Monday, April 24, 2006

ഓര്‍മ്മ പൂക്കള്‍


ശവംനാറി പൂക്കള്‍

മഞ്ചാടി മണികള്‍ വീണു കിടക്കുന്ന ഇടവഴിയിലൂടെ കൂട്ടുകാരോടൊത്ത്‌ വാട്ടിയ വാഴയില പൊതിച്ചോറു മണക്കുന്ന പുസ്തക സഞ്ചി തോളിലിട്ട്‌ സ്കൂളിലേക്ക്‌ പോക്കുമ്പോള്‍ കയ്യാലമേലിരുന്ന്‌ വിട്ടുമുറ്റത്ത്‌ സ്ഥാനം നിഷേധിക്കപ്പെട്ട ശവംനാറി പൂക്കള്‍ ഒര്‍മ്മിപ്പിക്കും, സത്യപുല്ലിന്റെ കാര്യം. കയ്യാലമേലിന്ന്‌ സത്യപുല്ല്‌ പറിച്ച്‌ കയ്യില്‍ വെച്ചാല്‍ മാഷിന്റെ അടികൊള്ളില്ല എന്നു വിശ്വാസം. പലവട്ടം മറിച്ചായിട്ടും ഞങ്ങള്‍ മാത്രമല്ല, സഖാവ്‌ ബാലേട്ടന്റെ മകള്‍ ദീപ പോലും അങ്ങനെ വിശ്വസിച്ചിരുന്നു.

കാക്ക പു

നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കറുത്ത പാറയുടെ നടുവിലായിരുന്നു ഞങ്ങളുടെ സ്ക്കൂള്‍. മഴക്കാലത്ത്‌ അങ്ങിങ്ങായി ഉറവപൊട്ടി തെളിനീരൊഴുക്കുന്ന പാറപ്പുറത്തിരുന്നാണ്‌ വീട്ടില്‍ നിന്നും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവരുന്ന ചോറുണ്ണുക. ഓണകാലത്ത്‌ പാറ നിറയെ നീല നിറത്തിലുള്ള കാക്കപ്പു വിടരും. ചോറുണ്ട്‌ കഴിഞ്ഞാല്‍ നീരൊഴുക്കില്‍ നിന്നും കൈകഴുകി പൂപ്പറിക്കാന്‍ ഇറങ്ങും.

തുമ്പ പൂ

ഇട കിളച്ചിട്ട്‌ നീര്‍ച്ചാലൊഴുകുന്ന കവുങ്ങിന്‍ തോട്ടങ്ങളില്‍ കറുകപുല്ലിന്‌ കൂട്ടായി നിറയെ തുമ്പ പൂക്കള്‍. കൃഷിയിറക്കാത്തതില്‍ സങ്കടപെട്ട്‌ കഴിയുന്ന കണ്ടങ്ങളെ ആശ്വസിപ്പിക്കാനെന്നോണം തുമ്പ പൂക്കള്‍ കണ്ടം നിറയെ പൂക്കല്‍ വിടര്‍ത്തി കണ്ടത്തിന്‌ കൂട്ടുകിടന്നു. പറങ്കി മാവിന്‍ തോട്ടത്തിലലഞ്ഞ്‌ ചേന്നാര്‍വള്ളി കൊണ്ട്‌ മുറിഞ്ഞ മുറിവില്‍ തുമ്പ നീര്‌ പുരട്ടുമ്പോള്‍ നീറ്റല്‍കൊണ്ട്‌ കണ്ണില്‍ നിന്നും വെള്ളം വരുമായിരുന്നു, പിറ്റേന്ന്‌ വീണ്ടും പറങ്കിമാവിന്‍ തോട്ടത്തിലേക്ക്‌

നരേന്‍ പൂ

പൂരത്തിന്‌ ഒന്‍പത്‌ ദിവസം കിണറ്റിന്‍ കരയില്‍ മെടഞ്ഞ ഓലയില് ‍പെണ്‍കുട്ടികള്‍ പൂരം കുളിച്ച്‌ മൂന്നു പ്രാവശ്യം നരേന്‍ പൂവും ചെമ്പക പൂവും കൂട്ടി പൂവിട്ട്‌ പൂവിളിക്കും. ഒന്‍പതാം ദിവസം രാത്രില്‍ പടിഞ്ഞാറ്റയില്‍ നരേന്‍ പൂവും, ചെമ്പക പൂവും, മുരിക്കിന്‍ പൂവും കൊണ്ട്‌ കാമന്റെ രൂപം ഉണ്ടാക്കാന്‍ ആണ്‍കുട്ടികള്‍ക്കും സഹായിക്കാം. പൂരം പെണ്‍കുട്ടികളുടേതാണെങ്കിലും അമ്പലത്തില്‍ പൂരക്കളി വാല്യക്കാരുടെ വക.

കൊന്ന പൂ

കുറത്തി തെയ്യത്തിന്റെ പള്ളിയറയുടെ പിറകില്‍ ആരും കയറാത്ത കാവ്‌ തുടങ്ങുന്നിടത്തായിരുന്നു കൊന്നമരം. അന്തിത്തിരി മുടങ്ങി തെയ്യം കഴിപ്പിക്കാത്തതിലാകണം ഒന്നോ രണ്ടോ കുല പൂക്കള്‍, അത്രേ പൂക്കു. കുറത്തിക്ക്‌ മാത്രം കണി കാണാന്‍.

16 comments:

ചില നേരത്ത്.. 3:03 AM  

ഓര്‍മ്മകള്‍ക്ക് നീ പൂവുകളുടെ പേര് നല്‍കി.
വിരിയാനവയ്ക്ക് യൌവനത്തിന്റെ വസന്തം നല്‍കി.
വിരഹത്തിന്റെ പകലുകള്‍ ഭൂതകാല കുളിരുകളില്‍
ചിലപ്പോഴെങ്കിലും പ്രതീക്ഷകളുടെ ഉണ്മ തേടി വരുമ്പോള്‍
പച്ചപ്പില്‍ നീ ഓര്‍മ്മകളെ കുരുക്കുന്നു..

വാക്കുകള്‍, സുഗന്ധങ്ങളാകുന്നതും ഹൃദയത്തിലേക്ക് പരയ്ക്കുന്നതും നിന്റെ ചിത്രങ്ങള്‍ക്ക് അവയാല്‍ നീ മണിക്കാതില പണിയുമ്പോഴാണ്..

മനോഹരം ..ഇത്തവണ നിന്റെ വാക്കുകളെ ഞാന്‍ പ്രണയിക്കുന്നു..

kumar © 10:47 AM  

കാക്കപൂ.
തുമ്പപൂ.
നരേന്‍പൂ. (ഇതിനെന്താണാവോ എന്റെ നാട്ടിലെ പ്യാര്?. ടാ മന്ദബുദ്ധീ, നിന്റെ നാട്ടില്‍ പൂരമില്ല)
കൊന്നപൂ.


പിന്നെ തുളസിപൂ.!

കണ്ണൂസ്‌ 9:22 PM  

തുളസീ, മനോഹരമായിരിക്കുന്നു.

ഈ പൂവുകളുടെ ഒക്കെ ചിത്രങ്ങളും ഇടൂ. സമയം കിട്ടുമ്പോള്‍.

സ്വാര്‍ത്ഥന്‍ 1:55 AM  

തുളസീ, നന്നായി എഴുതി.
മനസ്സില്‍ പൊഞ്ഞാറ് വിരിയുന്നു...

മഴനൂലുകള്‍ .:|:. Mazhanoolukal 3:40 AM  

തുളസി,

ഓര്‍മ്മയില്‍ ഇങ്ങനെ പൂക്കളും പച്ചപ്പും ഗ്രാമവിശുദ്ധിയും നിറഞ്ഞ കുട്ടിക്കാലമൊന്നും എനിക്കില്ല. അതിലൊട്ടു വിഷമവും തോന്നിയിട്ടില്ല.
പക്ഷേ, ഇതെല്ലാം വായിക്കുകയും അറിയുകയും ചെയ്യുമ്പോള്‍, ഞാന്‍ ചിലതെല്ലാം നഷ്ടപ്പെടുത്തിയിട്ടില്ലേ എന്ന ചിന്തകള്‍ വേദനിപ്പിക്കുന്നുണ്ടെന്നെ...

ഇബ്രു പറഞ്ഞതുപോലെ, ഈ വാക്കുകള്‍ സുഗന്ധങ്ങളായി ഇനിയെന്റെ ഹൃദയത്തിലേയ്ക്കു പരക്കട്ടെ...

നിന്റെ ഭൂതകാലത്തിന്റെ കുളിരുള്ള ഓര്‍മ്മകളില്‍ ഞാനെന്റെ നഷ്ടപ്പെടുത്തിയ ബാല്യത്തിന്റെ നൈര്‍മല്യങ്ങളെ അറിയട്ടെ...

മുല്ലപ്പൂ || Mullappoo 3:18 AM  

തുളസീ,
പൂക്കളുടെ വര്‍ണ്ണന ഇഷ്ടപ്പെട്ടു..

എന്തേ എന്നെ മറന്നു ;)

കലേഷ്‌ കുമാര്‍ 3:25 AM  

ഓര്‍മ്മകളുടെ സുഗന്ധം പരത്തുന്ന പോസ്റ്റ്.
അതിമനോഹരം.
അതിനൊപ്പം നില്‍ക്കുന്ന കമന്റുകള്‍!!!
ഞാനന്താ കമന്റുക?
നിന്‍ നെഞ്ചില്‍ വിരിയുന്ന ചന്ദനത്തിരിയിലൊരഭൌമഹൃദ്യസുഗന്ധം!

വക്കാരിമഷ്‌ടാ 3:51 AM  

ഒരു കല്ല്യാണസൌഗന്ധികം കലേഷില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് നോക്കിക്കേ... കവിതെയൊക്കെ മണിമണിപോലെയല്ലേ വരുന്നത്.

തുളസീ, പടത്തേപ്പറ്റി അടിപൊളി എന്ന് പ്രത്യേകം പറയേണ്ടല്ലോ. മൃഗങ്ങളില്‍ തുളസി കാണുന്ന കോണ്ട്രാസ്റ്റ് അപാരം.. നേരത്തെ കരുകരാ കറുത്തിരുന്ന സില്‍ക്കുപോലത്തെ ഒരു എരുമ; ഇപ്പോള്‍ വെളുവെളാവെളുത്ത് വെണ്ണപോലെയിരിക്കുന്ന ഒരു പശു :)

Nileenam 9:31 AM  

Really missing my homeland

Inji Pennu 2:21 PM  

ഈ പൂക്കളുടെ ഒക്കെ ഒരു ഫോട്ടോം കൂടി പിടിച്ചിരുന്നെങ്കില്‍ നന്നായേനെ.എന്നെപ്പൊലേ സിനിമായില്‍ മാത്രെം ഗ്രാമം കണ്ടൊര്‍ക്കൊക്കെ ഒന്നു കാണാ‍മായിരുന്നു.

nalan::നളന്‍ 3:31 PM  

ഇതാ സുന്ദരിയല്ലേ!
കിലുകിലേ ചിരിച്ചു നില്‍ക്കുന്ന നാലുമണിപ്പൂവും കൂടി..
പൂക്കള്‍ പെയ്തിറങ്ങിയേ!

Adithyan 12:20 AM  

ഒരു പൂവിന്റെ പേരില്‍ നീ ഇഴ നെയ്ത രാഗം...

Thulasi 1:59 AM  

നന്ദി,
എല്ലാവര്‍ക്കും

Reflections 6:43 AM  

നന്നായിരിക്കുന്നു....വായിച്ചിടത്തോളം.... സത്യപ്പുല്ലിനെക്കുറിച്ചു വായിച്ചപ്പൊള്‍ എഴുതാന്‍ തോന്നി... ഞങ്ങള്‍ ‍നാവിനടിയില്‍ സത്യപ്പുല്ലു വച്ചു പോയതെത്രതവണ.... ഓര്മ്മ്കളുടെ ഭൂതകാലക്കുളിര്‍തന്നതിനു നന്നി....

Anonymous 12:24 AM  

nateenu paranjayachapol,kai niraye kasundakkumbol pattukasettu vangalonnu.kasellam pankittu snehollorkku......manasinonnum kiteella.........eppo swapnam tumbyum thechiyum mukuthiyum kakkathiyum kakkapoovum nirayunna todiyulla mutttam venonnaa.....pu matramenkilum nokkate adyamennavante neduveeerppu............naa vishadarogathinde varambathu kanika pareekshanathinu munpu marikkallennum aagrehichagne.....enne kandu pidikkavooo?

Thulasi Kakkat 12:31 AM  

kandu pidicha entha thara? :)

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP