Thursday, May 11, 2006

പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ .....

കാട്ടില്‍ നിന്നും വിറക്‌ വെട്ടി കരിപുരണ്ട ചുമരുകളുള്ള അടുക്കളയിലേക്ക്‌ .വിറക്‌ കത്തിച്ച്‌ കളിമണ്‍ കലങ്ങളില്‍ കഞ്ഞിവെച്ച്‌ ചിരട്ട കയില്‍ കൊണ്ട്‌ വിളമ്പും. കളിമണ്‍ കലങ്ങള്‍ക്ക്‌ പകരും പ്രഷര്‍ കുക്കറുകളും വിറകിനു പകരം ഗ്യാസും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത കക്കാട്ട്‌ നിന്നുമൊരു മാറാത്ത ഗ്രാമീണ ജീവിത കാഴ്ച.

10 comments:

nalan::നളന്‍ 11:19 AM  

ചിരട്ട കയില്‍ കൊണ്ട്‌ വിളമ്പും..
എന്നിട്ട് പ്ലാവില മടക്കി ഈര്‍ക്കിലുകൊണ്ടു തുന്നിയ കരണ്ടി കൊണ്ടുകോരിക്കുടിക്കും. ഉപ്പിലിട്ട നെല്ലിക്ക കൂടിയുണ്ടേല്‍ സംഭവം കുശാല്‍..വയറു നിറഞ്ഞു

Kuttyedathi 11:27 AM  

ഈശ്വരാ, തുളസിയുടെ ചിത്രങ്ങള്‍ കാണാന്‍ എനിക്കെന്നാണാവോ ഭാഗ്യമുണ്ടാവുക ?

തുളസിയേ, ബുദ്ധിമുട്ടാവില്ലെങ്കില്‍, വീണ്ടുമെടുത്തു പറയട്ടെ, തുളസിക്കു യാതോരു രീതിയിലും ബുദ്ധിമുട്ടാവില്ലെങ്കില്‍ മാത്രം, കുമാറും വക്കാരിയും ജേക്കബുമൊക്കെ ഇടുന്ന പോലെ ഗൂഗിള്‍ പേജസില്‍ പടമിടാമോ ?

(ഈ രീതിക്കു മറ്റെന്തൊക്കെയോ സാങ്കേതികമായ പോരായ്മകളുണ്ടെന്നു ജിത്തോ മറ്റാരൊക്കെയോ എവിടെയൊക്കെയോ പറയുന്നതു കേട്ടു. അതിനെ പറ്റിയൊന്നും യാതൊരവഗാഹവുമെനിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഈ അഭ്യര്‍ത്ഥന മറന്നേക്കൂ.. )

ഉമേഷ്::Umesh 11:36 AM  

തുളസിയുടെ അനുവാദമുണ്ടെങ്കില്‍ ഞാന്‍ അവയെടുത്തു് എന്റെ സൈറ്റിലെ ഒരു ആല്‍ബമായി ഇടാം. കുട്ട്യേടത്തി കണ്ടു രസിക്കട്ടേ.

Nileenam 11:47 AM  

puzhayum kaatumokkeyulla ente naatu orma varunnu.

NYC TAXI SHOTS 11:49 AM  

i need to learn to write like this very pretty

ദേവന്‍ 8:59 PM  

കൊല്ല് തുളസീ. കൊല്ലെന്നെ കൊല്ല്!!

-സു‍-|Sunil 2:14 AM  

എത്രകാലായി ഇച്ചെക്കനോട്‌ പടം വേറെ വല്ല (ഇവിടെ ബ്ലോക്ക് ചെയ്യാത്ത) സൈറ്റിലും ഇടാന്‍ പറയുന്നു?
പറഞത്‌ അനുസരിക്കാന്‍ വയ്യെങ്കി, ഉമേഷന്മാഷ് പറയുന്നപോലെ ചെയ്യ്‌ തുളസീ. ഞങലുമൊന്ന്‌ കാണട്ടെ.-സു-

കണ്ണൂസ്‌ 10:00 PM  

നന്നായിരിക്കുന്നു, തുളസി

ദേവന്‍ 10:39 PM  

തുളസിയേ,
ഈ പച്ചപ്പിന്റെ ഇടയില്‍ എവിടെയെങ്കിലും താഴെക്കാണുന്ന പച്ചകള്‍ ഉണ്ടെങ്കില്‍ ഒന്നു ക്ലിക്കണേ.
1. പച്ച കിരിയാത്ത്‌
2. കച്ചോലം
3. ശതാവരി
4. ആടലോടകം (വലുത്‌/ ചെറുത്‌)
5. പതിമുകം
6. കറ്റാര്‍ വാഴ
7. മഞ്ഞള്‍
8. കൂവ
9. സര്‍പ്പഗന്ധി
10. കീഴാര്‍നെല്ലി

ഒരു ചന്ദനമരം കാണുന്നോര്‍ കാണുന്നോര്‍ ക്ലിക്കണേ (കുമാര്‍ ഇടക്കിടക്ക്‌ കാടു കയറാറുണ്ടേന്ന് ന്യൂസ്‌ കിട്ടി)

Thulasi 1:56 AM  

നന്ദി എല്ലാര്‍ക്കും.
ഉമേഷേട്ടാ അങ്ങനെ ചെയ്യുന്നതില്‍ സന്തോഷമെയുള്ളൂ.

മാന്‍ജിത്തും, ദേവേട്ടനും പറഞ്ഞ പൂക്കളും ചേടികളും ഒക്കെ അന്വേഷിക്കാം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP