cunt.

Adithyan 8:54 PM  

ഒന്ന്‌ ഒന്നര ഒന്നേമുക്കാല്‍ പ്രൊഫഷണല്‍ പടം... അഭിനന്ദങ്ങള്‍ തുളസീ

യാത്രാമൊഴി 9:13 PM  

ഇതു വെറും മുഖമല്ല..
ഇത് ആ നാട്ടുഭാഷയുടെ മുഖമാകുന്നു..

നല്ല പടം തുളസി..

Inji Pennu 9:24 PM  

ഈ തോരാ മഴയത്തു, എല്ലാം അവസാനിക്കാന്‍ പോവുന്ന നേരത്തു,എന്തിനാ ഈ കൊച്ചു ചെക്കന്‍ ഈ കുന്ത്രാണ്ടം എന്റെ മുഖത്തെക്കു ചൂണ്ടുന്നേ?

ദൈന്യതയാണോ ദേഷ്യമാണോ ആ മുഖത്തു?എന്തൊരു പടം എന്റെ തുളസീ‍......

evuraan 10:15 PM  

:)

ഇങ്ങനേയും മലയാളമുണ്ടല്ലേ?

ഒരു ദ്വിഭാഷി വേണ്ടി വരുമല്ലോ, അവിടുത്തെ സംസാരഭാഷ മനസ്സിലാക്കാന്‍..!

saptavarnangal 11:57 PM  

തുളസി,
താങ്കളുടെ 'ക്യാമറ കണ്ണുകളും' വിവരണവും നല്ല നിലവാരം പുലര്‍ത്തുന്നു..
ചന്തു നായരുടെ കണ്ണുകള്‍ ആകുലതകളുടെ കഥ പറയുന്നു.
നെറ്റിയിലെ ചുളിവുകള്‍ ആ ആകുലതകളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു..

ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക്‌ ചെത്സീ കോച്ച്‌ ജൊസെ മൊര്‍ഹിഞ്ഞൊ ( Chelsea Coach - Jose Mohrinjo)യുടെ മുഖം ഓര്‍മ്മ വരുന്നു..
പിന്നെ രാജന്റെ പിതാവ്‌ ഈച്ചര വാര്യരുടെ ഒരു പോര്‍റ്റ്രൈറ്റ്‌ ചിത്രവും..
Memories of a father, by Professor T V Eachara Varier. http://www.ahrchk.net/pub/pdf/mof.pdf PDF file inde 67 page ile chitram.

Keep shooting and in that process try to improve technically :)

സു | Su 3:12 AM  

എല്ലാം അവസാനിക്കും.അനുഭവം ചുളിവായി മാറിയ നെറ്റിയുള്ള ആ മുഖത്ത് നിന്ന് വരുന്നത് വിശ്വസിക്കാനേ പറ്റൂ. പ്രളയകാലത്തില്‍ പിടിച്ച് നില്‍ക്കാന്‍ കച്ചിത്തുരുമ്പൊന്നും കിട്ടിയിട്ട് കാര്യമില്ല. മനസ്സാന്നിദ്ധ്യം വേണം.

Dhanush 3:26 AM  

@thilasichetta - ente bloginle commentinu marupadi -
aperture onumilla thulase .. athu korachu vachaal. apertureinte vaayavattam valuthaakum appo kooduthal light frame ilekku kerivarumm.. kootti vachal like F-22 and all.. korachu light maathrame varullo.. also depth of field koodum.

aa bhasha valare naanyirunutto.. vadakara kaaranayathu kondu aadyathe randum manasilaayee.. moonnamathe lesham budhimutti

Thulasi 4:03 AM  

നന്ദി, എല്ലാവര്‍ക്കും

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP