Tuesday, February 07, 2006

തുലാഭാരം

തുലാഭാരത്തട്ടില്‍ ഈ വാഴക്കുല ഒരു വാവയെ കാത്തിരിക്കുകയാണ്‌. അമ്മ കൂടെ ഇരിക്കാത്തതില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന വാവയെ കാത്ത്‌

സ്ക്കൂളില്‍ പഠിക്കുന്ന സമയം. കളിയാട്ടം മുടിയെടുക്കുന്ന ദിവസം ഇളനീരുകൊണ്ടൊരു തുലാഭാരം. വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ മുന്നില്‍ ഒരു തോര്‍ത്തു മുണ്ടുമാത്രമുടുത്ത്‌ തുലാഭാര തട്ടിലിരിക്കണം. നാളെ സ്ക്കൂളില്‍ പൊയാലുള്ള കളിയാക്കലുകള്‍ ഓര്‍ത്ത്‌ പത്തായപ്പുരയിലിരുന്നു. നേര്‍ച്ച മുടങ്ങും എന്നും പറഞ്ഞ്‌ അമ്മ കരയും എന്നായപ്പോ സമ്മതിക്കേണ്ടി വന്നു. എന്റെ ആദ്യത്തേയും അവസാനത്തേയും തുലാഭാരം.

19 comments:

Jo 10:48 PM  

:-)

Hmmm... nalla chithRam.

കലേഷ്‌ കുമാര്‍ 11:29 PM  

ഭൂതകാല തുളസീ, നൊസ്റ്റാൾജിക്ക് പടം!

സൂഫി 2:10 AM  

ഇരുമ്പുതട്ടിന്റെ തുരുമ്പ് നിറത്തിൽജ്വലിച്ചു നിൽക്കുന്ന പഴക്കുലയുടെ യെല്ലോ ഓക്കർ, തണ്ടിന്റെ പച്ചപ്പും കടന്ന് വ്യാപിക്കുന്നു...
ഇതു നല്ലൊരു കണി പോലെ മനോഹരം.

ഇളംതെന്നല്‍.... 2:21 AM  

ഗുരുവായൂര്‍ അമ്പലത്തില്‍ പോയി കദളിപ്പഴം കൊണ്ട്‌ ഒരു തുലാഭാരം കൂടി ആവാം തുളസീീി...

ചില നേരത്ത്.. 2:36 AM  

മനോഹരമായിരിക്കുന്നു.

Adithyan 2:46 AM  

വാഴക്കുലയുടെ ‘പച്ച’

Chechyamma 2:48 AM  

അമ്മ കരഞ്ഞു വിളിച്ചാൽ വാവ വർവോ തുളസിക്കുട്ട?
ശാസ്ത്രപ്രകാരള്ള ഒരായിരം ഞരമ്പുകൾ- വലിഞ്ഞുപൊട്ടീല്യെങ്കിലും ,ചങ്കു പൊട്ടി അമ്മ വിളിച്ചാൽ?

എന്തായാലും തുളസിടെ ഈ തട്ടിലിരിക്കേണ്ട വാവ തീരെ കുഞ്ഞുവാവയാ ല്ലെ?

വര്‍ണ്ണമേഘങ്ങള്‍ 3:43 AM  

"തുളസീ പടം കിടിലൻ "

ഞാനിതിങ്ങനെ പറയാൻ തുടങ്ങിയിട്ട്‌ നാൾ കുറെയായി...
തിരുത്തി പറയാൻ തുളസി അനുവദിക്കുന്നുമില്ല..!

-സു‍-|Sunil 4:07 AM  

എല്ലാരും ഗംഭീരം ഗംഭീരം എന്നു പറയുന്നത്‌ കൊണ്ടുമാത്രം ഞാന്‍ പറയട്ടേ തുളസീ, അസ്സലായിരിക്കുന്നു! (പടം മാത്രം കണ്ടില്ല്യ! അതിന് കാണാന്‍ സമ്മതിയ്ക്കേണ്ടേ?)

അതുല്യ 4:39 AM  

ഒന്നൊരു കുരുടൻ
മറ്റോരു പാണ്ടൻ
നന്നായി വരുമോ ദുരിതം ചെയ്താൽ,,,,,,,,,

സുനിലേ, ദേ ഇങ്ങട്‌ പോരു ദുബായിക്ക്‌
എല്ലാം കാണാം.

അമ്മ അറിയാൻ... 4:46 AM  

:)

അതുല്യ 5:06 AM  

തുളസീ, അതീന്ന് രണ്ട്‌ എണ്ണം അടർത്തീത്‌ കീട്ടിയാലു, ഉറുളീലിട്ട്‌ ഞാൻ രണ്ട്‌ കഷ്ണം ശർക്കരെയും ഒരു നുള്ള്‌ ഉപ്പും ചേർത്ത്‌, പിന്നെ വെന്തു വരുമ്പോ ഒരു സ്പൂൺ നറും നെയ്യും ചേർത്തി നല്ല പഴം നുറുക്ക്‌ ഉണ്ടാക്കി തരായിരുന്നു. പിന്നെയും ബാക്കിയുള്ളത്‌ നമുക്ക്‌ വരട്ടി വയ്കാം. ദുബായീന്ന് ആൾക്കാരൊക്ക്‌ വെക്കേഷനു വരുമ്പോ, നമുക്ക്‌ പഴ പ്രഥമൻ ഉണ്ടാക്കി വിളമ്പാം ല്ലേ?

എന്നാലും ഈ മഞ്ഞ കളറിലു എന്തോ മായം പോലെ...... ആ ക്യാമറ ഒന്ന് കാട്ടിയേ നീ.

സു | Su 8:09 AM  

അവസാനത്തേത് എന്ന് പറയണ്ട. വേറെ ആരെങ്കിലും തുളസീടെ പേരില്‍ നേര്‍ന്നിട്ടുണ്ടാവും.

:)

ഇന്ദു | Indu 6:39 PM  

ചോറൂണിനൊപ്പം എന്റെ കുഞ്ഞിനും ഉണ്ടായിരുന്നു, ഗുരുവായൂരില്‍ തുലാഭാരം. വീട്ടുകാരെല്ലാം കൂടെ നേര്‍ന്ന വകയില്‍ പാലു കൊണ്ടും വെണ്ണ കൊണ്ടും പഞ്ചസാര കൊണ്ടും പിന്നെ പഴം കൊണ്ടും! കൈക്കുഞ്ഞല്ലേ...എന്തറിയാം... വാവ ഇരുന്നും കിടന്നും തുലാഭാരത്തട്ടിന്റേയും ഇരുമ്പു ചങ്ങലയുടേയും ഭംഗി നോക്കി. പടം നന്നായി, തുളസീ. കരയുന്ന വാവയെ കൂടെ കാണിക്കാമായിരുന്നു.

HeArTz 9:39 PM  

"Great pics man, keep going..."

ചില നേരത്ത്.. 9:56 PM  

പുകയേല്‍ക്കാതെ പഴുത്ത നേന്ത്രപ്പഴം കണ്ടിട്ട് കാലമേറെയായി.
നന്ദി തുളസീ.
സസ്നേഹം
-ഇബ്രു-

സാക്ഷി 9:41 PM  

നല്ല ചിത്രം. നല്ല അടിക്കുറിപ്പ്. തുലാഭാരത്തട്ടിനപ്പുറം കരയുന്ന ഉണ്ണിയെ മാറോട് ചേര്‍ത്തു നില്ക്കുന്ന അമ്മയെ എനിക്കു കാണാം തുളസീ.

Thulasi 11:34 PM  

Jo, thanks man.
കലേഷ്‌ നന്ദി.
സൂഫി, ഇവിടെ കൊന്ന പൂത്തു. മറ്റൊരു കണി ഉടനെ പ്രതീക്ഷിക്കാം

ഇളം തെന്നലേ, ഗുരുവായൂര്‍ പോയിരുന്നു ഈയടുത്തായി.കിഴക്കെ നടയില്‍ കുപ്പിവളയും കമ്മലും ഒക്കെ വില്‍ക്കുന്ന ആസീഫ്‌ അലി എന്ന സുഹൃത്തിനെ കാണാന്‍ :)

ഇബ്രൂക്കാ,ആദീ നന്ദി

ചേച്ച്യമ്മേ, പിന്നെ വരാതെ...... സ്നേഹത്തോടെ, മെല്ലെ വിളിച്ചാ മതീട്ടോ, ഈ രക്തത്തിലും,ഞരമ്പിലും ഒരു കാര്യംവുമില്ലെന്നേ.

മേഘങ്ങളേ മോശം ചിത്രങ്ങളൊക്കെ ആരും കാണാതെ ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ :)
സുനിലേട്ടോ :(
അമ്മ അറിയാന്‍(?) :)
അതുല്യേച്ചീ, ചിറ്റൂര്‍ റോഡിലെ
മലബാര്‍ ചിപ്പ്സീന്നു വാങ്ങിയാ പോരേ?
സൂ ചേച്ചീ, എയ്‌.. എന്നെകൊണ്ടാവൂലാ. നേര്‍ന്നവരു തന്നെ തൂങ്ങട്ടെ
ഇന്ദൂ, വാവ സുന്ദരിയായ ഒരമ്മയുടെ ഒക്കത്തായിരുന്നു :)
heartz, thanks man
സാക്ഷീ, നന്ദി

kumar © 8:12 PM  

nalla chithram. nalla niram. well done thulasi.

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP