Sunday, June 04, 2006

കാവിലെ കലശം.

വലിയ ഭഗവതി തെയ്യം

നീലേശ്വരം മന്നം പുറത്ത്‌ കാവ്‌

ഇന്നലെ നിലേശ്വരം കാവിലെ കലശമായിരുന്നു. ഉത്തര മലബാറിലെ കളിയാട്ടങ്ങളുടെ കൊടിയിറക്കമാണ്‌ കാവിലെ കലശം. കാവിലെ കലശത്തോടെ മണ്ണിലിറങ്ങിയ ദൈവങ്ങളൊക്കേയും വിണ്ണിലേക്ക്‌ തിരിച്ചുപോകും എന്ന്‌ വിശ്വാസം. കാവായ കാവുകളിലൊക്കെ ചിലമ്പൊലിയും ചെണ്ടകൊട്ടും കേള്‍ക്കാനിനി അടുത്ത വര്‍ഷം വരെ കാത്തിരിക്കണം.

6 comments:

ചില നേരത്ത്.. 2:10 AM  

തുളസീ..
മാനത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞതിനാലാകണം ഫോട്ടോയില്‍ ഇരുട്ടാണ് കൂടുതല്‍..അതോ തെയ്യങ്ങളുടെ മടക്കയാത്രയില്‍ നിറം നഷ്ടമാകുന്നതിന്റെ ഭയം നിഴലിച്ചതോ? ആദ്യ ചിത്രം കാണുന്നേയില്ല.
വടക്ക് മഴ തകര്‍ക്കുന്നു.. ഭൂതകാല കുളിരില്‍ മഴയില്ല, മേഘങ്ങള്‍ ക്ഷണിക്കാത്ത അതിഥികളായുണ്ട്..

Thulasi 2:34 AM  

ഇബ്രൂ, മേഘങ്ങള്‍ ക്ഷണിക്കാത്ത അതിഥികളായെത്തിയവരല്ല. അവരെ വഴി നോക്കി കാത്തിരുന്നു കൂട്ടികൊണ്ടു വന്നതാണ്‌. എന്റെ നാട്‌ കൂടുതല്‍ സുന്ദരിയാകുന്നത്‌ മാനത്തെ മഴയൊരുക്കത്തിലും പിന്നെ മഴ പെയ്തുതോര്‍ന്ന നേരത്തുമാണ്‌.കൂടുതല്‍ മഴ ചിത്രങ്ങള്‍ പ്രതീക്ഷിക്കാം.

കുറുമാന്‍ 2:43 AM  

ഇങ്ങു മരുഭൂമിയില്‍ ഇരുന്നുകൊണ്ട് തുളസിയുടെ ഈ ഫോട്ടോവില്‍ ഞാന്‍ മഴക്കാറും, മണ്ണിന്റെ നനവും കാണുനു.......ഇലകളില്‍ നിന്നും ഈ ഫോട്ടോ എടുത്തപ്പോഴും, വെള്ളം ഇറ്റിറ്റുവീണിട്ടുണ്ടായിരിക്കണം.

ബിന്ദു 7:01 AM  

തുളസീ, ഉത്സവങ്ങളുടെ ഭാഗമായിട്ടാണോ കളിയാട്ടങ്ങള്‍??

Jo 2:01 AM  

ithaa bus stand-inte aduthullathaano thulasye?

Thulasi 10:28 PM  

ബിന്ദു ഓപ്പോളേ, ഉത്‌സവങ്ങളും കളിയാട്ടങ്ങളും തമ്മില്‍, വെത്യാസമുണ്ട്‌. പ്രതിഷ്ഠയും നിത്യ പൂജയും ഉള്ള അമ്പലങ്ങളില്‍ അല്ലേ സാധാരണ ഉത്‌സവങ്ങള്‍ നടക്കുക? കളിയാട്ടം നടകുന്ന കാവുകളിലും,പള്ളിയറകളിലും പ്രതിഷ്ഠയും പൂജയും ഒന്നും ഉണ്ടാകാറില്ല.പ്രതിഷ്ഠയുള്ള അമ്പലത്തില്‍ കളിയാട്ടം നടക്കുക അപൂര്‍വമാണ്‌.അത്തരത്തിലുള്ളതാണ്‌ നീലേശ്വരം മന്നമ്പുറത്തു കാവിലെ കലശത്തിനുള്ള തെയ്യങ്ങള്‍

അതു തന്നെ ജോ.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP