Monday, May 15, 2006

ഇലയട

വാഴയില വെയിലില്‍ വാടുന്നത്‌ ഇലയട ഉണ്ടാക്കാനാണ്‌. വെന്ത ഇലയട അപ്പചെമ്പില്‍ നിന്നും പുറത്തെടുത്ത്‌ ഇലമാറ്റുമ്പോള്‍ കാറ്ററിയും സ്വാദാദ്യം, പിന്നെ മൂക്കും. കരിഞ്ഞ ഇല അടയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകാം, അതടര്‍ത്തി മാറ്റാനുള്ളതല്ല, കൂടെ കഴിക്കാനുള്ളതാണ്‌.

71 comments:

kumar © 4:04 AM  

This comment has been removed by a blog administrator.

സു | Su 4:07 AM  

ഇലയട :) ഇല തീയിലും വാട്ടും. തുളസീ എനിയ്ക്ക് വല്യ ഇഷ്ടം ഉള്ളതാണ്. ശര്‍ക്കര പാവ് കാച്ചി തേങ്ങയിട്ട് ഇളക്കി, അരിപ്പൊടി ,ഒരല്‍പ്പം ഉപ്പിട്ട് ചൂടുവെള്ളത്തില്‍ കുഴച്ച് ഇലയില്‍പ്പരത്തി അതിനു നടുവില്‍ കൂട്ട് വെച്ച്...

ഇപ്പോള്‍ കുക്കറില്‍ ആയി പരിപാടി.

kumar © 4:11 AM  

വീണ്ടും പച്ച.
നിരത്തുന്ന പച്ച.
നിരക്കുന്ന പച്ച.
:)
ഞാനും അല്‍പ്പം പച്ചവിവിരിച്ചു എന്റെ ബ്ലോഗില്‍. കണ്ടിരുന്നോ?

Vempally|വെമ്പള്ളി 4:16 AM  

ഈ സൂ വിന്‍റെ ഒടുക്കത്തെ ഒരു വിവരണം. വായിലോടിക്കാന് ഒരു കപ്പലു പണിയിക്കട്ടെ എന്നിട്ടു മതി ഇനി ഇത്തരം വിവരണങ്ങള്.

വക്കാരിമഷ്‌ടാ 4:17 AM  

ഹോ തുളസീ... പിന്നേം

വാഴയില കാണുമ്പോള്‍ പണ്ടു വാട്ടിയ വാഴയിലയില്‍ കോളേജില്‍ ചോറുകൊണ്ടുപോയതാ ഓര്‍മ്മ വരുന്നേ.. മോരുകറീം വാഴച്ചുണ്ടു തോരനും നാരങ്ങാ അച്ചാറും.... ല്ലെങ്കില്‍ തൈരും ചുട്ടരച്ച ചമ്മന്തീം അച്ചാറും..

ഉച്ചയ്ക്ക് കാന്റീനില്‍ പോയിരുന്ന് ആ പൊതി അഴിക്കുമ്പോള്‍ വരുന്ന വാട്ടിയ വാഴയിലയുടെ മണം..
ഹാ‍ാ‍ാ‍ായ്.

മുല്ലപ്പൂ || Mullappoo 4:36 AM  

ഓണത്തിനുണ്ടാകും പൂവട..
ആദ്യം ഒരെണ്ണം ഉപ്പിടാതെ മാവു കുഴച്ചു, ഒരു തുമ്പപ്പൂ നടുക്കു വെച്ചു..

മണ്‍ചട്ടിയില്‍ ചുട്ടെടുക്കുന്ന അടക്കും നാവില്‍ വെള്ളമൂറിക്കാന്‍ കഴിയും
.......................
ചാലിച്ച നിറങ്ങള്‍ ഒന്നാംതരം

അതുല്യ 4:40 AM  

അല്‍പം ചുക്ക്‌ പൊടിയോ ഏലയ്കയോ ഒക്കെ കൂടിയിടണെ. ഞങ്ങളു അമ്മ്യാമ്മാരു ഇത്‌ പ്ലാശിലയിലാ ഉണ്ടാക്കാറു.

----------
പച്ചരി നല്ലപോലെ അരയ്കുക, നെല്ലു കുത്തിയ പച്ചരിയാണു നല്ലത്‌.

തേങ്ങ കൊത്തും ഞാത്തും ഇല്ലാതെ, നല്ല തുമ്പപൂ പറിച്ചിട്ടിരിയ്കണ പോലെ ചിരകുക. തേങ്ങ ചിരണ്ടുമ്പുള്ള ആ രിഥം കേട്ടാ അറിയാം അവളുടെ അടുക്കള പണിയിലുള്ള വൈവിധ്യം.

കനം കൂടിയ ഉരുളിയില്‍, (ഇപ്പോഴത്തെ പേപ്പ്പ്പര്‍ കനമുള്ള അലുമൂനിയ ഉരുളിയല്ല), ശര്‍ക്കര (നല്ല കറുത്ത ശര്‍ക്കര വേണംട്ടോ, വെള്ള ശര്‍ക്കരയോ ഒക്കെ ചേര്‍ത്താ വക്കാരീടെ പുറത്ത്‌ കയറിയ പെണ്ണിന്റെ കോമ്പിനേഷന്‍ ആവും), പാകത്തിനു വെള്ളം ഒഴിച്ച്‌ തിളച്ച ഉടനെ അരിച്ചെടുത്ത്‌ പിന്നെം അടുപ്പത്ത്‌ വയ്കുക. നല്ലവണം കമ്പി പാവ്‌ ഏതാണ്ട്‌ പരുവമാകുമ്പോള്‍ എറക്കി വയ്കുക, ചുക്ക്‌ പൊടിയോ ഏലയ്കയോ തൂവുക. ഇതില്‍ ചക്ക കാലമെങ്കില്‍, പഴുത്ത ചക്ക കഴ്ഷ്ണിച്ചിടാം, അല്ലെങ്കില്‍ നല്ല ഞ്യാലി പൂവനോ, നേന്ത്രനോ ആയാലും മതി. (പക്ഷെ പാകത്തിനു കൃഷി സമയത്ത്‌ വെള്ളം തോനെ മുറവിടാതെ തിരിച്ചിട്ടുണ്ടാവണം, അല്ലെങ്കില്‍ വല്ല നല്ല നളന്മാരുണ്ടെങ്കില്‍, പറയും, 8മത്തേ തിരി അങ്ങട്‌ ശരിയായില്ലാന്ന് ഉണ്ടോ???)


ഇനി മാവ തവി കൊണ്ടോ കൈ കൊണ്ടോ ഒരെ കനത്തില്‍ തുളസി ഉണക്കി വച്ചിരിയ്കുന്ന (ഉണക്കണമ്ന്ന് വലിയ നിര്‍ബദ്ധം വേണ്ട, മുറിച്ചിട്ട ഇല കുറെ കഴിയുമ്പോ വാടും.) ഇലയില്‍ അല്‍പം വെള്ളവും എണ്ണയും കൂടിയ മിശ്രിതം പുരട്ടിയ ശേഷം, കുറെ കഴിയുമ്പോ വാടും.) പരത്തുക. ഇത്രയും കട്ടികുറഞ്ഞു പരത്തുന്നുവോ (അലെങ്കില്‍ വക്കാരി തൊലിപോലെയാവും) അത്രേം നല്ലത്‌. ഒരു സി.ഡി ടെ ഡെയ മതി. പകുതി ഭാഗത്ത്‌ ഈ ചക്കരക്കൂട്ട്‌ വച്ച്‌, പകുതി ഭാഗം മടക്കുക. ഇഡലി ചെമ്പിലോ, സൂവിന്റെ വീട്ടിലെ കുക്കറിലോ വേവിയ്കുക. കുക്കറിലെങ്കില്‍ വെയിറ്റ്‌ വേണ്ട. വെന്തുവോ എന്നറിയാന്‍ ഇടയ്ക്‌ തുറക്കാതിരിയ്കുക. ഒരു തുള്ളി മാവ്‌ അപ്പ്‌ ചെമ്പിന്റെ അടപ്പില്‍ തൂവിയ, അതു വെന്തുവെങ്കില്‍, അകത്തുള്ളതും വെന്തിരിയ്കും. ഗന്ധര്‍വന്‍ പറഞ്ഞ പി.യു. തിന്നര്‍ അടിച്ചാലും അകത്തുള്ളത്‌ വേവും.

വെന്ത്‌ കഴിഞ്ഞ്‌ ഇറക്കി താഴെ വച്ച്‌ ഒരല്‍പം പച്ച വെള്ളൊ എല്ലാത്തിന്റേയും തെറിപ്പിയ്കുക. ഒട്ടിപിടിയ്കാതെ കൈയ്യിലേയ്ക്‌ വരും.

ഇനി ശ്ഷൂ ഷ്സ്രൂ ഒന്നും പറയണ്ട, കട്ടന്‍ കാപ്പിയുമൊത്ത്‌ പടിഞ്ഞാപ്പറത്ത്‌ വട്ടം പറഞ്ഞിരുന്ന് കഴിക്കുക. ആ വഴി കാര്‍ത്ത്യാനീ അമ്മേടേ കരുണനോ മറ്റോ വന്നാ, അമ്മ വിളിച്ചു പറയൂ, ടീ, ദേവിയേ, ആ അട രണ്ടെണ്ണം ഇങ്ങട്‌ എടുക്ക്‌, ജയ സുഖല്ല്യാണ്ട്‌ ഇരിയ്കാ, തിന്നണമ്ന്ന് തോന്നുന്നുണ്ടാവും, കരുണാ, പോണ വഴിക്ക്‌ ഇതങ്ങട്‌ ഏപ്പിയ്കാ.

തുളസിയേ...എന്തിനാ ഇങ്ങനെ കൊതിപ്പിയ്ക്നണേ.. വരുണുണ്ട്‌ ഞാന്‍ട്ടോ അടുത്ത്‌, ഒക്കെ ഇനി തരാക്കി തരാം.

പെരിങ്ങോടന്‍ 4:44 AM  

സൂവേ അല്ലെങ്കിലും ശര്‍ക്കരയട വേവിച്ചും, അരിയട ചുട്ടും അല്ലേ ഉണ്ടാക്കാറ്? വേവിക്കുന്നതെല്ലാം ഇഡ്ഡലി പാത്രത്തിലായിരുന്നു പണ്ടു്, ഇപ്പോള്‍ കുക്കറിലായോ?

Nileenam 4:45 AM  

വെമ്പള്ളീടെ വായില്‍ ഒരു കപ്പലല്ലേ ഓടണുള്ളു. മൂന്നാലു കപ്പല്‍ ഒന്നിച്ചോടിക്കാന്‍ വെള്ളം വന്നാല്‍ എന്താ ചെയ്യാ?

അതുല്യ 5:04 AM  

അല്‍പം ചുക്ക്‌ പൊടിയോ ഏലയ്കയോ ഒക്കെ കൂടിയിടണെ. ഞങ്ങളു അമ്മ്യാമ്മാരു ഇത്‌ പ്ലാശിലയിലാ ഉണ്ടാക്കാറു.

----------
പച്ചരി നല്ലപോലെ അരയ്കുക, നെല്ലു കുത്തിയ പച്ചരിയാണു നല്ലത്‌.

തേങ്ങ കൊത്തും ഞാത്തും ഇല്ലാതെ, നല്ല തുമ്പപൂ പറിച്ചിട്ടിരിയ്കണ പോലെ ചിരകുക. തേങ്ങ ചിരണ്ടുമ്പുള്ള ആ രിഥം കേട്ടാ അറിയാം അവളുടെ അടുക്കള പണിയിലുള്ള വൈവിധ്യം.

കനം കൂടിയ ഉരുളിയില്‍, (ഇപ്പോഴത്തെ പേപ്പ്പ്പര്‍ കനമുള്ള അലുമൂനിയ ഉരുളിയല്ല), ശര്‍ക്കര (നല്ല കറുത്ത ശര്‍ക്കര വേണംട്ടോ, വെള്ള ശര്‍ക്കരയോ ഒക്കെ ചേര്‍ത്താ വക്കാരീടെ പുറത്ത്‌ കയറിയ പെണ്ണിന്റെ കോമ്പിനേഷന്‍ ആവും), പാകത്തിനു വെള്ളം ഒഴിച്ച്‌ തിളച്ച ഉടനെ അരിച്ചെടുത്ത്‌ പിന്നെം അടുപ്പത്ത്‌ വയ്കുക. നല്ലവണം കമ്പി പാവ്‌ ഏതാണ്ട്‌ പരുവമാകുമ്പോള്‍ എറക്കി വയ്കുക, ചുക്ക്‌ പൊടിയോ ഏലയ്കയോ തൂവുക. ഇതില്‍ ചക്ക കാലമെങ്കില്‍, പഴുത്ത ചക്ക കഴ്ഷ്ണിച്ചിടാം, അല്ലെങ്കില്‍ നല്ല ഞ്യാലി പൂവനോ, നേന്ത്രനോ ആയാലും മതി. (പക്ഷെ പാകത്തിനു കൃഷി സമയത്ത്‌ വെള്ളം തോനെ മുറവിടാതെ തിരിച്ചിട്ടുണ്ടാവണം, അല്ലെങ്കില്‍ വല്ല നല്ല നളന്മാരുണ്ടെങ്കില്‍, പറയും, 8മത്തേ തിരി അങ്ങട്‌ ശരിയായില്ലാന്ന് ഉണ്ടോ???)


ഇനി മാവ തവി കൊണ്ടോ കൈ കൊണ്ടോ ഒരെ കനത്തില്‍ തുളസി ഉണക്കി വച്ചിരിയ്കുന്ന (ഉണക്കണമ്ന്ന് വലിയ നിര്‍ബദ്ധം വേണ്ട, മുറിച്ചിട്ട ഇല കുറെ കഴിയുമ്പോ വാടും.) ഇലയില്‍ അല്‍പം വെള്ളവും എണ്ണയും കൂടിയ മിശ്രിതം പുരട്ടിയ ശേഷം, കുറെ കഴിയുമ്പോ വാടും.) പരത്തുക. ഇത്രയും കട്ടികുറഞ്ഞു പരത്തുന്നുവോ (അലെങ്കില്‍ വക്കാരി തൊലിപോലെയാവും) അത്രേം നല്ലത്‌. ഒരു സി.ഡി ടെ ഡെയ മതി. പകുതി ഭാഗത്ത്‌ ഈ ചക്കരക്കൂട്ട്‌ വച്ച്‌, പകുതി ഭാഗം മടക്കുക. ഇഡലി ചെമ്പിലോ, സൂവിന്റെ വീട്ടിലെ കുക്കറിലോ വേവിയ്കുക. കുക്കറിലെങ്കില്‍ വെയിറ്റ്‌ വേണ്ട. വെന്തുവോ എന്നറിയാന്‍ ഇടയ്ക്‌ തുറക്കാതിരിയ്കുക. ഒരു തുള്ളി മാവ്‌ അപ്പ്‌ ചെമ്പിന്റെ അടപ്പില്‍ തൂവിയ, അതു വെന്തുവെങ്കില്‍, അകത്തുള്ളതും വെന്തിരിയ്കും. ഗന്ധര്‍വന്‍ പറഞ്ഞ പി.യു. തിന്നര്‍ അടിച്ചാലും അകത്തുള്ളത്‌ വേവും.

വെന്ത്‌ കഴിഞ്ഞ്‌ ഇറക്കി താഴെ വച്ച്‌ ഒരല്‍പം പച്ച വെള്ളൊ എല്ലാത്തിന്റേയും തെറിപ്പിയ്കുക. ഒട്ടിപിടിയ്കാതെ കൈയ്യിലേയ്ക്‌ വരും.

ഇനി ശ്ഷൂ ഷ്സ്രൂ ഒന്നും പറയണ്ട, കട്ടന്‍ കാപ്പിയുമൊത്ത്‌ പടിഞ്ഞാപ്പറത്ത്‌ വട്ടം പറഞ്ഞിരുന്ന് കഴിക്കുക. ആ വഴി കാര്‍ത്ത്യാനീ അമ്മേടേ കരുണനോ മറ്റോ വന്നാ, അമ്മ വിളിച്ചു പറയൂ, ടീ, ദേവിയേ, ആ അട രണ്ടെണ്ണം ഇങ്ങട്‌ എടുക്ക്‌, ജയ സുഖല്ല്യാണ്ട്‌ ഇരിയ്കാ, തിന്നണമ്ന്ന് തോന്നുന്നുണ്ടാവും, കരുണാ, പോണ വഴിക്ക്‌ ഇതങ്ങട്‌ ഏപ്പിയ്കാ.

തുളസിയേ...എന്തിനാ ഇങ്ങനെ കൊതിപ്പിയ്ക്നണേ.. വരുണുണ്ട്‌ ഞാന്‍ട്ടോ അടുത്ത്‌, ഒക്കെ ഇനി തരാക്കി തരാം.

ഗന്ധര്‍വ്വന്‍ 5:34 AM  

സാഡിസ്റ്റുകള്‍ സാഡിസ്റ്റുകള്‍-


വെറുതേ ഇരിക്കുന്ന മനുഷ്യനെ വിളിച്ചുണര്‍ത്തി പറയുന്നു അടയില്ലെന്നു. സാഡിസ്റ്റ്‌ നമ്പറ്‍ വണ്‍ അതുല്യ - വിവരണത്തില്‍ തന്നെ ഒരു കൈപ്പുണ്യമുണ്ടേ..

ഞാന്‍ പണ്ടു ദേവന്‍ പറഞ്ഞതോറ്‍ക്കുന്നു(ചിക്കന്‍ ചില്ലിയെ കുറിച്ചു)

അട ഉണ്ടാക്കേണ്ട വിധം. ചേരുവകള്‍- 2.5 ദിറ്‍ഹം. ഒന്നാം ചേരുവയുമായി സല്‍മാന്‍ റെസ്റ്റോറന്റില്‍ പോവുക .
ബെഞ്ചിലിരുന്നു " ഡേയ്‌ ഒരട കൊടടേയ്‌ "എന്നു ഉച്ചത്തില്‍ പറയുക.


ഇനി ഭക്ഷനത്തിന്റെ പടമിടുന്നവറ്‍ ഉണ്ടാക്കിയതു അയക്കേണ്ട വിലാസം. മൂന്നു ദിവസത്തിലേറെ വളിച്ചാല്‍ ഡിസ്കോളിഫൈ ചെയ്യും.

ഗന്ധറ്‍വലോകം
കൈര്‍ ഓഫ്‌ പാല കൊമ്പു.
ഡാഫ്സ റോഡ്‌
ഗിസയിസ്‌.

Athulya ,
Please note down the above address as you were in search of me.I am am in your rat trap were you put the ada in a hook.


Swantham gandharvan with pu thinner spoiled liver.

പെരിങ്ങോടന്‍ 5:46 AM  

ബൂലോഗനിവാസിയായിട്ടും ദുബായ്‌ക്കാരനായിട്ടും ഗന്ധര്‍വ്വജീയെ ഇതുവരെ നേരില്‍ പരിചയപ്പെട്ടില്ലല്ലോ! മേല്പറഞ്ഞ വിലാസത്തില്‍ എത്തിയാല്‍ കാണുവാന്‍ സാധിക്കുമോ?

ഗന്ധര്‍വ്വന്‍ 6:08 AM  

Dear Peringodan,
I used to sit on that bus stop bench around 9.30pm after my marathon. Now I am going to mamzar.

After u wrote saravanabavan , I used to search for you whene ever I pass that hotel

I stays at bldg 12/shk col.

I think we all will soon meet when kalesh come backs. I am very eagerly waiting for that venu.

അതുല്യ 6:24 AM  

ഗന്ധര്‍വനു മുമ്പ്‌ എത്തിയത്‌ ഞാനാണു പെരിങ്ങസേ.

:(
:(
:(

I register my protest. I also wanted to see Peringz, Devan, Visaalan, Kannuus, Gandharvan...list continues. I wait, anxiously wait.

താര 6:31 AM  

തുളസിമാഷേ, ഇലയടേടെ പടം അടിപൊളി.... അങ്ങനൊരു സംഭവം കഴിച്ച കാലമേ മറന്നു...പിന്നെ അതുല്യേച്ചിയുടെ റെസിപ്പി കണ്ടപ്പൊ ഈ ജന്മത്ത് അത് തനിയെ ഉണ്ടാക്കി കഴിക്കാന്‍ പറ്റില്ലാന്ന് മനസ്സിലായി...പിന്നെ ആരെങ്കിലും ഈ ഇന്‍ഗ്രേഡിയന്റ്സ് ഒക്കെ ഒന്ന് ഒതുക്കിത്തന്നാല്‍ ഒരു കൈ ട്രൈ ചെയ്യാം...

.::Anil അനില്‍::. 8:06 AM  

മനോഹരം.
നിഴലിനുപോലും പച്ചനിറം.

--ഓ.ടോ.
ഇയിടെ ഞങ്ങളൊരു ബ്ലോഗുകുടുംബത്തെ കണ്ടിരുന്നു. അവര്‍ ഞങ്ങളെയും.
ആ സന്ദര്‍ശനം ഈ കമന്റിനാല്‍ കാന്‍സല്‍ ചെയ്തിരിക്കുന്നു.
പ്രചോദനം: അതുല്യയുടെ പരാതി. വലിയ അനീതിയാണ് ദുബായിലും ഷാര്‍ജയിലും ഉള്ള ബ്ലോഗറസ് ചെയ്യുന്നതെന്നുകൂടി പറയട്ടെ.

യാത്രാമൊഴി 9:25 AM  

ഇലയട, കുമ്പിളപ്പം, ഹായ് ഓര്‍ക്കാന്‍ നല്ല രസം..ഇവിടെ തണുത്തു ചത്ത ഇലയട കിട്ടും..ഒരിക്കല്‍ കൊതിപൂണ്ട് വാങ്ങിക്കഴിച്ചു. കഴിച്ചതും “പോയതും” അറിഞ്ഞില്ലെന്നു മാത്രം.

നല്ല പടം തുളസി...

അതുല്യ ചേച്ചിയേ..ചൂടു കട്ടന്‍ കാപ്പിയും ഇലയടയും..നാട്ടിലെ കര്‍ക്കിടകം ഓര്‍മ്മ വരുന്നു..

Inji Pennu 10:57 AM  

അതുല്യേച്ചി,
അപ്പൊ വാഴയില വാട്ടണ്ടേ? ഈ വഴനയിലയില്‍ അപ്പം ചുടുന്നതും ഇതേ റെസിപ്പി തന്നെ ആണോ?

പെരിങ്ങോടന്‍ 12:56 PM  

തുളസീ ക്ഷമിക്കൂ ഞങ്ങള്‍ ദുബായ്‌ക്കാര്‍ ഈയിടമൊന്നു അല്പനേരത്തേയ്ക്കു കൈയേറിക്കൊള്ളട്ടെ.

ഗന്ധര്‍വ്വജീ, ഗിസൈസിലെ ശരവണഭവനില്‍ നോക്കിയാല്‍ എന്നെ കാണില്ല. ഏ.ബീ.യെന്‍-അമ്രോ -ടെ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടയ്ക്കുന്ന മാസാദ്യങ്ങളില്‍ ഷാര്‍ജ കിങ് ഫൈസല്‍ സ്ട്രീറ്റിലെ ശരവണഭവനില്‍ കണ്ടേയ്ക്കും.

അതുല്യേ, എന്നെ ക്ഷണിക്കൂ, എനിക്കു പായസം വച്ചുതരൂ എന്നു ക്ലൂ തന്നു്, എന്റെ പിറന്നാള് ത്രെഡ് കുറച്ചുകാലം ലൈവായിരുന്നല്ലോ, കണ്ടില്ലേ ;)

അനിലേട്ടന്‍സ്, ബാച്ചിലേഴ്സിനോട് ചിറ്റമ്മ നയം കാട്ടുന്ന കുടുംബസ്ഥരെ ഒരു പാഠം പഠിപ്പിക്കുവാന്‍ ഈയടുത്ത നാളുവരെ ബാച്ചിലറായിരുന്ന കലേഷിനോടുകൂടി ഞങ്ങള്‍ ചില പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടു്.

.::Anil അനില്‍::. 1:33 PM  

മറുപടി വൈകി പെരിങ്ങ്സ്. എന്തു ചെയ്യാം; ബ്രീസി പെട്ടിയിലായിരുന്നു. അവിടെ കായും പൂവുമൊന്നും വിരിയില്ല.

തുളസി എന്നോടും ക്ഷമീര്

വെള്ളിയാഴ്ച വൈകുന്നേരം ചാന്ദ്രവെളിച്ചം ചന്തിയില്‍ തട്ടിയാലേ എണീക്കൂ എന്നുള്ളവരെ കാത്ത് സിറ്റി സെന്ററിന്റെ പാര്‍ക്കിങ്ങില്‍ എത്രയോനേരം കിടന്നു.

കലേഷിനെ പിടിക്കാന്‍ വച്ചിരുന്ന കയര്‍ കലേഷെടുത്ത് തൂരെക്കളഞ്ഞീന്. :)))

ശനിയന്‍ \OvO/ Shaniyan 8:37 PM  

ഇതെന്ത് പച്ച വെളിച്ചമെന്നൊക്കെ പറയണ പോലെ പച്ച വാരമോ? സമാധാന പരമായിട്ട് ഉണ്ടും ഉറങ്ങീം പോവാന്‍ സമ്മതിക്കില്ല :(

തുളസീ, നല്ല പടം.. :)

ദേവന്‍ 9:13 PM  

ബ്ലോക്ക്‌ പന്ത്രണ്ട്‌ ഓഫ്‌ ഗിസൈസ്‌ കോളനി, ഗന്ധര്‍വ്വരേ? കിഴക്കു അല്‍ ബയാനും പടിഞ്ഞാറ്‌ ഗഫൂര്‍ക്കാ'സ്‌ ദോസ്തും വടക്ക്‌ ബ്ലോക്ക്‌ പതിനൊന്നും തെക്ക്‌ ബ്ലോക്ക്‌ പതിമൂന്നും അതിര്‍ത്തിയായ ഗന്ധര്‍വ്വ സാമ്ര്യാജ്യം എനിക്ക്‌ നല്ല പരിചയം ഉണ്ടല്ലോ....

തുളസിടെ ഇലയട മധുരമുള്ളവന്‍ ഞങ്ങള്‍ക്ക്‌ ഓട്ടട, മധുരമില്ലാത്തവന്‍ ഇരുമ്പട, വയണയിലയില്‍ പുഴുങ്ങുന്നത്‌ തിരളി.

കണ്ണൂസ്‌ 9:17 PM  

ദുബായില്‍ ഇലയട എവിടെക്കിട്ടും സോദരരേ?

ഓ.ടൊ ഏറ്റുപിടിക്കട്ടെ:

ഞാനിവിടെയൊക്കെ തന്നെ ഉണ്ടാവുമേ. സംഗീതയുടെ മുന്നില്‍ നിന്ന് കിഴക്കോട്ട്‌ നോക്കിയാല്‍ എന്നെ കാണാം. ഗന്ധര്‍വരേ, 12, ഷേക്ക്‌ കോളനി എനിക്ക്‌ വേണ്ടപ്പെട്ട ഒരു ബില്‍ഡിംഗ്‌ ആണല്ലോ. അവിടെ ഒരു ഭജന സംഘം ഇല്ലേ? ഒന്ന് രണ്ട്‌ തവണ ഞാന്‍ കൂടിയിട്ടുണ്ട്‌.

അപ്പോള്‍ പ്ലാന്‍ ചെയ്യൂ, ദുബായിക്കാര്‍ അന്യായം ചെയ്യുന്നു എന്ന അനില്‍ഭായിയുടെ പരാതിക്ക്‌ പരിഹാരം ഉണ്ടാക്കണ്ടേ?

അതുല്യ 9:39 PM  

എല്ലാരെയും കാണാം. തീയ്യതി പറയൂ. ഇലയടയോ, കപ്പയോ ഉള്ളി ചമ്മന്തിയോ ഒക്കത്തിനും ഞാന്‍ റെഡി. അതിനു ഇവിടെ അതുല്യ ചേച്ചീനെ കാണണം ന്ന് ആരും പറഞ്ഞില്ലല്ലോ? അല്ലേ?

കണ്ണൂസ്സേ, നമുക്കെങ്കിലും ഒന്ന് കാണാം? ഇലയട എപ്പോ വേണമെന്ന് പറഞ്ഞാ മതി. ഞാനേറ്റു. ഇത്ര നിസ്സാര കാര്യമല്ലേയുള്ളു. വല്ല പഴ പ്രദമനൊക്കെ വേണമ്ന്ന് പറഞ്ഞ ഞാന്‍ കുഴങ്ങിയേനേ. അല്ലാ ഇനി എന്നെ കാണണ്ടാ ഇലയട മാത്രം മതി എന്നുണ്ടങ്കിലും സാരമില്ലാ, അറ്റലസ്‌ ജ്വല്ലറി ഗിസൈസ്സ്‌ സെക്ക്യൂരിറ്റി എന്റെ ബടാ ദോസ്ത്‌ ഹൈ, ഹാന്‍ഡ്‌ ഓവര്‍ ചെയ്യാം. നിങ്ങളാരും വന്നില്ലെങ്കില്‍, കണ്ടിലെങ്കില്‍, ഞാന്‍ വക്കാരീനേ വിളിക്കുവേ..

അനിലേ ഷാര്‍ജയ്കു വരു, അധികം ദൂരമില്ലല്ലോ. കുട്ടികള്‍ക്‌ ഒരു ഒരു ഏട്ടനെന്റെ വീട്ടീലും ഉണ്ട്‌ ട്ടോ. വരൂ ഒരു ദിനം. പെരിങ്ങ്സേ... പായസവും തരാക്കാം. എന്താച്ച്കാ മെനു പറഞ്ഞാ മതി.

ഗന്ധര്‍വ്വന്‍ 9:50 PM  

This comment has been removed by a blog administrator.

ഗന്ധര്‍വ്വന്‍ 9:53 PM  

അതുകൊണ്ടാണു ഞാന്‍ മുമ്പു ദേവനെ എവിടേയൊ കണ്ടിടുണ്ടെന്നു പറഞ്ഞതു. അതിറ്‍ത്തി എല്ലാം ക്റുത്യം പക്ഷെ ദിശകള്‍ പറഞ്ഞതു ഗന്ധറ്‍വന്റെ ദിശാധാരണ തെറ്റിച്ചു കളഞ്ഞു. ഗഫൂറ്‍കാ ദോസ്ത്‌ വടക്കാണെന്നാണു ധരിച്ച്വച്ചിരുന്നതു. അവിടേയും ദേവന്‍ ഗുരുവായി.

പെരിങ്ങോടന്റെ ശരവണഭവന്‍ ഷാറ്‍ജയിലാണെന്നറിഞ്ഞപ്പോള്‍ , ഗിസയിസിലെ തിരക്കിനിടയില്‍ തിരഞ്ഞ എന്റെ കണ്ണുകള്‍ക്കു ഒരു മണ്ടന്‍ ഭാവം. കണ്ണാടിയില്‍ അവ വെറുതെ ഒരു താളവട്ടം കണ്ണിറുക്കല്‍ നടത്തുന്നു എന്നെ നോക്കി(പെരിങ്ങോടനു ചെന്നായ ദറ്‍ശന്‍മുണ്ടായതും കണ്ണാടിയില്‍ എന്നു സ്മരിക്കട്ടെ).

എല്ലാ ബ്ളോഗരേയും കാണുക എന്നതു ഒരു ആഗ്രഹവും അതേ സമയം ഗന്ധറ്‍വനായിരിക്കുന്നതു ഷെറ്‍ലോക്‌ പറഞ്ഞതു പോലെ ഒരു പരകായ പ്റവേശ സുഖം നല്‍കുന്നതും ആണു..

ബരാകുടയിലെ കലകളുടെ ഈശനു ബ്ളോഗരെല്ലാം നിറ്‍ലോഭ കമെന്റുകള്‍ നല്‍കിയതില്‍ കാണിച്ച ഔത്സുഖ്യം പോലെ , ഒരു സ്വീകരണവും ഏറ്‍പ്പാടാക്കിയിരുന്നെങ്കില്‍.......

Thulasi-
ur beautiful blog lead us to a belongs to one family feeling.
So going offtopic is very much regretted.

9:50 PM

സുനില്‍ 10:11 PM  

1.തുളസി ഫോട്ടോകള്‍ ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് മാറ്റണം.
2.ഞങള്‍ ആട്ടപ്പിറന്നാളിനും അടയുണ്ടാക്കും
3.ഇപ്പോ നാട്ടില്‍നിന്നും ഇലവാട്ടി കൊണ്ടുവരും. എന്നിട്ട്‌ ഒരുതവണ ഉപയോഗം കഴിഞ്‌ കഴുകിത്തുടച്ച്‌ മിനുക്കി ഫ്രീസറില്‍ വയ്ക്കും, വീണ്ടും ഉപയോഗിക്കാന്‍!
4.വലിയ ഉരുളിയിലാണ് വേവിക്കുക. അതും അടച്ച്‌ വച്ച്‌. ഇവിടെ ഉരുളിയില്ലാത്തതിനാല്‍പെരിങോടന്‍ പറഞപോലെ ഇഡ്ഡലിപ്പാത്രത്തില്‍ ചെയ്യുന്നു.
രാവിലെ കുളിച്ച്‌ വരുംപ്പോള്‍ മുത്തശ്ശിയമ്മ ശ്രീലാകത്ത് കേറി തൊഴാതെ ദോശ തരില്ല. അപ്പോ നേദിച്ച അടയും, ചില പ്രത്യേക മാസങളില്‍ മാത്രം “പാനകം” എന്നൊരു വെള്ളവും ഒരു മാങയും കൂടെ കിട്ടും. അടപോലെ തന്നെ പാനകവും വളരെ സ്വാദുള്ളതാണേ.
പാനകം എങന്യാ ഉണ്ടാക്കുക എപ്പോഴാ ഉണ്ടാക്കുക എന്നോക്കെ മറന്നുപോയി.-സു-

ദേവന്‍ 10:22 PM  

അനിലേട്ടന്‍ എതു ബ്ലോഗ്‌ കുടുംബത്തെയാ കണ്ടത്‌?

ദുബായി ബ്ലോഗര്‍ ക്വിസ്സ്‌:

കാറ്റഗറി - ഓട്ടം
മംസാര്‍ റേസ്‌ ട്രാക്കില്‍ ഓടുന്ന ബ്ലോഗ്ഗര്‍ ആര്‌
അല്‍ത്തോവാര്‍ പാര്‍ക്കിനു ചുറ്റും പാറിപ്പറക്കുന്ന താടി ആരുടേത്‌
അഹലി എക്സ്ചേഞ്ച്‌- ബുസ്റ്റാന്‍ റൂട്ടിലെ ജോഗ്ഗര്‍ ആര്‌?
ബേബി സ്റ്റ്രോളര്‍ തള്ളിക്കോണ്ട്‌ പുല്‍മേടുകള്‍ താണ്ടുന്നതാര്‌
ആലോചനാ നിമഗ്നനായി ഗിസൈസ്‌ പ്രദക്ഷിണം നടത്തുന്ന ആ വെളുത്തു മെലിഞ്ഞ മീശയില്ലാ കൊച്ചന്‍ ആര്‌?

കാറ്റഗറി- താമസം
അഞ്ചു തെങ്ങ്‌, അഞ്ചാലുമ്മൂട്‌ എന്നൊക്കെ നിങ്ങള്‍ കേട്ടുകാണും. അഞ്ചുമനയും കേട്ടിട്ടുണ്ട്‌. അഞ്ചീന്തപ്പന വീട്ടില്‍ താമസിക്കുന്നതാര്‌?

എട്ടു വീട്ടില്‍ ബ്ലോഗ്ഗര്‍മാരുടെ ഉമ്മറത്തു കൂടി എന്നും ജോലിക്കു പോകുന്നതാര്‌

സിറ്റിയുടെ ഒത്ത സെന്ററില്‍ താമസിക്കുന്ന ബ്ലോഗ്ഗര്‍?

ഇപ്പോ നാട്ടിലുള്ള ബ്ലോഗ്ഗര്‍മാര്‍ ആരൊക്കെ

ഈയാഴ്ച നാട്ടില്‍ നിന്നു വന്ന ബ്ലോഗ്ഗര്‍?


പെനാല്‍റ്റി ഷൂട്ടൌട്ട്‌
മീനിന്റെ പേരുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബ്ലോഗ്ഗര്‍?

ലവന്‍ ഒരൊന്നൊന്നര ആളാ എന്നു നമ്മള്‍ പറയാറുണ്ട്‌. അക്ഷരാര്‍ത്ഥത്തില്‍ ഒന്നരയാളുള്ള ബ്ലോഗ്ഗര്‍ ആര്‍?

ബ്ലോഗ്ഗിംഗ്‌ കലശലായതുകാരണം ആപ്പീസു പണി നിറുത്തിച്ച്‌ ഗോഡൌണില്‍ അട്ടിമറിപ്പണി എല്‍പ്പിച്ചു വിട്ട ബ്ലോഗ്ഗര്‍ ആര്‌?

ഗന്ധര്‍വ്വന്‍ 10:24 PM  

കണ്ണൂസിനും & എല്ലാവറ്‍ക്കും. വരുമ്പോള്‍ വരിക.
22 നമ്പറ്‍. ആറ്‍ക്കും വരാം എപ്പോഴും വരാം.
പക്ഷെ രാത്റി ഒമ്പതരക്കേ പ്റവറ്‍ത്തി ദിവസങ്ങളില്‍ ഉണ്ടാകു. വെള്ളി ഉച്ച്ക്കുണ്ടാകും.

ഗന്ധറ്‍വനെ അന്വേഷിച്ചാല്‍ എന്റെ സഹമുറിയന്‍മാറ്‍ അന്തം വിടും. വട്ടു കേസാണെന്നല്ലാതെ ഗന്ധറ്‍വ ബാധയെ കുറിച്ചു അവറ്‍ക്കറിയില്ല. ഞാന്‍ പറഞ്ഞു വക്കാം. അവറ്‍ എല്ലവാരും പക്കാ സ്വസ്തം ഗാറ്‍ഹസ്ത്യം ആണൂ.

നന്ദി സുഹുറ്‍ത്തുക്കളെ നന്ദി.

ദേവന്‍ 10:26 PM  

തുളസി, ക്ഷമാപണം.. ഇലയട ലേഹ്യപ്പരുവമാക്കിയതിന്‌

പെരിങ്ങോടന്‍ 11:19 PM  

തോഴരെ, നമുക്ക് കലേഷിനുവേണ്ടി കാത്തിരിക്കാം.

സിദ്ധാര്‍ത്ഥന്‍ 11:23 PM  

തുളസീ നല്ല പടം. അടയുണ്ടാക്കനെന്നിക്കറിയില്ല. അടിയുണ്ടാക്കാം എത്രവേണമെങ്കിലും. ഗിസ്സൈസ്‌ ആധാരമാക്കി ചുറ്റിക്കറങ്ങുന്ന ബ്ലോഗ്ഗരുതമ്മിലൊരു കൂട്ട ഇടിയുണ്ടാക്കിയാലോ എന്ന ആലോചനയ്ക്കു കൊടിയും പിടിക്കാം. ആകൂട്ടത്തിലതുല്യയെങ്ങാനും അടയുണ്ടാക്കിയാലതും അടിക്കാം. ഗന്ധര്‍വനും ഒരു നല്ല കുക്കാണെന്നാണീയിടെയായി കണുന്ന പോസ്റ്റുകളില്‍ തെളിയുന്നതു്‌. അതും പരീക്ഷിക്കാം. വിശാലനേം കുറുമാനേം സാക്ഷിയേം ഇബ്രൂനേം ഡ്രിസിലിനേം ഒക്കെ കൂട്ടാം. ഫുജൈറക്കാരേം. കലേശന്‍ വരട്ടെ.

അയ്യോ! ഇപ്പോഴാ ഗന്ധര്‍വന്‍ റൂം നമ്പര്‍ ഡിക്ലയര്‍ ചെയ്തതു കണ്ടതു്‌. കുറച്ചു നാള്‍ മുന്‍പു വരെ എല്ലാ ചൊവ്വാഴ്ചയും ഞാനവിടെ വരാറുണ്ടായിരുന്നല്ലോ ഗന്ധര്‍വരേ.

--------------------
അഞ്ചു തെങ്ങ്‌, അഞ്ചാലുമ്മൂട്‌ എന്നൊക്കെ നിങ്ങള്‍ കേട്ടുകാണും. അഞ്ചുമനയും കേട്ടിട്ടുണ്ട്‌. അഞ്ചീന്തപ്പന വീട്ടില്‍ താമസിക്കുന്നതാര്‌?
എട്ടു വീട്ടില്‍ ബ്ലോഗ്ഗര്‍മാരുടെ ഉമ്മറത്തു കൂടി എന്നും ജോലിക്കു പോകുന്നതാര്‌?
മീനിന്റെ പേരുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബ്ലോഗ്ഗര്‍?

ലവന്‍ ഒരൊന്നൊന്നര ആളാ എന്നു നമ്മള്‍ പറയാറുണ്ട്‌. അക്ഷരാര്‍ത്ഥത്തില്‍ ഒന്നരയാളുള്ള ബ്ലോഗ്ഗര്‍ ആര്‍?


ഇതൊക്കെ ആരപ്പാ????

പെരിങ്ങോടന്‍ 11:31 PM  

ഞാന്‍ ഗിസൈസ് വഴിയാ ജോലിസ്ഥലത്തേയ്ക്കുള്ള യാത്ര, പക്ഷെ ഷാര്‍ജയില്‍ നിന്നാരെങ്കിലും ഗിസൈസ് വഴി ജോലിക്കു പോകുന്നുണ്ടെങ്കില്‍ എന്റെ ഫ്ലാറ്റിന്റെ മുന്നില്‍ക്കൂടെയാവും, ആ കണക്കില്‍ 7-8 ബ്ലോഗറൊക്കെ വഴിയിലുണ്ടാവും ;)

തുളസി ഈ പോസ്റ്റ് കൈയീന്ന് പോയീന്ന് കരുതിക്കോള്ളൂ, ഓ.ടോ -നു ഇടയ്ക്കിടക്കു സ്വാറികള്‍ പറയാന്‍ വയ്യ :)

.::Anil അനില്‍::. 11:42 PM  

തുളസി നല്ലോരു മനസിന്റെ ഉടമയാണെന്നിപ്പോള്‍ മനസിലായി.
ഗള്‍ഫുകാര്‍ക്ക് ഔചിത്യബോധമില്ല അല്ലേ? കഷ്ടം. ;)

കാണല്‍ ചര്‍ച്ച സമകാലികത്തിലോ കലേഷിന്റെ മുറീലോ പോയി ചെയ്തൂടേ ഇതുങ്ങള്‍ക്ക്? അല്ലെങ്കില്‍ ഈ കൂടും കുടുക്കേമെടുത്ത് ഗള്‍ഫ് സംഗമം എന്ന ഒരു ബ്ലോഗ് ഉണ്ടാക്കിക്കൂടേ?

(ഇതൊക്കെ നാട്ടില്‍ നിന്നുള്ള ഒരാള്‍ ചിന്തിക്കുന്നതായി വിചാരിച്ചതാണേ. ഓടിക്കല്ലേ)
ഈ ചിന്ത കാരണം പല കമന്റുകള്‍ക്കും പ്രതികരിക്കാന്‍ ‘ഇവിടെ‘ തോന്നുന്നില്ല. വേറെവിടെയെങ്കിലുമായിരുന്നെങ്കില്‍...

അതുല്യ 11:45 PM  

അയ്യേ... ഈ ആണുങ്ങളു മാത്രം കൂടുന്നിടത്ത്‌ ഞാന്‍ വരില്ല. അടയുണ്ടാക്കി കൊറിയര്‍ അയയ്കാം. ഗന്ധര്‍വനുണ്ടെങ്കില്‍ ഞാന്‍ എന്തായാലും വരില്ലാ, ബാധാഭയം/ബാധശക്തി എന്നൊക്കെ ജോല്‍സ്യം ഉമേഷിപ്പോ ഈമെയില്‍ അയച്ചേയുള്ളു. അദ്ദേഹം പേരും ഊരും ഒക്കെ വച്ച്‌ വരട്ടെ ആദ്യം, എന്നിട്ട്‌ മതി വിളി,

സൂവിനും (ഇപ്പോ തുളസീടെ പോസ്റ്റ്‌ ഏതാണ്ട്‌, അരച്ചവനു ആട്ടുക്കലും, ചുട്ടവുനു ദോശക്കല്ലും എന്ന മട്ടിലായി), അതുകൊണ്ട്‌ തുളസിയ്കുമൊരു വിസിറ്റ്‌ വിസ ഞാന്‍ ഏര്‍പ്പാടാക്കുന്നുണ്ട്‌.

ഗന്ധര്‍വ്വന്‍ 11:56 PM  

Siddharthan,
Welcome on next visit.
I am not a good cook, but assistant to a master cook.
you are a swanky guest at anytime.


I give all credit to peringodan & athulya for being inspire all to meet. Nice feeling.

ദേവന്‍ 12:40 AM  

സമകാലികം: കാക്കത്തൊള്ളായിരത്തി ഒന്ന് എന്ന ത്രെഡ്‌ ഓര്‍മ്മയില്ലേ? ഞാന്‍ ബ്ലോഗ്ഗുകുഞ്ഞുവാവ ആയിരുന്ന സമയത്ത്‌ എന്നെക്കൊണ്ട്‌ അതുല്യ ചൂടുചോറു വാരിച്ചത്‌? ചര്‍ച്ച ആവശ്യമെങ്കില്‍ അവിടെ തുടരാല്ലോ ഇടയിലൊരടയും തിന്നണമെന്നു തോന്നുമ്പോ ഇങ്ങോട്ടും വരാം..


ബ്ലോഗസംഗമ ഗാനം (വൃത്തം മൂലഭദ്രം)
മംഗസം മംഗസം ണിവേത്രെി മംഗസം
ടുംമാദപരഗാംശൃ മംയാ
സലദാമ മംയാ (ക്രെ. സാജന്‍ പള്ളുരുത്തിക്ക്‌)

ഗന്ധര്‍വ്വന്‍ 12:53 AM  

ഏതോ ട്റയിന്‍ യാത്റയില്‍ കല്ലു ചൂടായപ്പോള്‍ കണവനും മറ്റു പലരും ദോശ ചുട്ട കഥയാണു ( ഗബ്രിയേല്‍ ഗാര്‍സിയ വല്ലച്ചിറ മാധവനോ അതോ ഫെയറി ടയിലോ ഓറ്‍മയില്ല) എനിക്കു അതുല്യയുടെ കമെന്റു വായിച്ചപ്പോള്‍ ഓറ്‍മ വരുന്നതു.

തുളസിയുടെ പോസ്റ്റ്‌ അതുപോലെ ആയി എന്നല്ലേ പറയുന്നതു. ഈ പോസ്റ്റിന്റെ ശക്തിയാണിതു. ഒരു പാടു പേരെ നോസ്താല്‍ജിക്‌ ആകി, സെന്റിമെന്റല്‍ ആക്കി.

ഗന്ധറ്‍വന്‍ പരകായ പ്റെവേശം നടത്തുമ്പോഴെ ഈ ബാധയാകുന്നുള്ളു. ഗിസയിസിലെ മുറിയില്‍ ഉള്ളതു ഒരു പാവം കുടുമ്പ പ്റാരാബ്ദക്കാരന്‍. നേരെ കമ്പനിയില്‍ പോ വൈകിട്ടു ഏതു വളഞ്ഞ വഴിയില്‍ക്കൂടീ എങ്കിലും വാ എന്ന പ്റക്റുതം.

ആട്ടെ പോട്ടെ കിടക്കട്ടെ ഓഫ്‌ ടോപിക്‌. അതുല്യക്കു ബാധ ഏല്‍ക്കാന്‍ മാത്റമുള്ള സ്കോപ്പുണ്ടോ?.

തുറന്നു നൊക്കുന്ന ഈമയില്‍ അഡ്രസ്സ്‌ വച്ചാല്‍ പണീ ഈ മാ യൌ ആകും.

ഒരു പേരിലെന്തിരിക്കുന്നു. ഇഷ്ടമുള്ള പേര്‍ വിളിക്കു. എം ജി ആറ്‍, കുട്ടപ്പന്‍, കാറ്‍ക്കോടകന്‍, കുന്നത്തുള്ളീ സുബ്രു, ഇത്തിക്കര പക്കി, തൊമ്മനം ഷാജി, കക്കയം രാജന്‍, പുലിക്കോടന്‍ നാര്യണന്‍, തീറ്റ രപ്പായി. അവസാനം പറഞ്ഞ പേരാണെനിക്കിഷ്ടം. പേരു തിരഞ്ഞെടുക്കാന്‍ അവകാശമില്ലല്ലോ?. നിറത്തെ തേറ്‍തെടുക്കും, മുഖത്തെ തേറ്‍തെടുക്കും ഉരിമൈ ഉന്നിടത്തില്‍ ഇല്ലൈ എന്നു അണ്ണന്‍ രജനി (കുമാറെ ക്ഷമിക്കുക എന്റെ തമിഴ്‌) ‍ പാടിയിട്ടുള്ളതു കൊണ്ടു പോട്ടെ.

തുളസി-അങ്ങു മുങ്ങിയ തീറ്‍ത്വം തെളിച്ചോളു.

തുളസി കാ അട കി ദോഹ ഖത്വറ്‍
ശദാബ്ദി എക്സ്പ്റെസ്സ്‌ ബെന്‍ നേക്കാ
പൂര ചാന്‍സസ്‌ ഹൈ
മേര തശ്രിബ്‌ മേം ലേ ജാത്താ ഹും
മാഫ്‌ കരോ -ശുക്റിയാം

അതുല്യ 1:02 AM  

ഇതാ പറയണേ പശുവൊരു ധനവും ദേവനൊരു.... അല്ലെങ്കില്‍ വേണ്ട.

ഞാനെന്തെങ്കിലും പറഞ്ഞിട്ടതുപ്പിന്നെപ്പറഞ്ഞിട്ടെൊരുദേവന്റെവിരലൊരെണ്ണപ്പൊള്ളിയെങ്കിലങ്ങുപ്പൊറുത്തേരേ.

ഇനിയും പറയും നമുക്കു കാണാം, ഒരുപാടു വൈകിച്ചാ എറണാകുളം കച്ചേരിപ്പടിയിലേ ജോ മോന്‍ ഹാബിറ്റാറ്റിലെ അതുല്യേലു എത്തേണ്ടി വരും എന്നെ കാണാന്‍. പറഞ്ഞേക്കാം. ഒപ്പം ഫ്ലാറ്റിന്റെ ബാല്‍ക്കണീന്ന് മഴയും കാണം, ചേരാനല്ലൂര്‍ മുതല്‍ കച്ചേരിപ്പടി വരെ പാലത്തിനെടുത്തിട്ട്‌ കണ്ടം നികത്തിയതും കാണാം.

----
ഗന്ധര്‍വന്റെ ഈ ഞാന്‍ ഗന്ധര്‍വന്‍ വിളി എന്നു നിക്കുന്നുവോ അന്ന് ദുബായിലെ എല്ലാര്‍ക്കും ഞാന്‍ ബാസ്കര്‍ രോബിന്‍സ്‌ ഐൈസ്ക്രീം വാങ്ങി കൊടുക്കും. എനിക്കു വയ്യ ഇത്‌ കേള്‍ക്കാന്‍.

സു | Su 1:54 AM  

അതുല്യ :: atulya said...
"സൂവിനും (ഇപ്പോ തുളസീടെ പോസ്റ്റ്‌ ഏതാണ്ട്‌, അരച്ചവനു ആട്ടുക്കലും, ചുട്ടവുനു ദോശക്കല്ലും എന്ന മട്ടിലായി), അതുകൊണ്ട്‌ തുളസിയ്കുമൊരു വിസിറ്റ്‌ വിസ ഞാന്‍ ഏര്‍പ്പാടാക്കുന്നുണ്ട്‌."


എനിക്ക് ആരുടേയും വക വിസ വേണ്ട.

(നിവൃത്തികേടുകൊണ്ടുവെക്കുന്ന കമന്റുകളുടെ കൂട്ടത്തില്‍ കൂട്ടിക്കോ തുളസീ ഇതിനെ. ക്ഷമ ഒരുമിച്ച് ചോദിച്ചോളാം)

ഗന്ധര്‍വ്വന്‍ 2:38 AM  

This comment has been removed by a blog administrator.

ഗന്ധര്‍വ്വന്‍ 2:40 AM  

ബ്ളൊഗിലെല്ലാവറ്‍ക്കും അട, പായസം, സദ്യ ഐസ്‌ ക്റീം. തുളസിക്കും സുവിനും ഓരോ വിസ . ഇതിനൊക്കെ ഒരു പാടു ചിലവില്ലേ?
വെറുതെ കീച്ചാന്‍ എന്ത്‌ ചിലവു അല്ലേ?.

അതുല്യ എനിക്കു മാത്റം വാങ്ങി താ ബാസ്കിന്‍. പിന്നെ ഞാന്‍ ഗന്ധറ്‍വനെന്നു പറയില്ല..

പിന്നെ ഞാന്‍ പറയും "അതുല്യ പച്ച കുതിത".

എന്തായലും തുളസിയേയും സുവിനേയും കാണാനൊക്കുമല്ലോ?.

ചേച്ച്യമ്മ 2:49 AM  

അയ്യയോ ഇവടെ എന്താ നടക്കണേ?
തുളസിക്കുട്ടാ...തണലത്തും വെയിലത്തും പച്ച പച്ചാ തന്നെ ല്ലേ.നല്ല ച്ചന്തണ്ട്. ആ ചേച്ചിക്കുട്ടിടെ മുഖൊന്നുകാണിക്കായിരുന്ന്നു.

(ഈ ദുബായിക്കരടെഒരു കാര്യെയ് , ല്ലെ മോനു. ഈ വക ബഹളങ്ങാളും ഉത്സാഹക്കമ്മിറ്റികളും ഒന്നുല്യാണ്ട്യന്നെ നമ്മളിച്ചില്ലര് കണ്ടില്ല്യേ. ഇവര്‍ക്ക് വര്‍ത്തമാനകാലം മാത്രം.ഇതിപ്പോ...ഇയ്യോഎന്നെ തല്ലാന്‍ വരുണ്വേ... )

അതുല്യ 3:06 AM  

അതു സൂവേ, ഗന്ധര്‍വന്‍ സൂനെ കാണണമ്ന്ന് ഒരു ആഗ്രഹം പ്രകടിപ്പിച്ചോണ്ടല്ലേ, ഞാന്‍ വിസയ്കു തയ്യാറായത്‌.

സൂവാണു താരം. സൂ തന്നെ താരം. സൂ മതി താരം.

സുനില്‍ 3:12 AM  

"താ ബാസ്കിന്‍" ഇതെന്താ സാധനം ഗന്ധര്‍വ്വരേ?
(ശ്ശൊ വല്ലാത്തൊരു കഷ്ടം, ഈയിടെ ആയി ബ്ലോഗില്‍ മനസ്സിലാവാത്ത അനവധി വാക്കുകള്‍!)-സു-

അതുല്യ 3:23 AM  

മറ്റേ സു വേ എനിക്കും സംശയമാ, എന്താണോ എന്തോ ഈ ബാസ്‌...

സു | Su 3:29 AM  

ഗന്ധര്‍വന്‍ അതുല്യയെ സെക്രട്ടറി ആക്കിയതെപ്പോഴാ? അറിഞ്ഞില്ല കേട്ടോ. ഗന്ധര്‍വന് സു വിനെ കാണണമെങ്കില്‍ വിസിറ്റ് വിസ വേറെ ആരെങ്കിലും കൊടുത്തിട്ട് വേണോ. അല്ലെങ്കിലും ഗന്ധര്‍വന്‍ ഇനി നാട്ടില്‍ വരുമ്പോള്‍ കാണാമല്ലോ. ഇല്ലേ ഗന്ധര്‍വാ ;)

അതുല്യ 3:40 AM  

സൂവേ... വേറെ ആരുടെ വേണമെങ്കിലും ആവാം പക്ഷെ ഗന്ധര്‍വന്റെ ആക്കല്ലേ. പറഞ്ഞ പകുതിയേ തിരിയൂ, പിന്നെ എഴുതിയാ മുഴുവനും തിരിഞ്ഞു പുറം കാണും. ആകാശവാണി കേക്കുമ്പോ ശ്രീലങ്കന്‍ പ്രക്ഷേപണവും വിവിധ്‌ ഭാരതിയും ഒക്കെ വരണ പോലെ.

അപ്പോ നാട്ടിലെത്തുമ്പോ കാണുവാനാണല്ലേ പരിപാടി. അപ്പോ അങ്ങനെയാണു സംഗതീടെ കിടപ്പ്‌... പാവം ഞാന്‍ ഇനി വിസ ക്യാന്‍സലേഷന്‍ ന്നും പറഞ്ഞ്‌ ഇമിഗ്രേഷന്‍ അപ്പീസ്‌ വരാന്ത നിരങ്ങണം രണ്ട്‌ ദിനം.

kumar © 3:40 AM  

വാഴയില നിരത്തിയിരിക്കുന്ന പെണ്‍കുട്ടി..
എനിക്കു നിന്നോട് സഹതാപം തോന്നുന്നു.
47 കമന്റുകള്‍ വന്നപ്പോള്‍ ഞാന്‍ നിന്നെച്ചൊല്ലി ഒരുപാട് സന്തോഷിച്ചു.
പക്ഷെ അതില്‍ 10നു താഴെയാണ് നിന്നെക്കുറിച്ച്.
പാചകവിധികളില്‍ തുടങ്ങി മറ്റൊരു പൂരത്തിലേക്കാണ് പോക്ക്.
വെയില്‍ മൂക്കുന്നു. നിഴല്‍ മാറുന്നു.
നിഴലില്‍ നിന്നും വെയിലിലേക്ക് എത്തും മുന്‍പു എണീറ്റ് പൊയ്ക്കോളൂ..
ഇതും ഓഫ് ടോപിക് : തുളസി നീ എന്നൊടും ക്ഷമിക്കുക.

അതുല്യ 3:57 AM  

അച്ഛനാകുന്നു,
പിന്നെ മകനുണ്ടാകുന്നു,
പിന്നെ മകന്‍ അച്ഛനാകുന്നു,
മകന്റെ അച്ഛന്‍ മുത്തച്ചനാകുന്നു,
മകന്റെ മകന്‍ അച്ഛനാകുമ്പോ,
ആ മകനും മുത്തശ്ശനാകുന്നു,
എല്ലാരും എത്തിചേരുന്നത്‌ നരയിലേയ്കു തന്നെ....

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മാം ക്രപയാ ശംഭോ
ത്വയി ഭക്തിരചഞ്ചലാ...

ഉമേഷേ.. ഇങ്ങനെ തന്നെയല്ലേ ഇത്‌... നര എന്റെ തലയ്കും പതിയെ...

ഗന്ധര്‍വ്വന്‍ 3:59 AM  

This comment has been removed by a blog administrator.

ശ്രീജിത്ത്‌ കെ 4:01 AM  

അഭിനന്ദനങ്ങള്‍, അര്‍ദ്ധ-സെഞ്ച്യറി തികച്ചതിന്.

50 അഭിപ്രായങ്ങള്‍ കിട്ടാന്‍ വിവാദവിഷയങ്ങള്‍ ഒന്നും എഴുതിയുണ്ടാക്കണ്ട എന്ന് കുട്ട്യേട്ടത്തിക്ക് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു ;)

ഗന്ധര്‍വ്വന്‍ 4:02 AM  

സുനിലേ അതുല്യ ബാസ്കിന്‍ റോബിന്‍ വാങ്ങി കൊടുക്കും എന്നു പറഞ്ഞപ്പോള്‍ മറുപടി എഴുതിയതാണേ. താങ്കള്‍ സു എന്നെഴുതുമ്പ്പോള്‍ അതു സുനില്‍ എന്ന ഫുള്‍ പേരിനെ സൂചിപ്പിക്കും എന്നു താങ്കല്‍ക്കു കരുതാമെങ്കില്‍ ഞാന്‍ എന്റെ സ്വാതന്ത്റ്യമെടുക്കുന്നു - ബാസ്കിന്‍ എന്നു മാത്റമെഴുതുന്നു.

സുവിനു:-
അതുല്യ പറയുന്നതിനു മറുപടി പറഞ്ഞാല്‍ അതുല്യ ഉദ്ധേശിച്ചതു നടക്കും.

അതുല്യേ ,
നമുക്കു ഇവിടെ അടുത്താകുമ്പോള്‍ നേരിട്ടടിക്കാം അതു പോരേ. സു വിനെ വിട്ടേക്കു. -

SU- അതുല്യ ചേച്ചി എന്റെ ഇതുവരെ ഉള്ള ലോക പരിചയം വച്ചു പറയട്ടെ. അവറ്‍ക്കു ഉറക്കം വരുമ്പോല്‍ ചെയ്യുന്ന ഒരു വ്യായമം മാത്റമാണു ചൂടാക്കുന്നതു.

Thulasi aticchu itichu pizhinja ata aakiyathil sorry.

Started for a rendezvous ended throwing Gauntlet.

karayunna njaan chirikkatte- ha ha ha ha hi hi hi .

Thulasi 4:24 AM  

പോസ്റ്റുകളെ കുറിച്ച്‌ മാത്രം കമന്റുകള്‍ എഴുതുന്നതല്ലേ അഭികാമ്യം?

അതുല്യയോട്‌ സൂവിനോടും സഹതാപം തോന്നുന്നു.ഇതൊക്കെ സ്വന്തം ബ്ലോഗില്‍ ഒതുക്കിക്കൂടേ? അതുല്യേ ,ഇങ്ങനെയാണെങ്കില്‍
നിങ്ങള്‍ ഇനി എന്റെ ബ്ലോഗില്‍ കമന്റ്‌ ചെയ്യാതിരിക്കുന്നതാണ്‌ എനിക്കിഷ്ടം.

അതുല്യ 5:00 AM  

തുളസിയേ ബ്ലോഗും പോസ്റ്റുമൊക്കെ ഉണ്ടാവുമ്പോ കമന്റും വരും. വേണ്ടത്‌ മാത്രം വായിച്ച മതി, വേണ്ടാത്തത്‌ കാണണ്ട എന്നൊന്നും ഞാന്‍ പറയില്ലാട്ടോ. പക്ഷെ ചങ്കി കുത്തണ വര്‍ത്തമാനം പറയല്ലേ എന്റെ തുളസീ.

സൂ പറഞ്ഞ പോലെ നിങ്ങളെ മാത്രം ദൈവം ബാക്കിയാക്കിയപ്പോലും എനിക്കു നിങ്ങളെ കാണണ്ടാന്ന് ഒക്കെ പറയണ പോലെ തുളസിയും ഇനി നിങ്ങളെന്റെ ബ്ലോഗിലു വരണ്ടാ എന്നൊന്നും പറയല്ലേ. ഒരാളെ പോലെ ഒരാളും കൂടിയുണ്ടായാലെങ്ങനാ ലോകം ശരിയാവുക? ഒരുപാടു ദാവൂദ്‌ ഉണ്ടായാ ഒരു ബോംബെയല്ലേയുള്ളൂ ബോമ്പിട്ട്‌ പൊട്ടിയ്കാന്‍?

ഇവിടെ എല്‍ കേ ജി ലു പോണ കുട്ടികള്‍ ഒന്നുമില്ലാ എന്നാണെന്റെ അറിവ്‌. വായിച്ച ഉദ്ദേശിച്ച കാര്യങ്ങളും തമാശകളും ഒക്കെ ഒരു പരിധി വരെ മനസ്സില്ലാവും എന്നു തന്നെയാണു എന്റെ വിശ്വാസം.

പക്ഷെ പ്രകോപിതമായിട്ട്‌ ഒരു കമന്റും ഇവിടെ ആരും ഇട്ടില്ല്ല, അങ്ങനെ തുളസിയ്ക്‌ തോന്നിയെങ്കില്‍ അതുല്യച്ചേച്ചിനെ മാത്രം ഭ്ര്ഷ്ടാക്കിയാല്‍ ഞങ്ങള്‍ വിളിയ്കും

""ഈങ്കുലാബ്‌ സിന്ദാബാദ്‌""
""പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക,""
""ഞങ്ങളിലൊന്നിനേ തൊട്ട്‌ കളിച്ചാ ""
""ഇലയടാണെന്ന് നോക്കൂലാ... ""
""തിന്നു തീര്‍ക്കും കട്ടായem"


തുളസീ എല്ലാരോടും പറയൂ, ഇലയിട്ടാ ഇലയേ മാത്രം പറ്റി പറയുക, കുളമെന്നാല്‍ കുളമാത്രം കാണുക, കുളമാക്കാതെ...

ചുമ്മാതാ തുളസി, ഞാനിനി ഒന്നും പറയില്ലാട്ടോ. പക്ഷെ ആ ദേവനോടും ഗന്ധര്‍വനോടും ഒക്കെയും കൂടി ഇതു പറയൂ, അവരാണു എന്നെ വേലീലു പോണ രാജവെമ്പാലെനെ എടുത്ത്‌ കഴുത്തിലോട്ട്‌ ചുറ്റി തന്നത്‌.

ഞാനിനിയും വരും തുളസീടെ പോസ്റ്റില്‍. തുളസി താക്കീത്‌ ചെയ്യ്തത്‌ അതുല്യ്ലേനേയാ (ശ്ശൂ ശ്ശോ.. ഈ ഗന്ധര്‍വന്റെ രോഗം ഇന്‍ഫെക്സ്യസ്‌ ആണോ?)പുന്നാരം മാത്രമല്ല എനിക്കിഷ്ടം അനിയന്മാരാവുമ്പോ, നാത്തൂന്‍ പോരൊക്കെ വരുമ്പോ പറയും, ഇനി ഒപ്പ്പ്പോളു വന്ന കുട്ടിയേ തൊടീക്കേണ്ടാന്ന്, അതു കൊണ്ട്‌ ഒപ്പോള്‍ വരാതെയിരിയ്കില്ല, എന്റെ കുട്ടിയ്ക്‌ ഓണക്കൊടി കൊടുക്കാതെയും ഇരിയ്കില്ലാ ഞാന്‍. ഞാനിനിയും എപ്പോഴും ഈ വഴി വരും ട്ടോ. ഈ വഴി മാത്രമല്ലാട്ടോ, കൊച്ചിയ്കും, കാരക്കാമുറി വഴിയും ഒക്കെ വരണുണ്ട്‌.

ഗന്ധര്‍വാ, ദേവാ, ആരെങ്കിലുമൊക്കെ ഒരു കൈ സഹായം....

ശ്രീക്കുട്ടാ, മ്മ്. മ്മ്. ഞാന്‍ കണ്ട്‌. എഴുതിയത്‌ കുട്ട്യേടത്തിയ്കാണേങ്കിലും പാഴ്സല്‍ എനിക്കാന്ന്. ഞാന്‍ പിന്നെ എടുത്തോളാം ട്ടോ.

ഗന്ധര്‍വ്വന്‍ 5:34 AM  

This comment has been removed by a blog administrator.

ഗന്ധര്‍വ്വന്‍ 5:37 AM  

My sincere prayer for a centenary celebration.

ഗന്ധര്‍വ്വന്‍ 5:40 AM  

അട വിശേഷം.

ഓരോ ഇലക്കും ദിറ്‍ഹമൊന്നു ദുബായിയില്‍. അപ്പോള്‍ അട പുഴുങ്ങിയതിനു ശേഷം ഇലക്കള്‍ ഉതിറ്‍ന്നെടുത്തു ശീതികരിച്ചു സൂക്ഷിക്കുക(അതുല്യക്കു- ഗ്റുഹപാഠം). ഏഴു തവണ റിസയികിള്‍ ചെയ്യാം കുറഞ്ഞതു. അട ഫേന്‍സ്‌ അസ്സോസിയേഷന്‍ വേണ്ട അല്ലേ. അതുല്യേ അപ്പോള്‍ അട ഉണ്ടാക്കിയിട്ടു വിളിക്കു. എല്ലാവരേയും കാണേണ്ടെ. അതുല്യയുടെ ആഥിതേയ മര്യാഥ അറിയേണ്ടെ.

തുളസി ഞങ്ങള്‍ തമ്മില്‍ ഉടക്കുമെങ്കിലും എനിക്കിവരോടു ബഹുമാനമാണു. ഒരു ചലനമൊക്കെ ഉണ്ടാക്കാന്‍ ചെയ്യുന്നതാണിതൊക്കേയും. ഓഫ്‌ ടോപിക്‌ ഒരു പാടു പോയി എങ്കിലും എല്ലാം ഒരു കൂട്ടായ്മയുടെ സ്വരമല്ലേ ഉണ്ടായിരുന്നതു. അട കമെന്റില്‍ അവരുടെ കമെന്റല്ലേ മികച്ചതു.

ഡിജിറ്റല്‍ യുദ്ധത്തില്‍ അവറ്‍ ഒരു ശത്റുവാണെങ്കിലും അവരുടെ എഴുതുവാനുള്ള കഴിവും പാചക നൈപുണ്ണ്യവും നമുക്കോക്കെ മനസ്സിലായിട്ടുള്ളതല്ലേ?. ഓഫ്‌ ടൊപിക്‌ ഓണ്‍ ടോപിക്‌ ഒക്കെ വേണോ നമുക്കു. ചില ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള അടി ആസ്വാദ്യകരമല്ലേ?.

അതുപോലെ സുവും ഞാനും എല്ലാവരും അവനവന്റെ ഇഡിയോ സിന്‍ക്റാസി ഉള്ളവറ്‍. പ്റതികരിക്കുന്നതു പലരീതിയില്‍. അങ്ങിനെ ഈ കൊച്ചു സമൂഹം അങ്ങൊട്ടു പോട്ടെ.
അപ്പോള്‍ ഇനി എന്നു വേണം നമുക്കു അകില ബ്ളോഗ്‌ ഉലക സമ്മേളനം. എങ്ങിനെയെങ്കിലും ഞാനെത്തും. ശരിക്കും ഒരടി കൂടാന്‍.

അതുല്യയെ കിട്ടിയാല്‍ അമ്മീമ്മെ വച്ചിട്ടു നല്ലൊരു കല്ലോണ്ടു നാരായണ.

ശ്രീജിത്ത്‌ കെ 6:01 AM  

അതുല്യച്ചേച്ചീ, നാത്തൂന്‍ ആണെന്ന് തോന്നുന്നത് നല്ലത് തന്നെ. പക്ഷെ അങ്ങിനെ ഒരു ആധികാരം ഉണ്ടെന്ന് സ്വയം വിചാരിച്ച് വെറുതേ ഇരിക്കുന്ന സുവിന്റെ പുറത്ത് കുതിര കേറണോ? അതുല്യച്ചേച്ചിയുടെ കമന്റുകള്‍ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവരുടെ ബ്ലോഗ്ഗുകളില്‍ പോരേ ഈ തിടമ്പ് നൃത്തം?

സു, അതുല്യച്ചേച്ചിയുടെ കമന്റുകള്‍ കാണുന്ന മുറയ്ക്ക് ചൂടാവാന്‍ നിന്നാല്‍ അതിനേ നേരമുണ്ടാകൂ. ഇത് അതുല്യച്ചേചി ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ! അതുല്യ ചേച്ചിയുടെ നാവടക്കാന്‍ ശ്രമിക്കുന്നത് ജിറാഫിനെ പാട്ട് പഠിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് സു ദയവ് ചെയ്ത് സംയമനം പാലിക്കണം.

അത് കൊണ്ട് മതി രണ്ടാളുടേയും അടി. കൈ കൊടുത്ത് സന്തോഷമായി പിരിഞ്ഞില്ലേലും വേണ്ടില്ല, ഇനി പരസ്യമായി അടി വേണ്ട. നിങ്ങള്‍ക്ക് മടുക്കുന്നില്ലെങ്കിലും കണ്ട് നില്‍ക്കുന്ന ഞങ്ങള്‍ക്ക് മടുത്തു തുടങ്ങി. തുളസിക്ക് പ്രത്യേകിച്ചും. ഇനി എന്ത് അഭിപ്രായങ്ങളോ അഭിപ്രായവെത്യാസങ്ങളോ എന്തായാലും, അത് ഇവിടെ വേണ്ട.

അതുല്യ 6:08 AM  

അയ്യോ ശ്രീക്കുട്ടാ മലയാളും കുറച്ച്‌ കുറച്ചേ വഴങ്ങൂല്ലേ?

അയ്യടാ ചാറ്റിയപ്പോ പറഞ്ഞു അടിച്ചോ അടിച്ചോ ഞാനില്ലേ കൂടെ, ദേ ഇപ്പോ ഈ നിക്ഷ്പക്ഷനായ ബലരാമന്‍ കളി.

അയ്യോ ശ്രീക്കുട്ടാ മലയാളും കുറച്ച്‌ കുറച്ചേ വഴങ്ങൂല്ലേ?

അയ്യടാ ചാറ്റിയപ്പോ പറഞ്ഞു അടിച്ചോ അടിച്ചോ ഞാനില്ലേ കൂടെ, ദേ ഇപ്പോ ഈ നിക്ഷ്പക്ഷനായ ബലരാമന്‍ കളി.


ന്നാ ഞാന്‍ പോണു ഇനി അപ്പീസ്സീന്ന്, സിസ്റ്റം ബന്ധ്‌. രുക്കാവട്ട്‌ കേലിയേ ഗേദ്‌ ഹേ... ബാക്കി മറു അടി നാളെ...

സു | Su 6:18 AM  

തുളസിയോട് ക്ഷമ ചോദിക്കുന്നു.

പോസ്റ്റിന്റെ അല്ലാതെ രണ്ട് കമന്റ് വെച്ചത് തെറ്റായിപ്പോയി. മാപ്പ്.

Anonymous 6:26 AM  

പാവം ആ പെണ്‍കുട്ടി, തിരിഞ്ഞിരിക്കുന്നതു കൊണ്ട്‌ പുറകില്‍ നടക്കുന്നതൊന്നും അറിയുന്നില്ല
നല്ല ഫോട്ടോ.

ബിന്ദു

അരവിന്ദ് :: aravind 6:26 AM  

തുളസീ..
ഈ പോസ്റ്റിന്റെ പേര് ‘ഇലയട‘ എന്നത് മാറ്റി ‘ഇവിടടി’ എന്നാക്കൂ :-)

അടിയൊക്കെ ഒരു രസല്ലേ (സീരിയസ്സാവാത്തിടത്തോളം)
(സീരിയസ്സാവുമ്പോ അപ്പോ നിര്‍ത്തണേ അതുല്യേച്ചീ..
പിന്നെ, ദേഷ്യം മനസ്സില്‍ വക്കാത്തവരോട് അടി കൂടാന്‍ ശ്രദ്ധിക്കൂ..ദേഷ്യം മനസ്സില്‍ വയ്ക്കുന്നവര്‍ അവരവരുടെ മുറിവുകള്‍ ഉണങ്ങാതെ സൂക്ഷിക്കുന്നു എന്നല്ലേ, അവരോടടി കൂടരുത്...പാവംസ്)

സോറി തുളസീ..ഈ കമന്റ് ഇട്ടത് തെറ്റായാ പ്ലീസ് ഡിലീറ്റ്. എല്ലെങ്കില്‍ ചില്ലറയില്‍ വന്ന് തോന്ന്യതെഴുതിക്കോ..:-)) അല്ലാണ്ടെ ഞാനിപ്പോ എന്താ പറയാ :-(

nalan::നളന്‍ 7:57 AM  

എന്റ തുളസീ..
ഇവിടെ ഇല കൂടെ തിന്നാറില്ല. അതെടുത്തു മാറ്റി ഫ്രിഡ്ജില്‍ വയ്ക്കും, വീണ്ടും ഉപയോഗിക്കാന്‍. രണ്ടാം റൌണ്ടിലും മൂന്നാം റൌണ്ടിലും കൂടി മണോണ്ടാവും..

പെരിങ്ങോടന്‍ 10:43 AM  

തുളസീടെ ചിത്രങ്ങളും ഗൂഗിളിന്റെ സ്ക്രീന്‍‌സേവര്‍ പ്രോഗ്രാമും നല്ല ചേര്‍ച്ച.

Muppala Suryaprakasha Borthakur 12:01 PM  

Dear Thulasi, don't take these things too seriously. It is the comments that make any blog vibrant. Even a mundane subject was turned into such an interesting discussion. Probably it has nothing to do with the original entry; who cares? People may (and will) fight between themselves. If I were you, I would let them do whatever they want. As one Malayalam poet wrote,
"sOdarar thammile' pOroru pOralla
souhrudathinte kalangimarichilaam".

Let it be...

- Long-time lurker, first-time poster

panikkar 8:56 PM  

തുളസീ,
ഈ ബ്ലോഗിലും മുമ്പ് വിലാസമില്ലാത്തവനായി ഒരുപാടു വന്നിട്ടുണ്ട്. ഭാഗ്യം ഇതുവരെ ഒന്നും കമന്‍റിയിട്ടില്ല. ആദ്യവും അവസാനവുമായി ഒരു കമന്‍റ്.
വളരെ മോശമായി തുളസീ.ഞാന്‍ കണ്ടിരുന്ന തുളസിയുടെ മനസ്സ് ഇത്ര ഇടുങ്ങിയതായിരുന്നില്ല. പോസ്റ്റുകളെപ്പറ്റി മാത്രമാണോ തുളസിയും കമന്‍റുകള്‍ ഇട്ടിട്ടുള്ളത്? 'ആരടാ അവിടെ കൂവിയത്? പൂയ്" എന്നു പറഞ്ഞതുപോലെയായി.
ഏതായാലും കമന്‍റ് സെറ്റിംഗ്സ് ഒന്നു മാറ്റിക്കോളൂ തുളസി. ഇഷ്ടപ്പെട്ട കമന്‍റ് മാത്രം ഇനി അനുവദിച്ചാല്‍ മതി.
സലാം നമസ്തേ!

സാക്ഷി 9:46 PM  

ഒന്നൂല്യെങ്കിലും നമ്മളെല്ലാവരും ഒരു കുടുംബം പോലെയല്ലേ, തുളസി. ശരിക്കും പറഞ്ഞാല്‍ ഇവരുടെ കമന്‍റുകള്‍ ബ്ലോഗിനെ ലൈവാക്കി നിര്‍ത്തുകയല്ലേ.

ആനക്കൂടന്‍ 10:02 PM  

അട എപ്പൊ റെഡിയാകുമോ ആവോ...

Anonymous 10:17 PM  

ഇനി അമേരിക്കക്കാരു ഒന്നും പറഞ്ഞില്ലാന്ന് വേണ്ട. പണിക്കരു പറഞ്ഞത്‌ തന്നെ ഞാനും. തുളസീടെ കമന്റുകള്‍ പലപ്പോഴും ഒരു ജാട ചേര്‍ന്നതായിട്ട്‌ തോന്നാറുണ്ടായിരുന്നു. ജാടകള്‍ ഒക്കെ മാറ്റി ഒരു ഉയര്‍ന്ന തലത്തിലെത്തി ചിന്തിക്കൂ. ആരും ആരെയും ഇന്നലെ ഒന്നും പറഞ്ഞില്ലാ, ചില കുസൃതികള്‍ മാത്രമാണു കാട്ടിയത്‌. സൂ ലോകം കണ്ടിട്ടില്ലാന്ന് കരുതാം. ലോകം ഒക്കെ കറങ്ങിയ തുളസി ഇത്ര ഇടുങ്ങി ചിന്തിയ്കാമോ? അല്ലാ ഇനി സൂനേ സമാധാനിപ്പിച്ചതോ? എല്ലാരും ജോലിതിരിക്കിനിടയില്‍ വന്ന് കുശലം പറഞ്ഞ്‌ കൊഞ്ചി കുഴഞ്ഞ്‌ ചിരിച്ചുല്ലസ്സിയ്കുന്നു. ആരും ആരെയും നേരിട്ടറിയാത്തത്‌ കൊണ്ട്‌ ആരും ഒന്നും പേഴ്സണാലായെടുത്ത്‌ കൊമ്പു തുളസി കൊമ്പ്‌ കോര്‍ക്കണ്ട. കമന്റ്‌ എഴുതുമ്പോള്‍ തുളസീടെ മുഖം മനസ്സില്‍ കണ്ട്‌ കൊണ്ടല്ലാ എഴുതാറു ആരും എന്നും മനസ്സിലാക്കുക. പണിക്കരു പറഞ്ഞപോലെ, കമ്ന്‍സ്‌ മോടറേറ്റ്‌ ചെയ്യൂ. അതുല്യയ പോലെ യോ, ദേവനെ പോലയോ ഗന്ധര്‍വനെ പോലയോ ഒക്കെയുള്ള തമാശകളും കുസൃതികളും കമ്പ്ലീറ്റ്‌ ബ്ലോക്ക്‌ ചെയ്യൂ. പരാതി തീരുമല്ലോ. പടം നന്നായീ, തുളസീടെ ഫ്രേം അപാരം എന്നൊക്കെ കീ വേര്‍ഡ്‌ സെര്‍ച്ചും വയ്ക്കു.

എന്നാലും പറയാതെ വയ്യാ, പടം നന്നായീ. ഉറങ്ങട്ടെ ഇനി.

.ചി.

pr!tz 11:15 AM  

This is something I do not miss whenever I am in town....
പ്രാതലിനു പറ്റിയതു!!

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP