Tuesday, May 30, 2006

നട്ടുച്ച ഗുളികന്‍

നട്ടുച്ച നേരം. വലിയ പാറക്ക്‌ നടുവിലുള്ള കാട്ടില്‍ കലയപ്പാടിയും* കൂട്ടരും ചെണ്ട കൊട്ടി തുടങ്ങുന്നു.
ചെണ്ട മുറുകുമ്പോള്‍ കുറ്റിക്കാട്ടില്‍ നിന്നും മുഖപ്പാളയണിഞ്ഞ്‌ തിരിയോല ചുറ്റി കയ്യില്‍ കത്തിച്ച ചൂട്ടുമായി ഗുളികന്‍ പ്രത്യക്ഷപെട്ടു

നട്ടുച്ചയ്ക്ക്‌ പൊള്ളുന്ന ചൂടില്‍ ചൂട്ടുകത്തിച്ച്‌ ഗുളികന്‍ ഉറഞ്ഞാടുന്നു.

പിന്നെ പൈതങ്ങള്‍ക്ക്‌ അനുഗ്രഹം ചൊരിയുന്നു. ചിത്രത്തിലുള്ളത്‌ എന്റെ അമ്മയാണ്‌.
*തുളു ഭാഷ സംസാരികുന്ന തെയ്യം കലാകാരന്മാര്‍

20 comments:

ശ്രീജിത്ത്‌ കെ 3:43 AM  

നീലേശ്വരത്ത് ഇങ്ങനെ ആണോ ഗുളികന്‍. ഞാന്‍ ആദ്യമായിട്ടാണ് ഈ മുഖം‌മൂടി ഗുളികനു കാണുന്നത്. എന്റെ നാട്ടിലെ ഗുളികന്‍ ഇങ്ങനെ ആണ്.

http://in.pg.photos.yahoo.com/ph/sreejithk2000/detail?.dir=cbde&.dnm=7471.jpg&.src=ph

വിശാല മനസ്കന്‍ 5:09 AM  

തുളസി കാട്ടിത്തരുന്ന പല കാഴ്ചകളെയും പോലെ, ഇതും ഇതുവരെ കാണാത്തവ തന്നെ. താങ്ക്സ്

Vempally|വെമ്പള്ളി 5:32 AM  

തുളസീ, ഇതുപോലുള്ള ഫോട്ടോകളിടുന്നതിനു നന്ദി. ഇതു കണ്ടപ്പോള് പണ്ട് പെരിയ എന്ന സ്ഥലത്തു വന്ന് നിലാവുള്ള രാത്രിയില് എന്തൊ കണ്ടതോര്‍ക്കുന്നു.

ബിന്ദു 6:29 AM  

ഞങ്ങളുടെ നാട്ടിലും തെയ്യം ഇല്ല, ഗുളികനും ഇല്ല. മുടിയേറ്റാണുള്ളതു.

Jo 7:40 AM  

This is a nice set of photos. And good to see Amma's pic in your blog. :-)

താര 7:51 AM  

തുളസീ, മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍!

Obi T R 7:56 AM  

എന്റെ നാട്ടിലും ഇതൊന്നുമില്ല, ഓച്ചിറക്കളി മാത്രമുണ്ട്‌. അതിനു ഇതിന്റേതായ ഒരു വൈവിധ്യവുമില്ല. ഈ തെയ്യങ്ങളെ പറ്റിയുള്ള നല്ല പുസ്തകങ്ങള്‍ എന്തേലും ഉണ്ടേല്‍ ആരേലും ഒന്നു പറഞ്ഞു തരുമോ? ഒരൊ തെയ്യങ്ങളും അതിന്റെ കഥയും മറ്റും വിവരിക്കുന്നതു.

Anonymous 7:56 AM  

hi Jo. Nice to see you.

kumar © 8:18 AM  

എനിക്ക് നിന്റെ നാടിനോട് കൊതിതോന്നുന്നു തുളസി. നിനക്ക് എന്റെ നാടിനോടും തോന്നും.
അതാണ് നാട്ടിന്‍പുറം. നമ്മുടെ മറുപുറം.

Satheesh :: സതീഷ് 2:55 PM  

ശ്രീജിത്തേ, തുളസിയുടേതാണു ശരിക്കുള്ള ഗുളികന്‍ (വളപട്ടണം പുഴക്ക് വടക്കോട്ടുള്ളത്)..
ഒ ബീ, തെയ്യങ്ങളെക്കുറിച്ചു ഒരുപാടുണ്ട് പുസ്തകങ്ങള്‍. ‘തെയ്യത്തിന്റെ ആദിരൂപം’ ബൈ പ്രൊ. സി എം എസ് ചന്തേര. ഇതു വളരെ നല്ല ഒരു തുടക്കം നല്‍കും..
തുളസീ...വളരെ നല്ല ഫോട്ടം..പക്ക്ഷെ ഈ തെയ്യം കലാകാരന്മാര്‍ എന്ന പ്രയോഗത്തോട് എനിക്കല്പം വിയോജിപ്പ് ഉണ്ട്!തെയ്യം ഒരിക്കലും ഒരു കല ആയിരുന്നില്ല. യുവജനോത്സവക്കാരും പാര്‍ട്ടിക്കാരും ടൂറിസക്കാരും കൂടി അതിനെ അങ്ങനെ ആക്കിയതാ...

ശനിയന്‍ \OvO/ Shaniyan 8:38 PM  

കൊള്ളാലോ തുളസീ!..

അതേ, നുമ്മടെ ടെമ്പ്ലേറ്റില്ലേ, ഈ ടെമ്പ്ലേറ്റ്? അത് ഫ്യൂസായല്ലോ?

പെരിങ്ങോടന്‍ 12:43 AM  

സതീഷെ അനുഷ്ഠാന കലയിലെ കലാരൂപത്തിനെ പലരും സൌകര്യപൂര്‍വ്വം കലയെന്നു വിളിക്കാറുണ്ടു്. തെയ്യം പക്ഷെ കലയായതു് ആ സൌകര്യത്തിന്റെ പുറത്തല്ല, മാഷോട് ഞാനും യോജിക്കുന്നു.

കുറുമാന്‍ 1:48 AM  

തുളസീ, ഞങ്ങളുടെ നാട്ടിന്‍പുറത്ത്, കുമ്മാട്ടിയും, പുലിക്കളിയും മാത്രമേ കണ്ടിട്ടുള്ളൂ.....തെയ്യത്തിന്റെ വിവിദ ഭാവങ്ങള്‍ പലപ്പോഴായി കാണിച്ചു തരുന്നതിന് നന്ദി

Thulasi 5:09 AM  

സതീഷേ,
അനുഷ്ടാനത്തിനപ്പുറം തെയ്യം ഒരു കല തന്നെയാണ്‌. ഒരോ തെയ്യത്തിനും അതിന്റേതായ ചിട്ടവട്ടങ്ങളുണ്ട്‌,തോറ്റം പാട്ടും,മുഖമെഴുത്തും,ചെണ്ട മേളവും, നൃത്തചുവടുകളും ഒക്കെ വെവ്വേറെയാണ്‌.ഒരു വേഷം കെട്ടി മനോധര്‍മം അനുസരിച്ചുള്ള ആട്ടമല്ല, മറിച്ച്‌ കഥകളിയുടെ അത്രയൊന്നും ഇല്ലെങ്കിലും കഷ്ടപെട്ട്‌ സാധകം ചെയ്ത്‌ തന്നെയാണ്‌ കുട്ടികള്‍ ചെണ്ട കൊട്ടാനും,നൃത്തം ചെയ്യാനും പടിക്കുന്നത്‌. വെറും അനുഷ്ടാനത്തിനപ്പുറം അതിന്റെ കലാമൂല്യം തിരിച്ചറിയെപ്പെട്ടതു കൊണ്ടുതന്നെയാണ്‌ ചാ
വടിയന്തിരവും,പുത്തരിയും ഒക്കെ വേണ്ടെന്നു വെച്ച നാട്ടില്‍ തെയ്യം കാലത്തെ അതിജീവിച്ചുക്കൊണ്ട്‌ 'ഗുണം വരേണം' ചൊല്ലുന്നത്‌.

Obi T R 6:19 AM  

സതീഷ്‌ പറഞ്ഞ ബുക്ക്‌ എനിക്കു എറണാകുളം ഡി സി ബുക്ക്സില്‍ നിന്നും കിട്ടി. നന്ദി..

Thulasi 10:26 PM  

ജിത്തേ, ഫോട്ടോസ്‌ നന്നായിട്ടുണ്ട്‌.അടുത്ത ഫോട്ടോ ബ്ലോഗര്‍? അതും ഗുളികന്‍ തന്നെയാണ്‌.പ്രാദേശികമായ രൂപ വ്യെത്യസങ്ങള്‍ എല്ലാ തെയ്യങ്ങളിലും ഉണ്ട്‌.എത്ര എത്ര ചാമുണ്ടി തെയ്യങ്ങളുണ്ട്‌.

ജിത്തേ, ഫോട്ടോസ്‌ നന്നായിട്ടുണ്ട്‌.അടുത്ത ഫോട്ടോ ബ്ലോഗര്‍? അതും ഗുളികന്‍ തന്നെയാണ്‌.പ്രാദേശികമായ രൂപ വ്യെത്യസങ്ങള്‍ എല്ലാ തെയ്യങ്ങളിലും ഉണ്ട്‌.എത്ര എത്ര ചാമുണ്ടി തെയ്യങ്ങളുണ്ട്‌.

ഒബി, അമ്പികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' എന്ന നോവല്‍ കൂടി വായിക്കുക (ഈ വര്‍ഷത്തെ ശക്തി തായാട്ട്‌ അവാര്‍ഡ്‌ അതിനാണ്‌,കാലികറ്റ്‌ സര്‍വകലാശാലയില്‍ പാഠപുസ്തകവും ആയി ആ പുസ്തകം
നന്ദി എല്ലാവര്‍ക്കും

മുല്ലപ്പൂ || Mullappoo 1:53 AM  

തുളസിയുടെ പോസ്റ്റ്‌ തന്നെ എന്റെ ആദ്യ പാഠപുസ്തകം..

എന്റെ നാട്ടില്‍ എന്തേ ഇതൊന്നും ഇല്ലാത്തതു...

മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍!

Inji Pennu 2:09 AM  

ശരിക്കുമൊരു ഭൂതകാലക്കുളിര്‍!

ശ്രീജിത്ത്‌ കെ 12:10 AM  

തുളസീ, ഞാന്‍ നാട്ടില്‍ അന്വേഷിച്ചപ്പോള്‍, ഇത് പൊട്ടന്‍ തെയ്യം എന്നറിയപ്പെടുന്ന തെയ്യം എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിന്റെ നാട്ടില്‍ പൊട്ടന്‍ തെയ്യം എങ്ങിനെയാണുള്ളത്തെന്നറിയാന്‍ ഒരു ചിത്രം പോസ്റ്റ് ചെയ്യുമോ പ്ലീസ്.

ദേവന്‍ 12:23 AM  

ഇത്‌ ഇപ്പോഴാ കണ്ടത്‌.. ഞാന്‍ ഇന്നേവരെ ഇങ്ങനെയൊന്നും കണ്ടിട്ടേയില്ല. തെയ്യവും തിറയും പടയണിയും ഒന്നുമില്ല എന്റെ നാട്ടില്‍.. ഒരു പക്ഷേ ശ്രീപദ്മനാഭന്റെ നാട്ടില്‍ നിന്നും ദ്രാവിഡാചാരാങ്ങളെ മനപ്പൂര്‍വ്വം ആട്ടിയോടിച്ചതാവാം.ആരാണോ ഞാന്‍, എവിടെയാണോ എന്റെ വേരുകള്‍... സങ്കടം വരുന്നു.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP