Friday, April 21, 2006

സന്ധ്യമയങ്ങും നേരം


"വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി
ചിറകു കുടയുന്നുതെന്നലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍
ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി..."
ആര്‍. രാമചന്ദ്രന്‍

കക്കാട്ടെ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കുക പുഴയുടെ തീരത്താണ്‌. അമ്പലത്തില്‍ നിന്നും പാട്ടൊഴുകുന്നുണ്ടാവും. പാട്ട്‌ അവസാനിക്കുന്നിടത്ത്‌ സര്‍വചരാചരങ്ങളും നിഗൂഡമായൊരു നിശബ്ദതയിലേക്ക്‌ വഴുതി വീഴും. ഒഴുകാതെ നിന്ന്‌ മഴങ്ങുന്ന പുഴയില്‍ ഏതൊ തപസ്സിലെന്നപോലേ കവുങ്ങുകളുടേയും തെങ്ങോലകളൂടേയും രൂപം തെളിയും. ഒന്നവസാനിക്കുന്നിടത്ത്‌ മറ്റൊരു വിഷയം കുട്ടുപിടിക്കാന്‍ കുട്ടുകാരുണ്ടാകുമ്പോള്‍ സമയം പോകുന്നത്‌ പുഴയോ ഞങ്ങളോ അറിയാറില്ല. നിലാവ്‌ പെയ്ത്‌ പുഴ നിലാവില്‍ നനയുമ്പോള്‍ ഞങ്ങള്‍ കുളിക്കാനിറങ്ങി നിലാവിലും പുഴയിലും കുളിക്കും.

12 comments:

ഉമേഷ്::Umesh 3:25 PM  

ഗംഭീരം, തുളസീ, ഗംഭീരം!

സന്തോഷ് 4:03 PM  

ഹൃദ്യമെന്നോ ഹൃദയഭേദകമെന്നോ പറയേണ്ടത്? നഷ്ടബോധം കനപ്പിക്കുന്ന ചിത്രവും വാക്കുകളും.

സസ്നേഹം,
സന്തോഷ്

യാത്രാമൊഴി 5:04 PM  

ശരിക്കും വളരെ നല്ല പടവും, എഴുത്തും.

nalan::നളന്‍ 6:41 PM  

ടെന്‍ഷനടിപ്പിക്കല്ലേ തുളസി!
ഒരു വിങ്ങല്‍, എന്താ നഷ്ടമായേ?

ഡ്രിസില്‍ 8:17 PM  

കലക്കന്‍ തുളസീി... പടവും വാക്കുകളും.. നമിക്കുന്നു മാഷെ..

വിശാല മനസ്കന്‍ 8:25 PM  

'പുഴ നിലാവില്‍ നനയുമ്പോള്‍ ..'
സൂപ്പര്‍ പോസ്റ്റന്നെ!

സാക്ഷി 10:09 PM  

മണ്ണിലിറങ്ങുന്ന ദൈവങ്ങള്‍ കടുത്ത വര്‍ണ്ണങ്ങളില്‍, ചെണ്ടയില്‍ നിന്നുണരുന്ന വാദ്യത്തില്‍ ചുവടുവെച്ച് തെയ്യമാടുമ്പോള്‍ ഉള്ളം നിറഞ്ഞ് തൊഴുതുനില്‍ക്കാനും രാത്രിയുടെ സംഗീതംകേട്ട്, നിലാവില്‍പ്പുതച്ച് പുഴയോരത്തൊരുമിച്ചിരിക്കാനും പുഴവിളിക്കുമ്പോള്‍ നീട്ടിയകൈകളിലേക്കോടിച്ചെന്ന് ഇറുകെപുണര്‍ന്ന്, അവളോടൊപ്പം മതിയാവോളം രമിക്കാനും അവസാനം ആ ഈറന്‍ കൈകളെ പാതിമനസ്സോടെ വിടര്‍ത്തിമാറ്റി കരയണഞ്ഞ് നിന്‍റെ തോളത്ത് കയ്യിട്ട് നിഴലുറങ്ങുന്ന വഴിയിലൂടെ നനഞ്ഞൊട്ടി നടക്കാനും ഞാന്‍ വരും തുളസീ ഒരിക്കല്‍, കക്കാട്ടേയ്ക്ക്.

ഇന്ദു | Indu 10:48 PM  

പുഴയിലെ ഓളങ്ങള്‍ ബ്ലോഗും കടന്ന് മനസ്സിലേയ്ക്ക്... തുളസീ, നന്ദി!

kumar © 12:19 AM  

നല്ലചിത്രം. നല്ല എഴുത്തും.
നിലാവ്‌ പെയ്ത്‌ പുഴ നിലാവില്‍ നനയുമ്പോള്‍ അവിടെ നീരാട്ടിനിറങ്ങുന്ന തുളസിയുടെ നിലാചിത്രം എനിക്ക് വിഷ്വലൈസ് ചെയ്യാനാകുന്നുണ്ട്..

ചില നേരത്ത്.. 3:44 AM  

പടത്തിന്‍ ആഭരണമായ നിന്റെ വരികള്‍ എത്ര മനോഹരം!!!

മനോഹരം !!

കണ്ണൂസ്‌ 2:10 AM  

കേരളത്തിലാരെങ്കിലും ജീവിതം ആസ്വദിക്കുന്നുണ്ടെങ്കില്‍, അത്‌ തുളസിയാണെന്ന് തോന്നിപ്പോവും തുളസിയുടെ ചിത്രങ്ങളും, കൊച്ച്‌ യാത്രാ നോട്ടുകളും കണ്ടാല്‍.

ആര്‍. രാമചന്ദ്രന്റെ കവിതകള്‍ എവിടെ കിട്ടും?

.:: Rosh ::. 6:16 AM  

very nostalgic..i've heard ppl say 'a pic is worth a thousand words', but here your words make the pic priceless.
Visiting your blog is like taking a trip back home..t h a n k y o u.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP